സമീറ ഇസ്‌ലാം

സൗദി അറേബ്യൻ ഫാർമക്കോളജിസ്റ്റും പണ്ഡിതയുമാണ് പ്രൊഫസ്സർ സമീറ ഇസ്ലാം.

കിംഗ് അബ്ദുൽ അസീസ് സർവകലാശാലയിലെ കിംഗ് ഫഹദ് മെഡിക്കൽ റിസർച്ച് സെന്ററിന്റെ ഡ്രഗ് മോണിറ്ററിംഗ് യൂണിറ്റിന്റെ തലവയാണ് സമീറ. സൗദി അറേബ്യയിലെ സ്ത്രീകൾക്ക് ഔപചാരിക സർവകലാശാലാ വിദ്യാഭ്യാസം നേടുന്നതിനുള്ള പ്രവർത്തനങ്ങളിൽ അവർ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

സമീറ ഇസ്ലാം
കലാലയംയൂണിവേഴ്സിറ്റി ഓഫ് അലക്സാണ്ട്രിയ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഫാർമക്കോളജി
സ്ഥാപനങ്ങൾകിങ് അബ്ദുൾഅസിസ് യൂണിവേഴ്സിറ്റി

ഏതെങ്കിലുമൊരു വിഷയത്തിൽ ബാച്ചിലർ, ഡോക്ട്രേറ്റ് ഡിഗ്രി നേടുന്ന ആദ്യ സൗദി വനിതയാണ് സമീറ. സ്ത്രീ പുരുഷ ഭേദമന്യേ സൗദിയിലെ ആദ്യ ഫാർമക്കോളജി പ്രൊഫസ്സർ കൂടിയാണ് അവർ.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

സൗദി അറേബ്യയിലെ അൽ-ഹഫൂഫിലാണ് സമീറ ഇസ്ലാം ജനിച്ചത്. സെക്കൻഡറി വിദ്യാഭ്യാസത്തെത്തുടർന്ന്, സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സമീറയെ കുടുംബം ഈജിപ്തിലേക്ക് അയച്ചു. അലക്സാണ്ട്രിയ സർവകലാശാലയിലെ മെഡിക്കൽ സ്‌കൂളിൽ ചേർന്നെങ്കിലും ഒരു വർഷത്തിനുശേഷം സ്‌കൂൾ ഓഫ് ഫാർമസിയിലേക്ക് മാറി. ഇവിടെ 1964 ൽ ഫാർമസി, ഫാർമസ്യൂട്ടിക്കൽ സയൻസസിൽ ബിഎസ്‌സി നേടി, തുടർന്ന് 1966 ൽ ബിരുദാനന്തര ബിരുദം നേടി. ബിരുദാനന്തര ബിരുദത്തിന് ശേഷവും ഫാർമക്കോളജി പഠനം തുടർന്ന സമീറ 1970 ൽ പിഎച്ച്ഡി നേടിയ ആദ്യത്തെ സൗദി വനിതയായി.

കരിയർ

1971 ൽ സമീറ കിംഗ് അബ്ദുൽ അസീസ് സർവകലാശാല മക്ക ബ്രാഞ്ചിൽ ലക്ചറർ ആയി ജോലിയിൽ പ്രവേശിച്ച സമീറയെ 1972 ൽ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. അഹമ്മദ് മുഹമ്മദ് അലി, ടീച്ചിംഗ് സ്റ്റാഫിലെ ഔദ്യോഗിക അംഗമായി നിയമിച്ചു. അന്നത്തെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി റെക്ടറായിരുന്ന ഡോ. മുഹമ്മദ് അബ്ദു യമാനിയുടെ പ്രോത്സാഹവും പിന്തുണയും കൊണ്ട് ഡോ. സമീറ 1973 ൽ ജിദ്ദ, മക്ക ബ്രാഞ്ചുകളിലെ പെൺകുട്ടികളുടെ വിഭാഗത്തിന്റെ അക്കാദമിക് ഉപദേഷ്ടാവായി. ആ വർഷം ഡോ. സമീറ പെൺകുട്ടികൾക്കായി ഔപചാരിക സർവകലാശാലാ വിദ്യാഭ്യാസ വിഭാഗങ്ങൾ അവതരിപ്പിച്ചു. 1973-ന് മുമ്പ് പെൺകുട്ടികളെ എക്സ്റ്റേണൽ ആയി മാത്രമേ ചേർത്തിട്ടുള്ളൂ, അതും താൽപ്പര്യമുള്ളവർക്ക് സായാഹ്ന ക്ലാസുകളിൽ മാത്രമേ പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. 1974 ൽ, ഫാക്കൽറ്റി ഓഫ് മെഡിസിന്റെ വൈസ് ഡീനായി. 1983 ൽ ഫാർമക്കോളജി പ്രൊഫസറായി നിയമിതയായ അവർ സൗദി അറേബ്യയിൽ നിന്ന് ഈ പദവിയിലേക്ക് എത്തുന്ന ആദ്യ വ്യക്തിയായി മാറി.

