കെ.ടി. ജലീൽ

ഒന്നാം പിണറായി മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം, ഹജ്ജ്, വഖഫ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയും രാഷ്ട്രീയപ്രവർത്തകനും നിയമസഭാംഗവും തിരൂരങ്ങാടി പി എസ് എം ഓ കോളേജിൽ ചരിത്ര വിഭാഗം പ്രൊഫസറുമാണ് കെ.ടി.

ജലീൽ(ജനനം:1967).ബന്ധു നിയമന വിവാദത്തിൽ മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന ലോകായുക്ത ഉത്തരവിന്റെ പശ്ചാത്തലത്തിൽ 13 ഏപ്രിൽ 2021 ന് ജലീൽ ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവച്ചു.

കെ.ടി. ജലീൽ
കെ.ടി. ജലീൽ
കേരള നിയമസഭയിലെ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 25 2016 – ഏപ്രിൽ 13 2021
മുൻഗാമിമഞ്ഞളാംകുഴി അലി
പിൻഗാമിപിണറായി വിജയൻ
മണ്ഡലംതവനൂർ
കേരള നിയമസഭയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി
ഓഫീസിൽ
ആഗസ്റ്റ് 14 2018 – ഏപ്രിൽ 13 2021
മുൻഗാമിസി. രവീന്ദ്രനാഥ്
പിൻഗാമിആർ. ബിന്ദു
കേരള നിയമസഭയിലെ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 25 2016 – ആഗസ്റ്റ് 14 2018
മുൻഗാമിഎം.കെ. മുനീർ
പിൻഗാമിഎ.സി. മൊയ്തീൻ
കേരള നിയമസഭാംഗം
പദവിയിൽ
ഓഫീസിൽ
മേയ് 14 2011
മണ്ഡലംതവനൂർ
ഓഫീസിൽ
മേയ് 13 2006 – മേയ് 14 2011
മുൻഗാമിപി.കെ. കുഞ്ഞാലിക്കുട്ടി
മണ്ഡലംകുറ്റിപ്പുറം
വ്യക്തിഗത വിവരങ്ങൾ
ജനനം (1967-05-30) 30 മേയ് 1967  (56 വയസ്സ്)
തിരൂർ
രാഷ്ട്രീയ കക്ഷിഎൽ.ഡി.എഫ്.
പങ്കാളിഎം.പി. ഫാത്തിമക്കുട്ടി
കുട്ടികൾഒരു മകൻ, രണ്ട് മകൾ
മാതാപിതാക്കൾ
  • കെ.ടി. കുഞ്ഞുമുഹമ്മദ് ഹാജി (അച്ഛൻ)
  • പാറയി നഫീസ (അമ്മ)
വസതിവളാഞ്ചേരി
വിദ്യാഭ്യാസംപി എച് ഡി (ചരിത്രം)
As of ജൂലൈ 13, 2020
ഉറവിടം: നിയമസഭ

ജീവിതരേഖ

ചരിത്രകാരനും കോളേജ് അദ്ധ്യാപകനുമായ ജലീൽ, മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയാണ്. കുറ്റിപ്പുറം ഗവ.ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസും ചേന്ദമംഗലൂർ ഇസ്ലാമിയ കോളേജിൽ നിന്ന് പ്രീഡിഗ്രിയും വിജയിച്ചു. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1994 ൽ കാലികറ്റ് സർവകലാശാലയിൽ നിന്ന് എം.ഫിൽ കരസ്ഥമാക്കി. 2006 ൽ ഡോ. ടി. ജമാൽ മുഹമ്മദിന്റെ കീഴിൽ കേരള സർവകലാശാലയിൽ നിന്ന് ഡോക്ട്രേറ്റ് നേടി. 1990 ൽ പി.എസ്.എം.ഒ കോളേജിലെ യൂനിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1994 ൽ പി.എസ്.എം.ഒ. കോളേജിൽ ചരിത്രാധ്യപകനായി നിയമിതനായി.

