ഇറാഖ്-കുവൈറ്റ് യുദ്ധം

1990 ഓഗസ്റ്റ് രണ്ടിന്, ഇറാഖ് കുവൈറ്റിലേക്ക് അധിനിവേശശ്രമം നടത്തുകയുണ്ടായി.

ഇതിന്റെ ഭാഗമായി രണ്ടു ദിവസം നീണ്ടു നിന്ന കുവൈറ്റ്-ഇറാഖ് യുദ്ധം പൊട്ടിപ്പുറപ്പെടുകയും, യുദ്ധാവസാനത്തിൽ ഇറാഖ് കുവൈറ്റിനെ കീഴടക്കുകയും ചെയ്തു. ഒരു ലക്ഷത്തോളം വരുന്ന ഇറാഖി പട്ടാളക്കാർ എഴുന്നൂറ് യുദ്ധ ടാങ്കുകളുടെ അകമ്പടിയോടെയാണ് കുവൈറ്റിലേക്കുള്ള അധിനിവേശം ആരംഭിച്ചത്. ചെറിയ സൈനികശേഷിയുള്ള കുവൈറ്റിനെ കീഴ്പ്പെടുത്താൻ ഇറാഖിന് വളരയെധികം ക്ലേശിക്കേണ്ടി വന്നില്ല.

കുവൈറ്റ് അധിനിവേശം
ഗൾഫ് യുദ്ധം ഭാഗം
Gulf_War_Photobox
തിയതി2–4 ഓഗസ്റ്റ് 1990
സ്ഥലംകുവൈറ്റ്
ഫലംഇറാഖിന്റെ വിജയം
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ഇറാഖ് ഇറാഖ്കുവൈറ്റ്‌ കുവൈറ്റ്
പടനായകരും മറ്റു നേതാക്കളും
ഇറാഖ് സദ്ദാം ഹുസ്സൈൻ
ഇറാഖ്
കുവൈറ്റ്‌ ജാബർ മൂന്നാമൻ
ശക്തി
100,000+16,000
നാശനഷ്ടങ്ങൾ
39 വിമാനങ്ങൾ (ഏകദേശ കണക്ക്).
47 വിമാനങ്ങൾ തകർക്കപ്പെട്ടു
200 പേർ കൊല്ലപ്പെട്ടു
600 തടവിലാക്കപ്പെട്ടു
335 സായുധ വാഹനങ്ങൾ പിടിച്ചെടുത്തു, നൂറുകണക്കിനു വാഹനങ്ങൾ നശിപ്പിച്ചു

ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ കുവൈറ്റിൽ ഒരു താൽക്കാലിക സർക്കാർ നടപ്പിൽ വരുത്തി. കുവൈറ്റ് അധിനിവേശത്തിൽ മറ്റേതെങ്കിലും രാജ്യങ്ങൾ സൈനികമായി ഇടപെട്ടാൽ കുവെറ്റ് ഒരു ശവപ്പറമ്പായി മാറുമെന്ന് സദ്ദാം ഹുസ്സൈൻ മുന്നറിയിപ്പു നൽകിയിരുന്നു. നിരവധി വിദേശികളെ അറസ്റ്റ് ചെയ്തു മനുഷ്യകവചങ്ങളായി വച്ചുകൊണ്ടായിരുന്നു ഇറാഖ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്. 200 പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടു എന്നു കണക്കാക്കുന്നു. കുവൈറ്റ് ഭരണാവകാശി, അയൽ രാജ്യമായ സൗദി അറേബ്യയിലേക്ക് പലായനം ചെയ്തു.

