ലംബോർഗിനി

ലോകപ്രശസ്ത ഇറ്റാലിയൻ ആഡംബര സ്പോർട്സ്കാർ നിർമ്മാതാക്കളാണ് ഓട്ടോമൊബൈലി ലംബോർഗിനി (അഥവാ ലംബോർഗിനി).

ഇറ്റാലിയൻ സ്വദേശി ഫെറൂസിയോ ലംബോർഗിനിയാണ് ഓട്ടോമൊബൈലി ലംബോർഗിനിയുടെ സ്ഥാപകൻ. നിലവിൽ(1998 മുതൽ) വോക്സ് വാഗൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലംബോർഗിനിയുടെ ആസ്ഥാനം ഇറ്റലിയിലെ ബൊളോണ ആണ്. ട്രാക്ടർ നിർമ്മാണത്തിൽ നിന്നാരംഭിച്ച് വാഹനങ്ങൾക്കായുള്ള ഹീറ്റർ,എയർ കണ്ടീഷനിംഗ് സിസ്റ്റം എന്നിവയും രൂപകൽപ്പന ചെയ്ത ലംബോർഗിനി 1963ൽ ആണ് ആഡംബര സ്പോർട്സ് കാർ നിർമ്മാണം ആരംഭിക്കുന്നത്. സ്ഥാപകൻ ലംബോർഗിനി 1993ൽ മരണപ്പെട്ടു. ഇന്ന് ലോകത്തെ ഒന്നാംകിട സ്പോർട്സ്കാർ നിർമ്മാതാക്കളിൽ ഒന്നായ ലംബോർഗിനി അതിന്റെ അതിവേഗ കാറുകളിലൂടെയാണ് അറിയപ്പെടുന്നത്.

ഓട്ടോമൊബൈലി ലംബോർഗിനി S.p.A.
സ്വകാര്യം
വ്യവസായം
  • Automobile manufacturing
  • Automobile distribution
Fateഓഡി എജി എറ്റെടുത്തു(സെപ്റ്റംബർ 1998)
സ്ഥാപിതം
  • Sant'Agata Bolognese, Italy
  • (30 ഒക്ടോബർ 1963 (1963-10-30))
  • as Automobili Ferruccio Lamborghini S.p.A.
സ്ഥാപകൻFerruccio Lamborghini
ആസ്ഥാനം
Sant'Agata Bolognese
,
Italy
സേവന മേഖല(കൾ)ലോകവ്യാപകം
പ്രധാന വ്യക്തി
  • Stephan Winkelmann, President
  • Filippo Perini, Director, Centro Stile
ഉത്പന്നങ്ങൾ
  • Aventador
  • Gallardo
  • Sesto Elemento
  • Veneno
Production output
  • Increase 2,197 vehicles (2012)
  • 1,711 vehicles (2011)
വരുമാനം
  • Increase €469 million (2012)
  • €322 million (2011)
മൊത്ത വരുമാനം
  • Increase -€24 million (2011)
  • -€57,184 million (2010)
Total equity
  • €837 million (2011)
  • €933.213 million (2010)
ജീവനക്കാരുടെ എണ്ണം
  • Increase 831 (2011)
  • 803 (2010)
മാതൃ കമ്പനിഓഡി എജി
അനുബന്ധ സ്ഥാപനങ്ങൾ
  • Ducati Motor Holding S.p.A.
  • Italdesign Giugiaro S.p.A.
  • MML S.p.A.
  • ITALIA S.P.A.
വെബ്സൈറ്റ്lamborghini.com/en/home/

