സമാസം

വിഭക്തി പ്രത്യേയങ്ങളോ ബന്ധവാചികളായ മറ്റു പദങ്ങളോ കൂടാതെ പരസ്പര ബന്ധമുള്ള പദങ്ങളെ കോർത്തിണക്കി ഒറ്റ പദമാക്കുന്നതിനെ സമാസം എന്നു പറയുന്നു.

Wiktionary
Wiktionary
സമാസം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

വർഗ്ഗീകരണം

പദങ്ങളെ സംഹിതചെയ്യുമ്പോൾ സാധാരണയായി വിഭക്തിപ്രത്യയങ്ങൾ, ദ്യോതകങ്ങൾ തുടങ്ങിയവ ലോപിപ്പിക്കുന്നു. ഇവയ്ക്ക് ലുൿസമാസങ്ങളെന്ന്‌ പേർ. ഇവ്വിധം പ്രത്യയം പൂർണ്ണമായും ലോപിക്കാത്ത സമാസമാണ്‌ അലുൿസമാസം (അലുപ്തസമാസം).

അർത്ഥമനുസരിച്ചുള്ള വർഗ്ഗീകരണം

  • തൽപുരുഷൻ - ഉത്തരപദത്തിന്‌ പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ അസമാനാധികരണത്തിൽ. വിഗ്രഹിക്കുമ്പോൾ വിഭക്തി പ്രത്യയങ്ങൾ സ്പഷ്ടമാകും എന്നതാണ് തത്പുരുഷ സമാസത്തിന്റെ പ്രത്യേകത
      ഉദാ: പാക്കുവെട്ടി - പാക്കിനെ വെട്ടുന്നത് എന്ന് വിഗ്രഹിക്കാം. എ എന്ന വിഭക്തി പ്രത്യയം വരുന്നതിനാൽ തത്പുരുഷ സമാസം
  • കർമ്മധാരയൻ‍ - ഉത്തരപദത്തിന്‌ പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ. നീലമേഘം എന്ന സമസ്ത പദത്തിൽ നീല പൂർവ്വപദവുo മേഘം ഉത്തരപദവുമാണ്.ഉത്തര പദമായ മേഘത്തെ വിശേഷിപ്പിക്കുന്നതിനായി ചേർത്തിരിക്കുന്ന പദമാണ് നീല. വിശേഷണം നിലയും വിശേഷ്യം മേഘവുമാണ്. വിശേഷണ വിശേഷ്യങ്ങൾ പുർവ്വപദവും ഉത്തരപദവുമായി സമാസിച്ചാൽ അതു കർമ്മധാരയൻ സമാസം.

ഉദാ :- പൂരിതാഭ - പൂരിതമായ ആഭ

  • ദ്വിഗുസമാസം - പൂർ‌വ്വപദം എണ്ണത്തെ സൂചിപ്പിക്കുന്നു.
      ഉദാ: മുക്കണ്ണൻ, നാന്മുഖൻ, ദശാനനൻ
  • അവ്യയീഭാവൻ - നാമത്തോട് നാമമോ അവ്യയമോ ഉപസർഗ്ഗമോ ചേർന്ന് ക്രിയയെ വിശേഷിപ്പിക്കുന്നു.
      ഉദാ : അനുദിനം, സസ്നേഹം
  • ദ്വന്ദ്വൻ - പൂർ‌വ്വപദത്തിനും ഉത്തരപദത്തിനും തുല്യപ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ.
      ഉദാ: കൈകാലുകൾ ,രാമകൃഷ്ണൻമാർ, മാതാപിതാക്കൾ
  • ബഹുവ്രീഹി - ഇരുപദങ്ങൾക്കും പ്രാധാന്യമില്ല; മറ്റൊന്നിന് പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ. ഒന്നിലധികം പദങ്ങൾ ചേർന്നു് ഒരു പദമുണ്ടാകുമ്പോൾ മൂലപദങ്ങളിൽനിന്നും വിഭിന്നമായ ഒരു അർത്ഥത്തിനു പ്രാധാന്യം വരുന്ന സമാ‍സം ആണു് ബഹുവ്രീഹി. പൂർവ്വപദത്തിനോ ഉത്തരപദത്തിനോ പ്രാധാന്യം ഇല്ലാത്ത സമാസമാണിത്. ഇതിൽ പ്രാധാന്യം എന്തിനെയാണോ, ഏതിനെയാണോ ഉദ്ദേശിച്ചിരിക്കുന്നത് അതിനാണ്. ഇത്തരം സമാസങ്ങളെ ബഹുവ്രീഹി സമാസം എന്ന് പറയുന്നു. പലപ്പോഴും വിശേഷണങ്ങളായാണ് ഈ സമാസം ഉപയോഗിക്കപ്പെടുന്നത്.
      ഉദാ: ചെന്താമരക്കണ്ണൻ ചെന്താമര പോലെ കണ്ണുള്ളവൻ എന്നാണ് പിരിച്ചുപറയുമ്പോൾ കിട്ടുന്നത്. ഇവിടെ ചെന്താമരക്കും കണ്ണിനും പ്രാധാന്യം ഇല്ല. ആർക്കാണോ ഇത്തരം കണ്ണുള്ളത് അയാൾക്കാണ് ഇതിൽ പ്രാധാന്യം. അതുവഴി അദ്ദേഹത്തിന് വിശേഷണവുമായി ഈ പദം മാറുന്നു.
      ബഹുവ്രീഹി: ബഹു = വളരെ, വ്രീഹി = നെല്ല്, ബഹുവ്രീഹി = വളരെ നെല്ലു വിളയുന്ന സ്ഥലം.
      സ്ഥിരബുദ്ധി: സ്ഥിര = ഉറച്ച, സ്ഥിരബുദ്ധി = ഉറച്ച ബുദ്ധിയുള്ളവൻ.
      പങ്കജാക്ഷി: പങ്കജം = താമര, അക്ഷി = കണ്ണു്, പങ്കജാക്ഷി = താമരയിതൾ പോലെയുള്ള കണ്ണുകളുള്ളവൾ, സുന്ദരി.