കുവൈറ്റിൽ നിന്നും യാതൊരു ഉപാധികളും കൂടാതെ പിൻമാറാനുള്ള ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതിയുടെ അന്ത്യശാസനങ്ങളെല്ലാം ഇറാഖ് തള്ളിക്കളഞ്ഞു. ലോകരാജ്യങ്ങൾ ഒന്നു ചേർന്ന് ഇറാഖിനെതിരേ നടപടിയെടുക്കാൻ തീരുമാനമെടുക്കുയും, വിവിധ രാജ്യങ്ങളുടെ സൈന്യങ്ങൾ മേഖലയിൽ തമ്പടിക്കുകുയും ചെയ്തു. ഓപ്പറേഷൻ ഡെസർട്ട് സ്റ്റോം എന്നറിയപ്പെട്ട സൈനിക നടപടിയിലൂടെ വിവിധ രാജ്യങ്ങളുടെ സഖ്യസേന കുവൈറ്റിനെ ഇറാഖിന്റെ കയ്യിൽ നിന്നും മോചിപ്പിച്ചു.

പശ്ചാത്തലം

ലോകത്തിൽ ക്രൂഡ് ഓയിൽ കരുതൽ ശേഖരത്തിന്റെ 10ശതമാനത്തോളം കുവൈറ്റിന്റെ കയ്യിലാണ്. കുവൈറ്റിന്റെ സമ്പദ് വ്യവസ്ഥ പ്രധാനമായും എണ്ണയെ അടിസ്ഥാനമാക്കിയുള്ളതാണ്. കുവൈറ്റ് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 60 ശതമാനത്തോളം എണ്ണയിലൂടെയാണ് ലഭ്യമാവുന്നത്.

അവലംബം

Tags:

ഇറാഖ്കുവൈറ്റ്‌

🔥 Trending searches on Wiki മലയാളം:

സ്വഹാബികളുടെ പട്ടികഭാസൻയേശുകുമാരസംഭവംകേരളത്തിലെ വിമാനത്താവളങ്ങൾപുലയർദുർഗ്ഗദേവാസുരംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)നവരത്നങ്ങൾബാലചന്ദ്രൻ ചുള്ളിക്കാട്തുളസിഅബ്ബാസി ഖിലാഫത്ത്ഒ.എൻ.വി. കുറുപ്പ്നിവർത്തനപ്രക്ഷോഭംകണ്ടൽക്കാട്ഇന്ദുലേഖകോഴിഅപസ്മാരംപേരാൽപ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരംജുമുഅ (നമസ്ക്കാരം)കുഴിയാനഇന്ത്യൻ പ്രധാനമന്ത്രിവ്രതം (ഇസ്‌ലാമികം)കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഅഖബ ഉടമ്പടികർണ്ണൻകെ.പി.എ.സി. ലളിതഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)സ്‌മൃതി പരുത്തിക്കാട്ഭാഷാശാസ്ത്രംജ്ഞാനപീഠ പുരസ്കാരംഇല്യൂമിനേറ്റിമലബന്ധംമലയാള നോവൽഅഞ്ചാംപനിശ്രേഷ്ഠഭാഷാ പദവിമലയാളംഇന്ത്യയുടെ ദേശീയപ്രതീകങ്ങൾകറാഹത്ത്പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംബൈബിൾശാസ്ത്രംതച്ചോളി ഒതേനൻനായർഅമുക്കുരംസലീം കുമാർഇന്നസെന്റ്ഉണ്ണുനീലിസന്ദേശംതുഞ്ചത്തെഴുത്തച്ഛൻപൂരക്കളികയ്യോന്നിമലയാളം അക്ഷരമാലഗർഭഛിദ്രംവൃത്തംഉണ്ണായിവാര്യർചൂരബിന്ദു പണിക്കർമോയിൻകുട്ടി വൈദ്യർചെറുശ്ശേരികൂവളംആലപ്പുഴ ജില്ലഅഡോൾഫ് ഹിറ്റ്‌ലർആയിരത്തൊന്നു രാവുകൾഅബ്ദുല്ല ഇബ്നു മസൂദ്അമോക്സിലിൻവിഭക്തിഉംറകേരളത്തിലെ നദികളുടെ പട്ടികപൃഥ്വിരാജ്ഓടക്കുഴൽ പുരസ്കാരംഇസ്‌ലാംകേളി (ചലച്ചിത്രം)ചെങ്കണ്ണ്സംയോജിത ശിശു വികസന സേവന പദ്ധതിചേനത്തണ്ടൻ🡆 More