മരിയ ഷറപ്പോവ: Russian tennis player

ഒരു റഷ്യൻ പ്രഫഷണൽ ടെന്നിസ് താരമാണ് മരിയ യൂറിയേവ്ന ഷറപ്പോവ (Russian: Мари́я Ю́рьевна Шара́пова, റഷ്യൻ ഉച്ചാരണം: ; ജനനം: 1987 ഏപ്രിൽ 19).

2014 ജൂലൈ 7ലെ വനിതാ ടെന്നീസ് അസോസിയേഷൻ (WTA) റാങ്കിങ് പ്രകാരം 6ആം സ്ഥാനത്തുള്ള ഷറപ്പോവ ഏറ്റവും ഉയർന്ന റാങ്കുള്ള റഷ്യക്കാരിയുമാണ്. വനിതാ ടെന്നീസ് അസോസിയേഷനുകീഴിൽ (WTA) റഷ്യയുടെ ബാനറിൽ കളിച്ചെങ്കിലും അഞ്ചു ഗ്രാൻഡ് സ്ലാം കിരീടങ്ങളുൾപ്പെടെ 32 WTA കിരീടങ്ങൾ നേടിയ ഷറപ്പോവ 1994 മുതൽ അമേരിക്കൻ ഐക്യനാടുകളിൽ സ്ഥിരതാമസക്കാരിയാണ്. 2001 മുതൽ 2020 വരെ മൊത്തം 21 ആഴ്ചകളിലെ അഞ്ച് വ്യത്യസ്ത അവസരങ്ങളിൽ ഡബ്ല്യുടിഎ പര്യടനങ്ങളിൽ പങ്കെടുത്ത ഷറപ്പോവ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരമായിരുന്നു. കരിയർ ഗ്രാൻഡ്സ്ലാം സ്വന്തമാക്കിയ പത്ത് വനിതകളിൽ ഒരാളാണ് അവർ. 2012 ൽ ലണ്ടനിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ വനിതാ സിംഗിൾസിൽ വെള്ളി മെഡൽ നേടിയ അവർ ഒളിമ്പിക് മെഡൽ ജേതാവുകൂടിയാണ്. നിരവധി ടെന്നീസിൽ അപൂർവമായ ദീർഘകാല അവസരം നേടിയെ ഷറപ്പോവയെ ടെന്നീസ് പണ്ഡിറ്റുകളും മുൻ കളിക്കാരും ടെന്നീസിലെ അവരുടെ മികച്ച എതിരാളികളിൽ ഒരാളായി കണക്കാക്കുന്നു. ആദ്യമായി 2005 ഓഗസ്റ്റ് 22-ന് ലോക ഒന്നാം നമ്പർ താരമായ ഷറപ്പോവ അവസാനമായി ഒന്നാം നമ്പർ കരസ്ഥമാക്കിയത് 2012 ജൂൺ 11-നാണ്.

