തിങ്കളാഴ്ചവ്രതം

സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ടിക്കാവുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം.

പെൺകുട്ടി ഋതുമതിയാകുന്ന സമയം മുതൽ ഇഷ്ടവരപ്രാപ്തിക്കായി ആചരിക്കുന്ന ഈ വ്രതം വൈധവ്യ കാലത്തെ നിർത്തൂ. ഭർത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടിയാണ് ഈ വ്രതം ആചരിക്കുന്നതെന്നാണ് വിശ്വാസം. പ്രാണപ്രേയസിയായ സതിയുടെ ദേഹത്യാഗം നിമിത്തം തീവ്രവൈരാരിയായ ദക്ഷിണാമൂർത്തിയെക്കൊണ്ട് തന്റെ ഭർത്തൃപദം പാർവ്വതി സ്വീകരിപ്പിച്ചത് സോമവാരവ്രതം കൊണ്ടാണ്. സർവ്വശക്തനായ പരമേശ്വരന്റെ പ്രീതി ലഭിക്കാനായി എല്ലാ മംഗല്യസ്ത്രീകളും ആചരിക്കാറുണ്ട്‌.

ഐതിഹ്യം

സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി. ഋഷിവര്യനായ യാജ്ഞവൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ നിർദ്ദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി. അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തിൽ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ ’സർവ്വശക്തനായ തിങ്കൾ ചൂടന്‌ നമസ്ക്കാരം’ എന്നു പറഞ്ഞു. കുമാരന്റെ ശിവഭക്തിയിൽ സന്തോഷമായ നാഗരാജാവ് രാജകുമാരനെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടി.

അനുഷ്ടിക്കേണ്ട വിധം

തിങ്കളാഴ്ചകൾ മുടങ്ങാതെ ശിവക്ഷേത്ര ദർശനവും സോമനായ (ഉമാസമേതന്) പരമശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിയ്ക്ക് വെളുത്ത പുഷ്പങ്ങളും നൽകുക എന്നിവ ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു. ഒരിക്കൽ എന്നു വച്ചാൽ ,ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ചിലർ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്.

ശിവഭജനം

തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണു. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യഫലം നൽകുന്നതാണു. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. എന്തെന്നാൽ പരമശിവന്റെ പകുതി ശരീരം ശ്രീപാർവ്വതി ദേവിക്കയി കരുതപ്പെടുന്നു.

'നമ:ശിവായ ശിവായ നമ:' എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ഉചിതമാണു. സോമവാരവ്രതം ശിവകുടുംബപ്രീതിക്ക് (ശിവൻ, ഉമ,ഗണപതി,സ്കന്ദൻ, അയ്യപ്പൻ)കാരണമാണ്. അത് പ്രദോഷവ്രതം പോലെ ആകയാൽ പകൽ നിരാഹാരമിരിക്കണം. കറുത്തവാവും തിങ്കളാഴ്ചയുമായി വന്നാൽ ആ ദിവസത്തിന്ന് "അമോസോമവാരം" എന്ന് പറയുന്നു. അത് വിശേഷിച്ചും ഉപവാസ്യമാണ്.

അവലംബം

Tags:

തിങ്കളാഴ്ചവ്രതം ഐതിഹ്യംതിങ്കളാഴ്ചവ്രതം അനുഷ്ടിക്കേണ്ട വിധംതിങ്കളാഴ്ചവ്രതം ശിവഭജനംതിങ്കളാഴ്ചവ്രതം അവലംബംതിങ്കളാഴ്ചവ്രതംഋതുമതിദക്ഷിണാമൂർത്തിപരമശിവൻവ്രതം

🔥 Trending searches on Wiki മലയാളം:

ആനി രാജആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംഅറബിമലയാളംഹെപ്പറ്റൈറ്റിസ്-സിമലയാളം അക്ഷരമാലമണിച്ചിത്രത്താഴ് (ചലച്ചിത്രം)ഇസ്ലാമിലെ പ്രവാചകന്മാർരോഹിത് ശർമനളിനികുറിച്യകലാപംഹെപ്പറ്റൈറ്റിസ്-ബിബീജംകേരളീയ കലകൾവൈക്കം മുഹമ്മദ് ബഷീർപൾമോണോളജിനോമ്പ് (ക്രിസ്തീയം)തൽഹഗണപതികേരളത്തിലെ നാടൻപാട്ടുകൾപ്രവാസിഇന്ത്യയുടെ സ്വാതന്ത്ര്യസമരംഅങ്കോർ വാട്ട്പ്രസവംമാനിലപ്പുളികുമാരസംഭവംകൃഷ്ണഗാഥഡിഫ്തീരിയഅദിതി റാവു ഹൈദരിയൂട്യൂബ്രതിലീലമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികകിണർരക്താതിമർദ്ദംബ്രസീൽ ദേശീയ ഫുട്ബോൾ ടീംപ്ലീഹലളിതാംബിക അന്തർജ്ജനംഡയലേഷനും ക്യൂറെറ്റാഷുംവിവേകാനന്ദൻഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികമുണ്ടിനീര്ഡൽഹി ജുമാ മസ്ജിദ്ദലിത് സാഹിത്യംഅണ്ണാമലൈ കുപ്പുസാമിSaccharinകെ.പി.എ.സി.അബൂ ജഹ്ൽടി.എം. കൃഷ്ണനീതി ആയോഗ്ആഗ്നേയഗ്രന്ഥിയുടെ വീക്കംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികശുഭാനന്ദ ഗുരുജനുവരികറുത്ത കുർബ്ബാനഗുദഭോഗംകാവ്യ മാധവൻവിക്കിപീഡിയഇസ്‌ലാം മതം കേരളത്തിൽസ്‌മൃതി പരുത്തിക്കാട്മാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംപണ്ഡിറ്റ് കെ.പി. കറുപ്പൻപാത്തുമ്മായുടെ ആട്വാഗ്‌ഭടാനന്ദൻപൂയം (നക്ഷത്രം)ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികപൗലോസ് അപ്പസ്തോലൻഗുരുവായൂർ സത്യാഗ്രഹംആഗ്നേയഗ്രന്ഥിആരാച്ചാർ (നോവൽ)കയ്യോന്നിചില്ലക്ഷരംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾവജൈനൽ ഡിസ്ചാർജ്ഗ്ലോക്കോമഫത്ഹുൽ മുഈൻതുളസിത്തറഅബൂലഹബ്ഇസ്രായേൽ ജനത🡆 More