കെ.ടി. ജേക്കബ്

കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവും മന്ത്രിയുമായിരുന്നു കെ.ടി.

ജേക്കബ് (ജീവിതകാലം: 1921 - 14 ജൂൺ 1976). ഉടുമ്പഞ്ചോല നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.യുടെ പ്രതിനിധിയായി മത്സരിച്ച് വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. ഒന്നാം അച്യുതമേനോൻ മന്ത്രിസഭയിലെ റവന്യൂ വകുപ്പ് കൈകാര്യം ചെയ്തത് കെ.ടി. ജേക്കബായിരുന്നു. 1921-ൽ ജനിച്ച ഇദ്ദേഹത്തിന് ഒരു മകളുമുണ്ടായിരുന്നു. പിറവത്ത് നിന്നുള്ള മുൻ നിയമസഭാംഗവും സി.പി.ഐ.എം. നേതാവുമായ എം.ജെ. ജേക്കബ് ഇദ്ദേഹത്തിന്റെ അനുജന്റെ മകനാണ്.

കെ.ടി. ജേക്കബ്
കെ.ടി. ജേക്കബ്
കേരളത്തിലെ റവന്യൂ വകുപ്പ് മന്ത്രി
ഓഫീസിൽ
നവംബർ 1 1969 – ഓഗസ്റ്റ് 1 1970
മുൻഗാമികെ.ആർ. ഗൗരിയമ്മ
പിൻഗാമിബേബി ജോൺ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
പിൻഗാമിവി.ടി. സെബാസ്റ്റ്യൻ
മണ്ഡലംഉടുമ്പഞ്ചോല
വ്യക്തിഗത വിവരങ്ങൾ
ജനനം1921
മരണം14 ജൂൺ 1976(1976-06-14) (പ്രായം 54–55)
രാഷ്ട്രീയ കക്ഷിസി.പി.ഐ.
കുട്ടികൾഒരു മകൾ
As of ഡിസംബർ 30, 2020
ഉറവിടം: നിയമസഭ

രാഷ്ട്രീയ ജീവിതം

സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു കെ.ടി. ജേക്കബ്. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ ഇദ്ദേഹം, 1965-ൽ പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.യിൽ ഉറച്ച് നിന്നു. 1965-ലെ തിരഞ്ഞെടുപ്പിൽ ഉടുമ്പഞ്ചോല മണ്ഡലത്തിൽ നിന്ന് വിജയിച്ച അദ്ദേഹം 1967-ൽ നടന്ന തിരഞ്ഞെടുപ്പിൽ വീണ്ടും ഉടുമ്പഞ്ചോലയിൽ നിന്ന് മത്സരിച്ച് വിജയിച്ച് മൂന്നാം കേരള നിയമസഭയിൽ അംഗമായി. ഒന്നാം സി. അച്യുതമേനോൻ മന്ത്രി സഭയിലെ റവന്യൂ മന്ത്രിയായിരുന്ന ഇദ്ദേഹം ഭൂപരിഷ്കരണ നിയമം നടപ്പിലാക്കി. കുറച്ച് നാൾ കേരള സംസ്ഥാന ഹൗസിംഗ് ബോർഡിന്റെ ചെയർമാൻ സ്ഥാനവും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 1976 ജൂൺ 14ന് ഇദ്ദേഹം അന്തരിച്ചു.

തിരഞ്ഞെടുപ്പ് ചരിത്രം

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1967 ഉടുമ്പഞ്ചോല നിയമസഭാമണ്ഡലം കെ.ടി. ജേക്കബ് സി.പി.ഐ. 28,085 9,064 എം. മാത്തച്ചൻ കേരള കോൺഗ്രസ് 19,021
2 1965 ഉടുമ്പഞ്ചോല നിയമസഭാമണ്ഡലം കെ.ടി. ജേക്കബ് സി.പി.ഐ. 17,374 1,747 എം. മാത്തച്ചൻ കേരള കോൺഗ്രസ് 15,627

അവലംബം

Tags:

ഉടുമ്പഞ്ചോല നിയമസഭാമണ്ഡലംഎം.ജെ. ജേക്കബ്ഒന്നാം സി. അച്യുതമേനോൻ മന്ത്രിസഭകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)കേരളംപിറവം നിയമസഭാമണ്ഡലംമൂന്നാം കേരളനിയമസഭ

🔥 Trending searches on Wiki മലയാളം:

എസ്.കെ. പൊറ്റെക്കാട്ട്കിങ്സ് XI പഞ്ചാബ്ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ഹോം (ചലച്ചിത്രം)ആനന്ദം (ചലച്ചിത്രം)നസ്ലെൻ കെ. ഗഫൂർതൃശ്ശൂർ ജില്ലമലയാളം അക്ഷരമാലനരേന്ദ്ര മോദികേരളത്തിന്റെ ഭൂമിശാസ്ത്രംഹെപ്പറ്റൈറ്റിസ്മാപ്പിളപ്പാട്ട്തിരുവനന്തപുരംശബരിമല ധർമ്മശാസ്താക്ഷേത്രംകോവിഡ്-19കഞ്ചാവ്ഇസ്രയേൽപശുമാണിക് സർക്കാർകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾമെറ്റ്ഫോർമിൻമുഗൾ സാമ്രാജ്യംഗർഭഛിദ്രംഉടുമ്പ്ഇന്ത്യൻ ശിക്ഷാനിയമം (1860)കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംധ്രുവ് റാഠിനായർകുതിരാൻ‌ തുരങ്കംകറുത്ത കുർബ്ബാനനിസ്സഹകരണ പ്രസ്ഥാനംവാട്സ്ആപ്പ്പിണറായി വിജയൻമുരിങ്ങഇടപ്പള്ളി പള്ളിചില്ലക്ഷരംജ്ഞാനനിർമ്മിതിവാദംമണിച്ചിത്രത്താഴ് (ചലച്ചിത്രം)മലയാളചലച്ചിത്രംഹിന്ദിചാന്നാർ ലഹളഇങ്ക്വിലാബ് സിന്ദാബാദ്പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌വിക്കിപീഡിയവിനീത് കുമാർമകയിരം (നക്ഷത്രം)മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികദാവീദ്ആരാച്ചാർ (നോവൽ)ക്ഷേത്രപ്രവേശന വിളംബരംകണ്യാർകളിപത്ത് കൽപ്പനകൾഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംകേരളത്തിലെ ദൃശ്യകലകൾഎം.ആർ.ഐ. സ്കാൻഎയ്‌ഡ്‌സ്‌ദൃശ്യംആർ. ശങ്കർഗിരീഷ് പുത്തഞ്ചേരിവിശുദ്ധ ഗീവർഗീസ്എസ്.എൻ.സി. ലാവലിൻ കേസ്സന്ധി (വ്യാകരണം)രാമായണംവരാഹംകേരളത്തിലെ ജലവൈദ്യുതപദ്ധതികളുടെ പട്ടികഇന്ത്യൻ പാർലമെന്റ്അക്യുപങ്ചർനസ്രിയ നസീംj3y42കേരള നിയമസഭ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ചെറുകഥഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)രാജസ്ഥാൻ റോയൽസ്വോട്ടിംഗ് മഷിചൂര🡆 More