ഹീമോഗ്ലോബിൻ

Hb അഥവാ Hgb എന്ന് ചുരുക്കിയെഴുതാവുന്ന ഇരുമ്പടങ്ങിയ ഓക്സിജൻ വാഹിയായ തന്മാത്രയാണ് ഹീമോഗ്ലോബിൻ (Haemoglobin).

കാനിച്തൈയ്ഡേ (Channichthyidae) എന്ന മത്സ്യഫാമിലിയൊഴിച്ച് മിക്ക കശേരുകികളിലും മിക്ക അകശേരുകികളിലും കാണപ്പെടുന്ന ലോഹീയമാംസ്യമാണിത്. മനുഷ്യരിൽ രക്തത്തിലെ ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഈ വർണ്ണവസ്തുക്കൾ ശ്വാസകോശങ്ങളിൽ നിന്ന് ഓക്സിജനെ കലകളിലേയ്ക്കും കോശങ്ങളിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡിനെ ശ്വാസകോശങ്ങളിലേയ്ക്കം വഹിക്കുന്നു. പൂർണ്ണഹീമോഗ്ലോബിൻ തന്മാത്ര(HbA) യ്ക്ക് 67000 ഡാൾട്ടൺ തൻമാത്രാ ഭാരമുണ്ട്. സാധാരണ പ്രായപൂർത്തിയായവരിൽ 97%വും HbAയും 2% HbA2വും 1% HbF(Fetal Hb)ഉം ആണ്.

കണ്ടെത്തൽ

1862-ൽ ഫെലിക്സ് ഹോപ്പി സെയ്ലർ ആണ് ഹീമോഗ്ലോബിനെ വേർതിരിച്ചെടുത്തത്. 1904-ൽ ക്രിസ്റ്റ്യൻ ബോർ ആണ് ഹീമോഗ്ലോബിൻ ഓക്സിജൻ വാഹിയായി പ്രവർത്തിക്കുന്നു എന്ന് കണ്ടെത്തിയത്. 1912-ൽ കസ്റ്റർ ഹീമോഗ്ലോബിന്റെ ഘടന വിശദീകരിക്കുകയും 1920-ൽ ഹാൻസ് ഫിഷർ പരീക്ഷണശാലയിൽ ഹീമോഗ്ലോബിൻ കൃത്രിമമായി രൂപപ്പെടുത്തുകയും ചെയ്തു. 1959-ൽ ഈ തൻമാത്രയുടെ ത്രീ ഡയമെൻഷണൽ ഘടന ആവിഷ്കരിച്ചതിന് 1962-ൽ മാക്സ് പെറൂട്ട്സിന് രസതന്ത്രത്തിൽ ജോൺ കെൻഡ്ര്യൂവിനൊപ്പം നോബൽ സമ്മാനം ലഭിച്ചു.

അളവ്

  • പുരുഷൻമാർ: 13.8 മുതൽ 18.0 ഗ്രാം/ഡെസി ലിറ്റർ (138 to 182 ഗ്രാം/ലിറ്റർ, അഥവാ 8.56 മുതൽ 11.3 മില്ലി മോൾ/ലിറ്റർ)
  • സ്ത്രീകൾ: 12.1 മുതൽ 15.1ഗ്രാം/ഡെസി ലിറ്റർ (121 to 151 ഗ്രാം/ലിറ്റർ, അഥവാ 7.51 മുതൽ 9.37മില്ലി മോൾ/ലിറ്റർ)
  • കുട്ടികൾ: 11 മുതൽ 16 ഗ്രാം/ഡെസി ലിറ്റർ (111 to 160 ഗ്രാം/ലിറ്റർ, അഥവാ 6.83 മുതൽ 9.93 മില്ലി മോൾ/ലിറ്റർ)
  • ഗർഭിണികൾ: 11 മുതൽ 12 ഗ്രാം/ഡെസി ലിറ്റർ (110 to 120 ഗ്രാം/ലിറ്റർ, അഥവാ 6.83 മുതൽ 7.45 മില്ലി മോൾ/ലിറ്റർ)

ഹീമോഗ്ലോബിൻ ടെസ്റ്റ്

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കണ്ടുപിടിക്കുന്നതിനുള്ള പരിശോധനയെ ഹീമോഗ്ലോബിൻ ടെസ്റ്റ് എന്നാണ് വിളിക്കുന്നത്. ഹീമോഗ്ലോബിൻ കുറയുന്ന അവസ്ഥയെ അനീമിയ എന്ന് വിളിക്കുന്നു. ഇത് പോഷകങ്ങളുടെ (ഇരുമ്പ്, ചില വിറ്റാമിനുകൾ) അപര്യാപ്തത, രക്തവാർച്ച, ചില രോഗങ്ങൾ എന്നിങ്ങനെ പല കാരണങ്ങളാൽ ഉണ്ടാകാം.

