ചെ സഹാറ ബിൻത് നൂർ മുഹമ്മദ്

മലായി വംശജയായ ഒരു സാമൂഹ്യ പ്രവർത്തകയാണ് ചെ സഹാറ ബിൻത് നൂർ മുഹമ്മദ് - Che Zahara binte Noor Mohamed (വിളിപ്പേര്: Che Zahara Kaum Ibu, 1907–1962).

സിംഗപ്പൂരിലെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണ പ്രവർത്തനങ്ങളാണ് ഇവരുടെ പ്രധാന മേഖല. ആധുനിക സ്ത്രീ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ആദ്യ മലായി വനിതയാണ് ഇവർ. സിംഗപ്പൂരിലെ ആദ്യ മുസ്‌ലിം വെൽഫയർ സംഘടനയുടെ സ്ഥാപകയാണ്. മലായി വിമൻ വെൽഫയർ അസോസിയേഷൻ (ഡബ്ല്യു.എം.എം.എ -Malay Women's Welfare Association (MWWA) ) എന്നാണ് സംഘടനയുടെ പേര്. 300ൽ അധികം സ്ത്രീകളും അനാഥകളുമായ ആളുകളെ മത, ജാതി, വർഗ്ഗ പരിഗണനകൾ ഇല്ലാതെ സംരക്ഷിക്കുന്നു. ഇവരെ തുന്നൽ പോലെയുള്ള കൈത്തൊഴിലുകൾ പഠിപ്പിക്കുകയും വിദ്യാഭ്യാസം നൽകുകയും ചെയ്യുന്നു.

ചെ സഹാറ ബിൻത് നൂർ മുഹമ്മദ്
ചെ സഹാറ ബിൻത് നൂർ മുഹമ്മദ്

ജീവചരിത്രം

1907ൽ സിംഗപ്പൂരിലെ ഒരു പ്രശസ്തമായ കുടുംബത്തിൽ ജനിച്ചു. ചെ സഹാറ കൗം ഇബു എന്ന പേരിലും ഇവർ അറിയപ്പെടുന്നുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷക എന്നാണ് ഇതിനർത്ഥം. മലായി വിഭാഗങ്ങൾക്കിടയിൽ ആദ്യം ഇംഗ്ലീഷ് പഠിച്ചവരിൽ ഒരാളായിരുന്ന നൂർ മുഹമ്മദാണ് ഇവരുടെ പിതാവ്. ബ്രീട്ടീഷ് ഭരണകാലത്ത് പരിഭാഷകനായും മധ്യവർത്തിയായും ഭരണാധികാരികളുടെ ഉപദേശകനായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. പരമ്പരാഗതമായ മലായി വസ്ത്രമായ സരോങ്കിന് പകരം ട്രൗസർ ധരിച്ചായിരുന്നു ഇദ്ദേഹം നടന്നിരുന്നത്. ഇക്കാരണത്താൽ ഇദ്ദേഹത്തെ തദ്ദേശവാസികൾ ഇഞ്ചേ മുഹമ്മദ് പന്തലോൺ എന്ന അപരനാമത്തിൽ വിളിച്ചിരുന്നു. പന്തലോൺ എന്ന സ്പാനിഷ് വാക്കിന്റെ അർത്ഥം പാന്റ്‌സ്, ട്രൗസർ എന്നൊക്കെയാണ് അർത്ഥം, ഇഞ്ചേ എന്ന മലായി വാക്കിനർത്ഥം മിസ്റ്റർ എന്നാണ്.

അലൽ മുഹമ്മദ് റുസ്സുൽ എന്ന അഭിഭാഷകനെയാണ് ചെ സഹാറ വിവാഹം ചെയ്തത്. രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷം അനാഥകളും വിധവകളുമായ സ്ത്രീകൾക്കും വേണ്ടി തങ്ങളുടെ സ്വന്തം വീട് നൽകി. 1947 ഒക്ടോബറിൽ സ്ഥാപിച്ചു. വിവാഹ പരിഷ്‌കരണ പ്രശ്‌നങ്ങളിൽ ആയിരുന്നു ഈ സംഘടനയുടെ പ്രധാന ശ്രദ്ധ. സംഘടന രൂപീകരിച്ച ഉടനെ തന്നെ 80 ഓളം പ്രവർത്തകർ ഇതിലേക്ക് ആകർഷിക്കപ്പെട്ടു, ഇതിൽ 50 പേരും അധ്യാപകരായിരന്നു. 1955ൽ സ്വറ്റസർലൻഡിൽ നടന്ന വേൾഡ് കോൺഗ്രസ് ഓഫ് മദേഴ്‌സിൽ സിംഗപ്പൂരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 1948ൽ ചെ സഹാറ ബിൻത് നൂർ മുഹമ്മദ് പരമ്പരാഗത മലായ് വിവാഹ സമ്പ്രദായത്തെ വിമർശിച്ച് നാല് ഹ്രസ്വ നാടകങ്ങൾ എഴുതി അവതരിപ്പിച്ചു. നിയമപരമായ അന്വേഷണങ്ങൾ കൂടാതെ ഭാര്യയെ ഉപോക്ഷിക്കുന്ന പുരുഷൻമാരുടെ നിലപാടുകളെ വിമർശിക്കുന്നതായിരുന്നു ഈ നാടകങ്ങൾ. വിവാഹ മോചിതരായ ഭാര്യമാർക്ക് ജീവനാംശം നൽകാതെ വീണ്ടും വിവാഹിതരാവുന്ന ഭർത്താക്കൻമാർക്കെതിരായ പോരാട്ടത്തിലും അവർ പങ്കാളിയായി.

