സെസിൽ ബ്ലൗണ്ട് ഡി മില്ലെ

അക്കാദമി അവാർഡ് നേടിയ ശബ്ദമുള്ളവയും നിശ്ശബ്ദവുമായ ചിത്രങ്ങൾ നിർമ്മിച്ച അമേരിക്കൻ ചലച്ചിത്രനിർമാതാവായിരുന്നു സെസിൽ ബ്ലൗണ്ട് ഡി മില്ലെ (ജീവിതകാലം: ഓഗസ്റ്റ് 12, 1881 – ജനുവരി 21, 1959).

1881 ഓഗസ്റ്റ് 12-ന് ആഷ്ഫീൽഡിൽ ജനിച്ചു. 1901-ൽ നടൻ എന്ന നിലയിൽ ചലച്ചിത്ര രംഗത്തെത്തി. തുടർന്ന് ഡേവിഡ് ബലാസ്കോയുമായി ചേർന്ന് കുറച്ചുകാലം നാടകരചന നിർവഹിച്ചു.

സെസിൽ ബ്ലൗണ്ട് ഡി മില്ലെ
സെസിൽ ബ്ലൗണ്ട് ഡി മില്ലെ
ജനനം
സെസിൽ ബ്ലൗണ്ട് ഡി മില്ലെ

(1881-08-12)ഓഗസ്റ്റ് 12, 1881
ആഷ്‍ഫീൽഡ്, മസാച്യുസെറ്റ്സ്
മരണംജനുവരി 21, 1959(1959-01-21) (പ്രായം 77)
തൊഴിൽനിർമ്മാതാവ്, സംവിധായകൻ, എഡിറ്റർ, തിരക്കഥാകാരൻ, നടൻ
സജീവ കാലം1913-1959
ജീവിതപങ്കാളി(കൾ)കോൺസ്റ്റേൻ ആഡംസ്
(m.1902-1959; his death)
പങ്കാളി(കൾ)ജീനീ മക്ഫെർസൺ
ജൂലിയ ഫായെ
മാതാപിതാക്ക(ൾ)ഹെൻട്രി ചർച്ചിൽ ഡിമില്ലെ
മറ്റിൽഡ് ബിയാട്രീസ് സാമുവൽ

പാരമൗണ്ട് പിക്ചേഴ്സ് സ്ഥാപകൻ

1913-ൽ ജെസ്സി എൽ ലാസ്കിയും സാമുവൽ ഗോൾഡ് വിന്നുമായും ചേർന്ന് ഒരു സിനിമാ നിർമ്മാണക്കമ്പനി സ്ഥാപിച്ചു. അതാണ് പിൽക്കാലത്ത് പാരമൌണ്ട് പിക്ചേഴ്സ് ആയി മാറിയത്. 1913-ൽ നിർമിച്ച ദ് സ്കൂയാവ് മാൻ ആണ് ഇദ്ദേഹത്തിന്റെ പ്രഥമ ഹോളിവുഡ് ഫീച്ചർ ചിത്രം. 1932-ൽ ഇദ്ദേഹം തന്റെ പ്രഥമ ശബ്ദചിത്രമായ ദ് സൈൻ ഓഫ് ക്രോസ് നിർമിച്ചു.

സിനിമാ നിർമാതാവ്

വൻബഡ്ജറ്റ് ചിത്രങ്ങളിലൂടെ ദൃശ്യവിസ്മയങ്ങളൊരുക്കിയ ലോകത്തിലെ ഒന്നാം കിട നിർമാതാക്കളിൽ ആദ്യത്തെയാളാണ് ഡി മില്ലെ എന്നു പറയാം. പ്രശസ്തമായ ടെൻ കമാന്റ്മെന്റ്സിന്റെ നിർമാതാവ് ഇദ്ദേഹമാണ്.