ആരംഭം

1916ൽ ആയിരുന്നു ഫെറൂസിയോ ലംബോർഗിനിയുടെ ജനനം. രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം പട്ടാളത്തിൽ ചേരുകയും റോഡ്സ് ദ്വീപിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു. അവിടെ അദ്ദേഹം കാറുകൾക്കും ട്രക്കുകൾക്കുമായി ഒരു അഴിച്ചുപണിശാല തുടങ്ങുകയും അത് വിജയമായിത്തീരുകയും ചെയ്തു. പിന്നീട് നാട്ടിലേക്ക് തിരിച്ചുവന്ന ലംബോർഗിനി അവിടെ ട്രാക്ടർ എഞ്ചിനുകൾ രൂപകൽപ്പന ചെയ്ത് നിർമ്മിക്കാൻ ആരംഭിച്ചു. അതും വൻ വിജയമായിരുന്നു. അങ്ങനെ 1963ൽ അദ്ദേഹം ജിയാം പോളോ ദല്ലാര എന്ന എഞ്ചിനീയറുടെ സഹായത്തോടെ ആദ്യത്തെ കാർ "ലംബോർഗിനി 350ജി.ടി.വി" നിർമ്മിച്ചു. ആ വർഷം ടൂറിൻ ഓട്ടോ ഷോയിൽ അത് അവതരിപ്പിച്ചു. അതേ വർഷം തന്നെ ആ കാർ വ്യാവസായികാടിസ്ഥാനത്തിൽ "ലംബോർഗിനി 350ജി.ടി" എന്ന പേരിൽ നിർമ്മാണം ആരംഭിച്ചു. 350 കുതിരശക്തി വി.12 എഞ്ചിൻ ആയിരുന്നു അതിന്റെ സവിശേഷത.

പ്രധാനകാറുകൾ

ലംബോർഗിനി 
ലംബോർഗിനി മഴ്സിലാഗോ കാർ

350ജി.ടിക്ക് ശേഷം വന്ന 400ജി.ടി,400ജി.ടി 2+2 എന്നീ കാറുകളിലൂടെ ലംബോർഗിനി ലോകപ്രസിദ്ധമായി. എന്നാൽ ലംബോർഗിനി എന്ന നാമം മഹത്തരമാക്കി എന്നറിയപ്പെടുന്ന കാർ 1965ലെ പ്രദർശിപ്പിക്കപ്പെട്ട "മിയൂറ" ആയിരുന്നു. സാധാരണയായി മത്സരകാറുകളിൽ മാത്രം കണ്ടുവന്നിരുന്ന രീതിയിൽ എഞ്ചിൻ സ്ഥാപിക്കപ്പെട്ടത് ആദ്യമായി ഈ കാറിൽ ആയിരുന്നു. ലംബോർഗിനിയുടെ വിപ്ലവകരമായ കാർ എന്നറിയപ്പെടുന്ന കാർ ആണ് എൽ.പി 400 കോണ്ടാക്. ആദ്യമായി മുകളിലേക്കു തുറക്കുന്ന വാതിലുകളോട് കൂടിയ ഈ കാർ ഇന്നും ഒരു അത്ഭുതഡിസൈൻ ആയി ഗണിക്കപ്പെടുന്നു. ഇവ കൂടാതെ ഗലാർഡോ, മഴ്സിലാഗോ, എസ്പാഡ, അതിവേഗകാർ ഡയാബ്ലോ, റെവൻടൺ, അവന്റഡോർ എന്നിവയും ലംബോർഗിനിയെ വളർത്തുന്നതിൽ മുഖ്യപങ്കു വഹിച്ചു.

ലംബോർഗിനിയുടെ ലോഗോ

കറുത്ത പ്രതലത്തിൽ സ്വർണ്ണാക്ഷരങ്ങളിൽ ലംബോർഗിനി എന്ന പേരും സ്വർണനിറത്തിലുള്ള പോരുകാളയുടെ ചിത്രവുമാണ് ലംബോർഗിനിയുടെ ലോഗോ. ഫെറൂസിയോ ലംബോർഗിനിയുടെ രാശിചിഹ്നമായ ടോറസിൽ(ഇടവരാശി) നിന്നാണ് കാളയെ എടുത്തിരിക്കുന്നത്.ഫെറൂസിയോ ലംബോർഗിനിയുടെ ഇഷ്ടവിനോദമായിരുന്നു കാളപ്പോർ. ശക്തിയുടെയും സ്ഥിരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ് കാള.ലോഗോയിലെ സ്വർണനിറം ശ്രേഷ്ഠതയെയും പാരമ്പര്യത്തെയും കറുപ്പുനിറം ശക്തി, സമ്പൂർണ്ണത, അന്തസ്സ്, അഴക് എന്നിവയെയും സൂചിപ്പിക്കുന്നു.

