ആഗസ്റ്റോ പിനോഷെ

ആഗസ്റ്റോ ജോസ് റാമൺ പിനോഷെ ഉഗാർട്ടെ(ജനനം - 1915 നവംബർ 25, മരണം - 2006 ഡിസംബർ 10) ചിലിയുടെ സൈന്യാധിപനും രാഷ്ട്രപതിയുമായിരുന്നു.

അദ്ദേഹം ഒരു സൈനിക വിപ്ലവത്തിലൂടെ 1973-ൽ ചിലിയിൽ ഭരണം പിടിച്ചെടുത്തു. അന്ന് തിരഞ്ഞെടുത്ത ഭരണാധികാരിയായിരുന്ന സാൽ‌വഡോർ അലിൻഡേയെ ആണ് അട്ടിമറിയിലൂടെ പിനോഷെ പുറത്താക്കിയത്. അമേരിക്കയുടെ പിന്തുണയോടെ അദ്ദേഹം ഒരു സൈനിക ഭരണകൂടം സ്ഥാപിച്ചു. 1974-ൽ പിനോഷെ സ്വയം രാഷ്ട്രപതിയായി അവരോധിച്ചു. 16 വർഷത്തോളം അദ്ദേഹം ചിലി ഭരിച്ചു. അദ്ദേഹം വ്യാപകമായി നടപ്പാക്കിയ വാണിജ്യ പരിഷ്കാരങ്ങളും അമേരിക്കൻ മാതൃകയിലെ ഉദാരവൽക്കരണവും ആണ് ചിലിയുടെ ഇന്നത്തെ സുദൃഢമായ സമ്പദ് വ്യവസ്ഥയ്ക്ക് അടിസ്ഥാനമായത് എന്ന് പലരും വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ എതിരാളികൾ ഈ സാമ്പത്തിക പരിഷ്കാരങ്ങൾ വൻ‌തോതിലുള്ള തൊഴിലില്ലായ്മ, ദാരിദ്ര്യം, ശമ്പളത്തിൽ വന്ന കുറവ് എന്നിവയ്ക്ക് കാരണം അദ്ദേഹത്തിന്റെ ഭരണം ആയിരുന്നു എന്നും ദീർഘകാല സാമ്പത്തിക ഭദ്രതയ്ക്ക് അദ്ദേഹത്തിന്റെ പരിക്ഷ്കാരങ്ങൾ ഗുണം ചെയ്തില്ല എന്നും വിശ്വസിക്കുന്നു. ഓപ്പറേഷൻ കോണ്ടോർ എന്ന സൈനിക നടപടി പിനോഷെയുടെ സർക്കാർ നടപ്പാക്കി. ചിലിയെ കമ്യൂണിസത്തിൽ നിന്നും രക്ഷിക്കുവാൻ ഇത് ആവശ്യമായിരുന്നു എന്ന് അദ്ദേഹം വിശ്വസിച്ചു. ഈ സൈനിക നടപടിയിൽ 3000-ത്തോളം ഇടതുപക്ഷ അനുകൂലികളും സർക്കാർ വിരുദ്ധരും കൊല്ലപ്പെട്ടു. 30,000 പേരോളം ക്രൂരമായ പീഠനങ്ങൾക്ക് ഇരയായി. 2006-ൽ മരണ സമയത്ത് പിനോഷെയ്ക്ക് എതിരായി 300-ഓളം ക്രിമിനൽ കേസുകൾ ചിലിയിൽ നിലവിലുണ്ടായിരുന്നു. മനുഷ്യാവകാശ ധ്വംസനത്തിനും വഴിവിട്ട് ധനം സമ്പാദിച്ചതിനുമായിരുന്നു മിക്ക കേസുകളും.

Captain General
ആഗസ്റ്റോ പിനോഷെ
OMCh
ആഗസ്റ്റോ പിനോഷെ
Official portrait, c.
29th President of Chile
ഓഫീസിൽ
17 December 1974 – 11 March 1990
മുൻഗാമിSalvador Allende
പിൻഗാമിPatricio Aylwin
President of the Government Junta of Chile
ഓഫീസിൽ
11 September 1973 – 11 March 1981
മുൻഗാമിPosition established
പിൻഗാമിJosé Toribio Merino
Senator-for-life of Chile
ഓഫീസിൽ
11 March 1998 – 4 July 2002
Commander-in-Chief of the Chilean Army
ഓഫീസിൽ
23 August 1973 – 11 March 1998
രാഷ്ട്രപതി
  • Salvador Allende
  • Himself
  • Patricio Aylwin
  • Eduardo Frei Ruiz-Tagle
മുൻഗാമിCarlos Prats
പിൻഗാമിRicardo Izurieta
വ്യക്തിഗത വിവരങ്ങൾ
ജനനം
Augusto José Ramón Pinochet Ugarte

