ആൻ മാർഗ്രെറ്റ്: അമേരിക്കന്‍ ചലചിത്ര നടന്‍

ആൻ മാർഗ്രെറ്റ് (ആൻ മാർഗ്രെറ്റ് ഒൽസ്സോൺ; ജനനം ഏപ്രിൽ 28, 1941) ഒരു സ്വീഡിഷ് അമേരിക്കൻ നടിയും ഗായികയും നർത്തകിയുമാണ്.

ഒരു നടിയെന്ന നിലയിൽ “ബൈ ബൈ ബേർഡീ” (1963), “വിവ ലാസ് വെഗാസ്” (1964) “ദ സിൻസിന്നറ്റി കിഡ്” (1965), “കാർണൽ നോളജ്” (1974), “റ്റോമി” (1975), “ഗ്രംപി ഓൾഡി മെൻ” (1993), “ഗ്രംപിയർ ഓൾഡി മെൻ” (1995) എന്നിവയാണ് അവരുടെ പ്രത്യേകം ഓർമ്മിക്കപ്പെടുന്ന ചിത്രങ്ങൾ. അവർക്ക് 5 ഗോൾഡൻ ഗ്ലോബ് അവർഡുകൾ ലഭിക്കുകയുണ്ടായി. അതുപോലെതന്നെ രണ്ട് അക്കാദമി അവർഡുകൾ, രണ്ട് ഗ്രാമി അവാർഡുകൾ, ഒരു സ്ക്രീൻ ആക്ടേർസ് ഗിൽഡ് അവാർഡ്, 6 എമ്മി അവാർഡുകൾ എന്നിവയ്ക്കും ശുപാർശ ചെയ്യപ്പെടുകയുണ്ടായി. 2010 ൽ “ലോ ആൻറ് ഓർഡർ: സ്പെഷ്യൽ വിക്റ്റിംസ് യൂണിറ്റ്” എന്ന ടെലിവിഷൻ പരമ്പരയിലെ അഭിനയത്തിന് ആദ്യ എമ്മി അവാർഡ് അവർക്ക് ലഭിച്ചു. അവരുടെ നടന സംഗീത ജീവിതം അഞ്ചു പതിറ്റാണ്ടുകളോലം നീണ്ടുനിന്നു. 1961 ൽ ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയ ആൻ മാർഗ്രെറ്റ് എൽവിസ് പ്രെസ്‍ലിയുടെ വനിതാ വകഭേദമായി അറിയപ്പെട്ടു. 1961, 1964,1979 കാലയളവുകളിൽ ഏതാനും ഹിറ്റ് ആൽബങ്ങൾ അവരുടേതായി പുറത്തു വന്നിരുന്നു. പിന്നീട് 2001 ലും നിരൂപക പ്രശംസ നേടിയ സുവിശേഷ ആൽബവും 2004 ൽ ക്രിസ്തുമസ് ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആൽബങ്ങളും പുറത്തിറങ്ങിയിരുന്നു.

ആൻ-മാർഗ്രെറ്റ്
ആൻ മാർഗ്രെറ്റ്: അമേരിക്കന്‍ ചലചിത്ര നടന്‍
ജനനം
ആൻ-മാർഗ്രെറ്റ് ഒൽസ്സോൺ

(1941-04-28) ഏപ്രിൽ 28, 1941  (82 വയസ്സ്)
വാൽസ്ജോബിൻ, ജാംറ്റ്ലാന്റ് കൌണ്ടി, സ്വീഡൻ
ദേശീയതസ്വീഡിഷ്-അമേരിക്കൻ
വിദ്യാഭ്യാസംന്യൂ ട്രയർ ഹൈസ്ക്കൂൾ
കലാലയംനോർത്ത്വെസ്റ്റേൺ യൂണിവേഴ്സിറ്റി
തൊഴിൽനടി, ഗായിക, നർത്തകി
സജീവ കാലം1961–ഇതുവരെ
ജീവിതപങ്കാളി(കൾ)
റോജർ സ്മിത്ത്
(m. 1967)
വെബ്സൈറ്റ്www.ann-margret.com

1961-ൽ തുടങ്ങി ആറു പതിറ്റാണ്ടോളം നീണ്ട അവരുടെ ആലാപനവും അഭിനയവും; തുടക്കത്തിൽ, എൽവിസ് പ്രെസ്‌ലിയുടെ ഒരു സ്ത്രീ പതിപ്പായി അവളെ കണക്കാക്കിയിരുന്നു. അവൾക്ക് കാമവികാരമുണർത്തുന്ന ഉജ്ജ്വലവുമായ ശബ്ദമുണ്ട്.