  • ടെൻ കമാന്റ്മെന്റ്സ് (1923)
  • ദ് കിങ് ഒഫ് കിങ്സ് (1927)
  • ദ് ബുക്കാനീർ (1937)
  • റീപ് ദ് വൈൽഡ് വിൻഡ് (1942)
  • അൺകോൺക്വേർഡ് (1947)
  • സാംസൺ ആൻഡ് ദെലീലി (1949)
  • ദ് ഗ്രേറ്റെസ്റ്റ് ഷോ ഓൺ എർത്ത് (1951).

അക്കാദമി അവാർഡ് നേടിയ നിർമാതാവ്

ദ് ഗ്രേറ്റെസ്റ്റ് ഷോ ഓൺ എർത്ത് അക്കാദമി അവാർഡ് കരസ്ഥമാക്കി. സമകാലിക വിഷയങ്ങളെ അധികരിച്ചുളള ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പ്രധാനപ്പെട്ടവ മെയ് ൽ ആൻഡ് ഫിമെയ് ൽ (1916), ദ് ഗോഡെസ്സ് ഗേൾ (1929) എന്നിവയാണ്. ആകെ 70 ചിത്രങ്ങൾ ഇദ്ദേഹം നിർമിച്ചിട്ടുണ്ട്.

റേഡിയോ നാടക നിർമാതാവ്

1936 മുതൽ 45 വരെ ദ് ലക്സ് റേഡിയോ തിയെറ്ററിന്റെ ബാനറിൽ നിരവധി റേഡിയോ നാടകങ്ങളും ഡി മില്ലെ നിർമിച്ചു. 1959 ജനുവരി 21-ന് പുതിയൊരു ചിത്രത്തിന്റെ നിർമ്മാണ വേളയിൽ ഹോളിവുഡ്ഡിൽ അന്തരിച്ചു.

സംവിധാനം നിർവഹിച്ച ചിത്രങ്ങൾ

വർഷം ചിത്രം അക്കാദമി അവാർഡ് നേടിയവ അക്കാദമി അവാർഡ് നൊമിനേഷൻ
1919 മെയിൽ ആൻഡ് ഫിമെയിൽ
1926 ദി വോൾഗ ബോട്ട്മാൻ
1927 ദി കിംഗ് ഓഫ് കിംഗ്സ്
1928 വാക്കിംഗ് ബാക്
1928 സ്കൈസ്ക്റാപെർ
1929 ദി ഗൊഡ്‌ലെസ്സ് ഗേൾ
1929 ഡൈനാമൈറ്റ്
1930 മാഡം സാതാൻ
1931 ദി സ്ക്വാ മാൻ
1932 ദി സൈൻ ഓഫ് ദി ക്രോസ്
1933 ദിസ് ഡേ ആൻഡ് ഏജ്
1934 ഫോർ ഫ്രിജിറ്റെന്റ് പ്യൂപിൾ
1934 ക്ലിയോപാട്ര 1 5
1935 ദി ക്രൂസെയിഡ് 0 1
1936 ദി പ്ലെയിൻസ്മാൻ
1938 ദി ബുക്കാനീർ 1 0
1939 യൂണിയൻ പസിഫിക് 1 0
1940 നോർത്ത് വെസ്റ്റ് മൗണ്ടെഡ് പൊലീസ് 1 4
1942 റിപീറ്റ് ദി വൈൽഡ് വിൻഡ് 1 2
1944 ദി സ്റ്റോറി ഒഫ് ഡോക്ടർ വാസ്സൽ 1 0
1947 അൺകോൺക്വേർഡ് 1 0
1948 കാലിഫോർണിയാസ് ഗോൾഡെൻ ബിഗിനിംഗ്
1949 സാംസൺ അൻഡ് ഡെലില 2 5
1952 ദി ഗ്രേറ്റെസ്റ്റ് ഷോ ഓൺ എർത്ത് 2 5
1956 ദി ടെൻ കമാൻഡ്മെന്റ്സ് (1956 ഫിലിം) 1 7

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

സെസിൽ ബ്ലൗണ്ട് ഡി മില്ലെ കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡി മില്ലെ, സെസിൽ ബ്ളൌൺട് (1881 - 1959) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

