വക്ലാവ് ഹവേൽ

വക്ലാവ് ഹവേൽ (ചെക്ക് : ( listen)) (5 ഒക്ടോബർ 1936 – 18 ഡിസംബർ 2011) ചെക്കോസ്ലോവാക്യയുടെ അവസാനത്തെയും ചെക്ക് റിപ്പബ്ലിക്കിന്റെ ആദ്യത്തെയും പ്രസിഡന്റായിരുന്നു വക്ലാവ് ഹവേൽ.

ചെക്കോസ്ലൊവാക്യയെ കമ്യൂണിസ്‌റ്റ് ഭരണത്തിൽനിന്നു മോചിപ്പിച്ച, രക്‌തച്ചൊരിച്ചിലില്ലാതെയുള്ള വെൽവെറ്റ്‌ വിപ്ലവത്തിൽ കമ്യൂണിസ്‌റ്റ് ഭരണം കടപുഴകി വീണ 1989 ൽ ചെക്കോസ്ലൊവാക്യയുടെ പ്രഥമ പ്രസിഡന്റായി. ലോകത്തെ കമ്യൂണിസ്‌റ്റ് വിരുദ്ധ നേതാക്കളിൽ പ്രധാനിയിരുന്ന ഹാവെൽ എഴുത്തിലൂടെയാണു കമ്യൂണിസ്‌റ്റ് വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായത്‌. 1977ൽ കമ്യൂണിസ്‌റ്റ് വിരുദ്ധ മനുഷ്യാവകാശ രേഖ തയ്യാറായത്‌ അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. 1993 ൽ ചെക്കോസ്ലൊവാക്യ സമാധാനപരമായി ചെക്ക്‌ റിപ്പബ്ലിക്ക്‌, സ്ലൊവാക്യ എന്നിങ്ങനെ രണ്ടായതു ഹാവെലിന്റെ മേൽനോട്ടത്തിലായിരുന്നു. തുടർന്നു ചെക്ക്‌ റിപ്പബ്ലിക്കിന്റെ പ്രസിഡന്റായ അദ്ദേഹം 2003 വരെ ആ സ്‌ഥാനത്തു തുടർന്നു.അനാരോഗ്യം വകവയ്‌ക്കാതെ, ക്യൂബ മുതൽ ചൈന വരെ നീളുന്ന കമ്യൂണിസ്‌റ്റ് ഭരണവിരുദ്ധ പ്രവർത്തനത്തിലും എഴുത്തിലും മുഴുകി കഴിയുകയായിരുന്നു ഹാവെൽ. നാടകവേദികളെയും അദ്ദേഹം കമ്യുണിസ്‌റ്റ് വിരുദ്ധ പ്രചാരണത്തിനുള്ള ഉപാധികളാക്കി മാറ്റി. സമ്പന്നകുടുംബത്തിൽ 1936-ലായിരുന്നു ഹവേലിന്റെ ജനനം. കമ്യൂണിസ്റ്റ് ഭരണം വന്നതോടെ സമ്പത്തെല്ലാം നഷ്ടമായി. പണ്ട് സമ്പന്നനായിരുന്നു എന്നതിന്റെ പേരിൽ യുവാവായ ഹവേലിനെ കമ്യൂണിസ്റ്റുകാർ സംശയത്തോടെ വീക്ഷിക്കുകയും ചെയ്തു. നാടകങ്ങളിലൂടെ ആശയപ്രചാരണം നടത്തി ജനങ്ങളെ സംഘടിപ്പിച്ച് രാജ്യത്ത് മാറ്റംകൊണ്ടുവരാനായിരുന്നു ഹവേലിന്റെ ശ്രമം.