ആദ്യകാലം

സ്വീഡനിലെ സ്റ്റോക്ക്‌ഹോമിൽ അന്ന റെജീനയുടെയും (മുമ്പ്, അരോൺസൺ) ഓർൺസ്‌കോൾഡ്‌സ്‌വിക്ക് സ്വദേശിയായ കാൾ ഗുസ്താവ് ഓൾസണിന്റെയും മകളായി ആൻ-മാർഗ്രറ്റ് ഓൾസൺ ജനിച്ചു. കുടുംബം പിന്നീട് ജാംറ്റ്‌ലാൻഡിലെ വാൽസ്‌ജോബിനിലേക്ക് മടങ്ങി. ആർട്ടിക് സർക്കിളിന് സമീപമുള്ള മരപ്പണിക്കാരുടേയും കർഷകരുടെയും ഒരു ചെറിയ പട്ടണമായി അവൾ പിന്നീട് വാൽസ്ജോബിനെ വിശേഷിപ്പിച്ചു. ആൻ-മാർഗ്രറ്റും മാതാവും 1946 നവംബറിൽ അമേരിക്കൻ ഐക്യനാടുകളിൽ അവളുടെ പിതാവിനൊപ്പം ചേരുകയും അവർ എത്തിയ ദിവസം പിതാവ് അവളെ റേഡിയോ സിറ്റി മ്യൂസിക് ഹാളിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവർ ഷിക്കാഗോയ്ക്ക് പുറത്ത് ഇല്ലിനോയിയിലെ വിൽമെറ്റിൽ സ്ഥിരതാമസമാക്കി. 1949-ൽ അവൾ ഒരു അമേരിക്കൻ പൗരത്വം സ്വീകരിച്ചു.

മാർജോറി യംഗ് സ്കൂൾ ഓഫ് ഡാൻസിൽ തന്റെ ആദ്യ നൃത്തപാഠങ്ങൾ പഠിച്ച ആൻ-മാർഗ്രറ്റ്, തുടക്കം മുതൽ തന്നിലെ സ്വാഭാവികമായ കഴിവ് പ്രകടമാക്കുകയും എല്ലാ ചുവടുകളും എളുപ്പത്തിൽ അനുകരിക്കുകയും ചെയ്തു. കലാരംഗത്ത് മാതാപിതാക്കൾ പിന്തുണ ലഭിച്ചിരുന്ന അവർക്ക് അണിയുന്നതിനുള്ള എല്ലാ വസ്ത്രങ്ങളെല്ലാം മാതാവ് കൈകൊണ്ട് തുന്നിയിരുന്നു. ഭർത്താവിന് ജോലിയിൽ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് കുടുംബത്തെ പോറ്റാൻ, ആൻ-മാർഗ്രറ്റിന്റെ അമ്മ, ഒരു ഫ്യൂണറൽ പാർലർ റിസപ്ഷനിസ്റ്റായി ജോലി ചെയ്തു. കൗമാരപ്രായത്തിൽ, ആൻ-മാർഗ്രറ്റ് മോറിസ് ബി.സാച്ച്‌സിന്റെ അമച്വർ അവർ, ഡോൺ മക്‌നീലിന്റെ ബ്രേക്ക്ഫാസ്റ്റ് ക്ലബ്, ടെഡ് മാക്കിന്റെ അമച്വർ അവർ എന്നീ പരിപാടികളിൽ പ്രത്യക്ഷപ്പെട്ടു. ഇല്ലിനോയിയിലെ വിൻനെറ്റ്കയിലെ ന്യൂ ട്രയർ ഹൈസ്കൂളിൽ ചേർന്ന അവർ, വേദിയിൽ അഭിനയവും തുടർന്നു. 1959-ൽ, ഇല്ലിനോയിയിലെ ഇവാൻസ്റ്റണിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ ചേർന്നു അവൾ സോറോറിറ്റി കപ്പ ആൽഫ തെറ്റയിലെ അംഗമായിരുന്നു. അവിടെനിന്ന് അവൾ ബിരുദം നേടിയില്ല.

