ഈഴച്ചെമ്പകം: ചെടിയുടെ ഇനം

കേരളത്തിൽ കാണപ്പെടുന്ന ഒരിനം ചെറുമരമാണ് ഈഴച്ചെമ്പകം (ശാസ്ത്രീയനാമം: Plumeria rubra).

അപ്പോസൈനേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം അലറി, അലറിപ്പാല, പാല, ചെമ്പകം, കള്ളിപ്പാല, കുങ്കുമം എന്നീ അപരനാമങ്ങളിലും അറിയപ്പെടുന്നുണ്ടു്. ഫ്രഞ്ച് സസ്യശാസ്ത്രജ്ഞനായ ചാൾസ് ഫ്ലൂമേറിയയുടെ സ്മരണാർഥമാണ് ഇവയ്ക്ക് പ്ലൂമേറിയ എന്ന ശാസ്ത്രനാമം നൽകിയത്. മെക്സിക്കോ സ്വദേശമായ ഈ വൃക്ഷം വളരെക്കാലം മുൻപു തന്നെ ശ്രീലങ്കയിൽ എത്തിപ്പെട്ടിരുന്നു. അവിടെ നിന്നാണ് ഇവ ഇന്ത്യയിൽ എത്തിച്ചേർന്നത്. അതിനാലാണ് ഇവ ഈഴച്ചെമ്പകം എനറിയപ്പെടുന്നത്.

ഈഴച്ചെമ്പകം
ഈഴച്ചെമ്പകം: വിവരണം, ഔഷധ ഉപയോഗം, മറ്റുപയോഗങ്ങൾ
Tree with pink flowers in Pakistan
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Gentianales
Family: Apocynaceae
Genus: Plumeria
Species:
P. rubra
Binomial name
Plumeria rubra
Synonyms
  • Plumeria acuminata W.T.Aiton
  • Plumeria acutifolia Poir.
  • Plumeria angustifolia A.DC.
  • Plumeria arborea Noronha
  • Plumeria arborescens G.Don
  • Plumeria aurantia Endl.
  • Plumeria aurantia Lodd. ex G.Don
  • Plumeria aurantiaca Steud.
  • Plumeria bicolor Ruiz & Pav.
  • Plumeria blandfordiana Lodd. ex G.Don
  • Plumeria carinata Ruiz & Pav.
  • Plumeria conspicua G.Don
  • Plumeria gouanii D.Don ex G.Don.
  • Plumeria incarnata Mill.
  • Plumeria incarnata Ruiz & Pav.
  • Plumeria jamesonii Hook.
  • Plumeria kerrii G.Don
  • Plumeria kunthiana Kostel.
  • Plumeria lambertiana Lindl.
  • Plumeria loranthifolia Müll.Arg.
  • Plumeria lutea Ruiz & Pav.
  • Plumeria macrophylla Lodd. ex G.Don
  • Plumeria megaphylla A.DC.
  • Plumeria mexicana Lodd.
  • Plumeria milleri G.Don
  • Plumeria mollis Kunth
  • Plumeria northiana Lodd. ex G.Don
  • Plumeria purpurea Ruiz & Pav.
  • Plumeria tenuifolia Lodd. ex G.Don
  • Plumeria tricolor Ruiz & Pav.

വിവരണം

ഈഴച്ചെമ്പകം: വിവരണം, ഔഷധ ഉപയോഗം, മറ്റുപയോഗങ്ങൾ 
പുഷ്പം

വെള്ള, ചുവപ്പ്, വെള്ള കലർന്ന മഞ്ഞ നിറം എന്നിങ്ങനെ മൂന്നു നിറങ്ങളിൽ ഈഴച്ചെമ്പകം കാണപ്പെടുന്നു. സർവസാധാരണയായി വെള്ളനിറമുള്ള പൂക്കളാണ്. അതിന്റെ മധ്യത്തിലായി നേർത്ത മഞ്ഞ നിറം കാണുന്നു. ഇതിനെ ചിലയിടങ്ങളിൽ അമ്പലപാല എന്നും പറയുന്നു. അമ്പലങ്ങളിലും കാവുകളിലും പ്രതിഷ്ടയുള്ള സ്ഥലങ്ങളിലും കാണുന്ന പാലയ്ക്ക് ഹൈന്ദവവിശ്വാസികൾ പവിത്രത കല്പിക്കപ്പെട്ടിരിക്കുന്നതിനാൽ ഇവ സാധാരണയായി മുറിക്കാറില്ല.

വർഷത്തിൽ മിക്കപ്പോഴും പുഷ്പിക്കുന്ന ഇവയുടെ പൂക്കൾ സുഗന്ധമുള്ളവയാണ് . ഇലകൾക്ക് 19-20 സെന്റീമീറ്റർ വലിപ്പം ഉണ്ട്. ഇലയുടെ അഗ്രഭാഗം കൂന്താകാരമാണ്. ഫലത്തിന് ഏകദേശം 10 സെന്റീമീറ്റർ നീളം ഉണ്ട്. 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈഴച്ചെമ്പകത്തിന്റെ തായ്ത്തടി വളഞ്ഞുപുളഞ്ഞാണ് വളരുന്നത്. തടിയുടെ ഈടും ഭംഗിയുമുള്ള കാതലിന് കറുപ്പു നിറമാണ്. അധികം ബലമില്ലാത്ത തടിയിൽ വെള്ളയുമുണ്ട്. അതിശൈത്യവും വരൾച്ചയും ഇവയ്ക്കു താങ്ങാൻ സാധിക്കില്ല. ഇന്ത്യ, ശ്രീലങ്ക, ബർമ, നേപ്പാൾ തുടങ്ങി വിവിധ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു.