ഘടന

ഹീമോഗ്ലോബിനിൽ ഹീം എന്ന ഇരുമ്പടങ്ങിയ ഭാഗവും ഗ്ലോബിൻ എന്ന അമിനോ ആസിഡ് ശ്രേണിയുമുണ്ട്. അമിനോ അമ്ലങ്ങളുടെ രണ്ട് ആൽഫാ ശൃംഖലയും രണ്ട് ബീറ്റാ ശൃംഖലയുമുണ്ട്. ആൽഫാ ചെയിനിനെ നിർണ്ണയിക്കുന്ന ജീൻ പതിനാറാം ക്രോമസോമിലും ബീറ്റാ (ഫീറ്റൽ ഹീമോഗ്ലോബിനിലെ ഗാമായും HbA2 വിലെ ഡെൽറ്റായും ഉൾപ്പെടെ) ചെയിനിനെ നിർണ്ണയിക്കുന്ന ജീൻ പതിനൊന്നാം ക്രോമസോമിലുമാണുള്ളത്. ആൽഫാ-ബീറ്റാ ചെയിനുകളെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത് വളരെ നേരിയ നോൺ-കോവാലന്റ് രാസബന്ധനത്താലാണ്.

ആൽഫാ അമിനോഅമ്ലശൃംഖല

ആൽഫാ അമിനോഅമ്ള ശൃംഖലയിൽ 141 അമിനോഅമ്ളങ്ങളാണുള്ളത്. ആൽഫാ ചെയിനിലെ അൻപത്തിയാറാം സ്ഥാനത്ത് ഡിസ്റ്റൽ ഹിസ്റ്റിഡിൻ എന്ന അമിനോഅമ്ളമുണ്ട്. എൺപത്തിയേഴാം സ്ഥാനത്താണ് പ്രോക്സിമൽ ഹിസ്റ്റിഡിൻ ഉള്ളത്. ഹീമോഗ്ലോബിനിലെ ഇരുമ്പിനോടടുത്താണ് ഇതുള്ളത്.

ബീറ്റാ അമിനോഅമ്ള ശൃംഖല

ഹീം എന്ന അയൺ ഭാഗം

4 ഹീം ഭാഗങ്ങളാണ് ഒരു ഹീമോഗ്ലോബിനുള്ളത്. ആകെ ഹീമോഗ്ലോബിൻ പിണ്ഡത്തിന്റെ 4% വും തരുന്നത് ഹീം ഭാഗമാണ്. ഗ്ലോബിൻ ചെയിനുകളുടെ ഇടയിലായാണ് ഹീം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഒരു പോർഫൈറിൻ വലയത്തിന്റെ മധ്യഭാഗത്തായി ഇരുമ്പ് നിലയുറപ്പിച്ചിരിക്കുന്നു. ഇരുമ്പിന്റെ നിരോക്സീകരണ അവസ്ഥ ഫെറസ്സ് സ്റ്റേറ്റ് എന്നും ഓക്സീകരണാവസ്ഥ ഫെറിക് സ്റ്റേറ്റ് എന്നും പേരിട്ടിരിക്കുന്നു. ഫെറസ് അയോണിന് 4 വാലൻസി (സംയോജകത)യും ഫെറിക് അയോണിന് 5 സംയോജകതയുമുണ്ട്. ഹീമോഗ്ലോബിനിൽ ഇരുമ്പ് ഫെറസ് സ്റ്റേറ്റിലാണ്.

ഹീമോഗ്ലോബിനിലെ ഇരുമ്പ്

4 സംയോജകതാ ബന്ധനങ്ങൾ വഴി ഇരുമ്പ് പൈറോൾ നെട്രജനുമായും അഞ്ചാമത്തെ ബന്ധം വഴി ഇമിഡാസോൾ നൈട്രജനുമായും ഇരുമ്പ് ബന്ധപ്പെട്ടിരിക്കുന്നു. ഓക്സി ഹീമോഗ്ലോബിൻ ഉണ്ടാകുമ്പോൾ ആറാം സംയോജകബന്ധനം ഓക്സിജനുമായി കൂടിച്ചേരുന്നു.

