നടി അംബിക: ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

അംബിക (ജനനം: 24 മേയ് 1962) മലയാളചലച്ചിത്രരംഗത്തെ ഒരു നടിയാണ് .

അംബിക എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ അംബിക (വിവക്ഷകൾ) എന്ന താൾ കാണുക. അംബിക (വിവക്ഷകൾ)

1979 ൽ മലയാള സിനിമയിൽ അഭിനയിച്ചു തുടങ്ങിയ അം‌ബിക മലയാളം കൂടാതെ തമിഴ്,കന്നട, തെലുങ്ക് എന്നീ ഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

അംബിക
നടി അംബിക: സ്വകാര്യജീവിതം, അവാർഡുകൾ, സിനിമകൾ
ജനനം (1962-05-24) 24 മേയ് 1962  (61 വയസ്സ്)
കല്ലറ, തിരുവനന്തപുരം, കേരള, ഇന്ത്യ
തൊഴിൽനടി
സജീവ കാലം1978–1989
1997–ഇതുവരെ
ജീവിതപങ്കാളി(കൾ)ഷിനു ജോൺ (വിവാഹം.1988-1997) (പിരിഞ്ഞു)
രവികാന്ത് (വി. 2000-2003) (പിരിഞ്ഞു)
കുട്ടികൾരാം കേശവ് (ജ.1989)
ഋഷീകേശ് (ജ.1991)
കുടുംബംരാധ (സഹോദരി)
പുരസ്കാരങ്ങൾകലൈമാമണി, സിനിമാ എക്സ്പ്രസ്, ഫിലിം ക്രിട്ടിക്സ്

'ചോറ്റാനിക്കര അമ്മ' എന്ന  ചിത്രത്തിൽ ബാലതാരമായാണ് അരങ്ങേറ്റം.  'വിടരുന്നമൊട്ടുകൾ' ഉൾപ്പെടെ ആറ് സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. 'സീത' എന്ന ചിത്രത്തിലാണ് അംബിക ആദ്യമായി നായിക വേഷത്തിലഭിനയിക്കുന്നത്.

1978 മുതൽ 1989 വരെയുള്ള ഒരു ദശാബ്ദത്തിനിടയിൽ ഏറ്റവും തിരക്കുള്ള തെന്നിന്ത്യൻ നായികമാരിലൊരാളായിരുന്നു അംബിക. എം ടി വാസുദേവൻ നായർ രചിച്ചു യൂസഫലി കേച്ചേരി സംവിധാനം ചെയ്ത് 1979-ൽ പ്രദർശനത്തിനെത്തിയ 'നീലത്താമര' എന്ന ചിത്രത്തിലെ 'കുഞ്ഞിമാളു' എന്ന കേന്ദ്രകഥാപാത്രം അംബികയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുത്തു. പ്രേംനസീർ, മധു, വിൻസൻറ്, എം.ജി സോമൻ, സുകുമാരൻ, ജയൻ, സത്താര്,  രവികുമാർ, ശങ്കർ, രവീന്ദ്രൻ, വേണു നാഗവള്ളി, നെടുമുടി വേണു, രതീഷ്,  മമ്മൂട്ടി, മോഹൻലാൽ തുടങ്ങി തൻറെ അഭിനയ ജീവിതത്തിൻറെ വിവിധ  കാലഘട്ടത്തിലെ മുൻനിര നടന്മാരോടൊപ്പം നായികയായി അംബിക അഭിനയിച്ചിട്ടുണ്ട്. കമലഹാസൻ, രജനീകാന്ത്, ചിരഞ്ജീവി, വിഷ്ണുവർദ്ധൻ തുടങ്ങിയ തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെയും നായികയായി അഭിനയിച്ചു. വേണു നാഗവള്ളി സംവിധാനം ചെയ്ത 'അയിത്തം' എന്ന ചിത്രത്തിൻറെ  നിർമ്മാതാവു കൂടിയാണ് അംബിക. ഏതാനും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

അവരുടെ ഇളയ സഹോദരിയായ രാധയും ഒരു പ്രസിദ്ധയായ നടിയായിരുന്നു. രണ്ടുപേരും ഒരുമിച്ച് പല ദക്ഷിണേന്ത്യൻ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചു. പ്രശസ്തിയുടെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന സമയത്ത് "ARS സ്റ്റുഡിയോസ്" എന്ന പേരിൽ അവർക്ക് ഒരു മൂവി സ്റ്റുഡിയോ സ്വന്തമായുണ്ടായിരുന്നു. 2013 ൽ അവർ ARS സ്റ്റുഡിയോ ഒരു ഹോട്ടൽ സമുച്ചയമാക്കി മാറ്റി.