രൂപമനുസരിച്ചുള്ള വർഗ്ഗീകരണം

നാമത്തോട് നാമം

ക്രിയയോട് നാമം

ക്രിയയോട് ക്രിയ

നാമത്തോട് ക്രിയ

സമാസം

ഇവ കൂടി കാണുക

Tags:

സമാസം വർഗ്ഗീകരണംസമാസം സമാസം ഇവ കൂടി കാണുകസമാസം

🔥 Trending searches on Wiki മലയാളം:

കാക്കകുടുംബശ്രീമഞ്ഞുമ്മൽ ബോയ്സ്മുലപ്പാൽമതേതരത്വംമുഹമ്മദ്ഔഷധസസ്യങ്ങളുടെ പട്ടികവിക്കിപീഡിയമലമുഴക്കി വേഴാമ്പൽബിഗ് ബോസ് (മലയാളം സീസൺ 5)ഇടതുപക്ഷ ജനാധിപത്യ മുന്നണിപറയിപെറ്റ പന്തിരുകുലംതുള്ളൽ സാഹിത്യംവേലുത്തമ്പി ദളവഇന്ത്യൻ നദീതട പദ്ധതികൾകുടജാദ്രിഎൻ.കെ. പ്രേമചന്ദ്രൻയക്ഷിജർമ്മനിഅനിഴം (നക്ഷത്രം)സ്വവർഗ്ഗലൈംഗികതശാലിനി (നടി)എ.എം. ആരിഫ്അമേരിക്കൻ സ്വാതന്ത്ര്യസമരംദേവസഹായം പിള്ളപ്ലേറ്റ്‌ലെറ്റ്വെള്ളിവരയൻ പാമ്പ്ഹിന്ദുമതംബാല്യകാലസഖികഥകളിചിയ വിത്ത്വിരാട് കോഹ്‌ലിഇന്ദിരാ ഗാന്ധിമദർ തെരേസഋഗ്വേദംചേലാകർമ്മംമഹാത്മാഗാന്ധിയുടെ കൊലപാതകംതുഞ്ചത്തെഴുത്തച്ഛൻഓസ്ട്രേലിയകെ.ബി. ഗണേഷ് കുമാർഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഒരു സങ്കീർത്തനം പോലെവോട്ടിംഗ് യന്ത്രംഅൽഫോൻസാമ്മഇന്ത്യയുടെ ദേശീയപതാകകേരളീയ കലകൾകൊച്ചി വാട്ടർ മെട്രോഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഅങ്കണവാടികമല സുറയ്യന്യുമോണിയക്രിസ്തുമതം കേരളത്തിൽതൃശൂർ പൂരംഗണപതിആരോഗ്യംamjc4കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഹെപ്പറ്റൈറ്റിസ്-ബികുറിച്യകലാപംരതിമൂർച്ഛജലംപ്രഭാവർമ്മസമസ്ത കേരള ജംഇയ്യത്തുൽ ഉലമഇസ്‌ലാം മതം കേരളത്തിൽടി.എൻ. ശേഷൻഅയ്യപ്പൻരതിസലിലംപത്ത് കൽപ്പനകൾകേരളത്തിലെ ജാതി സമ്പ്രദായംമകം (നക്ഷത്രം)ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ഹലോകോട്ടയംരമ്യ ഹരിദാസ്ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംവെള്ളരിഇടശ്ശേരി ഗോവിന്ദൻ നായർ🡆 More