വുബി

ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റം വിൻഡോസിനുള്ളിൽ ഇൻസ്റ്റോൾ ചെയ്യാനുള്ള ഔദ്യോഗിക സ്വതന്ത്ര ഇൻസ്റ്റോളറാണ് വുബി (Wubi - Windows-based Ubuntu Installer).

വുബി
Wiki മലയാളംUbuntu logo
Screenshot of Wubi in Windows Vista
ഉബണ്ടു 8.04 വുബി ഇൻസ്റ്റാൾ ചെയ്യുന്നു
വികസിപ്പിച്ചത്Agostino Russo, Geza Kovacs, Oliver Mattos, Ecology2007
ആദ്യപതിപ്പ്ഏപ്രിൽ 24, 2008; 16 വർഷങ്ങൾക്ക് മുമ്പ് (2008-04-24)
Stable release
9.04 / ഏപ്രിൽ 21, 2009; 15 വർഷങ്ങൾക്ക് മുമ്പ് (2009-04-21)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷNSIS script, C++, Python
ഓപ്പറേറ്റിങ് സിസ്റ്റംMicrosoft Windows
വലുപ്പം1.5 MiB
ലഭ്യമായ ഭാഷകൾOver 50 Languages
തരംUbuntu installer
അനുമതിപത്രംGNU GPL
വെബ്‌സൈറ്റ്wubi-installer.org

ഒരു സ്വതന്ത്ര പദ്ധതിയായി തുടങ്ങിയ വുബി ഉബുണ്ടുവിന്റെ 7.04, 7.10 പതിപ്പുകളിൽ അനൗദ്യോഗികമായി ലഭ്യമായിരുന്നു. പതിപ്പ് 8.04 മുതൽ ഉബുണ്ടുവിനൊപ്പം ലഭ്യമാവാൻ തുടങ്ങി. 8.04 ആൽഫാ 5 പരീക്ഷണ പതിപ്പ് മുതൽ ലൈവ് സി.ഡി.യിൽ വുബി ഉൾപ്പെടുത്തി.

ഒരു വിൻഡോസ് ഉപഭോക്താവിന് യാതൊരു ഡേറ്റയും നഷ്ടപ്പെടുമെന്ന ഭയം ഉണ്ടാവാതെ തന്നെ ഉബുണ്ടുവുമായി പരിചയപ്പെടാനുള്ള അവസരം ഉണ്ടാക്കുക എന്നതാണ് വുബിയുടെ ലക്ഷ്യം. വിൻഡോസിൽ നിന്ന് ഉബുണ്ടു നീക്കം ചെയ്യാനും വുബി തന്നെ ഉപയോഗിക്കാവുന്നതാണ്. വുബി ഒരു വിർച്വൽ മെഷീനോ ലിനക്സ് വിതരണമോ അല്ല, മറിച്ച് ഡിസ്ക്ക് ഇമേജ് രീതി ഉപയോഗിച്ച് ഉബുണ്ടു ഇൻസ്റ്റോൾ ചെയ്യുകയാണ് വുബി ചെയ്യുന്നത് .

ഒരു പ്രത്യേക പാർട്ടീഷനിലേയ്ക്ക് ഉബുണ്ടു മാത്രമായി ഇൻസ്റ്റോൾ ചെയ്യണമെന്നുള്ളവർക്ക് യൂനെറ്റ്ബൂട്ടിൻ ഉപയോഗിക്കേണ്ടതാണ്. വിൻഡോസിന്റെ ബൂട്ട് മെനുവിൽ വുബി ഉബുണ്ടു കൂട്ടിച്ചേർത്ത് പ്രത്യേക ഓപ്പറേറ്റിങ് സിസ്റ്റം പോലെ പ്രവർത്തിക്കുന്നതാണ്. വുബി ഉപയോഗിക്കുമ്പോൾ വിൻഡോസ് ഫയൽ സിസ്റ്റത്തിൽ ഉബുണ്ടുവിനായി ഒരു ഫയൽ (ഉദാ: c:\ubuntu\disks\root.disk) ഉണ്ടാവുകയും അതിലേയ്ക്ക് ഉബുണ്ടു ഇൻസ്റ്റോൾ ചെയ്യപ്പെടുകയുമാണുണ്ടാവുക. ഈ ഫയലിനെ ലിനക്സ് ഒരു പാർട്ടീഷനായി കണക്കാക്കുന്നതാണ്. വിൻഡോസ് ഫയൽ സിസ്റ്റത്തിൽ വുബി ഒരു സ്വാപ് ഫയലും സൃഷ്ടിക്കുന്നുണ്ട് (ഉദാ: c:\ubuntu\disks\swap.disk). സ്വാപ് ഫയൽ റാമിന് ഒരു സഹായമായി പ്രവർത്തിക്കുന്നു.

