വിൻഡോസ് ഫോൺ: ഓപ്പറേറ്റിങ്‌ സിസ്റ്റം

മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത പ്രൊപ്പ്രൈറ്ററി സ്മാർട്ട് ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിൻഡോസ് ഫോൺ (ചുരുക്കത്തിൽ WP).

വിൻഡോസ് മൊബൈലിന്റെ പിൻഗാമിയാണ് ഇത്. എന്നിരുന്നാലും പഴയ പ്ലാറ്റ്‌ഫോമുമായി പൊരുത്തപ്പെടാത്തതാണ് (Incompatible) വിൻഡോസ് ഫോൺ. മുൻപതിപ്പിൽ നിന്നും വ്യത്യസ്തമായി, സംരംഭകർക്കു പകരം ഉപഭോക്താക്കളെയാണ് ഈ പതിപ്പ് ലക്ഷ്യം വെച്ചത്. ഒക്ടോബർ 2010 ൽ ആണ് ഇത് ആദ്യമായി പുറത്തിറക്കിയത്. ഇതിന്റെ തുടർച്ചയായി 2011 ൽ ഏഷ്യയിലും വിൻഡോസ് ഫോൺ പുറത്തിറക്കി.

വിൻഡോസ് ഫോൺ
വിൻഡോസ് ഫോൺ: ചരിത്രം, അവലംബം
വിൻഡോസ് ഫോൺ: ചരിത്രം, അവലംബം
വിൻഡോസ് ഫോണിന്റെ ഏറ്റവും പുതിയ പതിപ്പായ വിൻഡോസ് ഫോൺ 8 ലെ സ്റ്റാർട്ട് സ്ക്രീൻ
നിർമ്മാതാവ്മൈക്രോസോഫ്റ്റ് കോർപ്പറേഷൻ
പ്രോഗ്രാമിങ് ചെയ്തത് C, C++
ഒ.എസ്. കുടുംബംമൈക്രോസോഫ്റ്റ് മൊബൈൽ
തൽസ്ഥിതി:നിലവിൽ നിർത്തലാക്കി
സോഴ്സ് മാതൃകClosed-source
പ്രാരംഭ പൂർണ്ണരൂപംവ.അ. നവംബർ 8, 2010
പിഎഎൽ ഒക്ടോബർ 21, 2010
യൂ. ഒക്ടോബർ 21, 2010
നൂതന പൂർണ്ണരൂപംവിൻഡോസ് ഫോൺ 8 (അപ്ഡേറ്റ് 3, 8.0.10512.142) / ഒക്ടോബർ 14, 2013; 10 വർഷങ്ങൾക്ക് മുമ്പ് (2013-10-14)
ലഭ്യമായ ഭാഷ(കൾ)25+ ഭാഷകൾ
പാക്കേജ് മാനേജർവിൻഡോസ് ഫോൺ സ്റ്റോർ
XAP (വിൻഡോസ് ഫോൺ 8 ഓ അതിൽ കൂടിയ പതിപ്പുകളോ)
സപ്പോർട്ട് പ്ലാറ്റ്ഫോംക്വാൽകോം സ്നാപ്‌ഡ്രാഗൺ (ARM V.7 ഓ അതിലും കൂടിയ പതിപ്പുകളിലോ അധിഷ്ഠിതമായത്)
കേർണൽ തരംമോണോലിതിക് (വിൻഡോസ് CE) (വിൻഡോസ് ഫോൺ 7) ഹൈബ്രിഡ് (വിൻഡോസ് NT) (വിൻഡോസ് ഫോൺ 8)
യൂസർ ഇന്റർഫേസ്'ഗ്രാഫിക്കൽ (മെട്രോ UI)
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
വാണിജ്യപരം പ്രൊപ്പ്രൈറ്ററി സോഫ്റ്റ്‌വെയർ
വെബ് സൈറ്റ്www.windowsphone.com

വിൻഡോസ് ഫോണിന്റെ ഏറ്റവും പുതിയ പതിപ്പായ വിൻഡോസ് ഫോൺ 8 ഒക്ടോബർ 29, 2012 ന് ആണ് പുറത്തിറക്കിയത്. വിൻഡോസ് ഫോണിനായി മോഡേൺ (മുൻനാമം മെട്രോ) എന്ന് പേരുള്ള പുതിയൊരു ഉപയോക്തൃ സമ്പർക്കമുഖം (User Interface) മൈക്രോസോഫ്റ്റ് സൃഷ്ടിച്ചെടുത്തു. അതിനു പുറമേ, തേർഡ് പാർട്ടികളുടേയും മൈക്രോസോഫ്റ്റിന്റേയും സേവനങ്ങളും ഉൾപ്പെടുത്തിയതിനാൽ, പ്രവർത്തിക്കുന്ന ഉപകരണത്തിന് കുറഞ്ഞ തോതിലുള്ള ഹാർഡ്‌വെയർ സവിശേഷതകളേ വിൻഡോസ് ഫോൺ ആവശ്യപ്പെടുന്നുള്ളൂ.

