ഹിന്ദുമതം മ്യാൻമാറിൽ

മ്യാൻമറിലെ ജനസംഖ്യയുടെ 1.7% ഹിന്ദുമത വിശ്വാസികളാണ്.

മ്യാൻമറിൽ ഏകദേശം 890,000 ആളുകൾ ഹിന്ദുമതം ആചരിക്കുന്നുണ്ട്. ബുദ്ധമതത്താൽ സ്വാധീനിക്കപ്പെട്ടിട്ടുള്ളതിനാൽ മ്യാൻമറിലെ നിരവധി ഹിന്ദു ക്ഷേത്രങ്ങളിൽ ബുദ്ധന്റെ പ്രതിമകളുണ്ട്. മ്യാൻമറിൽ മ്യാൻമർ തമിഴരും ന്യൂനപക്ഷമായ ബംഗാളി ഹിന്ദുക്കളും ഉൾപെടുന്ന ഹിന്ദുക്കളുടെ ഒരു വലിയ ജനസംഖ്യയുമുണ്ട്.

ചരിത്രം

ബുദ്ധമതത്തോടൊപ്പം ഹിന്ദുമതവും പുരാതന കാലത്താണ് ബർമ്മയിലെത്തിയത്. രാജ്യത്തിന്റെ രണ്ട് പേരുകളും ഹിന്ദുമതത്തിൽ വേരൂന്നിയതാണ്. പ്രദേശത്തിന്റെ പ്രാചീന നാമമായ ബ്രഹ്മദേശത്തിന്റെ ആദ്യപകുതിക്ക് ബ്രിട്ടീഷ് കൊളോണിയൽ ഉദ്യോഗസ്ഥർ നൽകിയ പേരാണ് ബർമ്മ. ബ്രഹ്മാവ് ഹിന്ദുമതത്തിലെ ത്രിമൂർത്തികളുടെ ഭാഗമാണ്. മ്യാൻമർ എന്ന പേര് ബ്രഹ്മ എന്നതിന്റെ പ്രാദേശിക ഭാഷാ രൂപമാണ്.

ബർമ്മയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള ഒരു പ്രധാന പ്രകൃതിദത്ത പർവത തടസ്സമാണ് അരാകൻ (റാഖൈൻ) യോമ, ഹിന്ദുമതത്തിന്റെയും ബുദ്ധമതത്തിന്റെയും ബർമ്മയിലേക്കുള്ള കുടിയേറ്റം മണിപ്പൂരിലൂടെയും ദക്ഷിണേഷ്യൻ കടൽമാർഗ്ഗ വ്യാപാരികളിലൂടെയും സാവധാനത്തിൽ സംഭവിച്ചതാണ്. ബഗാൻ പോലുള്ള നഗരങ്ങളുടെ വാസ്തുവിദ്യയിൽ കാണുന്നതുപോലെ, കൊളോണിയൽ കാലഘട്ടത്തിന് മുമ്പുള്ള ബർമീസ് രാജാക്കന്മാരുടെ രാജകൊട്ടാരത്തെ ഹിന്ദുമതം വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അതുപോലെ, ബർമ്മീസ് ഭാഷ സംസ്കൃതത്തിൽ നിന്നും പാലിയിൽ നിന്നും ധാരാളം വാക്കുകൾ സ്വീകരിച്ചു, അവയിൽ പലതും മതവുമായി ബന്ധപ്പെട്ടതാണ്.

പുരാതന മധ്യകാല ആശയങ്ങളുടെയും സംസ്കാരങ്ങളുടെയും സംയോജന ശേഷം, 19, 20 നൂറ്റാണ്ടുകളിൽ ഒരു ദശലക്ഷത്തിലധികം ഹിന്ദു തൊഴിലാളികളെ ബ്രിട്ടീഷ് കൊളോണിയൽ ഗവൺമെന്റ് തോട്ടങ്ങളിലും ഖനികളിലും ജോലിക്കായി കൊണ്ടുവന്നു. യൂറോപ്യൻ റെസിഡൻഷ്യൽ സെന്ററിനെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യൻ കുടിയേറ്റക്കാർ ഗോത്രവർഗ മോഷണങ്ങളിൽ നിന്നും റെയ്ഡുകളിൽ നിന്നും ഒരു ബഫറും ഒരു പരിധിവരെ സുരക്ഷിതത്വവും പ്രദാനം ചെയ്യുന്നുവെന്ന് ബ്രിട്ടീഷുകാർക്കും തോന്നി. 1931 ലെ സെൻസസ് പ്രകാരം, റംഗൂണിലെ (യാങ്കൂൺ ) ജനസംഖ്യയുടെ 55% ഇന്ത്യൻ കുടിയേറ്റക്കാരായിരുന്നു, കൂടുതലും ഹിന്ദുക്കൾ.

ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം, നി വിനു കീഴിലുള്ള ബർമ സോഷ്യലിസ്റ്റ് പ്രോഗ്രാം പാർട്ടി വിദ്വേഷ നയങ്ങൾ സ്വീകരിക്കുകയും 1963 നും 1967 നും ഇടയിൽ 100,000 ചൈനക്കാർക്കൊപ്പം 300,000 ഇന്ത്യൻ വംശജരെ (അവരിൽ പലരും ഹിന്ദുക്കളായിരുന്നു) ബർമ്മയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ബർമ്മയിലെ ജനാധിപത്യ പ്രതിഷേധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യൻ നയം ഇന്ത്യൻ-വംശജർക്കെതിരായ പീഡനവും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഇടതുപക്ഷ ചായ്‌വുള്ള വിമത ഗ്രൂപ്പുകൾക്കുള്ള ബർമീസ് പിന്തുണയും വർദ്ധിപ്പിച്ചു.

ജനസംഖ്യാശാസ്ത്രം

Historical Population (Census)
YearPop.±%
18911,71,432—    
19012,85,484+66.5%
19113,89,679+36.5%
19214,84,432+24.3%
19315,70,953+17.9%
19731,15,685−79.7%
19831,77,215+53.2%
20142,52,763+42.6%
Source: 2014 Myanmar Census Report: Religion (Vol. 2-C)

ബർമീസ് സെൻസസ് ഡാറ്റ ഹിന്ദുമതം സ്വയം പ്രസ്താവിച്ച വ്യക്തികളെ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. പ്യൂ റിസർച്ച് 2010-ൽ ബർമ്മയിൽ 820,000 മുതൽ 840,000 വരെ ഹിന്ദുക്കൾ ഉണ്ടെന്ന് കണക്കാക്കുന്നു.

സംസ്ഥാനം/പ്രദേശം അനുസരിച്ച് ജനസംഖ്യ

2014 ലെ സെൻസസ് പ്രകാരം സംസ്ഥാനം/പ്രദേശങ്ങൾ അനുസരിച്ച് ഹിന്ദുക്കളുടെ ജനസംഖ്യ.

സംസ്ഥാനം/പ്രദേശം ഹിന്ദുക്കൾ %
ബാഗൊ 2%
മോൻ 1%
യാങ്കോൺ 1%
കായിൻ 0.6%
റാഖിനെ 0.5%
കച്ചിൻ സ്റ്റേറ്റ് 0.4%
തനിന്താർയി 0.2%
മണ്ഡേല 0.2%
കായ 0.1%
മാഗ്വെ 0.1%
സഗൈങ് 0.1%
അയെയാർവാഡി പ്രദേശം 0.1%

വംശീയത

ഹിന്ദുമതം മ്യാൻമാറിൽ 
ബർമീസ്-തമിഴ് ഹിന്ദു സ്ത്രീ ബിന്ദി (മലയാളത്തിൽ പൊട്ട്) ധരിക്കുന്നു, അത് ബർമീസ് വംശജർ ധരിക്കുന്ന തനഖയ്ക്ക് സമാനമാണ്.

പ്രധാനമായും, ബർമീസ് ഇന്ത്യക്കാരാണ് മ്യാൻമറിലെ ഹിന്ദുക്കളുടെ ജനസംഖ്യയിൽ ഭൂരിഭാഗവും. ബർമീസ് ഇന്ത്യക്കാരുടെ ഇടയിലെ ഹിന്ദുമതത്തിന്റെ ആചാരവും ബുദ്ധമതത്തിന്റെ സ്വാധീനമുള്ളതാണ്. ഹിന്ദു ദേവതകൾക്ക് പുറമേ, ബുദ്ധനെയും അവർ ആരാധിക്കുന്നു, മ്യാൻമറിലെ പല ഹിന്ദു ക്ഷേത്രങ്ങളിലും ബുദ്ധന്റെ പ്രതിമകളുണ്ട്. ബർമീസ് ഇന്ത്യക്കാരിൽ മ്യാൻമർ തമിഴർ, ബംഗാളികൾ, ഒഡിയകൾ തുടങ്ങിയവർ ഉൾപ്പെടുന്നു.

