പ്രദേശം മലബാർ: കേരളത്തിലെ ഒരു പ്രദേശം

കേരളം മുഴുവനും, കർണാടകം, തമിഴ്നാട് എന്നിവയുടെ പടിഞ്ഞാറൻ തീരമേഖലകളും മലബാർ അറിയപ്പെട്ടു വരുന്നു.

പ്രാദേശികമായി കേരളത്തിൽ കേരളത്തിലെ പാലക്കാട് മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളാണ് നിലവിൽ മലബാർ എന്നറിയപ്പെടുന്നത്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശം മലബാർ തീരം എന്നാണ്‌ അറിയപ്പെടുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രവിശ്യയിൽ ഉൾപ്പെട്ടിരുന്ന മലബാർ ജില്ലയുടെ പേരിൽ നിന്നാണ് മലബാർ എന്ന വാക്കിന് പ്രാദേശികമായ ആധുനിക അർത്ഥം കൈവന്നത്. സ്വതന്ത്ര കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളാണ് മലബാർ എന്നു വിശേഷിപ്പിക്കപ്പെട്ട സ്ഥലം.

പ്രദേശം മലബാർ: പേരിനു പിന്നിൽ, ചരിത്രം, ബ്രിട്ടീഷ് മലബാറിലെ രേഖകൾ
മലബാറിലെ ഒരു തെരുവ് (1921)

പേരിനു പിന്നിൽ

മധ്യ കാലഘട്ടത്തിൽ കേരളം മലബാർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തിന് മലബാർ എന്ന് പേരു നൽകിയത് അറബി നാടുകളിൽ നിന്നും പേർഷ്യയിൽ നിന്നും കച്ചവടത്തിനായി ഇവിടെ വന്നു പോയിരുന്ന കപ്പലോട്ടക്കാരായിരുന്നു. മല എന്ന മലയാള/തമിഴ് വാക്കിനോട് നാട് എന്നർത്ഥം വരുന്ന ബാർ എന്ന പേർഷ്യൻ വാക്ക് ചേർന്നാണ് മലബാർ എന്ന പേരുണ്ടായത്. ഗുണ്ടർട്ടിന്റെ അഭിപ്രായത്തിൽ ഇത് ബർ (തീരം) എന്ന അറബി പദത്തിൽ നിന്നാണ് നിഷ്പന്നമായത്. തഞ്ചാവൂർ മഹാക്ഷേത്രത്തിലെ ഒരു ശിലാരേഖയിൽ മലകളുടെ നാട് എന്നർത്ഥം വരുന്ന “മലൈനാട്“ എന്നാണ് ഈ പ്രദേശത്തിന്റെ പേർ. ക്രി വ 545 ൽ കോസ്മോസ് എഴുതിയ ക്രിസ്ത്യൻ റ്റോപ്പോഗ്രഫി എന്ന ഗ്രന്ഥത്തിൽ മലൈ എന്നാണ് മലബാറിനുനൽകിയിരിക്കുന്ന പേര്. ക്രി വ 1400 നടുത്തുണ്ടായ ഉണ്ണിയാടി ചരിതത്തിലും മലൈനാട് എന്നാ‍ണ് പറഞ്ഞിരിക്കുന്നത്.

ഈ പ്രദേശത്തെ മലബാർ എന്ന് ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് ഇബ്ൻ ഖുർദാർദ്ബി(879) യും അൽ ബറൂണിയും (10ആം നൂറ്റാണ്ട്) ആണ്. ശരീഫ് ഇദ്രീസി(1153), യാഖൂദ് ഹമവി(1228), അബുൽ ഫിദാ(1273), റഷീദ്ദുദ്ദിൻ (1247), മാർക്കോ പോളോ (1293) തുടങ്ങിയ സഞ്ചാരികൾ‍ മലീബാർ എന്നും മനീബാർ എന്നും സൂചിപ്പിച്ചിരിക്കുന്നു