കോഴിക്കോട് സർവകലാശാലാ സിൻഡിക്കേറ്റ് അംഗം, നോർക്ക റൂട്ട്സ് ഡയരക്ടർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. മുഖ്യധാര ത്രൈമാസികയുടെ ചീഫ് എഡിറ്ററാണ്.

രാഷ്ട്രീയരംഗത്ത്

സ്റ്റുഡന്റസ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ ആദ്യകാല പ്രവർത്തകനായിരുന്ന ജലീൽ പിന്നീട് യൂത്ത് ലീഗിൽ ചേർന്നു. ജലീൽ പ്രഥമ മലപ്പുറം ജില്ലാ കൗൺസിൽ അംഗം, മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ കൺവീനർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ പാർട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് ലീഗിൽ നിന്നും പുറത്തായി. തുടർന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ചു എൽ ഡി എഫ്‌ പിന്തുണയോടെ മത്സരത്തെ നേരിട്ട ജലീൽ 8781 വോട്ടിനു അട്ടിമറി വിജയം നേടി. 2011 ൽ തവനൂർ മണ്ഡലത്തിൽ നിന്ന് വീണ്ടും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2021 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ്സിലെ ഫിറോസ് കുന്നുംപറമ്പിലിനെ പരാജയപ്പെടുത്തി രണ്ടാമതും നിയമസഭംഗമായി.

വിവാദങ്ങൾ

ബന്ധുനിയമനം, മാർക്ക് ദാനം, ഭൂമി വിവാദം, സ്വർണക്കടത്ത് കേസിലെ പ്രതികളുമായുളള ബന്ധം, യുഎഇ കോൺസുലേറ്റിൽ നിന്നും പാഴ്‌സൽ കടത്തൽ തുടങ്ങിയ നിരവധി വിവാദങ്ങൾ ഇദ്ദേഹം മന്ത്രിയായിരിക്കെ ഉണ്ടായിട്ടുണ്ട്.

സ്വർണ്ണക്കടത്തുകേസ്

യു.എ.ഇ.യിൽ നിന്ന് കേരളത്തിലേക്കുള്ള നയതന്ത്രബാഗേജ് വഴി നടത്തിയ സ്വർണക്കടത്തുകേസ് അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ ഏജൻസികൾ ജലീലിനെ വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് ഒന്നിലധികം തവണ മൊഴിയെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.

മന്ത്രി സ്ഥാനത്തു നിന്നും രാജി

2016ൽ മന്ത്രിയായി ജലീൽ അധികാരമേറ്റ് രണ്ടുമാസത്തിനകം തന്നെ അദീബിനെ നിയമിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുവന്നുവെന്നാണ് ലോകായുക്ത ഉത്തരവിൽ പറയുന്നത്. 2018 ഒക്ടോബറിൽ അദീബിനെ നിയമിക്കുന്നതു വരെയുള്ള മുഴുവൻ നടപടിക്രമങ്ങളും അതിലെ ചട്ടലംഘനങ്ങളും എടുത്തപറഞ്ഞായിരുന്നു ലോകായുക്ത വിധി. ന്യൂനപക്ഷ ധനകാര്യ വികസന കേർപ്പറേഷൻ ഡയറക്ടർ ബോർഡ് അറിയാതെയാണ് അദീബിന്റെ നിയമനമെന്നും സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനിൽ നിയമിക്കാനാകില്ലെന്ന വകുപ്പ് സെക്രട്ടറിയുടെ നിർദേശം ജലീൽ തള്ളിയെന്നും ലോകായുക്ത കണ്ടെത്തിയിരുന്നു. ബന്ധു നിയമന വിവാദത്തിൽ മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന ലോകായുക്ത ഉത്തരവിന്റെ പശ്ചാത്തലത്തിൽ 13 ഏപ്രിൽ 2021 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവച്ചു. ,

കൃതി

  • ഒരു കൊടുങ്കാറ്റായ ജനപക്ഷരാഷ്ട്രീയം ആണ് ആദ്യകൃതി. ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച "മലബാർ കലാപം; ഒരു പുനർവായന" എന്ന കൃതിയും രചിച്ചിട്ടുണ്ട്.

