ഉൽപരിവർത്തനം

ഒരു ജീവിയുടേയോ വൈറസിന്റെയോ ക്രോമസോമിനു പുറത്തുള്ള ഡി എൻ എയുടെയോ മറ്റു ജനിതകവസ്തുക്കളുടെയോ ന്യൂക്ലിയോടൈഡ് ശ്രേണിയിൽ ഉണ്ടാകുന്ന മാറ്റം ആണ് ഉൾപരിവർത്തനം (Mutation).

ഉൾപരിവർത്തനഫലമായി അതടങ്ങിയ ഡി എൻ എ നശിച്ചുപോവുകയോ അത് തെറ്റുതിരുത്തൽ പ്രക്രിയ അല്ലെങ്കിൽ തകരാർ മാറ്റൽ പ്രക്രിയയ്ക്കു വിധേയമാവുകയോ ചെയ്യാം. അല്ലെങ്കിൽ ഈ മാറ്റത്തിൽ മറ്റൊരു തകരാർ സംഭവിക്കുകയോ ആകാം.) അല്ലെങ്കിൽ ആ ന്യൂക്ലിയോടൈഡ് പകർപ്പെടുക്കപ്പെടുന്ന സമയത്ത് തെറ്റുണ്ടാവുകയും ചെയ്യാം. ഡി എൻ എയിലെ ഒരു ഭാഗം മുറിഞ്ഞുപോയോ മറ്റൊരു ഡി എൻ എ ഭാഗം ഈ ഡി എൻ എയിൽ പുതുതായി കൂടിച്ചേർന്നോ ഉൾപരിവർത്തനം നടക്കാം. ഉൾപരിവർത്തനം ഒരു ജീവിയുടെ നിരീക്ഷണവിധേയമായ സ്വഭാവത്തിൽ പ്രത്യക്ഷമായ വ്യത്യാസം വരുത്തുകയോ വരുത്താതിരിക്കുകയോ ചെയ്യാം. പരിണാമം, ക്യാൻസർ, രോഗപ്രതിരോധസംവിധാനത്തിന്റെ വികാസം തുടങ്ങിയ സ്വാഭാവികമോ അസ്വാഭാവികമോ ആയ പ്രക്രിയകളിൽ ഉൾപരിവർത്തനം പങ്കുവഹിക്കുന്നുണ്ട്.

ഉൾപരിവർത്തനം, ന്യൂക്ലിയോടൈഡിലെ ക്രമത്തിൽ പല വ്യത്യസ്ത തരത്തിലുള്ള മാറ്റങ്ങൾക്കും കാരണമാകാറുണ്ട്. ജീനുകളിലെ ഉൾപരിവർത്തനം, മൂന്നു സാദ്ധ്യതയ്ക്കിടയാക്കും. ഒന്നുകിൽ, ജീനുകളിൽ ഒരു മാറ്റവും പ്രത്യക്ഷത്തിൽ കാണിക്കാറില്ല; അല്ലെങ്കിൽ, ജീനിന്റെ ഉത്പന്നം മാറാൻ ഇടയാകും, അല്ലെങ്കിൽ പ്രവർത്തിക്കുന്ന ഒരു ജീൻ ഉൾപരിവർത്തനം നടന്ന് അതിന്റെ പ്രവർത്തനശേഷിയില്ലാതാകാനോ ഭാഗികമാകാനോ മതി. ഡ്രോസോഫില ഐച്ചയിൽ നടത്തിയ പരീക്ഷണങ്ങൾ, ഇത്തരം ഉൾപരിവർത്തനങ്ങൾ ജീനുകൾക്കുണ്ടായാൽ അതുണ്ടാക്കുന്ന മാംസ്യത്തിന്റെ ഘടനയിലും മാറ്റമുണ്ടാകും. ഈ മാറ്റം പലപ്പോഴും ആ ജീവിക്ക് ദോഷകരമാകാനിടയാകും. ഈ 70% ആണീ മാറ്റമെങ്കിൽ അത് ആ ജീവിക്ക് വലിയ നശീകരണഫലം വരുത്തിവയ്ക്കും. ബാക്കിയുള്ളവ ഒന്നുകിൽ നിർദ്ദോഷകരവും അല്ലെങ്കിൽ, നേരിയതോതിൽ ഗുണകരവും ആയിരിക്കാം. ഇത്തരം ഉൾപരിവർത്തനം ജീവികൾക്കു പലപ്പോഴും ദോഷകരമായതുമൂലം ഇത്തരം ഉൾപരിവർത്തനവിധേയമായ ജീനുകളെ പഴയ അവസ്ഥയിലേക്ക് എത്തിച്ച് കേടുതീർക്കാനുള്ള മെക്കാനിസം ജീവികളിൽത്തന്നെ അന്തർലീനമായിരിക്കുന്നു.

അവലംബം

Tags:

ക്യാൻസർപരിണാമം

🔥 Trending searches on Wiki മലയാളം:

എക്സിമകവിതനിക്കാഹ്നെല്ല്പ്രേമലുജ്ഞാനപീഠ പുരസ്കാരംഎളമരം കരീംഓടക്കുഴൽ പുരസ്കാരംകായംകുളംഅധ്യാപനരീതികൾസുബ്രഹ്മണ്യൻപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ജലംലൈലയും മജ്നുവുംനെൽ‌സൺ മണ്ടേലചെസ്സ് നിയമങ്ങൾരതിമൂർച്ഛസുൽത്താൻ ബത്തേരിഎസ്.എൻ.സി. ലാവലിൻ കേസ്ഫുട്ബോൾലോക പരിസ്ഥിതി ദിനംകൊച്ചികൊടൈക്കനാൽസൗരയൂഥംഡിഫ്തീരിയചെ ഗെവാറവദനസുരതംറൗലറ്റ് നിയമംകുണ്ടറ വിളംബരംരാമായണംഅഞ്ചാംപനിറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഎഷെറിക്കീയ കോളി ബാക്റ്റീരിയആധുനിക കവിത്രയംചൂരഓട്ടൻ തുള്ളൽപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംകവിത്രയംകുഷ്ഠംകശകശസ്ഖലനംചെൽസി എഫ്.സി.ആർത്തവചക്രവും സുരക്ഷിതകാലവുംകമ്പ്യൂട്ടർഅറുപത്തിയൊമ്പത് (69)ഖുർആൻപേവിഷബാധഇന്ത്യൻ പ്രീമിയർ ലീഗ്ബാല്യകാലസഖിയൂറോപ്പ്കേരളംമലയാളഭാഷാചരിത്രംസോണിയ ഗാന്ധിBoard of directorsധനുഷ്കോടിവോട്ട്ആൻജിയോഗ്രാഫിഹിന്ദുമതംകാമസൂത്രംകൊച്ചുത്രേസ്യകേരാഫെഡ്കുമാരനാശാൻമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വൈക്കം സത്യാഗ്രഹംബെന്യാമിൻഅണ്ണാമലൈ കുപ്പുസാമിഇന്ത്യയിലെ ഗോവധംമലിനീകരണംപക്ഷിപ്പനിട്രാഫിക് നിയമങ്ങൾപടയണിസ്വവർഗ്ഗലൈംഗികതഇസ്‌ലാംശ്രീനിവാസൻഓമനത്തിങ്കൾ കിടാവോഎലിപ്പനിസക്കറിയആണിരോഗം🡆 More