വക്ലാവ് ഹവേൽ
വക്ലാവ് ഹവേൽ
ചെക്ക് റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റ്
ഓഫീസിൽ
2 February 1993 – 2 February 2003
പ്രധാനമന്ത്രിVáclav Klaus
Josef Tošovský
Miloš Zeman
Vladimír Špidla
മുൻഗാമിPosition established
പിൻഗാമിVáclav Klaus
President of Czechoslovakia
ഓഫീസിൽ
29 December 1989 – 20 July 1992
പ്രധാനമന്ത്രിMarián Čalfa
Jan Stráský
മുൻഗാമിMarián Čalfa (Acting)
പിൻഗാമിJan Stráský (Acting)
വ്യക്തിഗത വിവരങ്ങൾ
ജനനം(1936-10-05)5 ഒക്ടോബർ 1936
Prague, Czechoslovakia
(now Czech Republic)
മരണം18 ഡിസംബർ 2011(2011-12-18) (പ്രായം 75)
Hrádeček, Czech Republic
രാഷ്ട്രീയ കക്ഷിCivic Forum (1989–1993)
Green Party supporter (2004–2011) (from 1980s supporter of green politics)
പങ്കാളികൾOlga Šplíchalová (1964–1996)
Dagmar Veškrnová (1997–2011)
അൽമ മേറ്റർTechnical University, Prague
ഒപ്പ്വക്ലാവ് ഹവേൽ
വെബ്‌വിലാസംwww.vaclavhavel.cz
www.vaclavhavel-library.org

അസംബന്ധ ശൈലിയിലെ നാടകങ്ങളുടെ വക്‌താവായിരുന്ന അദ്ദേഹം തുടർന്നു സജീവ രാഷ്‌ട്രീയത്തിലേക്കു തിരിയുകയായിരുന്നു. കമ്യൂണിസ്‌റ്റ് വിരുദ്ധ പ്രവർത്തന കാലത്തു നാലര വർഷത്തോളം ജയിലിലടയ്‌ക്കപ്പെട്ടു. ജയിലിൽ കിടക്കുമ്പോൾ വാക്ലാഫ് ഹാവൽ നടത്തിക്കൊണ്ടിരുന്ന രാഷ്ട്രീയ പ്രവർത്തനം തുറന്ന കത്തെഴുതലായിരുന്നു. തടവറയിൽ നിന്ന് ഭാര്യയ്‌ക്കെഴുതിയ കത്തുകൾ 1988ൽ Letters to Olga എന്ന പേരിൽ പുറത്തുവന്നു. കത്തുകളുടെ ഈ പുസ്തകം പൗരസമൂഹത്തെ ഇളക്കിമറിച്ചു. കടുത്ത പുകവലിക്കാരനായിരുന്ന അദ്ദേഹത്തെ ഏറെനാളായി ശ്വാസകോശ സംബന്ധമായ രോഗങ്ങൾ അലട്ടിയിരുന്നു. കാൻസർ ബാധയെത്തുടർന്ന്‌ 11 വർഷം മുമ്പ്‌ ഒരു ശ്വാസകോശം നീക്കം ചെയ്‌തു.അടുത്തിടെ തൊണ്ടയിൽ ശസ്‌ത്രക്രിയയും നടത്തി. നൊബേൽ ജേതാവ്‌ ലിയു സിയാവോയെ ജയിൽ മോചിതനാക്കണമെന്നാവശ്യപ്പെട്ടു പ്രാഗിലെ ചൈനീസ്‌ എംബസിയിൽ കത്ത്‌ എത്തിക്കാൻ കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന ശ്രമത്തിന്റെ മുൻനിരയിലും ഹാവെൽ ഉണ്ടായിരുന്നു. 74-ാ​ം വയസ്സിൽ ആരോഗ്യപ്രശ്‌നങ്ങൾക്കിടയിലും ഒരു ചലച്ചിത്രം സംവിധാനംചെയ്യുകയുണ്ടായി.

മരണം

ഏറെക്കാലം വാർദ്ധക്യസഹജമായ അസുഖങ്ങൾ അലട്ടിയിരുന്ന ഹവേൽ 75-ആം വയസ്സിൽ പ്രാഗിലെ വസതിയിൽ വച്ച് 2011 ഡിസംബർ 18-ന് പ്രാദേശികസമയം രാവിലെ പത്തുമണിയോടെ അന്തരിച്ചു. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് ചെക്ക്‌ പര്യടനത്തിനെത്തിയ ദലൈലാമയെ വീൽചെയറിലെത്തിയാണ്‌ അദ്ദേഹം സന്ദർശിച്ചത്‌. മരണാനന്തരം ചെക്ക് നോവലിസ്റ്റ് മിലാൻ കുന്ദേര "ഹാവെലിന്റെ മികച്ച കൃതി അദ്ദേഹത്തിന്റെ ജീവിതം തന്നെ എന്നഭിപ്രായപ്പെട്ടു

