സി. അന്തപ്പായി

മലയാളത്തിലെ ആദ്യകാലസാഹിത്യനിരൂപകരിൽ പ്രമുഖനും ആഖ്യായികാകാരനുമാണു് സി.

അന്തപ്പായി (1862 - 1936). ഒ. ചന്തുമേനോന്റെ അപൂർണ്ണനോവലായ ശാരദ പൂർത്തിയാക്കിയ എഴുത്തുകാരിൽ ഒരാൾ.

സി. അന്തപ്പായി
സി. അന്തപ്പായി
സി. അന്തപ്പായി
ജനനം
ചിറയത്ത് തൊമ്മൻ അന്തപ്പായി

(1862-01-02)ജനുവരി 2, 1862
മരണംമേയ് 31, 1936(1936-05-31) (പ്രായം 74)
ദേശീയതസി. അന്തപ്പായി ഇന്ത്യ
അറിയപ്പെടുന്നത്സാഹിത്യനിരൂപകരിൽ പ്രമുഖനും ആഖ്യായികാകാരനും

ജീവിതരേഖ

1862 ജനുവരി 2-ന്‌ തൃശൂർ പുത്തൻപേട്ടയിലാണ്‌ സി. അന്തപ്പായി എന്ന ചിറയത്തു വീട്ടിൽ തൊമ്മൻ അന്തപ്പായിയുടെ ജനനം. തൃശൂർ മലയാളം പ്രൈമറി സ്കൂളിലും സർക്കാർ വക സ്കൂളിലും പ്രാഥമികവിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നു് എഫ്. എ. പാസായി. സംസ്കൃതപഠനതൽപരനായിരുന്ന അദ്ദേഹം സ്വയം ആ ഭാഷയിൽ അവഗാഹം നേടി. ഫിലോസഫിയിൽ ബിരുദം നേടിയ ശേഷം (1884) കൊച്ചി വിദ്യാഭ്യാസവകുപ്പിൽ ഉദ്യോഗത്തിൽ പ്രവേശിച്ചു. അവിടെനിന്നു് യഥാക്രമം ഫോറസ്റ്റ് കൺസർവേറ്റർ ആഫീസ് ഗുമസ്നായും രജിസ്ട്രേഷൻ സൂപ്രണ്ടായും സർക്കാർ അച്ചുക്കൂടം സൂപ്രണ്ടായും സേവനമനുഷ്ഠിച്ചു. 1888-ൽ തൃശൂർ ഒല്ലൂർ കാട്ടിക്കാരൻ വീട്ടിൽ മാതിരിയുമായിട്ടായിരുന്നു അന്തപ്പായിയുടെ വിവാഹം. ഔദ്യോഗികരംഗത്ത് മികച്ച പ്രവർത്തനം നടത്തിയ അന്തപ്പായി കൊച്ചി ഗവണ്മെന്റ് സർവീസിൽ ക്രൈസ്തവർക്ക് നീതിലഭിക്കുന്നില്ല എന്ന പരാതിയുമായി വ്യാജനാമത്തിൽ ഒരു പത്രത്തിൽ എഴുതി. ദിവാനെതിരെ ശക്തമായ വിമർശനം ഉയർത്തിയതിനെത്തുടർന്ന് 1913-ൽ അദ്ദേഹത്തിന്‌ ഉദ്യോഗത്തിൽനിന്ന് വിരമിക്കേണ്ടിവന്നു. ആറുവർഷത്തോളം രോഗശയ്യയിലായിരുന്ന അദ്ദേഹം 1936 മെയ് 31-ന്‌ നിര്യാതനായി.

സാഹിത്യപ്രവർത്തനം

ഉദ്യോഗകാലത്തുതന്നെ വിമർശകനെന്ന നിലയിലും സാഹിത്യകാരൻ എന്ന നിലയിലും അന്തപ്പായി ശ്രദ്ധ നേടിയിരുന്നു. സരളവും ഫലിതമയവുമായ ശൈലിയിൽ ഗദ്യമെഴുതാൻ സമർത്ഥനായിരുന്നു അദ്ദേഹം. 1890-ൽ ഭാഷാപോഷിണിസഭ തൃശൂരിൽ വെച്ചു നടത്തിയ ഗദ്യരചനാമത്സരത്തിൽ ഒന്നാമനായിരുന്നു.രസികരഞ്ജിനി, മംഗളോദയം, ഭാഷാപോഷിണി നസ്രാണി ദീപിക തുടങ്ങിയ ആനുകാലികങ്ങളിൽ അന്തപ്പായിയുടെ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടു.