മരിയ ഷറപ്പോവ
മരിയ ഷറപ്പോവ: ആദ്യകാല  ജീവിതം, ടെന്നീസ് പ്രവേശനം, പ്രൊഫഷണൽ പരിശീലനതിന്റെ തുടക്കം
Sharapova at the 2015 Mutua Madrid Open
Full nameMaria Yuryevna
Sharapova
Countryമരിയ ഷറപ്പോവ: ആദ്യകാല  ജീവിതം, ടെന്നീസ് പ്രവേശനം, പ്രൊഫഷണൽ പരിശീലനതിന്റെ തുടക്കം റഷ്യ
ResidenceBradenton, Florida, U.S.
Born (1987-04-19) 19 ഏപ്രിൽ 1987  (37 വയസ്സ്)
Nyagan, Russian SFSR, Soviet Union
Height1.88 m (6 ft 2 in)
Turned pro19 April 2001
Retired26 February 2020
PlaysRight-handed (two-handed backhand)
Career prize money$38,703,609 (3rd in all-time rankings)
Official web sitemariasharapova.com
Singles
Career record645–171 (79.04%)
Career titles36 WTA, 4 ITF
Highest rankingNo. 1 (August 22, 2005)
Grand Slam results
Australian OpenW (2008)
French OpenW (2012, 2014)
WimbledonW (2004)
US OpenW (2006)
Other tournaments
ChampionshipsW (2004)
Doubles
Career record23–17 (57.5%)
Career titles3 WTA
Highest rankingNo. 41 (June 14, 2004)
Grand Slam Doubles results
Australian Open2R (2003, 2004)
US Open2R (2003)
Mixed Doubles
Career record2–1 (66.7%)
Career titles0
Grand Slam Mixed Doubles results
US OpenQF (2004)
Last updated on: 26 February 2020.
Olympic medal record
Representing മരിയ ഷറപ്പോവ: ആദ്യകാല  ജീവിതം, ടെന്നീസ് പ്രവേശനം, പ്രൊഫഷണൽ പരിശീലനതിന്റെ തുടക്കം റഷ്യ
Tennis
Silver medal – second place 2012 London Singles

ആദ്യകാല ജീവിതം

മരിയ ഷറപ്പോവ 1987 ഏപ്രിൽ 19 ന് സോവിയറ്റ് റഷ്യയിലെ ന്യാഗനിൽ ജനിച്ചു. അവരുടെ മാതാപിതാക്കളായ യൂറി, യെലേന എന്നിവർ മുൻ സോവിയറ്റ് ബെലാറസിലെ ഗോമെൽ നഗരത്തിൽനിന്നുള്ളവരാണ്. 1986 ലെ ചെർണോബിൽ ആണവ ദുരന്തത്തിന്റെ പ്രാദേശിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കയാൽ മരിയ ജനിക്കുന്നതിനു മുമ്പുതന്നെ മാതാപിതാങ്ങൾ തങ്ങളുടെ മാതൃഭൂമി ഉപേക്ഷിച്ചുപോയി.

ടെന്നീസ് പ്രവേശനം

1989 ൽ, ഷറപ്പോവയ്ക്ക് മൂന്ന് വയസ്സുള്ളപ്പോൾ, കുടുംബം റഷ്യയിലെ ക്രാസ്നോഡർ ക്രായിയിലെ സോചിയിലേക്ക് മാറി. അവൾക്ക് 4 വയസ്സുള്ളപ്പോൾ ആദ്യത്തെ ടെന്നീസ് പന്തുമായി പരിചയത്തിലായി. അവളുടെ പിതാവ് യൂറി, അലക്സാണ്ടർ കഫെൽ‌നിക്കോവുമായി ചങ്ങാത്തം കൂടി. അദ്ദേഹത്തിന്റെ മകൻ യെവ്‌ജെനി രണ്ട് ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങൾ നേടുകയും റഷ്യയുടെ ഒന്നാം ലോക റാങ്കിംഗ് ടെന്നീസ് കളിക്കാരനായ വ്യക്തിയായിരുന്നു. 1991 ൽ നാലുവയസ്സുള്ളപ്പോൾ അലക്സാണ്ടർ ഷറപ്പോവയ്ക്ക് ആദ്യത്തെ ടെന്നീസ് റാക്കറ്റ് നൽകുകയും തുടർന്ന് ഒരു പ്രാദേശിക പാർക്കിൽ പിതാവിനോടൊപ്പം പതിവായി പരിശീലനം തുടങ്ങുകയും ചെയ്തു. മുതിർന്ന റഷ്യൻ പരിശീലകനായ യൂറി യുറ്റ്കിനൊപ്പം മരിയ തന്റെ ആദ്യ ടെന്നീസ് പാഠങ്ങൾ അഭ്യസിക്കുകയും, അവളുടെ കളി അദ്ദേഹത്തിൽ തൽക്ഷണം മതിപ്പുളവാക്കുണ്ടാക്കുകയും, കളിയിൽ മരിയയുടെ “അസാധാരണമായ കൈകളുടേയും-കണ്ണുകളുടേയും ഏകോപനം” ശ്രദ്ധിക്കുകയും ചെയ്തു.