ധർമ്മം

ഓക്സിജൻ സംവഹനം

കാർബൺ ഡൈ ഓക്സൈഡ് സംവഹനം

വർഗ്ഗീകരണം

വൈകല്യപ്രശ്നങ്ങൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഹീമോഗ്ലോബിൻ കണ്ടെത്തൽഹീമോഗ്ലോബിൻ അളവ്ഹീമോഗ്ലോബിൻ ടെസ്റ്റ്ഹീമോഗ്ലോബിൻ ഘടനഹീമോഗ്ലോബിൻ ധർമ്മംഹീമോഗ്ലോബിൻ വർഗ്ഗീകരണംഹീമോഗ്ലോബിൻ വൈകല്യപ്രശ്നങ്ങൾഹീമോഗ്ലോബിൻ അവലംബംഹീമോഗ്ലോബിൻ പുറത്തേക്കുള്ള കണ്ണികൾഹീമോഗ്ലോബിൻഇരുമ്പ്ഓക്സിജൻകാർബൺ ഡൈ ഓക്സൈഡ്ചുവന്ന രക്താണുമനുഷ്യൻശ്വാസകോശം

🔥 Trending searches on Wiki മലയാളം:

സൗദി അറേബ്യഅതിരപ്പിള്ളി വെള്ളച്ചാട്ടംബിഗ് ബോസ് (മലയാളം സീസൺ 4)ഇന്ത്യയുടെ ദേശീയ ചിഹ്നംവന്ദേ മാതരംഹെപ്പറ്റൈറ്റിസ്-എബോധേശ്വരൻഹെപ്പറ്റൈറ്റിസ്ആർട്ടിക്കിൾ 370സ്വാതിതിരുനാൾ രാമവർമ്മഅരണസ്വയംഭോഗംശരത് കമൽഹലോകൃഷ്ണഗാഥമതേതരത്വംദൃശ്യം 2നായഇന്ത്യൻ പാർലമെന്റ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യദുൽഖർ സൽമാൻകാളിദാസൻകയ്യോന്നിവെള്ളെരിക്ക്കൂടൽമാണിക്യം ക്ഷേത്രംവോട്ടവകാശംമരപ്പട്ടികേരളംഒമാൻകൂടിയാട്ടംചിക്കൻപോക്സ്കേരളത്തിലെ പാമ്പുകൾഗണപതിഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഒളിമ്പിക്സ്ഓണംഇന്ത്യയിലെ പഞ്ചായത്തി രാജ്ക്രിസ്തുമതം കേരളത്തിൽസോഷ്യലിസംഅമ്മഇന്ത്യയുടെ സ്വാതന്ത്ര്യസമരംമുലപ്പാൽനവഗ്രഹങ്ങൾവാഴകൂറുമാറ്റ നിരോധന നിയമംരണ്ടാം പിണറായി വിജയൻ മന്ത്രിസഭമണിപ്രവാളംമുള്ളൻ പന്നിഖുർആൻവള്ളത്തോൾ പുരസ്കാരം‌എം.വി. ഗോവിന്ദൻകൂനൻ കുരിശുസത്യംഗൗതമബുദ്ധൻകടുവഅയ്യപ്പൻകുടുംബശ്രീഅർബുദംസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻനോവൽസച്ചിൻ തെൻഡുൽക്കർനിയമസഭകേരളത്തിലെ ജനസംഖ്യചെറുശ്ശേരിചില്ലക്ഷരംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികുംഭം (നക്ഷത്രരാശി)ക്വിറ്റ് ഇന്ത്യ പ്രസ്ഥാനംഡെങ്കിപ്പനിദമയന്തിമഹാത്മാഗാന്ധിയുടെ കൊലപാതകംഹർഷദ് മേത്തപ്രധാന ദിനങ്ങൾഡീൻ കുര്യാക്കോസ്ട്രാൻസ് (ചലച്ചിത്രം)നിർദേശകതത്ത്വങ്ങൾഅക്കിത്തം അച്യുതൻ നമ്പൂതിരിതുർക്കി🡆 More