"വിൻഡോസ് ഫോൺ ബ്ലൂ" (മുൻനാമം "വിൻഡോസ് ഫോൺ അപ്പോളോ പ്ലസ്") എന്ന പേരിൽ മൈക്രോസോഫ്റ്റ് വികസിപ്പിച്ചു കൊണ്ടിരിക്കുന്ന വിൻഡോസ് ഫോണിന്റെ പുതിയ പതിപ്പിന് വിൻഡോസ് ഫോൺ 8.1 എന്നോ വിൻഡോസ് ഫോൺ 8.5 എന്നോ ആയിരിക്കും പേര് നൽകുക.

ചരിത്രം

    ഇതും കാണുക: വിൻഡോസ് ഫോൺ പതിപ്പുകളുടെ ചരിത്രം

വികസനം

2004 ൽ "ഫോട്ടോൺ" എന്ന രഹസ്യനാമത്തിൽ ആരംഭിച്ച വിൻഡോസ് മൊബൈലിന്റെ പ്രാരംഭ ജോലികൾ സാവധാനത്തിലാകുകയും പിന്നീട് ആ പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. 2008 ൽ മൈക്രോസോഫ്റ്റ്, വിൻഡോസ് മൊബൈൽ ഗ്രൂപ്പിനെ പുനഃക്രമീകരിക്കുകയും പുതിയൊരു മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. വിൻഡോസ് ഫോൺ എന്ന പേരിൽ 2009 ൽ ആണ് ഇത് പുറത്തിറക്കാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും, പലതരത്തിലുള്ള കാലതാമസങ്ങൾ മൂലം വിൻഡോസ് മൊബൈൽ 6.5 എന്ന പേരിൽ ഇടക്കാലത്തേക്കായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കാൻ മൈക്രോസോഫ്റ്റ് നിർബന്ധിതരായി.

വിൻഡോസ് ഫോൺ വളരെ വേഗത്തിൽ വികസിപ്പിക്കപ്പെട്ടു. അതിന്റെ ഫലമായി പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം പഴയ വിൻഡോസ് മൊബൈലിൽ ഉള്ള അപ്ലിക്കേഷനുകളുമായി പൊരുത്തപ്പെടാതെ വന്നു. മൈക്രോസോഫ്റ്റിന്റെ മൊബൈൽ ഡെവലപ്പർ എക്സ്പീരിയൻസിന്റെ സീനിയർ പ്രൊഡക്ട് മാനേജരായ ലാറി ലീബർമാൻ ഇ‌-വീക്കിനോട് പറഞ്ഞു: "കൂടുതൽ സമയവും വിഭവങ്ങളും ലഭിക്കുകയായിരുന്നെങ്കിൽ ബാക്ക്‌വേർഡ് കോമ്പാറ്റിബിലിറ്റിയുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ ഞങ്ങൾക്ക് സാധിക്കുമായിരുന്നു." സാധാരണ ഉപയോക്താക്കളോടൊപ്പം സംരംഭക ശൃംഖലയേയും ഒരു പോലെ മനസ്സിൽ കണ്ടുകൊണ്ട്, മൊബൈൽ ഫോൺ വിപണിയെ പുതിയൊരു കാഴ്ചപ്പാടിലൂടെ നോക്കിക്കാണാനാണ് മൈക്രോസോഫ്റ്റ് ശ്രമിക്കുന്നതെന്ന് ലീബർമാൻ പറഞ്ഞു. വിൻഡോസ് ഫോൺ എഞ്ചിനീയറിംഗിന്റെ കോർപ്പറേറ്റ് VP ആയ ടെറി മയേഴ്സൺ പറഞ്ഞു, "സ്റ്റൈലസിൽ നിന്നും കപ്പാസിറ്റീവ് ടച്ച് സ്ക്രീനിലേക്കുള്ള മാറ്റവും വിൻഡോസ് ഫോൺ 7 അനുഭവത്തിനായി ഞങ്ങൾ തിരഞ്ഞെടുത്ത ചില ഹാർഡ്‌വെയറുകളിലേക്കുള്ള മാറ്റവും മൂലം വിൻഡോസ് മൊബൈൽ 6.5 ലെ ആപ്ലിക്കേഷനുകളുടെ പൊരുത്തപ്പെടൽ ഇല്ലാതാക്കി."