വക്ലാവ് ഹവേൽ 
ഹാവെലിന് അന്ത്യാഞ്ജലികളർപ്പിക്കുന്ന പ്രേഗ് ജനത

പുരസ്​കാരങ്ങൾ

  • ഫിലാഡെൽഫിയ ലിബർട്ടി മെഡൽ (1994 )
  • പ്രിൻസ് ഓഫ് അസ്തൂറിയാസ് അവാർഡ് (1997)
  • ഗാന്ധി സമാധാന സമ്മാനം‎(2003)
  • ആംനസ്റ്റി ഇന്റർനാഷണൽ പുരസ്​കാരം(2003)
  • ചാർലിമേൻ പുരസ്‌കാരം(2011)

പ്രധാന കൃതികൾ

വക്ലാവ് ഹവേൽ 
ഹാവെൽ അമേരിക്കൻ കവയിത്രി ഹെഡ്വിഗ് ഗോർസ്​ക്കിയോടൊപ്പം

കവിതാ സമാഹാരങ്ങൾ

  • Čtyři rané básně (Four Early Poems)
  • Záchvěvy I & II, 1954 (Quivers I & II)
  • První úpisy, 1955 (First promissory notes)
  • Prostory a časy, 1956 (Spaces and times, poetry)
  • Na okraji jara (cyklus básní), 1956 (At the edge of spring (poetry cycle))
  • Antikódy, 1964 (Anticodes)

നാടകങ്ങൾ

  • Motormorphosis 1960
  • Hitchhiking Here (Autostop) 1960
  • An Evening with the Family, 1960, (Rodinný večer)
  • The Garden Party (Zahradní slavnost), 1963
  • The Memorandum, 1965, (Vyrozumění)
  • The Increased Difficulty of Concentration, 1968, (Ztížená možnost soustředění)
  • Butterfly on the Antenna, 1968, (Motýl na anténě)
  • Guardian Angel, 1968, (Strážný anděl)
  • Conspirators, 1971, (Spiklenci)
  • The Beggar's Opera, 1975, (Žebrácká opera)
  • Unveiling, 1975, (Vernisáž)
  • Audience, 1975, (Audience) – a Vanĕk play
  • Mountain Hotel 1976, (Horský hotel)
  • Protest, 1978, (Protest) – a Vanĕk play
  • Mistake, 1983, (Chyba) – a Vanĕk play
  • Largo desolato 1984, (Largo desolato)
  • Temptation, 1985, (Pokoušení)
  • Redevelopment, 1987, (Asanace)
  • Tomorrow, 1988, (Zítra to spustíme)
  • Leaving (Odcházení), 2007
  • Dozens of Cousins (Pět Tet), 2009 – a short sketch/sequel to Unveiling
  • The Pig, or Václav Havel's Hunt for a Pig (Prase), 2009 – based on a text from 1987, adapted by Vladímir Morávek in 2009

സാഹിത്യേതര രചനകൾ

  • The Power of the Powerless (1985) [Includes 1978 titular essay.] online Archived 2012-01-07 at the Wayback Machine.
  • Living in Truth (1986)
  • Letters to Olga (Dopisy Olze) (1988)
  • Disturbing the Peace (1991)
  • Open Letters (1991)
  • Summer Meditations (1992/93)
  • Towards a Civil Society (Letní přemítání) (1994)
  • The Art of the Impossible (1998)
  • To the Castle and Back (2007)

കഥ

  • Pizh'duks

സിനിമ

  • Odcházení, 2011

അധിക വായനയ്ക്ക്

    Works by Václav Havel
    Media interviews with Václav Havel
    Books (Biographies)
  • Keane, John. Vaclav Havel: A Political Tragedy in Six Acts. New York: Basic Books, 2000. ISBN 0465037194. (A sample chapter [in HTML and PDF formats] is linked on the author's website, "Books" Archived 2006-07-18 at the Wayback Machine..)
  • Kriseová, Eda. Vaclav Havel. Trans. Caleb Crain. New York: St. Martin's Press, 1993. ISBN 0312103174.
  • Pontuso, James F. Vaclav Havel: Civic Responsibility in the Postmodern Age. New York: Rowman & Littlefield, 2004. ISBN 0-7425-2256-3.
  • Rocamora, Carol. Acts of Courage. New York: Smith & Kraus, 2004. ISBN 1575253445.
  • Symynkywicz, Jeffrey. Vaclav Havel and the Velvet Revolution. Parsippany, New Jersey: Dillon Press, 1995. ISBN 0875186076.