ലുബി എന്ന പേരിൽ വിൻഡോസിനു പകരം ലിനക്സ് ഉപയോഗിക്കുന്ന ബന്ധപ്പെട്ട പദ്ധതി നിലവിലുണ്ട്. അതുപോലെ മാക് ഓ.എസ്. ആതിഥേയ ഓപ്പറേറ്റിങ് സിസ്റ്റം ആയി ഉപയോഗിക്കുന്ന മുബി എന്ന പദ്ധതി ഭാവിയിൽ ഉണ്ടാകും.

അവലംബം

Tags:

ഉബുണ്ടുഓപ്പറേറ്റിങ് സിസ്റ്റംവിൻഡോസ്സ്വതന്ത്ര സോഫ്റ്റ്‌‌വേർ

🔥 Trending searches on Wiki മലയാളം:

സമത്വത്തിനുള്ള അവകാശംഇന്ത്യൻ പ്രീമിയർ ലീഗ്ഉദ്ധാരണംവി.ഡി. സതീശൻവാഗമൺവൃക്കബീജംദിവ്യ ഭാരതിതൃക്കടവൂർ ശിവരാജുഭാവന (നടി)ആവേശം (ചലച്ചിത്രം)പാമ്പ്‌പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾആടുജീവിതം (മലയാളചലച്ചിത്രം)ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)എൻ.കെ. പ്രേമചന്ദ്രൻകൃഷ്ണ കുമാർ (നടൻ)വി. ജോയ്വോട്ടിംഗ് യന്ത്രംഋതുഉമ്മൻ ചാണ്ടിലിവർപൂൾ എഫ്.സി.ട്രാഫിക് നിയമങ്ങൾരാജ്യസഭആൽമരംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഡി. രാജക്രിസ്റ്റ്യാനോ റൊണാൾഡോഎം.വി. ജയരാജൻപത്തനംതിട്ട ജില്ലമൗലിക കർത്തവ്യങ്ങൾനാനാത്വത്തിൽ ഏകത്വംആത്മഹത്യമാർ തോമാ നസ്രാണികൾതമിഴ്കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻപ്രതിപക്ഷ നേതാവ് (ഇന്ത്യ)ഇസ്‌ലാംയൂട്യൂബ്ബാങ്ക് ദേശസാത്കരണം (ഇന്ത്യ)ആറ്റിങ്ങൽ ലോക്സഭാമണ്ഡലംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികകൂവളംകഥകളിനോവൽഫ്രഞ്ച് വിപ്ലവംമലയാളി മെമ്മോറിയൽചെറുകഥസ്വർണംകമല സുറയ്യകോട്ടയംശോഭനപി.സി. തോമസ്നെതർലന്റ്സ്രാഷ്ട്രീയ സ്വയംസേവക സംഘംഒ.വി. വിജയൻസെറ്റിരിസിൻആസ്മആർത്തവംകേരളത്തിലെ നദികളുടെ പട്ടികവിശുദ്ധ ഗീവർഗീസ്മലയാളഭാഷാചരിത്രംഹൃദയംകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)റഹ്‌മാൻ (നടൻ)രതിസലിലംബുദ്ധമതംജെ.സി. ഡാനിയേൽ പുരസ്കാരംകാട്ടിൽ മേക്കതിൽ ക്ഷേത്രംവിദ്യ ബാലൻഷമാംഅന്തർമുഖതബോധി ധർമ്മൻയോനിരാമായണംതാമരശ്ശേരി ചുരംഅധികാരവിഭജനം🡆 More