പുറത്തിറക്കലും വിപുലീകരണവും

വിൻഡോസ് ഫോൺ 7

വിൻഡോസ് ഫോൺ: ചരിത്രം, അവലംബം 
വിൻഡോസ് ഫോൺ 7 ലോഗോ

2010 ഫെബ്രുവരി 15 ന് സ്പെയിനിലെ ബാഴ്സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ്സിലാണ് വിൻഡോസ് ഫോൺ 7 ന്റെ പ്രഖ്യാപനം നടന്നത്. 2010 നവംബർ 8 ന് ഇത് അമേരിക്കൻ ഐക്യനാടുകളിൽ പുറത്തിറക്കി.

മെയ് 2011 ൽ ഇതിന്റെ പുതുക്കിയ പതിപ്പായ വിൻഡോസ് ഫോൺ 7, മാംഗോ (വിൻഡോസ് ഫോൺ 7.5 എന്നും അറിയപ്പെടുന്നു) മൈക്രോസോഫ്റ്റ് പുറത്തിറക്കി. പുതുക്കിയ പതിപ്പിൽ ധാരാളം പുതിയ മാറ്റങ്ങൾ മൈക്രോസോഫ്റ്റ് കൊണ്ടുവന്നു. ഇന്റർനെറ്റ് എക്സ്പ്ലോറർ 9 ന്റെ മൊബൈൽ പതിപ്പ് മാറ്റങ്ങളിലൊന്നായിരുന്നു. ഡെസ്ക്‌ടോപ്പ് കമ്പ്യൂട്ടറുകളിലെ എക്സ്പ്ലോററിന്റെ പതിപ്പ് പോലെ തന്നെ വെബ് സ്റ്റാൻഡേർഡുകൾ പിന്തുണക്കുന്നതും ഗ്രാഫിക്കൽ കഴിവുകൾ ഉള്ളതും വിവിധ തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ ഒരേ സമയം പ്രവർത്തിപ്പിക്കാൻ കഴിവുള്ളതുമായിരുന്നു (Multi-tasking) മൊബൈൽ പതിപ്പും. അതു പോലെത്തന്നെ പീപ്പിൾ ഹബ്ബിൽ ട്വിറ്റർ ഉൾപ്പെടുത്തിയതും വിൻഡോസ് ലൈവ് സ്കൈ‌ഡ്രൈവ് ഉൾപ്പെടുത്തിയതും പുതിയ മാറ്റങ്ങളിലുൾപ്പെടുന്നു.

2012 ൽ ടാൻഗോ എന്ന പേരിൽ പുതുക്കിയ പതിപ്പ് പുറത്ത് വിട്ടു. നിലവിലുണ്ടായിരുന്ന ധാരാളം തെറ്റുകൾ തിരുത്തുകയും, 800 MHz CPU വും 256 MB RAM ഉം ഉള്ള ഉപകരണങ്ങൾക്ക് വരെ ഉപയോഗിക്കാവുന്നതുമായ രീതിയിൽ വിൻഡോസ് ഫോൺ ക്രമീകരിക്കുകയും ചെയ്തു.

2013 ജനുവരിയിൽ വിൻഡോസ് ഫോൺ 7.8 പുറത്തിറക്കി. വിൻഡോസ് ഫോൺ 8 ലെ പല സവിശേഷതകളും ഇതിൽ കാണാമായിരുന്നു. പുതുക്കിയ സ്റ്റാർട്ട് സ്ക്രീൻ, പണ്ടുണ്ടായിരുന്ന 10 നിറവിന്യാസങ്ങൾ 20 ആക്കി വർദ്ധിപ്പിച്ചു, ലോക്ക് സ്ക്രീനിന്റെ വാൾപേപ്പറിൽ ബിംഗിന്റെ അതത് ദിവസത്തെ തിരഞ്ഞെടുത്ത ചിത്രങ്ങൾ കാണിക്കാനുള്ള സൗകര്യം മുതലായവ സവിശേഷതകളിൽ ഉൾപ്പെടുന്നു. വിൻഡോസ് ഫോൺ 7 ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ കൂടുതൽ നാളുകൾ ഉപയോഗിക്കുന്നതിനു വേണ്ടിയാണ് പുതുക്കിയ പതിപ്പായ വിൻഡോസ് ഫോൺ 7.8 പുറത്തിറക്കിയത്. ഹാർഡ്‌വെയറുകളുടെ പരിമിതി മൂലം ഇവ വിൻഡോസ് ഫോൺ 8 ലേക്ക് ഉയർത്താൻ സാധിക്കുമായിരുന്നില്ല. എന്നിരുന്നാലും മിക്കവാറും ഉപയോക്താക്കൾക്കും വിൻഡോസ് ഫോൺ 7.8 പതിപ്പ് ലഭ്യമായിരുന്നില്ല.

