എഥിലീൻ: രാസസം‌യുക്തം

C2H4 അല്ലെങ്കിൽ H2C = CH2 എന്ന തന്മാത്രാസൂത്രമുള്ള ഒരു ഹൈഡ്രോകാർബണാണ് എഥിലീൻ (IUPAC പേര്: ഈഥീൻ).

ഫലകം:Chembox ConjugateAcidBase

ശുദ്ധരൂപത്തിൽ ഇത് കസ്തൂരിവാസനയുള്ളതും നിറമില്ലാത്തതും, എളുപ്പത്തിൽ ജ്വലിക്കുന്നതുമായ വാതകമാണ്. ഏറ്റവും ലളിതമായ ആൽക്കീനാണ് ഇത്.

എഥിലീൻ
എഥിലീൻ: ഘടനയും സവിശേഷതകളും, ഉപയോഗങ്ങൾ, ഉത്പാദനം
എഥിലീൻ: ഘടനയും സവിശേഷതകളും, ഉപയോഗങ്ങൾ, ഉത്പാദനം
എഥിലീൻ: ഘടനയും സവിശേഷതകളും, ഉപയോഗങ്ങൾ, ഉത്പാദനം
Names
IUPAC name
Ethene
Identifiers
3D model (JSmol)
ChEBI
ChEMBL
ChemSpider
ECHA InfoCard 100.000.742 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 200-815-3
KEGG
UNII
CompTox Dashboard (EPA)
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance colorless gas
സാന്ദ്രത 1.178 kg/m3 at 15 °C, gas
ദ്രവണാങ്കം
ക്വഥനാങ്കം
0.131 mg/mL (25 °C); 2.9 mg/L
Solubility in ethanol 4.22 mg/L
Solubility in diethyl ether good
അമ്ലത്വം (pKa) 44
-15.30·10−6 cm3/mol
വിസ്കോസിറ്റി 10.28 μPa·s
Structure
D2h
Dipole moment
zero
Thermochemistry
Std enthalpy of
formation ΔfHo298
+52.47 kJ/mol
Standard molar
entropy So298
219.32 J·K−1·mol−1
Hazards
Safety data sheet ICSC 0475
EU classification {{{value}}}
R-phrases R12 R67
S-phrases (S2) S9 S16 S33 S46
Flash point {{{value}}}
Autoignition
temperature
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what is: checkY/☒N?)

രാസ വ്യവസായത്തിൽ എഥിലീൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഇതിന്റെ ലോകമെമ്പാടുമുള്ള ഉൽ‌പാദനം (2016 ൽ 150 ദശലക്ഷം ടണ്ണിലധികം ) മറ്റേതൊരു ജൈവ സംയുക്തത്തേക്കാളും കൂടുതലാണ്. ഈ ഉൽ‌പാദനത്തിന്റെ ഭൂരിഭാഗവും പോളിയെത്തിലീൻ‍‍ എന്നതിലേക്കാണ് പോകുന്നത്. എഥിലീൻ യൂണിറ്റുകളുടെ പോളിമർ ശൃംഖലകൾ അടങ്ങിയ വ്യാപകമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിർമ്മിക്കുന്നത് ഇതിൽ നിന്നാണ്. പ്രകൃതിദത്ത സസ്യഹോർമോൺ കൂടിയാണ് എഥിലീൻ. പഴങ്ങൾ പാകമാകാൻ കാർഷിക മേഖലയിൽ ഇത് ഉപയോഗിക്കുന്നു. എഥിലീന്റെ ഹൈഡ്രേറ്റാണ് എഥനോൾ.

ഘടനയും സവിശേഷതകളും

എഥിലീൻ: ഘടനയും സവിശേഷതകളും, ഉപയോഗങ്ങൾ, ഉത്പാദനം 
എഥിലീനും ഒരു സംക്രമണ ലോഹവും തമ്മിലുള്ള ബോണ്ടിംഗിന്റെ പരിക്രമണ വിവരണം.

ഹൈഡ്രോകാർബൺ തന്മാത്രയിൽ നാല് ഹൈഡ്രജൻ ആറ്റങ്ങൾ രണ്ട് കാർബൺ ആറ്റങ്ങളുമായി ചേർത്തിരിക്കുന്നു. കാർബൺ ആറ്റങ്ങൾ ദ്വിബന്ധനത്താൽ യോജിപ്പിച്ചിരിക്കുന്നു. .