സ്വകാര്യജീവിതം

1962 മേയ് 24 ന് തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമത്തിൽ കുഞ്ഞൻനായരുടേയും സരസമ്മയുടേയും മകളായി അംബിക ജനിച്ചു. 2014 കളിൽ മഹിളാ കോൺഗ്രസ് നേതാവ് ആയിരുന്നു അവരുടെ അമ്മ കല്ലറ സരസമ്മ.  അംബികയക്ക് രാധ (നടി), മല്ലിക എന്നിങ്ങനെ രണ്ടു സഹോദരിമാരും അർജുൻ, സുരേഷ് എന്നിങ്ങനെ രണ്ടു സഹോദന്മാരുമാണുള്ളത്. 1988 ൽ എൻ‌ആർ‌ഐ പ്രേംകുമാർ മേനോനെ അംബിക വിവാഹം കഴിച്ചു. അവർക്ക് രണ്ട് ആൺമക്കളുണ്ട്,അവർ അമേരിക്കൻ ഐക്യനാടുകളിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്. 1997 ൽ വിവാഹമോചനം നേടിയ ശേഷം 2000 ൽ നടൻ രവികാന്തിനെ വിവാഹം കഴിച്ചു, പക്ഷേ 2002 ൽ അവർ വിവാഹമോചനം നേടി. ഇപ്പോൾ മക്കളോടൊപ്പം ചെന്നൈയിൽ താമസമാക്കി. 

എൽ. എം. എൽ. പി. എസ്. സർക്കാർ മുതൽ അഞ്ചുവരെ ഏഴാമത് അരിവാരികുഴി സ്കൂൾ. ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് എം.ഇ.എസ് പരീക്ഷയിൽ ഹയർസെക്കന്ററി സ്കൂൾ കല്ലറയും എട്ടാം ക്ലാസ് മുതൽ എസ്.എസ്.എൽ.സി. വരെ. പ്രൈമറി ക്ലാസുമുതൽ നാലാം ക്ലാസു വരെ അരിവാരിക്കുഴി എൽ.എം. എൽ.പി. സ്കൂളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അഞ്ചാം ക്ലാസ് മുതൽ ഏഴുവരെ കല്ലറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലും എട്ടാം ക്ലാസു മുതൽ എസ്.എസ്.എൽ.സി. വരെ തിരുവനന്തപുരത്തെ മിതിർമലയിലുള്ള ഗവൺമെന്റ് ബോയിസ് ഹയർ സെക്കന്ററി സ്കൂളിലുമായിട്ടാണ് വിദ്യാഭ്യാസം ചെയ്തത്. വിദൂരവിദ്യാഭ്യാസം വഴി ബി.എ. ബിരുദം കരസ്ഥമാക്കിയിരുന്നു. കുറച്ചു കാലം കല്ലറയിലെ വേദാസ് കോളജിലും പഠിച്ചിരുന്നു.  

അവാർഡുകൾ

  • കലൈമാമണി അവാർഡ് 1984 വാഴ്കൈ എന്ന ചിത്രത്തിനു
  • സിനിമാ എക്സ്പ്രസ് അവാർഡ്
  • ഫിലിം ക്രിറ്റിക്സ് അവാർഡ് എങ്കെയോ കേട്ട കുറൽ

സിനിമകൾ

പ്രശസ്ത നടൻ കമലഹാസന്റെ കൂടെ അം‌ബിക കുറെ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഗ്ലാമർ വേഷങ്ങളിൽ. കാക്കി സട്ടൈ, വിക്രം, കാതൽ പരിസു എന്നിവ ഇവയിൽ ചിലതാണ്.

