ക്യാമ്പയിൻ വേണം മറ്റൊരു കേരളം

കേരള ശാസ്ത്രാസാഹിത്യ പരിഷത്തിന്റെ മുൻകൈയ്യെടുത്ത് സംഘടിപ്പിച്ചിട്ടുള്ള വിദ്യാഭ്യാസ പരിപാടിയാണ് വേണം മറ്റൊരു കേരളം - സാമൂഹിക വികസനത്തിനായുള്ള ജനകീയ ക്യാമ്പയിൻ.

ഇന്ന് കേരളം നേരിടുന്ന അസ്വസ്ഥതകൾക്കും പ്രതിസന്ധിക്കും ഏക പോംവഴി കേവലമായ സാമ്പത്തിക വികസനമല്ലെന്നും സാമൂഹിക വികസനമാണെന്നും അതിനായി മറ്റൊരു കേരളം ഉണ്ടാകണമെന്നും അവശ്യപ്പെട്ടുകൊണ്ടാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഈ ക്യാമ്പയിൻ ആരംഭിച്ചത്. രണ്ടുവർഷം നീളുന്ന പരിപാടി 2011 ഒക്ടോബർ 31 ന് തൃശ്ശൂരിൽ ഡോ. കെ.എൻ. പണിക്കർ ഉദ്ഘാടനം ചെയ്തു.

ക്യാമ്പയിൻ വേണം മറ്റൊരു കേരളം
വേണം മറ്റൊരു കേരളം പ്രചരണത്തിന്റെ ഭാഗമായ തെക്കൻ മേഖലാ പദയാത്ര

ആശയങ്ങൾ

ക്യാമ്പയിൻ വേണം മറ്റൊരു കേരളം 
വേണം മറ്റൊരു കേരളം പ്രചരണത്തിന്റെ ഭാഗമായ കലാജാഥ

ഫ്ലാറ്റുകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തുന്ന സാമ്പത്തികപരിഷ്കരണങ്ങൾ കേരളത്തിന് പത്ത് ശതമാനം വരെ വളർച്ച നേടിത്തന്നെങ്കിലും നിരന്തരമായി തളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തികമേഖലകൾ ഇതിനിടയിൽ വിസ്മരിക്കപ്പെടുന്ന എന്നാണ് ഈ ക്യാമ്പയിൽ മുന്നോട്ടുവെക്കുന്ന പ്രധാന വീക്ഷണം.. പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകളിൽ വളർച്ച കുറയുന്നു എന്നതാണ് അത്. ഈ രംഗത്തുനിന്നള്ള വരുമാനം 56% 15% 29% എന്നതിൽ നിന്ന് യഥാക്രമം 16%, 23%, 61% ആയി കുറഞ്ഞു എന്നാണ് പരിഷത്ത് ലഘുലേഖ അവകാശപ്പെടുന്നത്..

മലയാളിയുടെ വർദ്ധിച്ചുവരുന്ന കമ്പോളാസക്തി, വർദ്ധിച്ചുവരുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ, മദ്യോപയോഗം, സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ, കുട്ടികളും വൃദ്ധരും അനുഭവിക്കുന്ന പീഡനങ്ങൾ, ജാതി-മത ധ്രുവീകരണവും അന്ധവിശ്വാസങ്ങളുടെ തിരിച്ചുവരവ് തുടങ്ങിയവയൊക്കെ പുതിയ കേരള വികസനത്തിന്റെ തെറ്റായ വശങ്ങളാണെന്ന ആശയം ക്യാമ്പയിൻ മുന്നോട്ടുവെക്കുന്നു.. പത്തുശതമാനം മാത്രം വരുന്ന അതിസമ്പന്നരും മറ്റുള്ളവരും തമ്മിലുള്ള സാമ്പത്തിക അന്തരം സമൂഹത്തിൽ അസമത്വത്തിനും അസ്വസ്ഥതകൾക്കും കാരണമാകുന്നുവെന്നും ക്യാമ്പയിൻ സമർത്ഥിക്കുന്നുണ്ട്. ഭൂവിനി‌യോഗത്തിൽ സാമൂഹ്യനിയന്ത്രണം കൊണ്ടുവരുക എന്ന ആവശ്യവും ഈ പ്രചാരണപരിപാടിയുടെ ഒരു ലക്ഷ്യമായിരുന്നു.

പദയാത്രകളോടനുബന്ധിച്ച് കേരളത്തിന്റെ കഴിഞ്ഞ 100 വർഷത്തെ ചരിത്രം വിശകലനം ചെയ്യുന്ന തെരുവു നാടകങ്ങൾ അവതരിപ്പിച്ചു.

ഇതും കാണുക

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

അവലംബം

Tags:

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്ഡോ. കെ.എൻ. പണിക്കർ

🔥 Trending searches on Wiki മലയാളം:

ആഗോളതാപനംജയറാംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികമോയിൻകുട്ടി വൈദ്യർപൂരോൽസവംചട്ടമ്പിസ്വാമികൾആലപ്പുഴ ജില്ലമഴഅഖബ ഉടമ്പടിദന്തപ്പാലയൂനുസ് നബിദേശീയ വനിതാ കമ്മീഷൻനിർജ്ജലീകരണംമനുഷ്യൻകണ്ടൽക്കാട്സമൂഹശാസ്ത്രംവടക്കൻ പാട്ട്മലിനീകരണംഅലങ്കാരം (വ്യാകരണം)മുടിയേറ്റ്ഫാസിസംസിംഹംവരക്ഓട്ടൻ തുള്ളൽതമിഴ്‌നാട്മുക്കുറ്റിട്രാഫിക് നിയമങ്ങൾമാർച്ച് 28ഇന്ത്യയുടെ രാഷ്‌ട്രപതിഖലീഫ ഉമർകടമ്മനിട്ട രാമകൃഷ്ണൻപഴശ്ശി സമരങ്ങൾപാലക്കാട്കിലശ്രീകൃഷ്ണവിലാസംകർണ്ണൻഎസ്സെൻസ് ഗ്ലോബൽകാലാവസ്ഥഅനുഷ്ഠാനകലകാവ്യ മാധവൻഗൗതമബുദ്ധൻഹൃദയംമലമുഴക്കി വേഴാമ്പൽടി. പത്മനാഭൻഖസാക്കിന്റെ ഇതിഹാസംകേരള വനിതാ കമ്മീഷൻവിവാഹംദലിത് സാഹിത്യംവിക്രമൻ നായർമരപ്പട്ടിവാഴക്കുല (കവിത)ജ്ഞാനനിർമ്മിതിവാദംഹിന്ദുമതംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾതിരു-കൊച്ചിആത്മകഥനക്ഷത്രം (ജ്യോതിഷം)നാഴികനി‍ർമ്മിത ബുദ്ധിഅഡോൾഫ് ഹിറ്റ്‌ലർഅൽ ബഖറസംയോജിത ശിശു വികസന സേവന പദ്ധതിതെയ്യംസംസ്കൃതംവിശുദ്ധ ഗീവർഗീസ്പൂവൻപഴംമലപ്പുറം ജില്ലഅന്തരീക്ഷമലിനീകരണംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംഅമേരിക്കൻ സ്വാതന്ത്ര്യസമരംകുമാരനാശാൻഅങ്കണവാടിവിളർച്ചഉദയംപേരൂർ സിനഡ്സ്ഖലനം🡆 More