ലാപ്രോസ്കോപ്പി

വയറിലോ പെൽവിസിലോ ചെറിയ മുറിവുകൾ (സാധാരണയായി 0.5–1.5 സെമി.) സൃഷ്ടിച്ച് ക്യാമറയുടെ സഹായത്തോടെ നടത്തുന്ന ഒരു ഓപ്പറേഷനാണ് ലാപ്രോസ്കോപ്പി എന്ന് അറിയപ്പെടുന്നത്.

ഇതിൽ, രോഗനിർണയം അല്ലെങ്കിൽ ചികിത്സാ ഇടപെടലുകൾക്ക് സഹായിക്കുന്ന ഉപകരണം ലാപ്രോസ്കോപ്പ് എന്ന് അറിയപ്പെടുന്നു.

ലാപ്രോസ്കോപ്പി
ലാപ്രോസ്കോപ്പി
Illustration of Laparoscopy
ICD-9-CM54.21
MeSHD010535
OPS-301 code1-694

ഒരു ആധുനിക ശസ്ത്രക്രിയാ വിദ്യയായ ലാപ്രോസ്കോപ്പിക് സർജറി, മിനിമലി ഇൻവേസീവ് പ്രൊസീജർ, ബാൻഡെയ്ഡ് സർജറി, അല്ലെങ്കിൽ കീഹോൾ സർജറി എന്നും അറിയപ്പെടുന്നു. ലാപ്രോസ്കോപ്പിക് സർജറിക്ക് എക്പ്ലറേറ്ററി ലാപ്രോട്ടമിയെ അപേക്ഷിച്ച് രോഗിക്ക് നിരവധി ഗുണങ്ങളുണ്ട്. ചെറിയ മുറിവുകൾ മൂലമുള്ള ഗുണങ്ങളിൽ വേദന കുറയുക, രക്തസ്രാവം കുറയുക, വീണ്ടെടുക്കൽ സമയം കുറയുക എന്നിവ ഉൾപ്പെടുന്നു. ഒരു നീണ്ട ഫൈബർ ഒപ്റ്റിക് കേബിൾ സിസ്റ്റം ആയ ലാപ്രോസ്കോപ്, ദൂരെയുള്ള എന്നാൽ കൂടുതൽ എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതുമായ ഒരു സ്ഥലത്ത് നിന്ന് കേബിൾ സ്നാക്ക് ചെയ്ത് ബാധിത പ്രദേശം കാണാൻ അനുവദിക്കുന്നു.

ലാപ്രോസ്കോപ്പിക് സർജറിയിൽ വയറിലോ പെൽവിക് അറകളിലോ ഉള്ള ഓപ്പറേഷനുകൾ ഉൾപ്പെടുന്നു. ഇതുപോലെ നെഞ്ചിലെ അറയിൽ നടത്തുന്ന കീഹോൾ സർജറിയെ തോറാക്കോസ്കോപ്പിക് സർജറി എന്ന് വിളിക്കുന്നു. ലാപ്രോസ്കോപ്പിക് സർജറിയിൽ ഉപയോഗിക്കുന്ന പ്രത്യേക ശസ്ത്രക്രിയാ ഉപകരണങ്ങളിൽ ഒബ്‌സ്റ്റെട്രിക്കൽ ഫോഴ്‌സ്‌പ്‌സ്, കത്രിക, ഡിസെക്ടറുകൾ, പ്രോബ്, റിട്രാക്ടറുകൾ എന്നിവ ഉൾപ്പെടുന്നു. ലാപ്രോസ്കോപ്പിക്, തൊറാക്കോസ്കോപ്പിക് ശസ്ത്രക്രിയകൾ എൻഡോസ്കോപ്പിയുടെ വിശാലമായ മേഖലയിലാണ് വരുന്നത്. 1901-ൽ ജർമ്മൻ സർജൻ ജോർജ്ജ് കെല്ലിങ്ങാണ് ആദ്യത്തെ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ നടത്തിയത്.