തമിഴ് സിനിമകൾ

  • വേൽ (2007)
  • മഴൈ (2005)
  • ജോഡി (1999)
  • ഉയിരോടെ ഉയിരാക (1999)
  • കാതൽ പരിസു (1987)
  • മാവീരൻ (1986)
  • ഇദയ കോവിൽ (1985)
  • നാൻ സിഗപ്പു മനിതൻ (1985)
  • പഠിക്കാതവൻ (1985)
  • മി. ഭാരത് (1985)
  • കാക്കി സട്ടൈ (1985)
  • ഉയർന്ത ഉള്ളം (1984)
  • അന്ബുള്ള രജനികാന്ത് (1984)
  • നാൻ പാടും പാടൽ (1984)
  • എങ്ഗയോ കേട്ട കുരൽ (1982)
  • വാഴ്വേ മായം (1982)
  • സകല കലാ വല്ലവൻ (1982)
  • കാതൽ മീൻകൾ (1982)
  • അന്ത ഏഴു നാട്കൾ (1981) -
  • വേലുന്ദു വിനൈയിലൈ
  • വാഴ്ക്കൈ
  • വെള്ളൈ റോജ
  • രാജ വീട്ടു കണ്ണ്
  • തഴുവാത കൈകൾ
  • മനക്കണക്ക്
  • പൌർണ്ണമി അലൈകൾ
  • താലിതാനം
  • വിക്രം
  • അരുണാചലം
  • ഉന്നിടത്തിൽ എന്നൈ കൊടുത്തേൻ
  • പേയ് വീട്
  • നാഗം
  • കൺ സിമിട്ടും നേരം
  • ആളവന്താൻ
  • കണം ക്വാർട്ടർ അവർകളേ
  • വില്ലാതി വില്ലൻ
  • മക്കൾ എൻ പക്കം
  • അണ്ണാ നഗർ മുതൽ തെരു
  • നാനും ഒരു തൊഴിലാളി
  • വേങ്ഗൈയിൻ മൈതാൻ
  • അംബികൈ നേരിൽ വന്താൾ
  • തൂങ്ഗാത കണ്ണൊന്റു ഒന്റു
  • ഒരുവർ വാഴും ആലയം

