സുസ്മേഷ് ചന്ത്രോത്ത്

മലയാളത്തിലെ എഴുത്തുകാരിൽ പ്രമുഖനാണ് സുസ്മേഷ് ചന്ത്രോത്ത്.

സുസ്മേഷ് ചന്ത്രോത്ത്
സുസ്മേഷ് ചന്ത്രോത്ത്

ജീവിതരേഖ

1977 ഏപ്രിൽ 1നു ജനിച്ചു. ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ സ്വദേശി. ഡിസി ബുക്സിന്റെ നോവൽ കാർണിവൽ അവാർഡ് 2004-ൽ ആദ്യനോവലായ ഡി ക്കു ലഭിച്ചു. രണ്ടാമത്തെ നോവലായ 9 മാതൃഭൂമി ആഴ്ചപ്പതിപ്പിലും പേപ്പർ ലോഡ്ജ് നോവൽ മാധ്യമം ആഴ്ചപ്പതിപ്പിൽലും ആത്മഛായ ദേശാഭിമാനി വാരികയിലും ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. 2009-ലെ കെ.എ.കൊടുങ്ങല്ലൂർ കഥാപുരസ്കാരത്തിന് മരണവിദ്യാലയം എന്ന കഥാസമാഹാരം അർഹമായി. ഇടശ്ശേരി അവാർഡ്, അങ്കണം - ഇ പി സുഷമ എൻഡോവ്മെൻറ്, ജേസി ഫൗണ്ടേഷൻ അവാർഡ്, പ്രൊഫ.വി.രമേഷ് ചന്ദ്രൻ കഥാപുരസ്കാരം, മുണ്ടൂർ കൃഷ്ണൻകുട്ടി കഥാ പുരസ്‌കാരം, സി വി ശ്രീരാമൻ സ്‌മൃതി പുരസ്‌കാരം,അബുദാബി ശക്തി അവാർഡ്, ചെറുകാട് അവാർഡ് ,കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ്, ടി വി കൊച്ചുബാവ കഥാ പുരസ്‌കാരം, 2011 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാർ, 2009-ൽ ആതിര 10.സി. യുടെ തിരക്കഥയ്ക്ക്‌ സംസ്ഥാന ടെലിവിഷൻ അവാർഡ്, കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി നാടക മത്സരത്തിൽ ആനി ദൈവം എന്ന നാടക രചനക്ക് ഒന്നാം സമ്മാനം, മലയാള മനോരമ ബുക്ക് ഓഫ് ദി ഇയർ എന്നിവ നേടിയിട്ടുണ്ട്. 2006-ൽ പകൽ സിനിമയ്ക്ക് തിരക്കഥയെഴുതി. തുടർന്ന് ആശുപത്രികൾ ആവശ്യപ്പെടുന്ന ലോകം, ആതിര 10 സി, മരിച്ചവരുടെ കടൽ എന്നീ ഹ്രസ്വ സിനിമകൾക്ക് തിരക്കഥയെഴുതി. 2018 ൽ ടി.കെ. പത്മിനി എന്ന ചിത്രകാരിയുടെ ജീവിതത്തെ ആസ്പദമാക്കി പത്മിനി എന്ന ചിത്രത്തിന് തിരക്കഥയെഴുതി സംവിധാനം ചെയ്തു.

രചനകൾ

നോവലുകൾ

  • ഡി
  • 9
  • പേപ്പർ ലോഡ്ജ്
  • ആത്മഛായ
  • ദേശത്തിന്റെ രതിഹാസം

നോവെല്ലകൾ

  • മറൈൻ കാൻറീൻ
  • നായകനും നായികയും
  • മാംസത്തിന്റെ രാഗം ശരീരം
  • യന്ത്രലോചനം

കഥകൾ

  • വെയിൽ ചായുമ്പോൾ നദിയോരം
  • ആശുപത്രികൾ ആവശ്യപ്പെടുന്ന ലോകം
  • ഗാന്ധിമാർഗ്ഗം
  • കോക്‌ടെയ്‌ൽ സിറ്റി
  • മാമ്പഴമഞ്ഞ
  • സ്വർണ്ണമഹൽ
  • മരണവിദ്യാലയം
  • ബാർകോഡ്
  • ഹരിത മോഹനവും മറ്റു കഥകളും
  • മലിനീവിധമായ ജീവിതം
  • നിത്യ സമീൽ
  • വിഭാവരി
  • സങ്കടമോചനം
  • അപസർപ്പക പരബ്രഹ്മമൂർത്തി
  • കഥ: സുസ്മേഷ് ചന്ത്രോത്ത്
  • കഥാനവകം: സുസ്മേഷ് ചന്ത്രോത്ത്
  • കട്ടക്കയം പ്രേമകഥ