സമീറ ഇസ്‌ലാം നഴ്‌സിംഗ് തൊഴിലിന്റെ വക്താവായി അംഗീകരിക്കപ്പെടുകയും, അവരുടെ നേതൃത്വത്തിൽ 1976 ൽ സൗദി അറേബ്യയിൽ ആദ്യത്തെ നഴ്‌സിംഗ് ഫാക്കൽറ്റി സ്ഥാപിക്കുകയും ചെയ്തു. 1978 ൽ അവർ അതിന്റെ ഡീൻ ആയി.

ഗവേഷണം

സൗദി ജനങ്ങളിൽ മരുന്നുകളെ ഉപാപചയ പ്രവർത്തനത്തെക്കുറിച്ച് പഠനങ്ങൾ നടത്തിയ സമീറ, കിംഗ് അബ്ദുൽ അസീസ് സർവകലാശാലയിലെ കിംഗ് ഫാഹ് മെഡിക്കൽ റിസർച്ച് സെന്ററിൽ തന്റെ ഗവേഷണ ഫണ്ടുകളിൽ നിന്ന് സ്വരുക്കൂട്ടി ഒരു ഡ്രഗ് മോണിറ്ററിംഗ് യൂണിറ്റ് (ഡി‌എം‌യു) സ്ഥാപിക്കുകയും അതിന്റെ തലവയാകുകയും ചെയ്തു. അതിലൂടെ ഗവേഷകർക്ക് ഗവേഷണ സൌകര്യങ്ങളും, ഒപ്പം ചികിത്സിക്കുന്ന ഡോക്ടർമാർക്ക് ഡ്രഗ് ബ്ലഡ് യൂണിറ്റ് അറിയിക്കാനും അതനുസരിച്ച് വ്യക്തിഗത രോഗികളുടെ സുരക്ഷയ്ക്കായി കൃത്യമായ ഡോസ് ക്രമീകരിക്കാനും (സ്മാർട്ട് മെഡിക്കേഷൻ) സൗകര്യങ്ങൾ നൽകുന്നു. അറബ് സയൻസ് ആൻഡ് ടെക്നോളജി ഫൌണ്ടേഷന്റെ ബോർഡ് അംഗം കൂടിയാണ് സമീറ. പ്രൊഫ. സമീറയുടേതായി 133 ഗവേഷൺ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്, അതിൽ 40 എണ്ണം പ്രധാന ശാസ്ത്രീയ ജേണലുകളിൽ ആണ്. അതുകൂടാതെ ദേശീയ, അന്തർദേശീയ സമ്മേളനങ്ങളിലും ലോകാരോഗ്യ സംഘടനയുടെ യോഗങ്ങളിലും ആയി 54 സൈന്റിഫിക് റിസർച്ചുകളും അവർ അവതരിപ്പിച്ചിട്ടുണ്ട്.

നേട്ടങ്ങൾ

  • ബാച്ചിലർ, ഡോക്ടറൽ ഡിഗ്രി കരസ്ഥമാക്കുന്ന ആദ്യ സൗദി വനിത.
  • ഫാർമക്കോളജി പ്രൊഫസ്സർ ആകുന്ന സൗദി അറേബ്യയിലെ ആദ്യ വ്യക്തി.
  • സൗദിയിലെ ഒരു യൂണിവേഴ്സിറ്റിയിൽ വൈസ് ഡീൻ പദവിയിലെത്തുന്ന ആദ്യ വനിത.
  • യുനെസ്കൊ വുമൺ ഇൻ സയൻസ് അവാർഡിന് പരിഗണിക്കപ്പെടുന്ന ആദ്യ അറബ് വനിത.
  • 1996 ൽ, ലേകാര്യോഗ്യ സംഘടന റീജിയണൽ അഡ്വൈസർ ഇൻ ഡ്രഗ് പ്രോഗ്രാം ആയി.