മലയാളം സിനിമകൾ

  1. അവൾ വിശ്വസ്തയായിരുന്നു1978
  2. സമയമായില്ലപോലും1978
  3. വീരഭദ്രൻ1979
  4. അഗ്നിപർവ്വതം
  5. ശ്രീകൃഷ്ണപ്പരുന്ത്1979
  6. നീലത്താമര1979
  7. മാമാങ്കം1979
  8. പ്രതീക്ഷ1979
  9. പ്രഭാതസന്ധ്യ1979
  10. എനിക്കു ഞാൻ സ്വന്തം1979
  11. നീയോ ഞാനോ1979
  12. തുറമുഖം1979
  13. രാജവീഥി1979
  14. ലജ്ജാവതി1979
  15. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച1979
  16. ദൂരം അരികെ1980
  17. പുഴ1980
  18. അകലങ്ങളിൽ അഭയം1980
  19. ഇതിലെ വന്നവർ1980
  20. അങ്ങാടി1980
  21. തീരം തേടുന്നവർ1980
  22. കാവൽമാടം 1980
  23. സത്യം1980
  24. വൈകി വന്ന വസന്തം1980
  25. അന്തഃപുരം1980
  26. ഇഷ്ടമാണ് പക്ഷെ1980
  27. സ്വന്തം എന്ന പദം1980
  28. തീക്കടൽ1980
  29. അമ്മയും മകളും1980
  30. ഏദൻ തോട്ടം1980
  31. അണിയാത്ത വളകൾ1980
  32. മീൻ1980
  33. ആഗമനം1980
  34. സീത1980
  35. ചമയം1981
  36. പ്രേമഗീതങ്ങൾ1981
  37. എന്നെ സ്നേഹിക്കൂ എന്നെ മാത്രം 1981
  38. സ്വരങ്ങൾ സ്വപ്നങ്ങൾ1981
  39. താറാവ്1981
  40. മണിയൻ പിള്ള അഥവാ മണിയൻ പിള്ള1981
  41. അസ്തമിക്കാത്ത പകലുകൾ1981
  42. ഗുഹ1981
  43. സംഭവം1981
  44. അർച്ചന ടീച്ചർ1981
  45. വേഷങ്ങൾ 1981
  46. ഓളങ്ങൾ 1982
  47. എതിരാളികൾ1982
  48. മുഖങ്ങൾ1982
  49. അനുരാഗക്കോടതി1982
  50. കേൾക്കാത്ത ശബ്ദം1982
  51. മൈലാഞ്ചി1982
  52. പൂവിരിയും പുലരി1982
  53. തീരം തേടുന്ന തിര1982
  54. പ്രേമാഭിഷേകം1982 D
  55. ശരം1982
  56. ധീര1982
  57. ഈറ്റപ്പുലി1983
  58. നിഴൽ മൂടിയ നിറങ്ങൾ1983
  59. സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്1983
  60. കാത്തിരുന്ന നാൾ1983
  61. മറക്കില്ലൊരിക്കലും1983
  62. എനിക്കു വിശക്കുന്നു1983
  63. ആദ്യത്തെ അനുരാഗം1983
  64. അസ്തി1983
  65. ഫാദർ ഡാമിയൻ1983
  66. ഒരു സുമംഗലിയുടെ കഥ1984
  67. കൽക്കി1984
  68. ശബരിമല ദർശനം1984
  69. അർച്ചന ആരാധന1985
  70. ഒരു നോക്കു കാണാൻ1985
  71. പുഴയൊഴുകും വഴി1985
  72. ഇനിയും കഥ തുടരും1985
  73. അഗ്നിയസ്ത്രം1985
  74. ഒരേ രക്തം1985
  75. മൂന്ന് മാസങ്ങൾക്ക്‌ മുൻപ്‌1986
  76. രാജാവിന്റെ മകൻ1986
  77. ചേക്കേറാനൊരു ചില്ല1986
  78. മലരും കിളിയും1986
  79. തിടമ്പ്‌1986
  80. [[ സ്വാതിതിരുനാൾ]] 1987
  81. ഇരുപതാം നൂറ്റാണ്ട്1987
  82. നിറഭേദങ്ങൾ1987
  83. എഴുതാപ്പുറങ്ങൾ1987
  84. വിളംബരം1987
  85. വഴിയോരക്കാഴ്ചകൾ1987
  86. സമർപ്പണം1987
  87. കുടുംബപുരാണം1988
  88. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ1988
  89. പട്ടണപ്രവേശം1988
  90. അയിത്തം1988
  91. മാനസപുത്രി1988
  92. അധിപൻ1989
  93. ബ്രഹ്മാസ്ത്രം1989
  94. മഞ്ഞുപെയ്യുന്ന രാത്രി1990
  95. ശീർഷകം1991
  96. ശബരിമലയിൽ തങ്ക സൂര്യോദയം1992
  97. വൈരം1993 D
  98. സായന്തനം1993 U
  99. സ്നേഹസിന്ദൂരം1997
  100. നിറം1999
  101. [[ അമർക്കളം]] 1999 D
  102. ഉദയപുരം സുൽത്താൻ (1999)
  103. വർണക്കാഴ്ചകൾ2000
  104. സ്വയംവരപ്പന്തൽ2000
  105. സത്യം ശിവം സുന്ദരം2000
  106. ദുബായ്‌2001
  107. കണ്മഷി2002
  108. കൂട്ട് (2004)
  109. പാണ്ടിപ്പട2005
  110. കല്യാണക്കുറിമാനം2005
  111. ചൊല്ലിയാട്ടം2005 U
  112. ദേവിയിൻ തിരുവിളയാടൽ (1982)2007
  113. വൈരം2009
  114. ഏഞ്ചൽ ജോൺ2009
  115. ദി ട്രിഗ്ഗർ2009
  116. [[താന്തോന്നി]]2010
  117. സത്ഗമയ2010
  118. പൊന്നു കൊണ്ടൊരു ആൾരൂപം2011
  119. യക്ഷി ഫെയ്ത്ഫുള്ളി യുവേഴ്സ്2012
  120. [[റ്റു നൂറ വിത്ത് ലൗ]] 2014
  121. ആമയും മുയലും 2014
  122. മിലി2015
  123. [[എന്റെ ക്ലാസ്സിലെ ആ പെൺ‌കുട്ടി]]2016 U
  124. ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ2018 P
  125. മയൂര വർണ്ണങ്ങൾUncategorized
  126. മണ്ണും പെണ്ണുംUncategorized
  127. സ്നേഹപൂർവ്വം എന്റെ ഹിമയ്ക്ക്