സാമൂഹിക ഇടപെടലുകൾ

സിംഗപ്പൂരിൽ വിവാഹത്തിന് കുറഞ്ഞ വയസ്സ് നിശ്ചയിക്കുന്ന ലേകൊക്ക് മാര്യാജ് ബില്ലിനെ ചെ സഹാറ പിന്തുണച്ചു. സിംഗപ്പൂരിലെ സ്ത്രീകൾക്കിടയിൽ രക്ത ദാനം പ്രോൽസാഹിപ്പിക്കാനുള്ള ശ്രമങ്ങൾക്കും ചെ സഹാറ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചു. 1952ൽ സിംഗപ്പൂർ കൗൺസിൽ ഓഫ് വിമൻ എന്ന സംഘടന രൂപീകരിച്ചു.എം.ഡബ്ല്യു.ഡബ്ല്യു.എം എന്ന സംഘടനയെ വ്യാപിപ്പിക്കുന്നതിലും അതിന് കൂടുതൽ വിഭവങ്ങൾ ലഭ്യമാക്കുകയും ചെയ്തു." 1961ൽ വിമൻസ് തചാർട്ടർ ഓഫ് സിംഗപ്പൂർ സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ചരിത്രപരമായ പ്രധാന്യമുള്ള സിംഗപ്പൂർ വനിതകളുടെ ജീവിത വിവരണം രേഖപ്പെടുത്തുന്ന വെർച്ച്വൽ ഹാൾ 2014ൽ ചെ സഹാറയ്ക്ക് വേണ്ടി സ്ഥാപിച്ചിട്ടുണ്ട്.

പുറം കണ്ണികൾ

അവലംബം

Tags:

ചെ സഹാറ ബിൻത് നൂർ മുഹമ്മദ് ജീവചരിത്രംചെ സഹാറ ബിൻത് നൂർ മുഹമ്മദ് സാമൂഹിക ഇടപെടലുകൾചെ സഹാറ ബിൻത് നൂർ മുഹമ്മദ് പുറം കണ്ണികൾചെ സഹാറ ബിൻത് നൂർ മുഹമ്മദ് അവലംബംചെ സഹാറ ബിൻത് നൂർ മുഹമ്മദ്സിംഗപ്പൂർ

🔥 Trending searches on Wiki മലയാളം:

ശങ്കരാചാര്യർവക്കം അബ്ദുൽ ഖാദർ മൗലവിപൊന്നാനി നിയമസഭാമണ്ഡലംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾമഹിമ നമ്പ്യാർമൂന്നാർമലയാളം അക്ഷരമാലരക്തസമ്മർദ്ദംഭാരതീയ ജനതാ പാർട്ടിസന്ദീപ് വാര്യർവി.പി. സിങ്ഉമ്മൻ ചാണ്ടിതകഴി സാഹിത്യ പുരസ്കാരംനെഫ്രോളജിദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)പാണ്ഡവർശിവലിംഗംഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർയൂട്യൂബ്ദശാവതാരംതൈറോയ്ഡ് ഗ്രന്ഥിമാർക്സിസംകെ. സുധാകരൻക്വിറ്റ് ഇന്ത്യ പ്രസ്ഥാനംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഉടുമ്പ്മഹാത്മാ ഗാന്ധിയുടെ കുടുംബംതത്ത്വമസിക്രിസ്തുമതം കേരളത്തിൽകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംമനോജ് വെങ്ങോലആറ്റിങ്ങൽ ലോക്സഭാമണ്ഡലംസർഗംചാന്നാർ ലഹളഉഭയവർഗപ്രണയികേരള സംസ്ഥാന ഭാഗ്യക്കുറിതെങ്ങ്സ്ത്രീ ഇസ്ലാമിൽമെറ്റ്ഫോർമിൻയക്ഷിസന്ധിവാതംകൂറുമാറ്റ നിരോധന നിയമംആൽബർട്ട് ഐൻസ്റ്റൈൻആർത്തവചക്രവും സുരക്ഷിതകാലവുംബാബരി മസ്ജിദ്‌മഞ്ജീരധ്വനിഅഞ്ചകള്ളകോക്കാൻഭരതനാട്യംജീവകം ഡിഎസ്.എൻ.സി. ലാവലിൻ കേസ്കേരളകലാമണ്ഡലംഅമ്മകൃത്രിമബീജസങ്കലനംതൊണ്ടിമുതലും ദൃക്സാക്ഷിയുംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംപൂച്ചനിവർത്തനപ്രക്ഷോഭംഹെപ്പറ്റൈറ്റിസ്-എഓവേറിയൻ സിസ്റ്റ്neem4സുഭാസ് ചന്ദ്ര ബോസ്രാഷ്ട്രീയംഡീൻ കുര്യാക്കോസ്റിയൽ മാഡ്രിഡ് സി.എഫ്വള്ളത്തോൾ നാരായണമേനോൻകൂനൻ കുരിശുസത്യംഇടുക്കി ജില്ലമലപ്പുറം ജില്ലവിനീത് കുമാർഹിന്ദു പിന്തുടർച്ചാവകാശ നിയമംഏകീകൃത സിവിൽകോഡ്പി. ജയരാജൻഅനശ്വര രാജൻഇന്ത്യൻ നദീതട പദ്ധതികൾവിഷാദരോഗംഡി.എൻ.എകാസർഗോഡ്നോവൽ🡆 More