എഥിലീൻ തന്മാത്രയിലെ π- ബോണ്ട് അതിന്റെ ഉപയോഗപ്രദമായ പ്രതിപ്രവർത്തനത്തിന് കാരണമാകുന്നു. ഇരട്ട ബോണ്ട് ഉയർന്ന ഇലക്ട്രോൺ സാന്ദ്രത ഉള്ള ഒരു മേഖലയാണ്, അതിനാൽ ഇലക്ട്രോഫിലുകൾ പ്രവർത്തിക്കാൻ സാധ്യതയുണ്ട്. എഥിലീന്റെ പല പ്രതിപ്രവർത്തനങ്ങളും സംക്രമണ ലോഹങ്ങളാൽ ഉത്തേജിപ്പിക്കപ്പെടുന്നു, ഇത് π, π * ഓർബിറ്റലുകൾ ഉപയോഗിച്ച് എഥിലീനുമായി ബന്ധിപ്പിക്കും.

ലളിതമായ തന്മാത്രയായതിനാൽ എഥിലീനിന്റെ സ്പെക്ട്രോസ്കോപ്പി ഘടന ലളിതമാണ്.

ഉപയോഗങ്ങൾ

എഥിലീന്റെ പ്രധാന വ്യാവസായിക പ്രതിപ്രവർത്തനങ്ങൾ:

1) പോളിമറൈസേഷൻ 2) ഓക്സീകരണം, 3) ഹാലോജനേഷനും ഹൈഡ്രോഹാലോജനേഷനും, 4) ആൽക്കിലേഷൻ, 5) ഹൈഡ്രേഷൻ 6) ഒലിഗോമെറൈസേഷൻ, 7) ഹൈഡ്രോഫോർമിലേഷൻ.

എഥിലീൻ ഓക്സൈഡ്|1,2-Dichloroethane, എഥിലീൻ ഡൈക്ലോറൈഡ്, Ethylbenzene, പോളിയെത്തിലീൻ എന്നിവ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നു. എഥിലീനുമായുള്ള മിക്ക പ്രതിപ്രവർത്തനങ്ങളും ഇലക്ട്രോഫിലിക് സങ്കലനമാണ് .

എഥിലീൻ: ഘടനയും സവിശേഷതകളും, ഉപയോഗങ്ങൾ, ഉത്പാദനം 
എഥിലീന്റെ പ്രധാന വ്യാവസായിക ഉപയോഗങ്ങൾ. മുകളിൽ വലതുഭാഗത്ത് നിന്ന് ഘടികാരദിശയിൽ: എഥിലീൻ ഓക്സൈഡിലേക്കുള്ള പരിവർത്തനം, എഥിലീൻ ഗ്ലൈക്കോളിന്റെ മുന്നോടിയായി; സ്റ്റൈറൈനിന്റെ മുന്നോടിയായ എഥൈൽബെൻസീനിലേക്ക് ; വിവിധതരം പോളിയെത്തിലീൻ വരെ ; വിനൈൽ ക്ലോറൈഡിന്റെ മുന്നോടിയായി എഥിലീൻ ഡൈക്ലോറൈഡിലേക്ക് .

പോളിമറൈസേഷൻ

ലോകത്തിലെ എഥിലീൻ വിതരണത്തിന്റെ പകുതിയിലധികം പോളിയെത്തിലീൻ ഉപയോഗിക്കുന്നു. ലോകത്തിലെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കാണ് പോളിയെത്തിലീൻ അഥവാ പോളിത്തീൻ.

എഥിലിൻ ഓക്സീകരണത്തിന് വിധേയമാക്കിഎഥിലീൻ ഓക്സൈഡ് ഉത്പാദിപ്പിക്കുന്നു. ഇത് ഓട്ടോമോട്ടീവ് ആന്റിഫ്രീസ്, ഗ്ലൈക്കോളുകൾ, ഗ്ലൈക്കോൾ ഈതറുകൾ, പോളിയെത്തിലീൻ ടെറെഫ്താലേറ്റ് എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.

അസറ്റാൽഡിഹൈഡ് നിർമ്മാണത്തിന് എഥിലീൻ പല്ലേഡിയം ഉപയോഗിച്ച് ഓക്സീകരണം നടത്തുന്നു.