(1915-11-25)25 നവംബർ 1915
Valparaíso, Chile
മരണം10 ഡിസംബർ 2006(2006-12-10) (പ്രായം 91)
Santiago, Chile
അന്ത്യവിശ്രമംLos Boldos, Santo Domingo
Valparaíso, Chile
ദേശീയതChilean
രാഷ്ട്രീയ കക്ഷിIndependent
പങ്കാളി
Lucía Hiriart
(m. 1943)
കുട്ടികൾ5, including Inés Lucía Pinochet
അൽമ മേറ്റർChilean War Academy
ജോലി
  • Military officer
തൊഴിൽMilitary
ഒപ്പ്ആഗസ്റ്റോ പിനോഷെ
NicknamesEl Tata, Mi General
Military service
Allegianceആഗസ്റ്റോ പിനോഷെ Chile
Branch/serviceCoat of arms of Chile Chilean Army
Years of service1931–1998
RankInsignia of a Captain General of the Chilean Army Captain General
Unit
  • "Chacabuco" Regiment
  • "Maipo" Regiment
  • "Carampangue" Regiment
  • "Rancagua" Regiment
  • 1st Army Division
Commands
  • "Esmeralda" Regiment
  • 2nd Army Division
  • 6th Army Division
  • Santiago Army Garrison
  • Chilean Army
Battles/warsCold War
  • El Tanquetazo
  • 1973 Chilean coup d'état
  • Armed resistance in Chile
  • Operation Condor
Criminal information
ആഗസ്റ്റോ പിനോഷെ
ക്രിമിനൽ കുറ്റം(ങ്ങൾ)
  • Caravan of Death
  • Assassination of Carlos Prats
  • Operation Condor
  • Operation Colombo
  • Villa Grimaldi
  • Carmelo Soria
  • Calle Conferencia
  • Antonio Llidó
  • Eugenio Berrios
  • Tax evasion
  • Passport forgery
ക്രിമിനൽ പദവിDeceased
ആഗസ്റ്റോ പിനോഷെ
ആഗസ്റ്റോ പിനോഷെ

പിനോഷെ ലോകത്തിന്റെ പലഭാഗങ്ങളിലേയും ജനങ്ങളെ രണ്ടു ചേരിയായി തിരിക്കുന്നു. അദ്ദേഹത്തിന്റെ വിമർശകർ മനുഷ്യാവകാശ ധ്വംസനത്തിന് പിനോഷെയെ വിമർശിക്കുമ്പോൾ അദ്ദേഹത്തിന്റെ അനുകൂലികൾ ചിലിയെ സാമ്പത്തിക ഭദ്രതയിലേക്ക് നയിച്ചതിനും ഒരു കമ്യൂണിസ്റ്റ് ഭരണം തിരിച്ചുവരുന്നത് തടഞ്ഞതിനും അദ്ദേഹത്തെ പ്രശംസിക്കുന്നു.

അവലംബം

Tags:

19152006അമേരിക്കൻ ഐക്യനാടുകൾഇടതുപക്ഷംകമ്യൂണിസംചിലിഡിസംബർ 10സാമ്പത്തിക ഉദാരവൽക്കരണം

🔥 Trending searches on Wiki മലയാളം:

അനു ജോസഫ്രാമൻഇന്ത്യൻ പാർലമെന്റ്കോട്ടയംഅപ്പെൻഡിസൈറ്റിസ്മഹാത്മാ ഗാന്ധികണിക്കൊന്നലൈലത്തുൽ ഖദ്‌ർസയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾമാധ്യമം ദിനപ്പത്രംആർത്തവംആമിന ബിൻത് വഹബ്യാസീൻബദ്ർ മൗലീദ്നക്ഷത്രവൃക്ഷങ്ങൾകെ.ആർ. മീരക്രിയാറ്റിനിൻഗംഗാനദിക്ഷയംചൂരപിത്താശയംഉപ്പൂറ്റിവേദനക്രിസ്റ്റ്യാനോ റൊണാൾഡോവിദ്യാഭ്യാസംഅങ്കോർ വാട്ട്രാഷ്ട്രീയ സ്വയംസേവക സംഘംഎയ്‌ഡ്‌സ്‌അയ്യപ്പൻസൽമാൻ അൽ ഫാരിസിതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾചട്ടമ്പിസ്വാമികൾഭൂഖണ്ഡംഗദ്ദാമറോമാ സാമ്രാജ്യംഅമേരിക്കൻ ഐക്യനാടുകൾആമസോൺ.കോംരക്തസമ്മർദ്ദംഗുരു (ചലച്ചിത്രം)അസ്മ ബിൻത് അബു ബക്കർഅബൂ ജഹ്ൽവ്യാഴംഈജിപ്റ്റ്കൊളസ്ട്രോൾചെന്നൈ സൂപ്പർ കിങ്ങ്‌സ്ശ്രാദ്ധംപാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്ഇബ്‌ലീസ്‌മണിപ്രവാളംപരിശുദ്ധ കുർബ്ബാനബി 32 മുതൽ 44 വരെഋതുരാമചരിതംക്ഷേത്രപ്രവേശന വിളംബരംവേലുത്തമ്പി ദളവമർയം (ഇസ്ലാം)ഖുറൈഷ്ഭ്രമയുഗംടൈഫോയ്ഡ്വൈക്കം വിശ്വൻമുഹമ്മദ്ഒ.വി. വിജയൻഅർബുദംരാജ്യങ്ങളുടെ പട്ടികവാഗമൺതുളസീവനംഫ്രാൻസിസ് ഇട്ടിക്കോരവുദുപുത്തൻ പാനഅമോക്സിലിൻമോഹിനിയാട്ടംകുടുംബശ്രീആർത്തവവിരാമംടി.എം. കൃഷ്ണഫെബ്രുവരിമഴവിവർത്തനം🡆 More