ചരിത്രം

അതുലൻ എന്ന കവിയുടെ മൂഷകവംശം എന്ന കാവ്യത്തിൽ നിന്ന് ഏഴിമല ആസ്ഥാനമായി മലബാർ മേഖല ഭരിച്ചിരുന്ന ഒരു പ്രാചീന രാജവംശത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നു.[അവലംബം ആവശ്യമാണ്] മദ്ധ്യകാലത്ത് നിരവധി നാട്ടുരാജ്യങ്ങളായി നിലനിന്ന സ്ഥലമായിരുന്നു മലബാർ. കോഴിക്കോട്ടെ സാമൂതിരി വംശമായിരുന്നു അതിൽ ഏറ്റവും ശക്തർ. കണ്ണൂരെ കോലത്തിരി, ചിറക്കൽ, മന്നനാർ തുടങ്ങി പല രാജകുടുംബങ്ങളും മലബാറിന്റെ പല ഭാഗങ്ങളിലായി ഭരണം നടത്തിയിരുന്നു. ടിപ്പു സുൽത്താന്റെ കേരളത്തിലെ പടയോട്ടത്തോടെയാണ് മലബാർ ഇന്നു വിശേഷിപ്പിക്കുന്ന രൂപത്തിലായത്. അതോടെ മലബാർ മൈസൂർ രാജ്യത്തിന്റെ ഭാഗമായി. 1793 രണ്ടാം മൈസൂർ യുദ്ധത്തിൽ ടിപ്പുസുൽത്താനെ പരാജയപ്പെടുത്തിയതോടെ മലബാർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായി. ബ്രിട്ടീഷ് ആധിപത്യത്തിന്റെ കാലഘട്ടത്തിൽ കേരളത്തിന്റെ വടക്കൻ മേഖലകൾ മദിരാശി സംസഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിലായിരുന്നു. ഇതേ കാലഘട്ടത്തിൽ തിരുവിതാംകൂറും കൊച്ചിയിലും നാട്ടുരാജാക്കൻമാരിലൂടെയാണ് ബ്രിട്ടീഷുകാർ ഭരണം നടത്തിയിരുന്നത്. ഇതിനാൽ ‍തന്നെ സ്വാതന്ത്ര്യ സമരത്തിന്റയും മറ്റ് പ്രക്ഷോഭങ്ങളുടേയും രൂപം മലബാറിൽ മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു. 1956-ൽ ഐക്യകേരള രൂപവത്കരണ സമയംവരെയും മലബാർ മദിരാശി സംസഥാനത്തിന്റെ ഭാഗമായിരുന്നു. കോഴിക്കോടായിരുന്നു പ്രധാനകേന്ദ്രം.

ഇപ്പോൾ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കും, പാലക്കാട് (ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലെ പ്രധാന ഭാഗങ്ങളൊഴിച്ച്), മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളുമുൾപ്പെടുന്ന പ്രദേശമാണ് മലബാർ.

ബ്രിട്ടീഷ് മലബാറിലെ രേഖകൾ

ഇതും കാണുക

അവലംബം

Tags:

പ്രദേശം മലബാർ പേരിനു പിന്നിൽപ്രദേശം മലബാർ ചരിത്രംപ്രദേശം മലബാർ ബ്രിട്ടീഷ് മലബാറിലെ രേഖകൾപ്രദേശം മലബാർ ഇതും കാണുകപ്രദേശം മലബാർ അവലംബംപ്രദേശം മലബാർകണ്ണൂർകേരളംകോഴിക്കോട്പാലക്കാട്പാലക്കാട് ജില്ലബ്രിട്ടീഷ് രാജ്മദ്രാസ്മലപ്പുറംമലബാർ (വിവക്ഷകൾ)മലബാർ ജില്ലമലബാർ തീരംവയനാട്

🔥 Trending searches on Wiki മലയാളം:

വൈക്കം മുഹമ്മദ് ബഷീർടോമിൻ തച്ചങ്കരിശ്രേഷ്ഠഭാഷാ പദവിജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾകൊല്ലംവിവർത്തനംചാമവ്യാകരണംകഥകളിശാസ്ത്രംഎം. മുകുന്ദൻമങ്ക മഹേഷ്പാലക്കാട്പൊൻമുട്ടയിടുന്ന താറാവ്കേരളകലാമണ്ഡലംഡെങ്കിപ്പനിമനുഷ്യൻവെള്ളാപ്പള്ളി നടേശൻജൈനമതംമാമുക്കോയഭാവന (നടി)ഡെമോക്രാറ്റിക് പാർട്ടിമലയാള നോവൽനാട്യശാസ്ത്രംസ്വവർഗ്ഗലൈംഗികതവിദ്യാഭ്യാസ സാങ്കേതികവിദ്യകെൽവിൻതിരുമല വെങ്കടേശ്വര ക്ഷേത്രംവാഴക്കുല (കവിത)മാർച്ച് 27വാഴസ്മിനു സിജോഹിറ ഗുഹജാലിയൻവാലാബാഗ് കൂട്ടക്കൊലകേരള സാഹിത്യ അക്കാദമി പുരസ്കാരംആണിരോഗംഹദ്ദാദ് റാത്തീബ്ഉലുവഅഷിതമലിനീകരണംബുദ്ധമതംഉപരാഷ്ട്രപതി (ഇന്ത്യ)ബജ്റജർമ്മനിതൃശ്ശൂർ ജില്ലപോർച്ചുഗൽകാക്കനാടൻജി - 20സഫലമീ യാത്ര (കവിത)കൂടിയാട്ടം2022 ഫിഫ ലോകകപ്പ്കേരള സാഹിത്യ അക്കാദമിആമകുഞ്ചൻമദീനനൃത്തശാലപെർമനന്റ് അക്കൗണ്ട് നമ്പർപ്രധാന താൾകുതിരവട്ടം പപ്പുപറയിപെറ്റ പന്തിരുകുലംഭൂപരിഷ്കരണംശംഖുപുഷ്പംശുഭാനന്ദ ഗുരുഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടികആൽബർട്ട് ഐൻസ്റ്റൈൻകേരള വനിതാ കമ്മീഷൻരക്തംകഞ്ചാവ്കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഗിരീഷ് പുത്തഞ്ചേരികേരളത്തിലെ വാദ്യങ്ങൾനിസ്സഹകരണ പ്രസ്ഥാനംചേനത്തണ്ടൻകമ്പ്യൂട്ടർസിംഹംഅനുഷ്ഠാനകലകുടുംബശ്രീ🡆 More