ഹാലോജനേഷനും ഹൈഡ്രോഹലോജനേഷനും

ഹാലോജനേഷനും ഹൈഡ്രോഹലോജനേഷനും നടത്തുമ്പോൾ പോളി വിനൈൽ ക്ലോറൈഡ്, ട്രൈക്ലോറൈഥിലീൻ, പെർക്ലോറൈഥിലീൻ, മെഥൈൽ ക്ലോറോഫോം, പോളി വിനൈലിഡീൻ ക്ലോറൈഡ്, കോപോളിമർ, എഥൈൽ ബ്രോമൈഡ് എന്നിവ ഉൽപ്പന്നങ്ങളായി ലഭിക്കുന്നു.

ആൽക്കിലേഷൻ

എഥിലിന്റെ ആൽക്കൈലേഷനിൽ നിന്നുള്ള പ്രധാന ഉൽപ്പന്നം എഥൈൽബെൻസീൻ ആണ് . പോളിസ്റ്റൈറീനിലും ടയറുകൾക്കും പാദരക്ഷകൾക്കുമായി സ്റ്റൈറൈൻ-ബ്യൂട്ടാഡിൻ റബ്ബറിലും ഇത് ഉപയോഗിക്കുന്നു.

ഹൈഡ്രേഷൻ

എതിലിൻ ഹൈഡ്രേഷന് വിധേയമാക്കി എത്തനോൾ നിർമ്മിക്കാം:

    C 2 H 4 + H 2 O → CH 3 CH 2 OH

പഴവും പൂവും

പല സസ്യങ്ങളുടെയും പുഷ്പിക്കലിനേയും കായ്ക്കലിനേയും സ്വാധീനിക്കുന്ന ഹോർമോണാണ് എഥിലീൻ. പഴങ്ങളുടെ പാകമാകൽ വേഗത്തിലാക്കുന്നതിന് ഉപയോഗിക്കുന്നു

ഗ്യാസ് വെൽഡിംഗ്

വെൽഡിംഗ് വാതകം എന്ന നിലയിലാണ് മറ്റൊരു പ്രധാന ഉപയോഗം.

ഉത്പാദനം

ആഗോള എഥിലീൻ ഉത്പാദനം ഓരോ വർഷം കഴിയുന്തോറും വർധിച്ചുവരുന്നു.

വ്യാവസായിക പ്രക്രിയ

പെട്രോകെമിക്കൽ വ്യവസായത്തിലെ നിരവധി രീതികളിലൂടെ എഥിലീൻ ഉത്പാദിപ്പിക്കുന്നു. ഹൈഡ്രോകാർബണുകളും നീരാവിയും 750–950 ഡിഗ്രി സെന്റിഗ്രേഡ് വരെ ചൂടാക്കപ്പെടുന്ന സ്റ്റീം ക്രാക്കിംഗ് ആണ് ഒരു പ്രാഥമിക രീതി തത്ഫലമായുണ്ടാകുന്ന മിശ്രിതത്തിൽ നിന്ന് ആവർത്തിച്ചുള്ള കംപ്രഷനും വാറ്റിയെടുക്കലും വഴി എഥിലീൻ വേർതിരിക്കപ്പെടുന്നു. നാഫ്ത, ഗ്യാസോയിൽ, പ്രൊഡിലീൻ, അരോമാറ്റിക്സ് (പൈറോളിസിസ് ഗ്യാസോലിൻ) എന്നിവയുടെ ഉപോൽപ്പന്നങ്ങൾ ഉപയോഗിച്ച് എഥിലീൻ നിർമ്മിക്കുന്നു. മീഥെയ്ൻ ഓക്സിഡേറ്റീവ് കപ്ലിംഗ്, ഫിഷർ-ട്രോപ് സിന്തസിസ്, മെത്തനോൾ-ടു-ഒലെഫിൻസ് (എംടിഒ), കാറ്റലറ്റിക് ഡീഹൈഡ്രജനേഷൻ എന്നിവയാണ് എഥിലീൻ ഉൽപാദനത്തിനായി ഉപയോഗിക്കുന്ന മറ്റ് സാങ്കേതികവിദ്യകൾ.