മ്യാൻമറിലെ ഭൂരിഭാഗം മെയ്റ്റികളും (അല്ലെങ്കിൽ മണിപ്പൂരി) ഹിന്ദുമതം ആചരിക്കുന്നു. അവർ 1819 മുതൽ 1825 വരെ മണിപ്പൂരി-ബർമീസ് യുദ്ധ കാലത്ത് മണിപ്പൂരിൽ നിന്ന് ബർമ്മയിലേക്ക് കൊണ്ടുവന്ന നിർബന്ധിത തൊഴിലാളികളുടെ പരമ്പരയാണ്. മണിപ്പൂരികൾ മണ്ഡലൈ, സഗൈങ്, അമരപുര പ്രദേശങ്ങളിലെ 13 ഊരുകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. മണിപ്പൂരികൾ നിങ്തി നദിക്കരയിലും മണിപ്പൂരിന്റെ അതിർത്തി പ്രദേശങ്ങളിലും കാണപ്പെടുന്നു.

മ്യാൻമറിലെ പല നേപ്പാളി സംസാരിക്കുന്ന ബർമീസ് ഗൂർഖകളും ഹിന്ദുമതം ആചരിക്കുന്നു. കൊളോണിയൽ കാലത്ത് ബ്രിട്ടീഷ് സൈന്യത്തോടൊപ്പം ബർമീസ് ഗൂർഖകളും വന്നു. ബർമീസ് ഗൂർഖ നിർമ്മിച്ച ഏകദേശം 250 ഹിന്ദു ക്ഷേത്രങ്ങളുണ്ട്, അതിൽ 30 ക്ഷേത്രങ്ങൾ മൊഗോക്ക് സിറ്റിയിലെ മാൻഡലേ മേഖലയിൽ മാത്രമാണുള്ളത്. 100 വർഷത്തിലധികം പഴക്കമുള്ള മൂന്ന് മുതൽ അഞ്ച് വരെ ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. ബംഗാളി ഹിന്ദുക്കളുടെ ഒരു ചെറിയ ന്യൂനപക്ഷവും ഹിന്ദുമതം ആചരിക്കുന്നു.

1983 ലെ സെൻസസിനായാണ് വംശീയ വിവരങ്ങൾ അവസാനമായി ശേഖരിച്ചത്, അതിനുശേഷം വംശീയതയുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ മ്യാൻമർ സെൻസസ് വകുപ്പ് പ്രസിദ്ധീകരിച്ചില്ല. 1983-ൽ 428,428 ഇന്ത്യക്കാരും 42,140 പാക്കിസ്ഥാനികളും 567,985 റോഹിങ്ക്യകളും 28,506 നേപ്പാളികളും ഉണ്ടായിരുന്നു. മതപാരമ്പര്യങ്ങളിലെ പരസ്‌പരമുള്ള ഓവർലാപ്പ് കാരണം, 1983 ലെ സെൻസസ് സമയത്ത് ചില ഹിന്ദുക്കൾ ബുദ്ധമതക്കാരായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കാം. 1983-ൽ (177,215) റിപ്പോർട്ട് ചെയ്യപ്പെട്ട ഹിന്ദുക്കളുടെ എണ്ണം കുറവായത് ഇത് കൊണ്ടായിരിക്കാം.

1983 ലെ സെൻസസ് റിപ്പോർട്ട് അനുസരിച്ച്, വംശീയ ഇന്ത്യക്കാരിൽ 27.10% ബുദ്ധമതക്കാരും 33.64% ഹിന്ദുവും 32.71% മുസ്ലീങ്ങളും 4.44% ക്രിസ്ത്യാനിയും 2.10% മറ്റുള്ളവരും ആണെന്ന് റിപ്പോർട്ട് ചെയ്യുന്നു. വംശീയ ബർമ്മികൾക്കിടയിൽ, സെൻസസ് റിപ്പോർട്ട് പ്രകാരം മൂവായിരം ഹിന്ദുക്കൾ ഉണ്ട്. 1983-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട 174,401 ഹിന്ദുക്കളിൽ, വംശീയത ഇപ്രകാരമായിരുന്നു: ഇന്ത്യക്കാർ - 143,545, ചൈനീസ് - 43, മിശ്രവംശം - 4,882, പാക്കിസ്ഥാനി - 567, ബംഗ്ലാദേശി - 865, നേപ്പാളികൾ - 17,410, മറ്റ് വിദേശികൾ - 674, കയാച്ച് - 679 - 3, കാരെൻ - 55, ചിൻ - 155, ബർമീസ് - 2,988, മോൺ - 27, റാഖൈൻ - 99, ഷാൻ - 69, മറ്റ് തദ്ദേശീയർ - 2,966.