അവലംബം

Tags:

കെ.ടി. ജലീൽ ജീവിതരേഖകെ.ടി. ജലീൽ രാഷ്ട്രീയരംഗത്ത്കെ.ടി. ജലീൽ വിവാദങ്ങൾകെ.ടി. ജലീൽ കൃതികെ.ടി. ജലീൽ അവലംബംകെ.ടി. ജലീൽനിയമസഭ

🔥 Trending searches on Wiki മലയാളം:

അവിഭക്ത സമസ്തവിവാഹംനഥൂറാം വിനായക് ഗോഡ്‌സെകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികതൃശൂർ പൂരംഹെപ്പറ്റൈറ്റിസ്രാഹുൽ ഗാന്ധിഅനിമേഷൻകേരളംമസ്ജിദുന്നബവിസ്വദേശാഭിമാനി രാമകൃഷ്ണപിള്ളസൗദി അറേബ്യവ്യാഴംരക്തസമ്മർദ്ദംസിന്ധു നദീതടസംസ്കാരംകുചേലവൃത്തം വഞ്ചിപ്പാട്ട്വിശുദ്ധ ഗീവർഗീസ്പി. കുഞ്ഞിരാമൻ നായർഇന്ദിരാ ഗാന്ധിഹെപ്പറ്റൈറ്റിസ്-ബിപഴഞ്ചൊല്ല്ജൈനമതംഫിഖ്‌ഹ്ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻസിഎഫ് 2005)ഖുർആൻമറിയം ഇസ്ലാമിക വീക്ഷണത്തിൽഹദീഥ്അബ്ദുല്ല ഇബ്നു മസൂദ്പ്രകാശസംശ്ലേഷണംസസ്തനിഈഴവമെമ്മോറിയൽ ഹർജിജി. ശങ്കരക്കുറുപ്പ്മലയാളം വിക്കിപീഡിയറാംജിറാവ് സ്പീക്കിങ്ങ്ശ്രേഷ്ഠഭാഷാ പദവിനളചരിതംകൊഴുപ്പഎം.പി. പോൾപഴശ്ശിരാജഓന്ത്കാക്കനാടൻമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻലിംഗം (വ്യാകരണം)തണ്ടാൻ (സ്ഥാനപ്പേർ)കണ്ണ്എലിപ്പനിവെള്ളാപ്പള്ളി നടേശൻപൂരക്കളിആയുർവേദംഉത്തരാധുനികതയും സാഹിത്യവുംമനോജ് നൈറ്റ് ശ്യാമളൻസംസ്കൃതംഫാസിസംകമ്പ്യൂട്ടർജ്ഞാനനിർമ്മിതിവാദംറൂമിഭീമൻ രഘുപ്രസീത ചാലക്കുടിബെഞ്ചമിൻ ഫ്രാങ്ക്ലിൻഅന്തരീക്ഷമലിനീകരണംഇന്ത്യൻ രൂപഗുരുവായൂർ സത്യാഗ്രഹംസകാത്ത്ആനന്ദം (ചലച്ചിത്രം)മാമ്പഴം (കവിത)ഹലീമ അൽ-സഅദിയ്യപെർമനന്റ് അക്കൗണ്ട് നമ്പർരഘുവംശംധാന്യവിളകൾആൽബർട്ട് ഐൻസ്റ്റൈൻയാസീൻപൊൻകുന്നം വർക്കിഉണ്ണായിവാര്യർചെങ്കണ്ണ്കേരള സ്കൂൾ കലോത്സവംഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾമലയാളസാഹിത്യംദശാവതാരം🡆 More