പ്രൊഫഷണൽ പരിശീലനതിന്റെ തുടക്കം

1993 ൽ, ആറാമത്തെ വയസ്സിൽ, ഷറപ്പോവ മോസ്കോയിലെ മാർട്ടിന നവരത്തിലോവ നടത്തുന്ന ഒരു ടെന്നീസ് ക്ലിനിക്കിൽ പങ്കെടുക്കുകയും, ഫ്ലോറിഡയിലെ ബ്രാഡെന്റണിലെ ഐ‌എം‌ജി അക്കാദമിയിൽ മുമ്പ് ആന്ദ്രേ അഗാസ്സി, മോണിക്ക സെലസ്, അന്ന കോർണിക്കോവ എന്നിവർക്കു പരിശീലനം നൽകിയ നിക്ക് ബൊല്ലെറ്റിയേരിയോടൊപ്പം അവൾക്ക് പ്രൊഫഷണൽ പരിശീലനം ശുപാർശചെയ്തു. സാമ്പത്തിക പ്രതിസന്ധി നേരിട്ട പിതാവ് യൂറി ഷറപ്പോവ അദ്ദേഹത്തിനും മകൾക്കും ഇംഗ്ലീഷ് സംസാരിക്കാൻ കഴിയാത്ത, അമേരിക്കയിലേക്ക് പോകാൻ പ്രാപ്തമായ രീതിയിൽ പണം കടമെടുക്കുകയും ഒടുവിൽ 1994 ൽ അവർ ഇതിൽ വിജയിക്കുകുയം ചെയ്തു. അമേരിക്കയിലെ വിസ നിയന്ത്രണങ്ങൾ ഷറപ്പോവയുടെ മാതാവിനെ അവരോടൊപ്പം ചേരുന്നതിന് രണ്ട് വർഷത്തേക്ക് തടഞ്ഞിരുന്നു. 700 യുഎസ് ഡോളർ സമ്പാദ്യവുമായി ഫ്ലോറിഡയിലെത്തിയ പിതാവ് ഷറപ്പോവയ്ക്ക് അക്കാദമിയിൽ പ്രവേശനം ലഭിക്കുന്ന പ്രായമാകുന്നതുവരെ അവളുടെ പാഠങ്ങൾക്കായി പണം കണ്ടെത്തുന്നതിനായി കുറഞ്ഞ ശമ്പളമുള്ള വിവിധ ജോലികൾ ചെയ്തു. തുടക്കത്തിൽ, അവൾ റിക്ക് മാച്ചിക്കൊപ്പം പരിശീലനം നേടി. എന്നിരുന്നാലും, 1995 ൽ, IMG യുമായി കരാർ ഒപ്പിടുകയും, ഷറപ്പോവയ്ക്ക് അക്കാദമിയിൽ തുടരുന്നതിന് ആവശ്യമായ 35,000 ഡോളർ വാർഷിക ട്യൂഷൻ ഫീസ് നൽകാമെന്ന് സമ്മതിക്കുകയും ഒടുവിൽ ഒൻപതാം വയസ്സിൽ അവിടെ ചേരാൻ അനുവദിക്കുകയും ചെയ്തു.

അവലംബം

പൊതുവായവ

  • "Players: Maria Sharapova". WTA. Retrieved April 19, 2013.