സമകാലിക നില

ഹിന്ദുമതം മ്യാൻമാറിൽ 
മ്യാൻമറിലെ യാങ്കൂണിൽ നിന്നുള്ള ഹിന്ദു ക്ഷേത്ര ഘോഷയാത്ര.

ബർമ്മയിൽ ഭൂരിപക്ഷമായ ബുദ്ധമത സംസ്കാരത്തിൽ പോലും ഹിന്ദുമതത്തിന്റെ വശങ്ങൾ ഇന്നും തുടരുന്നു. ഉദാഹരണത്തിന്, ആരാധിക്കപ്പെടുന്ന തഗ്യാമിന്റെ ഉത്ഭവം ഹിന്ദു ദൈവമായ ഇന്ദ്രനിൽ നിന്നാണ്. യാമ സത് ദൌ എന്ന രാമായണത്തിന്റെ ബർമീസ് അഡാപ്റ്റേഷൻ ഉൾപ്പെടെ, ബർമീസ് സാഹിത്യവും ഹിന്ദുമതത്താൽ സമ്പന്നമാണ്. വിദ്യയുടെ ദേവതയായ സരസ്വതിയെ (ബർമീസ് ഭാഷയിൽ തുയത്താടി എന്നറിയപ്പെടുന്നു), പരീക്ഷകൾക്ക് മുമ്പ് ആരാധിക്കുന്നു. ശിവനെ പരമിസ്വ എന്ന് വിളിക്കുന്നു; വിഷ്ണുവിനെ വിത്താനോ എന്നും വിളിക്കുന്നു. ഈ ആശയങ്ങളിൽ പലതും ബർമീസ് സംസ്കാരത്തിൽ കാണപ്പെടുന്ന മുപ്പത്തിയേഴ് നാട്ട് അല്ലെങ്കിൽ ദേവതകളുടെ ഭാഗമാണ്.

ആധുനിക മ്യാൻമറിൽ, ഭൂരിഭാഗം ഹിന്ദുക്കളും കാണപ്പെടുന്നത് യാങ്കൂണിലെയും മണ്ഡലേയിലെയും നഗര കേന്ദ്രങ്ങളിലാണ്. പുരാതന ഹിന്ദു ക്ഷേത്രങ്ങൾ ബർമ്മയുടെ മറ്റ് ഭാഗങ്ങളിലും കാണാം. ഉദാഹരണത്തിന് ബഗാനിലെ വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന 11-ാം നൂറ്റാണ്ടിലെ നാഥ്‌ലോങ് ക്യാങ് ക്ഷേത്രം.

മ്യാൻമറിൽ ഇസ്‌കോൺ (ഹരേ കൃഷ്ണ) സാന്നിധ്യവുമുണ്ട്. 400 ഓളം അനുയായികളുള്ള മൈറ്റ്കിനയിലാണ് ഏറ്റവും വലിയ ഹരേ കൃഷ്ണ സമൂഹം ഉള്ളത്.

പൊതു അവധികൾ

മ്യാൻമറിൽ ദീപാവലി പൊതു അവധിയാണ്.

ഹിന്ദുക്കളുടെ പീഡനം

ഹിന്ദുമതം മ്യാൻമാറിൽ 
ഖ മൗങ് സെയ്ക് കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഹിന്ദു ഗ്രാമവാസികൾ ഒത്തുകൂടുന്നു.

ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം, നെ വിനു കീഴിലുള്ള ബർമ സോഷ്യലിസ്റ്റ് പ്രോഗ്രാം പാർട്ടി വിദ്വേഷ നയങ്ങൾ സ്വീകരിക്കുകയും 1963 നും 1967 നും ഇടയിൽ ബർമ്മയിൽ നിന്ന് 100,000 ചൈനക്കാർക്കൊപ്പം 300,000 ഇന്ത്യൻ വംശജരെ (അവരിൽ പലരും ഹിന്ദുക്കളും സിഖുകാരും ബുദ്ധമതക്കാരും മുസ്ലീങ്ങളും ഉൾപ്പെട്ടവരുമായിരുന്നു) പുറത്താക്കുകയും ചെയ്തു.