സെസിൽ ബ്ലൗണ്ട് ഡി മില്ലെ പാരമൗണ്ട് പിക്ചേഴ്സ് സ്ഥാപകൻസെസിൽ ബ്ലൗണ്ട് ഡി മില്ലെ സിനിമാ നിർമാതാവ്സെസിൽ ബ്ലൗണ്ട് ഡി മില്ലെ അക്കാദമി അവാർഡ് നേടിയ നിർമാതാവ്സെസിൽ ബ്ലൗണ്ട് ഡി മില്ലെ റേഡിയോ നാടക നിർമാതാവ്സെസിൽ ബ്ലൗണ്ട് ഡി മില്ലെ സംവിധാനം നിർവഹിച്ച ചിത്രങ്ങൾസെസിൽ ബ്ലൗണ്ട് ഡി മില്ലെ അവലംബംസെസിൽ ബ്ലൗണ്ട് ഡി മില്ലെ പുറത്തേയ്ക്കുള്ള കണ്ണികൾസെസിൽ ബ്ലൗണ്ട് ഡി മില്ലെഅക്കാദമി അവാർഡ്അമേരിക്കഓഗസ്റ്റ്ചലച്ചിത്ര നിർമ്മാതാവ്ചലച്ചിത്രംനടൻനാടകം

🔥 Trending searches on Wiki മലയാളം:

തിരുവാതിരകളിഇന്നസെന്റ്മനുഷ്യ ശരീരംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾജി. ശങ്കരക്കുറുപ്പ്ശ്രീകുമാരൻ തമ്പിമനുഷ്യാവകാശംകാളിLuteinവെള്ളിക്കെട്ടൻമധുപാൽനോമ്പ് (ക്രിസ്തീയം)ഭൗതികശാസ്ത്രംകേരള സാഹിത്യ അക്കാദമിNorwayചന്ദ്രയാൻ-3രോഹിത് ശർമറഷ്യൻ വിപ്ലവംദണ്ഡിരാഹുൽ മാങ്കൂട്ടത്തിൽകുരിശിന്റെ വഴിതളങ്കരതൃശ്ശൂർ ജില്ലഇന്ത്യൻ പാർലമെന്റ്ചെങ്കണ്ണ്ശ്രാദ്ധംമഴചിക്കൻപോക്സ്കെ.കെ. ശൈലജഅർബുദംവാഗമൺഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഇന്ത്യൻ ശിക്ഷാനിയമം (1860)യോനിഎലിപ്പനിഗ്ലോക്കോമഓടക്കുഴൽ പുരസ്കാരംഅസ്സലാമു അലൈക്കുംകയ്യോന്നിലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)ശോഭനഅണലികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)സയ്യിദ നഫീസപ്രേമലുമരിയ ഗൊരെത്തിഖുറൈഷ്ഈനാമ്പേച്ചിഇസ്ലാമോഫോബിയസ്വദേശാഭിമാനി രാമകൃഷ്ണപിള്ളഹദീഥ്കരിമ്പുലി‌ഭഗത് സിംഗ്ആമിന ബിൻത് വഹബ്പൗരത്വ ഭേദഗതി ആക്റ്റ്, 2019ഈജിപ്ഷ്യൻ സംസ്കാരംനാഴികഓസ്ട്രേലിയശുഭാനന്ദ ഗുരുഅബ്ദുല്ല ഇബ്ൻ ഉമ്മി മക്തൂംസ്വഹാബികളുടെ പട്ടികകുടുംബശ്രീപ്രധാന താൾനാടകംദലിത് സാഹിത്യംതണ്ണിമത്തൻഎ.കെ. ഗോപാലൻജനുവരിശ്രീനിവാസൻഅറ്റോർവാസ്റ്റാറ്റിൻഗർഭഛിദ്രംമാർച്ച് 28മലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾമഞ്ഞക്കൊന്നയോഗർട്ട്കെ.ആർ. മീര🡆 More