ടെലിവിഷൻ

    സീരിയൽ
  • സമ്മർ ഇൻ അമേരിക്ക (കൈരളി TV)
  • കനല്പൂവ് (ജീവൻ TV)
  • പ്രീതിവിന്ദ (സ്റ്റാർ സുവർണ്ണ) - കന്നഡാ
  • അവകാശികൾ (സൂര്യ TV)
  • ശ്രീ പത്മനാഭം (അമൃത TV)
  • അപരിചിത (അമൃത TV)
  • [നായകി ]] (സൺ ടിവി)തമിഴ്

അവലംബം

6. https://m3db.com/ambika-0

പുറത്തേക്കുള്ള കണ്ണികൾ

Tags:

നടി അംബിക സ്വകാര്യജീവിതംനടി അംബിക അവാർഡുകൾനടി അംബിക സിനിമകൾനടി അംബിക തമിഴ് സിനിമകൾനടി അംബിക മലയാളം സിനിമകൾനടി അംബിക ടെലിവിഷൻനടി അംബിക അവലംബംനടി അംബിക പുറത്തേക്കുള്ള കണ്ണികൾനടി അംബികകന്നടതമിഴ്തെലുങ്ക്മലയാളചലച്ചിത്രം

🔥 Trending searches on Wiki മലയാളം:

മമത ബാനർജിതത്ത്വമസിഅരവിന്ദ് കെജ്രിവാൾകമ്യൂണിസംചമ്പകംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംചാത്തൻപത്ത് കൽപ്പനകൾഇന്ത്യൻ നാഷണൽ കോൺഗ്രസ്തിരുവനന്തപുരംചൂരഇടതുപക്ഷംപുലയർബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർസ്മിനു സിജോശ്രീ രുദ്രംഉർവ്വശി (നടി)ഷാഫി പറമ്പിൽചങ്ങലംപരണ്ടചേലാകർമ്മംകടുവധ്രുവ് റാഠിഇന്ദുലേഖരതിസലിലംരാജസ്ഥാൻ റോയൽസ്വാതരോഗംയോനിപോത്ത്അപ്പോസ്തലന്മാർശാലിനി (നടി)മലബാർ കലാപംമമിത ബൈജുട്രാൻസ് (ചലച്ചിത്രം)മൗലികാവകാശങ്ങൾവിദ്യാഭ്യാസംമതേതരത്വംചിയ വിത്ത്മുസ്ലീം ലീഗ്സുരേഷ് ഗോപിമസ്തിഷ്കാഘാതംതിരുവാതിരകളിഫ്രാൻസിസ് ഇട്ടിക്കോരഇടതുപക്ഷ ജനാധിപത്യ മുന്നണിചക്കദിലീപ്ജനാധിപത്യംഹർഷദ് മേത്തചേനത്തണ്ടൻഎസ്. ജാനകിസുപ്രീം കോടതി (ഇന്ത്യ)യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻകെ.സി. വേണുഗോപാൽഹിന്ദു പിന്തുടർച്ചാവകാശ നിയമംനാടകംമുടിയേറ്റ്കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഎ. വിജയരാഘവൻകല്യാണി പ്രിയദർശൻരാഹുൽ മാങ്കൂട്ടത്തിൽകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ജ്ഞാനപ്പാനപ്രഭാവർമ്മപ്രേമലുപ്രിയങ്കാ ഗാന്ധിമാറാട് കൂട്ടക്കൊലവിചാരധാരപറയിപെറ്റ പന്തിരുകുലംരക്തസമ്മർദ്ദംആടുജീവിതംകേരള സാഹിത്യ അക്കാദമിവിക്കിപീഡിയശിവൻമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികപാണ്ഡവർമോഹൻലാൽഉറൂബ്കേരള സംസ്ഥാന ഭാഗ്യക്കുറി🡆 More