ഇൻലൈൻ

Persondata
NAME Sharapova, Maria Yuryevna
ALTERNATIVE NAMES Шара́пова; Мари́я Ю́рьевна
SHORT DESCRIPTION Russian tennis player
DATE OF BIRTH April 19, 1987
PLACE OF BIRTH Nyagan', Siberia, Russia
DATE OF DEATH
PLACE OF DEATH

Tags:

മരിയ ഷറപ്പോവ ആദ്യകാല ജീവിതംമരിയ ഷറപ്പോവ ടെന്നീസ് പ്രവേശനംമരിയ ഷറപ്പോവ പ്രൊഫഷണൽ പരിശീലനതിന്റെ തുടക്കംമരിയ ഷറപ്പോവ അവലംബംമരിയ ഷറപ്പോവ പുറത്തേയ്ക്കുള്ള കണ്ണികൾമരിയ ഷറപ്പോവGrand Slam (tennis)Russian ഭാഷRussiansTennisഅമേരിക്കൻ ഐക്യനാടുകൾസഹായം:IPA chart for Russian

🔥 Trending searches on Wiki മലയാളം:

ലൈംഗികബന്ധംകേരളത്തിലെ ജില്ലകളുടെ പട്ടികമസ്ജിദുൽ ഹറാംഇന്ത്യൻ നാഷണൽ കോൺഗ്രസ്നിത്യകല്യാണിചേരിചേരാ പ്രസ്ഥാനംഅസ്സീസിയിലെ ഫ്രാൻസിസ്മസ്ജിദുന്നബവിഅല്ലാഹുവേദഗ്രന്ഥങ്ങൾ (ഇസ്ലാം)മയ്യഴിപ്പുഴയുടെ തീരങ്ങളിൽആണിരോഗംസൈനബ് ബിൻത് മുഹമ്മദ്ആട്ടക്കഥനിവർത്തനപ്രക്ഷോഭംവിദ്യാഭ്യാസംപീഡിയാട്രിക്സ്ചന്ദ്രൻList of countriesകർണ്ണൻഉപ്പൂറ്റിവേദനസയ്യിദ നഫീസസഞ്ജീവ് ഭട്ട്കേരളത്തിലെ പക്ഷികളുടെ പട്ടികപ്രാഥമിക വർണ്ണങ്ങൾദേശാഭിമാനി ദിനപ്പത്രംകൊൽക്കത്ത നൈറ്റ് റൈഡേർസ്Wyomingആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ആർദ്രതKansasകൂറുമാറ്റ നിരോധന നിയമംപെസഹാ വ്യാഴംസുകുമാരൻഡീഗോ മറഡോണആനി രാജആഴിമല ശിവ ക്ഷേത്രം4ഡി ചലച്ചിത്രംFrench languageചങ്ങമ്പുഴ കൃഷ്ണപിള്ളമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികമിഷനറി പൊസിഷൻഅസിത്രോമൈസിൻആർത്തവചക്രവും സുരക്ഷിതകാലവുംഓഹരി വിപണിവിവിധ രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷകളുടെ പട്ടികഅഡോൾഫ് ഹിറ്റ്‌ലർപഴഞ്ചൊല്ല്സ്‌മൃതി പരുത്തിക്കാട്സുഗതകുമാരികൃഷ്ണഗാഥhfjibതിരഞ്ഞെടുപ്പ് ബോണ്ട്ജീവപരിണാമംചണ്ഡാലഭിക്ഷുകിസ്ത്രീ ഇസ്ലാമിൽസുബൈർ ഇബ്നുൽ-അവ്വാംജൂതൻമേയ് 2009കടുക്കആടുജീവിതംതിരുവനന്തപുരംബിഗ് ബോസ് (മലയാളം സീസൺ 5)കഞ്ചാവ്തിരക്കഥപൗലോസ് അപ്പസ്തോലൻവിവരാവകാശനിയമം 2005ഫാത്വിമ ബിൻതു മുഹമ്മദ്വി.ടി. ഭട്ടതിരിപ്പാട്കുഞ്ചൻ നമ്പ്യാർവീണ പൂവ്ഭാരതീയ ജനതാ പാർട്ടിഇന്ത്യയുടെ രാഷ്‌ട്രപതികേരള സാഹിത്യ അക്കാദമി പുരസ്കാരംകൊച്ചിമുത്തപ്പൻവിദ്യാലയം🡆 More