അന്തപ്പായിയുടെ കൃതികൾ

അവലംബം


പുറത്തേക്കുള്ള കണ്ണികൾ

സി. അന്തപ്പായി 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:സി. അന്തപ്പായി എന്ന താളിലുണ്ട്.

Tags:

സി. അന്തപ്പായി ജീവിതരേഖസി. അന്തപ്പായി അന്തപ്പായിയുടെ കൃതികൾസി. അന്തപ്പായി അവലംബംസി. അന്തപ്പായി പുറത്തേക്കുള്ള കണ്ണികൾസി. അന്തപ്പായി18621936ഒ. ചന്തു മേനോൻ

🔥 Trending searches on Wiki മലയാളം:

സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻകൊടിക്കുന്നിൽ സുരേഷ്സംഘകാലംമലയാളംകേരളത്തിലെ പാമ്പുകൾശിവം (ചലച്ചിത്രം)കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻമുസ്ലീം ലീഗ്അക്കിത്തം അച്യുതൻ നമ്പൂതിരിമാതൃഭൂമി ദിനപ്പത്രംഅനീമിയഇസ്രയേൽബെന്നി ബെഹനാൻചെസ്സ്ഇന്ത്യയുടെ ദേശീയപതാകസ്‌മൃതി പരുത്തിക്കാട്മാമ്പഴം (കവിത)ഉർവ്വശി (നടി)തപാൽ വോട്ട്കാളിദാസൻഉഭയവർഗപ്രണയിറിയൽ മാഡ്രിഡ് സി.എഫ്വാസ്കോ ഡ ഗാമഅസിത്രോമൈസിൻഅടൽ ബിഹാരി വാജ്പേയിഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻവി.എസ്. സുനിൽ കുമാർനിവർത്തനപ്രക്ഷോഭംതൃക്കേട്ട (നക്ഷത്രം)കടുവ (ചലച്ചിത്രം)ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ആയുർവേദംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംതങ്കമണി സംഭവംശുഭാനന്ദ ഗുരുമലയാള സാഹിത്യകാരന്മാരുടെ പട്ടികന്യുമോണിയവദനസുരതംഭൂമിക്ക് ഒരു ചരമഗീതംസി. രവീന്ദ്രനാഥ്ഇന്ത്യൻ പ്രധാനമന്ത്രിഅതിരപ്പിള്ളി വെള്ളച്ചാട്ടംദേവസഹായം പിള്ളതൂലികാനാമംകേരളീയ കലകൾവെള്ളെരിക്ക്പാലക്കാട്നി‍ർമ്മിത ബുദ്ധിപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ചവിട്ടുനാടകംമണിപ്രവാളംആനന്ദം (ചലച്ചിത്രം)സ്വർണംകൊട്ടിയൂർ വൈശാഖ ഉത്സവംപഴശ്ശിരാജഇന്ത്യതിരുവിതാംകൂർ ഭരണാധികാരികൾമനോജ് കെ. ജയൻകമല സുറയ്യമലയാളം വിക്കിപീഡിയഉപ്പൂറ്റിവേദനവിവരാവകാശനിയമം 2005മഞ്ജീരധ്വനികഥകളിമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)ആഗോളവത്കരണംഉള്ളൂർ എസ്. പരമേശ്വരയ്യർഹിന്ദു പിന്തുടർച്ചാവകാശ നിയമംസ്കിസോഫ്രീനിയക്ഷയംഇന്ത്യൻ ചേരസിറോ-മലബാർ സഭമമിത ബൈജുഹിന്ദുമതംകാമസൂത്രംമഞ്ജു വാര്യർകാന്തല്ലൂർ🡆 More