തിരക്കഥകൾ

  • പകൽ
  • ആതിര 10 സി.
  • മരിച്ചവരുടെ കടൽ
  • പത്മിനി

ബാലസാഹിത്യം

  • അമുദക്കുട്ടിയുടെ ചിത്രപ്രദർശനം
  • കൂഹൂ ഗ്രാമത്തിലെ കുഴപ്പക്കാരൻ

നാടകങ്ങൾ

  • മത്തങ്ങാവിത്തുകളുടെ വിലാപം
  • ആനിദൈവം

ലേഖനങ്ങൾ

  • അസാധാരണ ഓർമ്മകളും സാധാരണ അനുഭവങ്ങളും
  • അംശം ദേശത്തിന്റെ സുവിശേഷങ്ങൾ
  • സമസ്ത ദേശം ഡോട്ട് കോം
  • ഡിസമ്പറിലെ കിളിമുട്ടകൾ (ബ്ലോഗ് എഴുത്തുകൾ)
  • സുഭാഷ് ചന്ദ്രബോസിന് നേരെ ഇപ്പോൾ ആരും നോക്കാറില്ല

പുരസ്കാരങ്ങൾ

അവലംബം


Tags:

സുസ്മേഷ് ചന്ത്രോത്ത് ജീവിതരേഖസുസ്മേഷ് ചന്ത്രോത്ത് രചനകൾസുസ്മേഷ് ചന്ത്രോത്ത് പുരസ്കാരങ്ങൾസുസ്മേഷ് ചന്ത്രോത്ത് അവലംബംസുസ്മേഷ് ചന്ത്രോത്ത്മലയാളം

🔥 Trending searches on Wiki മലയാളം:

പ്രധാന ദിനങ്ങൾതുഞ്ചത്തെഴുത്തച്ഛൻസിംഗപ്പൂർഎഴുത്തച്ഛൻ പുരസ്കാരംരക്തസമ്മർദ്ദംസ്വതന്ത്ര സ്ഥാനാർത്ഥി2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്പടയണിനാഡീവ്യൂഹംപ്രേമലുഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംപുന്നപ്ര-വയലാർ സമരംആത്മഹത്യതിരുവാതിരകളികേരളകലാമണ്ഡലംഅഞ്ചാംപനികേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികസിന്ധു നദീതടസംസ്കാരംകേരളത്തിലെ നദികളുടെ പട്ടികആൽബർട്ട് ഐൻസ്റ്റൈൻഎം.ടി. രമേഷ്ചാത്തൻനിർമ്മല സീതാരാമൻതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംകയ്യൂർ സമരംഇന്ത്യയിലെ നദികൾഓടക്കുഴൽ പുരസ്കാരംഷമാംനവഗ്രഹങ്ങൾഇന്ത്യൻ ചേരജലംജോയ്‌സ് ജോർജ്യൂറോപ്പ്ഉഭയവർഗപ്രണയിവട്ടവടമുടിയേറ്റ്രണ്ടാം പിണറായി വിജയൻ മന്ത്രിസഭതൃശ്ശൂർചോതി (നക്ഷത്രം)ശ്രേഷ്ഠഭാഷാ പദവികാന്തല്ലൂർകൃത്രിമബീജസങ്കലനംഅബ്ദുന്നാസർ മഅദനികാഞ്ഞിരംവോട്ടവകാശംഎൻ. ബാലാമണിയമ്മഉപ്പുസത്യാഗ്രഹംകേരള സംസ്ഥാന ഭാഗ്യക്കുറിസംഘകാലംപ്രഭാവർമ്മയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ശരത് കമൽഅണലിജെ.സി. ഡാനിയേൽ പുരസ്കാരംകൊല്ലൂർ മൂകാംബികാക്ഷേത്രംതത്ത്വമസിചങ്ങലംപരണ്ടരാജ്‌മോഹൻ ഉണ്ണിത്താൻആടലോടകംനിതിൻ ഗഡ്കരിഹർഷദ് മേത്തപാലക്കാട്ഇടുക്കി ജില്ലകലാമിൻഫലംകേരളകൗമുദി ദിനപ്പത്രംഎറണാകുളം ജില്ലഹിന്ദുമതംഒന്നാം കേരളനിയമസഭശാലിനി (നടി)ദാനനികുതികാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംതെയ്യംആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻസുഭാസ് ചന്ദ്ര ബോസ്വൈലോപ്പിള്ളി ശ്രീധരമേനോൻ🡆 More