അവലംബം

Tags:

ലംബോർഗിനി ആരംഭംലംബോർഗിനി പ്രധാനകാറുകൾലംബോർഗിനി യുടെ ലോഗോലംബോർഗിനി അവലംബംലംബോർഗിനിഇറ്റലി

🔥 Trending searches on Wiki മലയാളം:

മുണ്ടിനീര്എഷെറിക്കീയ കോളി ബാക്റ്റീരിയകേരളത്തിലെ ജാതി സമ്പ്രദായംരാജ്യങ്ങളുടെ പട്ടികഇന്ത്യയുടെ രാഷ്‌ട്രപതിഐക്യ അറബ് എമിറേറ്റുകൾതേന്മാവ് (ചെറുകഥ)തപാൽ വോട്ട്ഹിന്ദുമതംഎ.പി.ജെ. അബ്ദുൽ കലാംഎം. മുകുന്ദൻഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർപക്ഷിപ്പനിഏപ്രിൽരാജാ രവിവർമ്മസമസ്ത കേരള ജംഇയ്യത്തുൽ ഉലമദേവ്ദത്ത് പടിക്കൽആത്മഹത്യബോയിംഗ് 747കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികമമത ബാനർജിമേടം (നക്ഷത്രരാശി)എം.ടി. രമേഷ്കൊച്ചുത്രേസ്യപാമ്പ്‌റഫീക്ക് അഹമ്മദ്പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഇന്ത്യൻ ഭരണഘടനയുടെ ആമുഖംനരേന്ദ്ര മോദിഹൈബി ഈഡൻദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)അന്തർമുഖതമാപ്പിളപ്പാട്ട്ഇന്ത്യയുടെ ദേശീയപ്രതിജ്ഞകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികമൗലികാവകാശങ്ങൾമുന്തിരിങ്ങമേയ്‌ ദിനംസാറാ ജോസഫ്പി. കേശവദേവ്വക്കം അബ്ദുൽ ഖാദർ മൗലവിസന്ധി (വ്യാകരണം)യൂട്ടറൈൻ ഫൈബ്രോയ്‌ഡ്വില്യം ഷെയ്ക്സ്പിയർമലയാളലിപിയൂറോളജിഗുൽ‌മോഹർതൈറോയ്ഡ് ഗ്രന്ഥിമാങ്ങഗാർഹിക പീഡനംബാഹ്യകേളിസജിൻ ഗോപുനയൻതാരകേരാഫെഡ്അയ്യങ്കാളിമംഗളദേവി ക്ഷേത്രംദാവീദ്മോഹൻലാൽമുല്ലഉപ്പുസത്യാഗ്രഹംകായംകുളംപ്രഥമശുശ്രൂഷവള്ളത്തോൾ പുരസ്കാരം‌ആദി ശങ്കരൻഇന്ത്യൻ സൂപ്പർ ലീഗ്കത്തോലിക്കാസഭമാതൃഭൂമി ദിനപ്പത്രംവോട്ടിംഗ് യന്ത്രംപ്രാചീനകവിത്രയംവൈരുദ്ധ്യാത്മക ഭൗതികവാദംതെങ്ങ്മൺറോ തുരുത്ത്ക്രിക്കറ്റ്പണ്ഡിറ്റ് കെ.പി. കറുപ്പൻകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻമറിയംഅമിത് ഷാദേശീയ പട്ടികവർഗ്ഗ കമ്മീഷൻ🡆 More