പുരി

ഒഡീഷയിലെ ഒരു നഗരമാണ് പുരി (ഒറിയ: ପୁରୀ).

പുരി ജില്ലയുടെ ആസ്ഥാനവും ഈ നഗരം തന്നെയാണ്. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽനിന്നും 60കി.മീ(37 മൈൽ) തെക്കുമാറി ബംഗാൾ ഉൾക്കടലിന്റെ തീരത്തായാണ് ഈ നഗരത്തിന്റെ സ്ഥാനം. 11ആം നൂറ്റാണ്ടിൽ പണിത ഒഡീഷയിലെ പ്രശസ്തമായ ജഗന്നാഥക്ഷേത്രം ഈ നഗരത്തിനായതിനാൽ ജഗന്നാഥ പുരി എന്നൊരു പേരിലും പുരി അറിയപ്പെടുന്നു. ചാർ ധാമുകളിൽ ഒന്നായ പുരി ഹൈന്ദവരുടെ ഒരു തീർഥാടനകേന്ദ്രംകൂടിയാണ്.

പുരി

ପୁରୀ
City
Puri Sea Beach.jpg
പുരി കടപ്പുറം
Nickname(s): 
ജഗന്നാഥപുരി
Countryപുരി ഇന്ത്യ
സംസ്ഥാനംഒഡീഷ
ജില്ലപുരി
ഭരണസമ്പ്രദായം
 • മുൻസിപ്പാലിറ്റി ചെയർപേഴ്സൺശാന്തിലത പ്രധാൻ
ഉയരം
0 മീ(0 അടി)
ഭാഷകൾ
 • ഔദ്യോഗികംഒറിയ
സമയമേഖലUTC+5:30 (IST)
പിൻകോഡ്
75200x
Telephone code06752
വാഹന റെജിസ്ട്രേഷൻOD-13

മനോഹരമായ കടൽത്തീരങ്ങൾക്കും പ്രശസ്തമാണ് പുരി. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ പുരി കടപ്പുറത്തുനിന്നും സൂര്യാസ്തമയവും സൂര്യോദയവും കാണാൻ സാധിക്കുന്നു.

പേര്

ജഗന്നാഥക്ഷേത്രം സ്ഥിതിചെയ്യുന്ന പുണ്യഭൂമിയായ പുരിക്ക് അനേകം നാമങ്ങളുണ്ട്. ശ്രീക്ഷേത്ര, ശംഖക്ഷേത്ര, പുരി, നീലാചല, നീലാദ്രി, പുരുഷോത്തമ ധാമ, പുരുഷോത്തമക്ഷേത്ര, പുരുഷോത്തമ പുരി, ജഗന്നാഥപുരി തുടങ്ങിയപേരുകളിൽ ഈ നഗരം പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്നു. പുരി എന്ന സംസ്കൃത പദത്തിന്റെ അർഥം നഗരം എന്നാണ്. ഗ്രീക് ഭാഷയിലെ പോളിസ്(polis) എന്നവാക്കിന് സമാനമാണ് സംസ്കൃതത്തിലെ പുരി. ജഗന്നാഥപുരി അല്ലെങ്കിൽ പുരുഷോത്തമപുരി ലോപിച്ചുണ്ടായ പേരാകാം പുരി എന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് പുരിയെ ജഗന്നാത്(Jagannath) എന്നും പരാമർശിച്ചിരുന്നു.


ചരിത്രം

ആദിശങ്കരനാൽ സ്ഥാപിതമായ നാലു മഠങ്ങളിൽ ഒന്ന് പുരിയിലാണുള്ളത്. ശൃംഗേരി, ദ്വാരക, ജ്യോതിർമഠ് എന്നിവയാണ് മറ്റു മഠങ്ങൾ. വർഷംതോറും ആഘോഷിക്കുന്ന രഥയാത്രയ്ക്കും(Ratha Yatra) പ്രശസ്തമാണ് പുരി. ജഗന്നാഥക്ഷേത്രത്തിൽ നിന്നും ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര എന്നിവരെ അലംകരിച്ച രഥത്തിലേറ്റി നഗരപ്രദക്ഷിണം നടത്തുന്നതാണ് രഥ യാത്ര. ഇംഗ്ലീഷ്മാസം സാധാരണയായി ജൂലായിലാണ് രഥോത്സവം അരങ്ങേറുന്നത്.

പുരി: ഭാരതത്തിലെ ഒരു പുണ്യഭൂമി

ഭാരതത്തിലെ ഹൈന്ദവരുടെ പുണ്യപാവനമായ ഏഴുനഗരങ്ങളിൽ ഒന്നാണ് പുരി. ഈ ഏഴുനഗരങ്ങളിലും വെച്ച് ഏറ്റവും പവിത്രമായത് വാരാണസിയാണ്.

പുരിയിൽ വെച്ച് മരിച്ചാൽ മോക്ഷത്തെ പ്രാപിക്കുന്നു എന്നാണ് ഗരുഡപുരാണത്തിൽ പറയുന്നത്. പുരിയെ കൂടാതെയുള്ള മറ്റ് മോക്ഷസ്ഥാനങ്ങളാണ് അയോദ്ധ്യ, മഥുര, മായാ, കാശി, കാഞ്ചി, അവന്തിക എന്നിവ.

ഭൂമിശാസ്ത്രം

ഉത്തരാർദ്ധഗോളത്തിൽ 19°48′N 85°51′E ലാണ് പുരിയുടെ സ്ഥാനം. സമുദ്രനിരപ്പിൽനിന്നും അധികം ഉയരത്തിലല്ല ഈ നഗരം.