പുരസ്കാരങ്ങൾ

  • സൗദിയിലെ ജനങ്ങളിൽ മരുന്നുകളുടെ ഫലത്തെക്കുറിച്ചും സ്വാധീനത്തെക്കുറിച്ചും നടത്തിയ ഗവേഷണത്തിന് സമീറയ്ക്ക് മക്ക അവാർഡ് ഓഫ് എക്‌സലൻസ് ലഭിച്ചു.
  • ലോറിയൽ-ഹെലീന റൂബിൻ‌സ്റ്റൈൻ അവാർഡ് 2000 (L’Oreal-Helena Rubinstein Awards 2000)

പരാമർശങ്ങൾ

Tags:

സമീറ ഇസ്‌ലാം ആദ്യകാല ജീവിതവും വിദ്യാഭ്യാസവുംസമീറ ഇസ്‌ലാം കരിയർസമീറ ഇസ്‌ലാം ഗവേഷണംസമീറ ഇസ്‌ലാം നേട്ടങ്ങൾസമീറ ഇസ്‌ലാം പുരസ്കാരങ്ങൾസമീറ ഇസ്‌ലാം പരാമർശങ്ങൾസമീറ ഇസ്‌ലാംഫാർമക്കോളജിസൗദി അറേബ്യ

🔥 Trending searches on Wiki മലയാളം:

കലാമണ്ഡലം കേശവൻദശാവതാരംകൃഷ്ണഗാഥശരത് കമൽഗുദഭോഗംവള്ളത്തോൾ പുരസ്കാരം‌ഇലഞ്ഞിഇ.പി. ജയരാജൻനാഡീവ്യൂഹംകെ.കെ. ശൈലജജന്മഭൂമി ദിനപ്പത്രംനയൻതാരഅമൃതം പൊടിചിയആറാട്ടുപുഴ വേലായുധ പണിക്കർഉദയംപേരൂർ സൂനഹദോസ്ഒന്നാം ലോകമഹായുദ്ധംപൊന്നാനി നിയമസഭാമണ്ഡലംഅടിയന്തിരാവസ്ഥസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻഷമാംക്ഷയംഓന്ത്ഒ. രാജഗോപാൽപ്രമേഹംയെമൻമലയാളം വിക്കിപീഡിയഅഞ്ചാംപനിജ്ഞാനപീഠ പുരസ്കാരംഒമാൻഇന്ത്യൻ ഭരണഘടനയുടെ ആമുഖംപോത്ത്യോഗി ആദിത്യനാഥ്പി. കേശവദേവ്പാമ്പാടി രാജൻനിർമ്മല സീതാരാമൻഅണലികേരളത്തിലെ നദികളുടെ പട്ടികകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഒന്നാം കേരളനിയമസഭവയനാട് ലോക്‌സഭാ നിയോജകമണ്ഡലംവൃത്തം (ഛന്ദഃശാസ്ത്രം)കുവൈറ്റ്ചെ ഗെവാറഉദ്ധാരണംദ്രൗപദി മുർമുമോഹൻലാൽവന്ദേ മാതരംമുഗൾ സാമ്രാജ്യംസ്വവർഗ്ഗലൈംഗികതപശ്ചിമഘട്ടംവിചാരധാരആവേശം (ചലച്ചിത്രം)കേരളത്തിലെ പൊതുവിദ്യാഭ്യാസംകേന്ദ്രഭരണപ്രദേശംപ്രേമലുദീപക് പറമ്പോൽസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർവിദ്യാഭ്യാസംസൗരയൂഥംമതേതരത്വംവിഷാദരോഗംഷക്കീലമെറീ അന്റോനെറ്റ്വെള്ളിവരയൻ പാമ്പ്മേയ്‌ ദിനംസോഷ്യലിസംഎസ്.എൻ.സി. ലാവലിൻ കേസ്മനുഷ്യൻതിരുവനന്തപുരം ലോക്സഭാമണ്ഡലംബിരിയാണി (ചലച്ചിത്രം)നിയമസഭകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംഹിമാലയംപാലക്കാട്ഇന്ദുലേഖഉണ്ണി ബാലകൃഷ്ണൻ🡆 More