പരീക്ഷണശാലയിലെ നിർമ്മാണം

വ്യാവസായികമായി വലിയ മൂല്യമുണ്ടെങ്കിലും, ലബോറട്ടറിയിൽ എഥിലീൻ അപൂർവ്വമായി മാത്രം പരീക്ഷണശാലയിൽ സമന്വയിപ്പിക്കപ്പെടുന്നു. സൾഫ്യൂറിക് ആസിഡ് ഉപയോഗിച്ചുള്ള എഥനോൾ നിർജ്ജലീകരണം വഴിയോ വാതകരൂപത്തിലായിരിക്കുമ്പോൾ അലുമിനിയം ഓക്സൈഡ് ഉപയോഗിച്ചോ ഇത് ഉത്പാദിപ്പിക്കാം.

ചരിത്രം

ജോഹാൻ ജോക്കിം ബെച്ചർ ആണ് എഥിലീൻ കണ്ടെത്തിയത്. സൾഫ്യൂറിക് ആസിഡ് ഉപയോഗിച്ച് എത്തനോൾ ചൂടാക്കിയായിരുന്നു നിർമ്മാണം. തന്റെ ഫിസിക്ക സബ്റ്റെറേനിയയിൽ (Physica Subterranea) (1669) അദ്ദേഹം ഈ വാതകത്തെക്കുറിച്ച് പരാമർശിച്ചു. പ്രകൃതിദത്ത തത്ത്വചിന്തയുടെ വിവിധ ശാഖകളുമായി ബന്ധപ്പെട്ട തന്റെ പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും ജോസഫ് പ്രീസ്റ്റ്ലി ഈ വാതകത്തെക്കുറിച്ച് പരാമർശിക്കുന്നു. 1795 ൽ നാല് ഡച്ച് രസതന്ത്രജ്ഞരായ ജോഹാൻ റുഡോൾഫ് ഡീമാൻ, അഡ്രിയൻ പെയ്റ്റ്സ് വാൻ ട്രൂസ്റ്റ്വിക്ക്, ആന്തോണി ലോവറെൻബർഗ്, നിക്കോളാസ് ബോണ്ട് എന്നിവർ എഥിലീന്റെ ഗുണങ്ങളെക്കുറിച്ച് പഠിക്കുകയും ഇത് ഹൈഡ്രജൻ വാതകത്തിൽ നിന്ന് വ്യത്യസ്തമാണെന്നും അതിൽ കാർബണും ഹൈഡ്രജനും അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തുകയും ചെയ്തു. ക്ലോറിനുമായി എഥിലീൻ സംയോജിപ്പിക്കാമെന്നും ഈ സംഘം കണ്ടെത്തി. ഈ കണ്ടെത്തൽ എഥിലീന് olefiant gas (എണ്ണ ഉണ്ടാക്കുന്ന വാതകം) എന്ന പേര് നൽകി.

മിഡ്-19 ാം നൂറ്റാണ്ടിൽ, സഫിക്സ് -എനെ (ഒരു പുരാതന ഗ്രീക്ക് റൂട്ട് "മകൾ" അർത്ഥം സ്ത്രീ പേരുകൾ അവസാനം ചേർത്തു) വ്യാപകമായി തന്മാത്ര മാത്രമാകുന്നു ഒരു കുറച്ച് ഹൈഡ്രജൻ ആറ്റങ്ങൾ അടങ്ങിയിരിക്കുന്ന ഒരു തന്മാത്ര അല്ലെങ്കിൽ അതിന്റെ ഭാഗം കാണുക ഉപയോഗിച്ചു തിരുത്തപ്പെട്ടത്. അങ്ങനെ, എഥിലീൻ ( C
2
H
4

C
2
H
4

C
2
H
4
) " എഥൈലിന്റെ മകൾ" ( C
2
H
5

C
2
H
5

C
2
H
5
). 1852 ൽ തന്നെ എഥിലീൻ എന്ന പേര് ഈ അർത്ഥത്തിൽ ഉപയോഗിച്ചിരുന്നു.   [ അവലംബം ആവശ്യമാണ് ] 1

ചിക്കാഗോ സർവകലാശാലയിൽ ലഖാർഡ്, ക്രോക്കർ, കാർട്ടർ എന്നിവരുടെ പരീക്ഷണത്തെത്തുടർന്ന് എഥിലീൻ ഒരു അനസ്തെറ്റിക് ആയി ഉപയോഗിച്ചു. ക്ലോറോഫോം ഘട്ടംഘട്ടമായി നീക്കം ചെയ്യുമ്പോഴും 1940 കളിൽ ഇത് ഉപയോഗത്തിലുണ്ടായിരുന്നു. എന്നാൽ, അതിൻറെ ദുർഗന്ധവും സ്ഫോടനാത്മക സ്വഭാവവും ഇന്ന് അതിന്റെ ഈ ഉപയോഗത്തെ പരിമിതപ്പെടുത്തുന്നു.