പുറം കണ്ണികൾ

വക്ലാവ് ഹവേൽ 
വിക്കിചൊല്ലുകളിലെ വക്ലാവ് ഹവേൽ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

അവലംബം

Tags:

വക്ലാവ് ഹവേൽ മരണംവക്ലാവ് ഹവേൽ പുരസ്​കാരങ്ങൾവക്ലാവ് ഹവേൽ പ്രധാന കൃതികൾവക്ലാവ് ഹവേൽ അധിക വായനയ്ക്ക്വക്ലാവ് ഹവേൽ പുറം കണ്ണികൾവക്ലാവ് ഹവേൽ അവലംബംവക്ലാവ് ഹവേൽക്യൂബചെക്കൊസ്ലൊവാക്യചെക്ക്‌ റിപ്പബ്ലിക്ക്‌ചൈനസ്ലൊവാക്യ

🔥 Trending searches on Wiki മലയാളം:

തച്ചമ്പാറ ഗ്രാമപഞ്ചായത്ത്ഹജ്ജ്നന്ദിയോട് ഗ്രാമപഞ്ചായത്ത്ചാവക്കാട്ആമ്പല്ലൂർആയില്യം (നക്ഷത്രം)കവിത്രയംകേന്ദ്രഭരണപ്രദേശംപിണറായിപട്ടണക്കാട് ഗ്രാമപഞ്ചായത്ത്വക്കംഗോതുരുത്ത്ഷൊർണൂർഒന്നാം ലോകമഹായുദ്ധംവിഴിഞ്ഞംതൊളിക്കോട്മരപ്പട്ടികേരളത്തിലെ ദേശീയപാതകൾതുമ്പമൺ ഗ്രാമപഞ്ചായത്ത്കുട്ടനാട്‌അഗളി ഗ്രാമപഞ്ചായത്ത്ഇരിക്കൂർഅമേരിക്കൻ സ്വാതന്ത്ര്യസമരംതിരൂർ, തൃശൂർചുങ്കത്തറ ഗ്രാമപഞ്ചായത്ത്രാജരാജ ചോളൻ ഒന്നാമൻപെരുന്തച്ചൻചെറുതുരുത്തിസുൽത്താൻ ബത്തേരിചേലക്കരഎ.പി.ജെ. അബ്ദുൽ കലാംഅണലിദശാവതാരംസ്വരാക്ഷരങ്ങൾനി‍ർമ്മിത ബുദ്ധിവിവരാവകാശനിയമം 2005മുട്ടിൽ ഗ്രാമപഞ്ചായത്ത്ഇന്ത്യൻ ശിക്ഷാനിയമം (1860)മൂവാറ്റുപുഴചെറുശ്ശേരിലിംഗംഉദ്ധാരണംന്യുമോണിയമല്ലപ്പള്ളിഎടക്കരആർത്തവംകോഴഞ്ചേരി ഗ്രാമപഞ്ചായത്ത്ഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങൾകോഴിക്കോട്കക്കുകളി (നാടകം)സുസ്ഥിര വികസനംവൈരുദ്ധ്യാത്മക ഭൗതികവാദംകേരളശ്ശേരി ഗ്രാമപഞ്ചായത്ത്ചോമ്പാല കുഞ്ഞിപ്പള്ളിമഹാത്മാ ഗാന്ധിപുത്തൂർ ഗ്രാമപഞ്ചായത്ത്വടശ്ശേരിക്കരപ്രാചീനകവിത്രയംപുറക്കാട് ഗ്രാമപഞ്ചായത്ത്ഔഷധസസ്യങ്ങളുടെ പട്ടികഅപസ്മാരംസൂര്യൻഊർജസ്രോതസുകൾകണ്ണൂർമൂലമറ്റംകാമസൂത്രംഋതുകുമ്പളങ്ങിഗോകുലം ഗോപാലൻതാമരശ്ശേരിഇരവിപേരൂർകിനാനൂർആർത്തവചക്രവും സുരക്ഷിതകാലവുംകടമക്കുടിചക്കരക്കല്ല്സഫലമീ യാത്ര (കവിത)ഖസാക്കിന്റെ ഇതിഹാസംമീഞ്ചന്ത🡆 More