ലാപ്രോസ്കോപ്പുകളുടെ തരങ്ങൾ

ലാപ്രോസ്കോപ്പി 
ലാപ്രോസ്കോപ്പിലൂടെ കാണുന്ന കോളിസിസ്റ്റെക്ടമി. മുകളിൽ ഇടതുവശത്ത് നിന്ന് ഘടികാരദിശയിൽ, ടെക്‌സ്‌റ്റ് ഇങ്ങനെ വായിക്കുന്നു: ' ഗാൾ ബ്ലാടർ ', ' സിസ്റ്റിക് ആർട്ടറി ', 'ഇൻ ബാഗ് കമിങ് ഔട്ട്,' 'സിസ്റ്റിക് ഡക്‌ട്'.

രണ്ട് തരം ലാപ്രോസ്കോപ്പ് ഉണ്ട്:

  1. ഒരു ടെലിസ്കോപ്പിക് റോഡ് ലെൻസ് സിസ്റ്റം സാധാരണയായി ഒരു വീഡിയോ ക്യാമറയുമായി ബന്ധിപ്പിച്ചിരിക്കുന്നു (സിംഗിൾ-ചിപ്പ് സിസിഡി അല്ലെങ്കിൽ ത്രീ-ചിപ്പ് സിസിഡി)
  2. ലാപ്രോസ്കോപ്പിന്റെ അറ്റത്ത് ഒരു മിനിയേച്ചർ ഡിജിറ്റൽ വീഡിയോ ക്യാമറ സ്ഥാപിക്കുന്ന ഒരു ഡിജിറ്റൽ ലാപ്രോസ്കോപ്പ്, റോഡ് ലെൻസ് സിസ്റ്റം ഇല്ലാതാക്കുന്നു

പ്രയോജനങ്ങൾ

ലാപ്രോസ്‌കോപ്പിക് സർജറിക്ക് ഓപ്പൺ പ്രൊസീജറുകളെ അപേക്ഷിച്ച് നിരവധി ഗുണങ്ങളുണ്ട്:

  • രക്തസ്രാവം കുറയുന്നു, ഇത് രക്തപ്പകർച്ച ആവശ്യമായി വരാനുള്ള സാധ്യത കുറയ്ക്കുന്നു.
  • ചെറിയ മുറിവ് വേദന കുറയ്ക്കുകയും വീണ്ടെടുക്കൽ സമയം കുറയ്ക്കുകയും ചെയ്യുന്നു, അതോടൊപ്പം ശസ്ത്രക്രിയാനന്തര പാടുകളും കുറയുന്നു.
  • കുറഞ്ഞ വേദന.
  • ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ലോക്കൽ അനസ്തേഷ്യ, ലാപ്രോസ്കോപ്പിക് അല്ലാത്ത ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ജനറൽ അനസ്തേഷ്യയ്ക്ക് വിരുദ്ധമായി, സങ്കീർണതകൾ കുറച്ച് വേഗത്തിൽ സുഖം പ്രാപിക്കുന്നതിനു സഹായിക്കുന്നു.
  • നടപടിക്രമ സമയം സാധാരണയായി അൽപ്പം കൂടുതലാണെങ്കിലും, ആശുപത്രിവാസം കുറയ്ക്കുന്നു.
  • ബാഹ്യ മലിനീകരണങ്ങളിലേക്കുള്ള ആന്തരിക അവയവങ്ങളുടെ എക്സ്പോഷർ കുറയുന്നു, അതുവഴി അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കുറയുന്നു.

മുതിർന്നവരിൽ ലാപ്രോസ്കോപ്പി വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, കുട്ടികളിൽ അതിന്റെ ഗുണങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു. ലാപ്രോസ്കോപ്പിയുടെ പ്രയോജനങ്ങൾ കുട്ടികളിൽ കുറയുന്നതായി കാണപ്പെടുന്നു. ശിശുക്കളുടെ ഹൈപ്പർട്രോഫിക് പൈലോറിക് സ്റ്റെനോസിസിനുള്ള പൈലോറോമയോട്ടമി പോലുള്ള ചില അവസ്ഥകളിൽ ഓപ്പൺ സർജറിയേക്കാൾ ലാപ്രോസ്കോപ്പിയുടെ ഫലപ്രാപ്തി കുറവാണ്. ലാപ്രോസ്കോപ്പിക്ക് അപ്പെൻഡെക്ടമിക്ക് ഓപ്പൺ സർജറിയെ അപേക്ഷിച്ച് മുറിവ് പ്രശ്‌നങ്ങൾ കുറവാണെങ്കിലും, ആദ്യത്തേത് ഇൻട്രാ അബ്ഡൊമിനാൽ അബ്സെസുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു.