വിൻഡോസ് ഫോൺ 7.8 ന് തുടർന്നും പുതുക്കിയ പതിപ്പുകൾ ലഭിക്കുമെന്നും, വിവിധ വിലനിലവാരത്തിലുള്ള ഫോണുകളെ പിന്താങ്ങുന്നതിനായി, വിൻഡോസ് ഫോൺ 7 ഉം വിൻഡോസ് ഫോൺ 8 ഉം കുറച്ച് നാളുകൾക്ക് കൂടി ലഭ്യമാകുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.

വിൻഡോസ് ഫോൺ 8

2012 ഒക്ടോബർ 29 ന് മൈക്രോസോഫ്റ്റ്, ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ഒരു പുതുതലമുറയായ വിൻഡോസ് ഫോൺ 8 പുറത്തിറക്കി.

അവലംബം

Tags:

വിൻഡോസ് ഫോൺ ചരിത്രംവിൻഡോസ് ഫോൺ അവലംബംവിൻഡോസ് ഫോൺമൈക്രോസോഫ്റ്റ്മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റംവിൻഡോസ് മൊബൈൽസ്മാർട്ട് ഫോൺ

🔥 Trending searches on Wiki മലയാളം:

ഗുരുവായൂരപ്പൻധ്യാൻ ശ്രീനിവാസൻഈഴവമെമ്മോറിയൽ ഹർജികേരളത്തിലെ തനതു കലകൾതകഴി സാഹിത്യ പുരസ്കാരംനിയോജക മണ്ഡലംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ധ്രുവ് റാഠിവിദ്യാഭ്യാസംനരേന്ദ്ര മോദിനായഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻമരപ്പട്ടിദശാവതാരംപ്രമേഹംഅയ്യപ്പൻവട്ടവടശിവൻസഹോദരൻ അയ്യപ്പൻയോദ്ധാപൗലോസ് അപ്പസ്തോലൻരണ്ടാമൂഴംഉദ്ധാരണംവയലാർ പുരസ്കാരംസോളമൻവി.എസ്. സുനിൽ കുമാർആധുനിക കവിത്രയംഭാരതീയ ജനതാ പാർട്ടിശോഭ സുരേന്ദ്രൻമൗലിക കർത്തവ്യങ്ങൾയാൻടെക്സ്പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംമലയാളം വിക്കിപീഡിയഅനശ്വര രാജൻആദി ശങ്കരൻഇന്ത്യയുടെ ദേശീയ ചിഹ്നംഎ.എം. ആരിഫ്കേരള പബ്ലിക് സർവീസ് കമ്മീഷൻട്വന്റി20 (ചലച്ചിത്രം)അപ്പോസ്തലന്മാർചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംതിരുവാതിരകളിജലംഅക്ഷയതൃതീയഏപ്രിൽ 25സച്ചിദാനന്ദൻവാഗ്‌ഭടാനന്ദൻഇടതുപക്ഷ ജനാധിപത്യ മുന്നണിതൈറോയ്ഡ് ഗ്രന്ഥിഎം.ടി. വാസുദേവൻ നായർമുഹമ്മദ്മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികരാജ്യങ്ങളുടെ പട്ടികയോഗി ആദിത്യനാഥ്സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻവിശുദ്ധ ഗീവർഗീസ്അമിത് ഷാഇസ്‌ലാം മതം കേരളത്തിൽചാമ്പവൈരുദ്ധ്യാത്മക ഭൗതികവാദംനാഡീവ്യൂഹംഡി.എൻ.എചമ്പകംപി. കേശവദേവ്കമല സുറയ്യലൈംഗിക വിദ്യാഭ്യാസംവെള്ളാപ്പള്ളി നടേശൻവേലുത്തമ്പി ദളവജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികമണിപ്രവാളംകോട്ടയം ജില്ലനവരത്നങ്ങൾകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികപോവിഡോൺ-അയഡിൻകുടുംബശ്രീമലയാളഭാഷാചരിത്രംപുലയർ🡆 More