അവലംബം

Tags:

അക്കാദമി അവാർഡ്അമേരിക്കൻ ഐക്യനാടുകൾഎമ്മി അവാർഡ്എൽവിസ് പ്രെസ്‌ലിഗോൾഡൻ ഗ്ലോബ് പുരസ്കാരംഗ്രാമി പുരസ്കാരംസ്വീഡിഷ് ഭാഷ

🔥 Trending searches on Wiki മലയാളം:

വോട്ടിംഗ് മഷിതകഴി സാഹിത്യ പുരസ്കാരംജനാധിപത്യംആലിപ്പഴംമലയാള സാഹിത്യകാരന്മാരുടെ പട്ടികദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ശോഭമുട്ടത്തുവർക്കിചിക്കൻപോക്സ്നക്ഷത്രം (ജ്യോതിഷം)വിഷുവ്യാകരണംന്യൂനമർദ്ദംഉലുവബുദ്ധമതത്തിന്റെ ചരിത്രംഎസ്.എൻ.സി. ലാവലിൻ കേസ്ഇന്ത്യയിലെ നദികൾചിത്രം (ചലച്ചിത്രം)കോഴിക്കോട്മോഹിനിയാട്ടംഖലീഫ ഉമർതമിഴ്വൃദ്ധസദനംഒമാൻഭൂഖണ്ഡംക്രിസ്തുമതംമധുര മീനാക്ഷി ക്ഷേത്രംമൈസൂർ കൊട്ടാരംമകയിരം (നക്ഷത്രം)പൃഥ്വിരാജ്ആർത്തവചക്രവും സുരക്ഷിതകാലവുംചെമ്പോത്ത്കൊടുങ്ങല്ലൂർദശാവതാരംഫഹദ് ഫാസിൽപാർക്കിൻസൺസ് രോഗംതങ്കമണി സംഭവംരോഹിത് ശർമപശ്ചിമഘട്ടംആൽബുമിൻകുഞ്ചൻ നമ്പ്യാർകേന്ദ്രഭരണപ്രദേശംഹരിതഗൃഹപ്രഭാവംചിയ വിത്ത്ആവേശം (ചലച്ചിത്രം)അപ്പോസ്തലന്മാർഉമ്മൻ ചാണ്ടിഅഭാജ്യസംഖ്യലൈംഗികബന്ധംശ്രീധന്യ സുരേഷ്വള്ളത്തോൾ നാരായണമേനോൻകർണ്ണൻസുപ്രഭാതം ദിനപ്പത്രംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികേരളത്തിലെ ഗുഹാക്ഷേത്രങ്ങൾആധുനിക കവിത്രയംശാസ്ത്രംഒന്നാം കേരളനിയമസഭഭാരതീയ ജനതാ പാർട്ടിമേയ് 1അഞ്ചാംപനിവി.ടി. ഭട്ടതിരിപ്പാട്ദാവീദ്കേരള വനിതാ കമ്മീഷൻമിയ ഖലീഫആറ്റിങ്ങൽ കലാപംഓണംരബീന്ദ്രനാഥ് ടാഗോർവയലാർ രാമവർമ്മഗിരീഷ് പുത്തഞ്ചേരിബാങ്ക് ദേശസാത്കരണം (ഇന്ത്യ)പ്രാചീനകവിത്രയംകാനഡസന്ധിവാതംവക്കം അബ്ദുൽ ഖാദർ മൗലവിപോർട്ടബിൾ നെറ്റ്‍വർക്ക് ഗ്രാഫിക്സ്യോഗർട്ട്🡆 More