ദോഷങ്ങൾ

രോഗിയുടെ ഫലങ്ങളുടെ കാര്യത്തിൽ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ വ്യക്തമായും പ്രയോജനകരമാണെങ്കിലും, പരമ്പരാഗത ഓപ്പൺ സർജറി രീതികളുമായി താരതമ്യപ്പെടുത്തുമ്പോൾ ശസ്ത്രക്രിയാ വിദഗ്ദ്ധന്റെ വീക്ഷണകോണിൽ നിന്ന് ഈ നടപടിക്രമം കൂടുതൽ ബുദ്ധിമുട്ടാണ്:

  • ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയ്ക്ക് മതിയായ ദൃശ്യവൽക്കരണത്തിനും ഓപ്പറേറ്റീവ് മാനിപ്പുലേഷനും ന്യൂമോപെരിറ്റോണിയം ആവശ്യമാണ്.
  • ശസ്‌ത്രക്രിയ ചെയ്യുന്ന സ്ഥലത്ത്‌ ശസ്‌ത്രക്രിയ വിദഗ്ധന് ഉപകരണവും മറ്റും ചലിപ്പിക്കാനുള്ള സ്ഥലം പരിമിതമാണ്, അതിന്റെ ഫലമായി വൈദഗ്‌ധ്യം നഷ്‌ടപ്പെടുന്നു.
  • നേരിട്ടുള്ള കാഴ്ച അല്ലാത്തതിനാൽ ആഴത്തെക്കുറിച്ചുള്ള ധാരണ കുറയുന്നു.
  • ടിഷ്യൂകൾ നേരിട്ട് കൈകൊണ്ട് കൈകാര്യം ചെയ്യുന്നതിനുപകരം അവയുമായി സംവദിക്കാൻ ശസ്ത്രക്രിയാ വിദഗ്ധർ ഉപകരണങ്ങൾ ഉപയോഗിക്കണം. ഇത്തരം സാഹചര്യങ്ങളിൽ ടിഷ്യൂകളിൽ എത്രത്തോളം ബലം പ്രയോഗിക്കുന്നു എന്ന് കൃത്യമായി വിലയിരുത്താൻ കഴിയാതെ വരുന്നതിനാൽ, ടിഷ്യു നശിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ പരിമിതി ടാക്ടെയിൽ സെൻസേഷൻ കുറയ്ക്കുന്നു, ഇത് ശസ്ത്രക്രിയാവിദഗ്ധന് ടിഷ്യു ഫീൽ ചെയ്യുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നു (ട്യൂമറുകൾക്കുള്ള പാൽപെഷൻ പോലുള്ള നടപടികളിൽ ഇത് പ്രധാനമാണ്) കൂടാതെ ഇത് തുന്നലുകൾ പോലുള്ള അതിലോലമായ പ്രവർത്തനങ്ങൾ കൂടുതൽ ബുദ്ധിമുട്ടാക്കുന്നു.
  • പിവറ്റ് പോയിന്റ് കാരണം ടൂൾ എൻഡ്‌പോയിന്റുകൾ സർജന്റെ കൈകൾക്ക് വിപരീത ദിശയിലേക്ക് നീങ്ങുന്നു, ഇത് ലാപ്രോസ്‌കോപ്പിക് സർജറിയെ പഠിക്കാൻ പ്രയാസമുള്ളതാക്കുന്നു. ഇതിനെ ഫുൾക്രം ഇഫക്റ്റ് എന്ന് വിളിക്കുന്നു.
  • സാധാരണ സർജറികളിൽ (ഉദാഹരണത്തിന് കാർപൽ ടണൽ) ശസ്ത്രക്രിയ ചെയ്യുന്ന പ്രദേശം കൂടുതൽ തുറക്കാൻ കഴിയുമ്പോൾ, ഇത് സർജനെ ചുറ്റുമുള്ള ശരീരശാസ്ത്രം കാണാനും, പ്രശ്‌നം നന്നായി പരിഹരിക്കാനും അനുവദിക്കുന്നു. ഇക്കാര്യത്തിൽ, താക്കോൽദ്വാര ശസ്ത്രക്രിയ ഒരു പോരായ്മയാണ്.