സുരക്ഷ

എല്ലാ ഹൈഡ്രോകാർബണുകളെയും പോലെ, എഥിലീൻ ശ്വാസം മുട്ടിക്കുന്നതും ജ്വലിക്കുന്നതുമാണ്. മനുഷ്യരിൽ ക്യാൻസറിന് കാരണമാകുമെന്നതിന് നിലവിൽ തെളിവുകളില്ലാത്തതിനാൽ, ഇത് ഒരു ഐ‌എ‌ആർ‌സി ക്ലാസ് 3 കാർസിനോജൻ ആയി പട്ടികപ്പെടുത്തിയിട്ടുണ്ട്.

അവലംബം

Tags:

എഥിലീൻ ഘടനയും സവിശേഷതകളുംഎഥിലീൻ ഉപയോഗങ്ങൾഎഥിലീൻ ഉത്പാദനംഎഥിലീൻ ചരിത്രംഎഥിലീൻ അവലംബംഎഥിലീൻആൽക്കീൻഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രികസ്തൂരിവാതകംഹൈഡ്രോകാർബണുകൾ

🔥 Trending searches on Wiki മലയാളം:

മണർകാട് ഗ്രാമപഞ്ചായത്ത്പുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്കുരീപ്പുഴഭൂതത്താൻകെട്ട്മലയാളംവൈത്തിരിസുസ്ഥിര വികസന ലക്ഷ്യങ്ങൾഅതിരപ്പിള്ളി വെള്ളച്ചാട്ടംവെള്ളിവരയൻ പാമ്പ്ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്ശുഭാനന്ദ ഗുരുമാമാങ്കംവയലാർ പുരസ്കാരംശാസ്താംകോട്ടമാതൃഭൂമി ദിനപ്പത്രംഇന്ത്യൻ റെയിൽവേബാർബാറികൻകൂടൽതലയോലപ്പറമ്പ്മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്മലപ്പുറംമുഹമ്മദ്പൈകആളൂർപാമ്പാടിഹജ്ജ്ചേപ്പാട്എടക്കരമുഴപ്പിലങ്ങാട്കല്ലടിക്കോട്നെയ്തലക്കാവ് ഭഗവതിക്ഷേത്രംകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികകൊപ്പം ഗ്രാമപഞ്ചായത്ത്സ്വർണ്ണലതവിഷാദരോഗംവരാപ്പുഴമുരുകൻ കാട്ടാക്കടവാഴച്ചാൽ വെള്ളച്ചാട്ടംഅപ്പോസ്തലന്മാർകേരളചരിത്രംഎറണാകുളം ജില്ലതൃക്കുന്നപ്പുഴഅയക്കൂറയഹൂദമതംരതിസലിലംകാഞ്ഞങ്ങാട്മോഹൻലാൽമലയാറ്റൂർമട്ടന്നൂർചെങ്ങന്നൂർപാമ്പാടുംപാറപിറവന്തൂർഇ.എം.എസ്. നമ്പൂതിരിപ്പാട്വയലാർ ഗ്രാമപഞ്ചായത്ത്ഉണ്ണി മുകുന്ദൻകാഞ്ഞിരപ്പള്ളിസുൽത്താൻ ബത്തേരിശക്തികുളങ്ങരഓച്ചിറതളിക്കുളംകുമാരമംഗലംതൃപ്പൂണിത്തുറതട്ടേക്കാട്നെടുങ്കണ്ടംആലപ്പുഴപനയാൽകിഴക്കഞ്ചേരിപൂന്താനം നമ്പൂതിരിമണ്ണാറശ്ശാല ക്ഷേത്രംഅകത്തേത്തറസംസ്ഥാനപാത 59 (കേരളം)വടക്കഞ്ചേരിചടയമംഗലംതിരുനാവായഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികമേപ്പാടിദേവസഹായം പിള്ള🡆 More