ഔഷധ ഉപയോഗം

ഈഴച്ചെമ്പകം സാധാരണയായി ഔഷധനിർമ്മാണത്തിനായി ഉപയോഗിക്കപ്പെടുന്നു[അവലംബം ആവശ്യമാണ്]. വൃക്ഷത്തിന്റെ മരപ്പട്ട ഗുഹ്യരോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു[അവലംബം ആവശ്യമാണ്]. പൂവിൽ നിന്നാണ് ചെമ്പക തൈലം വാറ്റിയെടുക്കുന്നത്[അവലംബം ആവശ്യമാണ്].

മറ്റുപയോഗങ്ങൾ

ഫാൻ ആകൃതിയിലുള്ള ഇതിന്റെ പൂവിനെ ഈർക്കിലിയിൽ കോർത്ത് പ്ലാവിലകൊണ്ടുള്ള കുമ്പിളിനുള്ളിലിട്ട് ഒരു കാറ്റാടിയായി ഇതിനെ കുട്ടികൾ കളിക്കാനുപയോഗിക്കാറുണ്ട്.

ഇതും കാണുക

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഈഴച്ചെമ്പകം വിവരണംഈഴച്ചെമ്പകം ഔഷധ ഉപയോഗംഈഴച്ചെമ്പകം മറ്റുപയോഗങ്ങൾഈഴച്ചെമ്പകം ഇതും കാണുകഈഴച്ചെമ്പകം ചിത്രശാലഈഴച്ചെമ്പകം അവലംബംഈഴച്ചെമ്പകം പുറത്തേക്കുള്ള കണ്ണികൾഈഴച്ചെമ്പകം

🔥 Trending searches on Wiki മലയാളം:

2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികതാജ് മഹൽഇന്ത്യജെ.സി. ഡാനിയേൽ പുരസ്കാരംഭീഷ്മ പർവ്വംഎം.എസ്. സ്വാമിനാഥൻആരാച്ചാർ (നോവൽ)കൃഷിസാമൂഹ്യജ്ഞാന നിർമ്മിതി വാദംകേരളത്തിലെ ജാതി സമ്പ്രദായംബി.ടി.എസ്.ജ്യോതിഷംഋതുപൂമരുത്കേരളാ ഭൂപരിഷ്കരണ നിയമം2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽകൃഷ്ണഗാഥകണ്ണൂർകടലാക്രമണംഈഴവമെമ്മോറിയൽ ഹർജിടെസ്റ്റോസ്റ്റിറോൺജനഗണമന (ചലച്ചിത്രം)ലളിതാംബിക അന്തർജ്ജനംനവ കേരള മിഷൻപ്രത്യക്ഷ രക്ഷാ ദൈവസഭപ്രേമം (ചലച്ചിത്രം)കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻജ്ഞാനസ്നാനംആഗോളവത്കരണംവിവാഹംനായചന്ദ്രയാൻ-3ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികകൊടുങ്ങല്ലൂർഇടുക്കി അണക്കെട്ട്ഉത്സവംഎവറസ്റ്റ്‌ കൊടുമുടിപി. വത്സലകൊല്ലൂർ മൂകാംബികാക്ഷേത്രംഗുരുവായൂർജയറാംഅക്കിത്തം അച്യുതൻ നമ്പൂതിരിപോവിഡോൺ-അയഡിൻനവരത്നങ്ങൾഉറുമ്പ്സ്വാതി പുരസ്കാരംകൂടിയാട്ടംപുന്നപ്ര-വയലാർ സമരംഇന്ത്യൻ ശിക്ഷാനിയമം (1860)മൂവാറ്റുപുഴപ്രസവംടോട്ടനം ഹോട്ട്സ്പർ എഫ്.സി.സെക്സ് ഹോർമോണുകൾക്ലിയോപാട്രകടൽ വെള്ളരിഹനുമാൻലോക തണ്ണീർത്തട ദിനംഅയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയോഗക്ഷേമ സഭതങ്കമണി സംഭവംശംഖുപുഷ്പംഅങ്കണവാടിബാണാസുര സാഗർ അണക്കെട്ട്ശിവാജിമലയാളിഓടക്കുഴൽ പുരസ്കാരംസെറ്റിരിസിൻചെറുശ്ശേരിഇന്ത്യൻ പ്രീമിയർ ലീഗ്മനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾസൗദി അറേബ്യമാതളനാരകംഹിന്ദുമതംബോഗൺവില്ലമാതൃദിനംകെ. അയ്യപ്പപ്പണിക്കർആര്യവേപ്പ്ചക്ക🡆 More