2017 ഓഗസ്റ്റ് 25 ന്, മ്യാൻമറിലെ റാഖൈൻ സ്റ്റേറ്റിലെ വടക്കൻ മൗംഗ്‌ഡോ ജില്ലയിലെ ഖ മൗംഗ് സെയ്‌ക് എന്നറിയപ്പെടുന്ന ഒരു ക്ലസ്റ്ററിലെ ഗ്രാമങ്ങൾ അരാകൻ റോഹിങ്ക്യ സാൽവേഷൻ ആർമിയിലെ (ARSA) റോഹിങ്ക്യ മുസ്‌ലിംകൾ ആക്രമിച്ചു. ഇതിനെ ഖാ മൗങ് സെയ്ക് കൂട്ടക്കൊല എന്നാണ് വിളിച്ചിരുന്നത്. 99 ഓളം ഹിന്ദുക്കൾ അന്ന് കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റർനാഷണൽ അറിയിച്ചു. റോഹിങ്ക്യൻ ഭീകരർ കാരണമുണ്ടായ റോഹിങ്ക്യ വിരുദ്ധ വികാരത്തെ ഭയന്ന് ഈ റോഹിങ്ക്യൻ ഹിന്ദുക്കൾ ചിറ്റഗോണിയൻ എന്ന് സ്വയം വിളിക്കുന്നു. ചില മാധ്യമ അക്കൗണ്ടുകൾ പ്രകാരം- മ്യാൻമറിലും ബംഗ്ലാദേശി അഭയാർത്ഥി ക്യാമ്പുകളിലും റോഹിങ്ക്യകളിൽ നിന്ന് റോഹിങ്ക്യ ഹിന്ദുക്കൾ (പ്രത്യേകിച്ച് സ്ത്രീകൾ) നിർബന്ധിത തട്ടിക്കൊണ്ടുപോകലും മതപരമായ ദുരുപയോഗവും "നിർബന്ധിത മതപരിവർത്തനങ്ങളും" നേരിട്ടിട്ടുണ്ട്.

ഹിന്ദു സംഘടനകളും ക്ഷേത്രങ്ങളും

മ്യാൻമർ ഹിന്ദു സെൻട്രൽ കൗൺസിലും സനാതൻ ധർമ്മ സ്വയംസേവക് സംഘവുമാണ് മ്യാൻമറിലെ രണ്ട് വലിയ ഹിന്ദു സംഘടനകൾ.

ഗൂർഖ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്ന മറ്റൊരു ഹിന്ദു സംഘടനയാണ് ഓൾ മ്യാൻമർ ഗൂർഖ ഹിന്ദു റിലിജ്യസ് അസോസിയേഷൻ. ഇസ്‌കോണിന് മ്യാൻമറിൽ 12 കേന്ദ്രങ്ങളും സയ്യവാദിയിൽ ബ്രഹ്മചാരികൾക്ക് മത വിദ്യാഭ്യാസം നൽകുന്ന ഒരു സ്‌കൂളുമുണ്ട്

മ്യാൻമറിലെ പ്രധാന ഹൈന്ദവ ക്ഷേത്രങ്ങൾ

  • നാത്‌ലാങ് ക്യോങ് ക്ഷേത്രം
  • ശ്രീ കാളി ക്ഷേത്രം, ബർമ്മ
  • ശ്രീ വരത രാജ പെരുമാൾ ക്ഷേത്രം
  • ശ്രീ മഹാലക്ഷ്മി ക്ഷേത്രം
  • ശ്രീ കാളി അമ്മൻ ക്ഷേത്രം
  • കർതായ്രി ക്ഷേത്രം
  • ശ്രീ രാധാ മണ്ഡലേശ്വര ക്ഷേത്രം
  • ശ്രീരാമക്ഷേത്രം
  • ശ്രീ ഗണേശ ക്ഷേത്രം

ഇതും കാണുക

  • ഹിന്ദുമതം ബംഗ്ലാദേശിൽ
  • ഹിന്ദുമതം ഇന്ത്യയിൽ
  • ഹിന്ദുമതം പശ്ചിമബംഗാളിൽ
  • ഹിന്ദുമതം വിയറ്റ്നാമിൽ
  • മതവിശ്വാസം മ്യാൻമാറിൽ
  • ബർമ്മീസ് ഇന്ത്യക്കാർ
  • മ്യാൻമാറി ബംഗാളി ഹിന്ദുക്കൾ

അവലംബം

ഗ്രന്ഥസൂചിക

പുറം കണ്ണികൾ

Tags:

ഹിന്ദുമതം മ്യാൻമാറിൽ ചരിത്രംഹിന്ദുമതം മ്യാൻമാറിൽ ജനസംഖ്യാശാസ്ത്രംഹിന്ദുമതം മ്യാൻമാറിൽ വംശീയതഹിന്ദുമതം മ്യാൻമാറിൽ സമകാലിക നിലഹിന്ദുമതം മ്യാൻമാറിൽ പൊതു അവധികൾഹിന്ദുമതം മ്യാൻമാറിൽ ഹിന്ദുക്കളുടെ പീഡനംഹിന്ദുമതം മ്യാൻമാറിൽ ഹിന്ദു സംഘടനകളും ക്ഷേത്രങ്ങളുംഹിന്ദുമതം മ്യാൻമാറിൽ ഇതും കാണുകഹിന്ദുമതം മ്യാൻമാറിൽ അവലംബംഹിന്ദുമതം മ്യാൻമാറിൽ പുറം കണ്ണികൾഹിന്ദുമതം മ്യാൻമാറിൽഗൗതമബുദ്ധൻബുദ്ധമതംമ്യാൻമാർഹിന്ദുമതം

🔥 Trending searches on Wiki മലയാളം:

സംഗീതംVirginiaതിരുവിതാംകൂർ ഭരണാധികാരികൾകാളിദാസൻമദ്ഹബ്ഈജിപ്ഷ്യൻ സംസ്കാരംചക്രം (ചലച്ചിത്രം)ഇക്‌രിമഃതബൂക്ക് യുദ്ധംഅന്ത്യതിരുവത്താഴം (ലിയനാർഡോ ഡാ വിഞ്ചി)നി‍ർമ്മിത ബുദ്ധിക്രിസ് ഇവാൻസ്ചേരിചേരാ പ്രസ്ഥാനംമുണ്ടിനീര്ലൈലത്തുൽ ഖദ്‌ർപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)കാനഡപൂരം (നക്ഷത്രം)ഏലംമദീനയുടെ ഭരണഘടനതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾരാമായണംബദ്ർ ദിനംബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)ലൂക്ക (ചലച്ചിത്രം)വിശുദ്ധ വാരംമലൈക്കോട്ടൈ വാലിബൻവഹ്‌യ്താജ് മഹൽആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംകൊച്ചിഇസ്‌ലാമിക കലണ്ടർസദ്യസ്ത്രീ സുരക്ഷാ നിയമങ്ങൾUnited States Virgin Islandsവടക്കൻ പാട്ട്പ്രതിപക്ഷ നേതാവ് (ഇന്ത്യ)French languageവജൈനൽ ഡിസ്ചാർജ്വിവാഹമോചനം ഇസ്ലാമിൽമലയാള മനോരമ ദിനപ്പത്രംതിരുവാതിരകളിനെന്മാറ വല്ലങ്ങി വേലചിയചന്ദ്രൻപരിശുദ്ധ കുർബ്ബാനഹെപ്പറ്റൈറ്റിസ്-ബിഉള്ളൂർ എസ്. പരമേശ്വരയ്യർചേരമാൻ ജുമാ മസ്ജിദ്‌ബിംസ്റ്റെക്സൈനബുൽ ഗസ്സാലിഔഷധസസ്യങ്ങളുടെ പട്ടികഹിന്ദുവീണ പൂവ്മദ്ധ്യകാലംയേശുക്രിസ്തുവിന്റെ കുരിശുമരണംകേരള നവോത്ഥാനംസൂര്യനെല്ലി സ്ത്രീപീഡനക്കേസ്ഗുരു (ചലച്ചിത്രം)ഇബ്രാഹിം ഇബിനു മുഹമ്മദ്ലളിതാംബിക അന്തർജ്ജനംഡിനയിൽ-ഓഫ്-സർവീസ് അറ്റാക്ക്‌പൂന്താനം നമ്പൂതിരിറഫീക്ക് അഹമ്മദ്ചുരം (ചലച്ചിത്രം)വാഴഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഎൽ നിനോഅരണമഹാത്മാ ഗാന്ധിഇടുക്കി ജില്ലആസ്പെർജെർ സിൻഡ്രോംതിരഞ്ഞെടുപ്പ് ബോണ്ട്സ്വഹാബികൾഅദിതി റാവു ഹൈദരിക്രിക്കറ്റ്കർണ്ണൻമനോരമ🡆 More