കാലാവസ്ഥ

Puri പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 27
(81)
29
(84)
30
(86)
32
(90)
33
(91)
32
(90)
31
(88)
31
(88)
32
(90)
32
(90)
29
(84)
27
(81)
30.4
(86.9)
ശരാശരി താഴ്ന്ന °C (°F) 18
(64)
20
(68)
24
(75)
26
(79)
27
(81)
27
(81)
27
(81)
27
(81)
27
(81)
25
(77)
20
(68)
17
(63)
23.8
(74.9)
മഴ/മഞ്ഞ് mm (inches) 10
(0.39)
21
(0.83)
15
(0.59)
12
(0.47)
54
(2.13)
184
(7.24)
268
(10.55)
301
(11.85)
243
(9.57)
164
(6.46)
64
(2.52)
5
(0.2)
1,341
(52.8)
ഉറവിടം: Weather2Travel

വിനോദസഞ്ചാരം

വളരെയേറെ വിശാലമായ കടൽത്തീരങ്ങളാണ് പുരിയുടെ പ്രത്യേകത. ദൃശ്യമനോഹരമായ കടൽത്തീരങ്ങളും ജഗന്നാഥക്ഷേത്രവും നിരവധി വിദേശികളെയും സ്വദേശീയരെയും ആകർഷിക്കുന്നു. നിരവധി പുണ്യക്ഷേത്രങ്ങളും, ആശ്രമങ്ങളും പുരിയെ ഒരു തീർത്ഥാടനകേന്ദ്രമാക്കുന്നു

പുരിക്ക് സമീപമുള്ള തീർത്ഥാടന-വിനോദസഞ്ചാര കേന്ദ്രങ്ങൾ

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

  • www.puri.nic.in – Official website of Puri District (Government website)

Tags:

പുരി പേര്പുരി ചരിത്രംപുരി : ഭാരതത്തിലെ ഒരു പുണ്യഭൂമിപുരി ഭൂമിശാസ്ത്രംപുരി കാലാവസ്ഥപുരി വിനോദസഞ്ചാരംപുരി ചിത്രശാലപുരി അവലംബംപുരി പുറത്തേക്കുള്ള കണ്ണികൾപുരിഒഡീഷഒറിയചാർ ധാംപുരി ജഗന്നാഥക്ഷേത്രംബംഗാൾ ഉൾക്കടൽഭുവനേശ്വരി

🔥 Trending searches on Wiki മലയാളം:

ഇടശ്ശേരി ഗോവിന്ദൻ നായർപൊയ്‌കയിൽ യോഹന്നാൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)ഹിന്ദുമതംബിഗ് ബോസ് (മലയാളം സീസൺ 6)മെറീ അന്റോനെറ്റ്തുള്ളൽ സാഹിത്യംജ്ഞാനപ്പാനതൊണ്ടിമുതലും ദൃക്സാക്ഷിയുംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌വെള്ളരിപാർക്കിൻസൺസ് രോഗംവയലാർ പുരസ്കാരംനാദാപുരം നിയമസഭാമണ്ഡലംഫാസിസംകാമസൂത്രംമമത ബാനർജിവജൈനൽ ഡിസ്ചാർജ്പി. കേശവദേവ്ആദ്യമവർ.......തേടിവന്നു...മഹാത്മാ ഗാന്ധികോട്ടയം ജില്ലനാടകംമദ്യംഏഷ്യാനെറ്റ് ന്യൂസ്‌പാത്തുമ്മായുടെ ആട്നവരസങ്ങൾകേരളകൗമുദി ദിനപ്പത്രംബാബസാഹിബ് അംബേദ്കർശോഭനഇന്ത്യയുടെ ഭരണഘടനപടയണിടെസ്റ്റോസ്റ്റിറോൺകേരള പബ്ലിക് സർവീസ് കമ്മീഷൻആറ്റിങ്ങൽ കലാപംവാതരോഗംതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾവാഗമൺആന്റോ ആന്റണിഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർആഗോളതാപനംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ഗുൽ‌മോഹർചോറ്റാനിക്കര ഭഗവതിക്ഷേത്രംറഫീക്ക് അഹമ്മദ്വൃത്തം (ഛന്ദഃശാസ്ത്രം)വിക്കിപീഡിയയൂറോപ്പ്ലിംഫോസൈറ്റ്രണ്ടാം ലോകമഹായുദ്ധംഇടതുപക്ഷംമസ്തിഷ്കാഘാതംഇടുക്കി ജില്ലലൈംഗിക വിദ്യാഭ്യാസംസൗരയൂഥംആർട്ടിക്കിൾ 370പോത്ത്അരവിന്ദ് കെജ്രിവാൾസന്ദീപ് വാര്യർകൊഴുപ്പ്പനിചാന്നാർ ലഹളചരക്കു സേവന നികുതി (ഇന്ത്യ)നാഷണൽ കേഡറ്റ് കോർദേശീയ പട്ടികജാതി കമ്മീഷൻഉലുവഓവേറിയൻ സിസ്റ്റ്തമിഴ്ആഴ്സണൽ എഫ്.സി.ഒരു സങ്കീർത്തനം പോലെകൊൽക്കത്ത നൈറ്റ് റൈഡേർസ്ഡി.എൻ.എഖലീഫ ഉമർവി.എസ്. സുനിൽ കുമാർമാവ്രണ്ടാമൂഴംസന്ധിവാതംആൽബർട്ട് ഐൻസ്റ്റൈൻ🡆 More