എം.കെ. സാനു: ഇന്ത്യന്‍ രചയിതാവ്‌

മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമർശകനാണ് പ്രൊഫ.

എം.കെ. സാനു. അദ്ധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിലും പ്രശസ്തനാണിദ്ദേഹം.

എം.കെ. സാനു: ജീവിതരേഖ, കൃതികൾ, പുരസ്കാരങ്ങൾ
എം കെ സാനു

www.sanumash.com

ജീവിതരേഖ

1928 ഒക്ടോബർ 27നു ആലപ്പുഴയിലെ തുമ്പോളിയിൽ ജനിച്ചു. അതീവ സമ്പന്നമായ കൂട്ടുകുടുംബത്തിൽ ജനിച്ച എം.കെ. സാനു, അകാലത്തിൽ അച്ഛൻ മരിച്ചതോടെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലായി. അതിന്റെ കയ്പുനീർ കുടിച്ചാണ് യൗവനം പിന്നിട്ട് സാഹിത്യ സാസ്കാരിക മണ്ഡലത്തിൽ നിറഞ്ഞത്. നാലു വർഷത്തോളം സ്കൂളദ്ധ്യാപകൻ. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. 1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ൽ അദ്ധ്യാപനത്തിൽ നിന്ന് വിരമിച്ചു. സ്ഥാപകാധ്യക്ഷനായിരുന്ന മഹാകവി വൈലോപ്പിള്ളിയെ തുടർന്ന് 1986ൽ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. കോൺഗ്രസ് നേതാവ് എ എൽ ജേക്കബിനെ പരാജയപ്പെടുത്തി 1987ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.

വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ് എം.കെ. സാനു. കർമഗതി എന്നാണ് ആത്മകഥയുടെ പേര്.

കൃതികൾ

  • പ്രഭാതദർശനം
  • സഹൊദരൻ കെ അയ്യപ്പൻ
  • മലയാള സാഹിത്യ നായകന്മാർ - കുമാരനാശാൻ
  • ഇവർ ലോകത്തെ സ്നേഹിച്ചവർ
  • എം. ഗോവിന്ദൻ
  • അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക് - ആശാൻ പഠനത്തിന് ഒരു മുഖവുര
  • മൃത്യുഞ്ജയം കാവ്യജീവിതം
  • ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം (ജീവചരിത്രം)
  • യുക്തിവാദി എം.സി. ജോസഫ് (ജീവചരിത്രം)
  • ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ (ജീവചരിത്രം)
  • അസ്തമിക്കാത്ത വെളിച്ചം (ആൽബർട്ട് ഷ്വൈറ്റ്സറുടെ ജീവചരിത്രം)
  • ഉറങ്ങാത്ത മനീഷി (പി.കെ. ബാലകൃഷ്ണന്റെ ജീവചരിത്രം)
എം.കെ. സാനു: ജീവിതരേഖ, കൃതികൾ, പുരസ്കാരങ്ങൾ 
എം കെ സാനു. 2018 നവംബറിൽ എറണാകുളം ഗവ.ഗേൾസ് ഹൈസ്കൂളിൽ

പുരസ്കാരങ്ങൾ

വിമർശനം

ഹിന്ദുവർഗീയതയെ താലോലിക്കുന്നതാണ് എം.കെ സാനുവിനെ പോലുള്ളവരുടെ നിലപാടുകൾ എന്ന വിമർശനം സാഹിത്യകാരനായ സക്കറിയ ഉൾപ്പെടെയുള്ളവർ ഉയർത്തിയിട്ടുണ്ട്. എത്രയോ കാലമായി ഹിന്ദുവർഗീയതാവേദികളിലെ സ്ഥിരം അതിഥിയായ എം.കെ സാനു ഇപ്പോഴും ഇടതുപക്ഷക്കാരനായാണ് അറിയപ്പെടുന്നത് എന്നും സക്കറിയ എഴുതുന്നു.

അവലംബം


പുറം കണ്ണികൾ

Tags:

എം.കെ. സാനു ജീവിതരേഖഎം.കെ. സാനു കൃതികൾഎം.കെ. സാനു പുരസ്കാരങ്ങൾഎം.കെ. സാനു വിമർശനംഎം.കെ. സാനു അവലംബംഎം.കെ. സാനു പുറം കണ്ണികൾഎം.കെ. സാനുമലയാളം

🔥 Trending searches on Wiki മലയാളം:

ഇടവം (നക്ഷത്രരാശി)പൂരംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)മാതൃഭൂമി ദിനപ്പത്രംമഹാത്മാ ഗാന്ധിയുടെ കുടുംബംചെ ഗെവാറസമസ്ത കേരള ജംഇയ്യത്തുൽ ഉലമതൈറോയ്ഡ് ഗ്രന്ഥികാൾ മാർക്സ്കെ.കെ. ശൈലജആനഉണ്ണി ബാലകൃഷ്ണൻഎഴുത്തച്ഛൻ പുരസ്കാരംമതേതരത്വംമലയാളലിപിടെസ്റ്റോസ്റ്റിറോൺഡി. രാജഎ.കെ. ഗോപാലൻചിത്രശലഭംകൊല്ലംഎസ്.എൻ.സി. ലാവലിൻ കേസ്വിക്കിപീഡിയകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)നിസ്സഹകരണ പ്രസ്ഥാനംആന്തമാൻ നിക്കോബാർ ദ്വീപുകൾജ്ഞാനപീഠ പുരസ്കാരംപ്രിയങ്കാ ഗാന്ധിഇന്ത്യൻ പാർലമെന്റ്ഇന്ത്യൻ പ്രീമിയർ ലീഗ്മഹേന്ദ്ര സിങ് ധോണിഖുർആൻഗൗതമബുദ്ധൻസ്വർണവും സാമ്പത്തിക ശാസ്ത്രവുംമൗലികാവകാശങ്ങൾഭൂമിഎം.പി. അബ്ദുസമദ് സമദാനിപഴഞ്ചൊല്ല്ജെ.സി. ഡാനിയേൽ പുരസ്കാരംഇൻഡോർമൂർഖൻപി. വത്സലഎം.വി. ജയരാജൻനാഴികഇസ്ലാമിലെ പ്രവാചകന്മാർവോട്ട്കെ. സുധാകരൻപാമ്പ്‌സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിഇടതുപക്ഷംആഴ്സണൽ എഫ്.സി.ഖസാക്കിന്റെ ഇതിഹാസംചോറ്റാനിക്കര ഭഗവതിക്ഷേത്രംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽഅപർണ ദാസ്അനുശ്രീസ്വർണംസ്വവർഗ്ഗലൈംഗികതഹെർമൻ ഗുണ്ടർട്ട്ക്രിക്കറ്റ്അമർ അക്ബർ അന്തോണിഅഗ്നിച്ചിറകുകൾദേശീയ ജനാധിപത്യ സഖ്യംയേശുഅനിഴം (നക്ഷത്രം)ലോക്‌സഭമൂലം (നക്ഷത്രം)ഇന്ത്യയിലെ പഞ്ചായത്തി രാജ്എം.ആർ.ഐ. സ്കാൻമുരിങ്ങഅടൽ ബിഹാരി വാജ്പേയിഫാസിസംഭാവന (നടി)അറബിമലയാളംഇന്ത്യൻ ശിക്ഷാനിയമം (1860)കുടുംബശ്രീകൂരമാൻവൃദ്ധസദനം🡆 More