അപകടസാധ്യതകൾ

ചില അപകടസാധ്യതകൾ ചുരുക്കമായി ചുവടെ വിവരിച്ചിരിക്കുന്നു:

  • ലാപ്രോസ്‌കോപ്പിക് സർജറിയിലെ പ്രധാന പ്രശ്‌നങ്ങൾ ന്യൂമോപെറിറ്റോണത്തിന്റെ കാർഡിയോപൾമോണറി പ്രഭാവം, സിസ്റ്റമിക് കാർബൺ ഡൈ ഓക്‌സൈഡ് അബ്സോർപ്ഷൻ, വെനസ് ഗ്യാസ് എംബോളിസം, ഇൻട്രാ-അബ്‌ഡോമിനൽ ഘടനകൾക്ക് ബോധപൂർവമല്ലാത്ത പരിക്കുകൾ, രോഗിയുടെ സ്ഥാനം എന്നിവയുമായി ബന്ധപ്പെട്ടതാണ്.
  • വയറിലെ അറയിലേക്ക് ട്രോകാർ തിരുകുമ്പോൾ ഉണ്ടാകുന്ന ട്രോകാർ പരിക്കുകളിൽ നിന്നാണ് ഏറ്റവും പ്രധാനപ്പെട്ട അപകടസാധ്യതകൾ. അബ്ഡൊമിനൽ വാൾ ഹെമറ്റോമ, ഉംബിലിക്കൽ ഹെർണിയ, ഉംബിലിക്കൽ വൂണ്ട് അണുബാധ, രക്തക്കുഴലുകൾ അല്ലെങ്കിൽ ചെറുകുടൽ /വൻകുടലിലേക്ക് ഉപകരണം തുളച്ചുകയറുന്നതും പരിക്കുകളിൽ ഉൾപ്പെടുന്നു. ബോഡി മാസ് ഇൻഡക്സ് കുറവുള്ള രോഗികളിൽ ഇത്തരം പരിക്കുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു. ഈ പരിക്കുകൾ അപൂർവ്വമാണെങ്കിലും, ഇത് മൂലം കാര്യമായ സങ്കീർണതകൾ ഉണ്ടാകാം. രക്തക്കുഴലുകളുടെ പരിക്കുകൾ രക്തസ്രാവത്തിന് കാരണമായേക്കാം, അത് ജീവന് ഭീഷണിയാകാം. കുടലിലെ പരിക്കുകൾ പെരിടോണിറ്റിസിന് കാരണമാകും. ഈ പരിക്കുകൾ എത്രയും വേഗം തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്
  • ഓങ്കോളജിക്കൽ ലാപ്രോസ്കോപ്പിക് നടപടിക്രമങ്ങളിൽ പോർട്ട് സൈറ്റ് മെറ്റാസ്റ്റേസിന്റെ അപകടസാധ്യതയുണ്ട്, പ്രത്യേകിച്ച് പെരിറ്റോണിയൽ കാർസിനോമാറ്റോസിസ് ഉള്ള രോഗികളിൽ. ട്രോകാർ സൈറ്റ് സംരക്ഷണം, ട്രോക്കറുകളുടെ മിഡ്‌ലൈൻ പ്ലെയ്‌സ്‌മെന്റ് എന്നിങ്ങനെയുള്ള പ്രത്യേക നടപടികളിലൂടെ ക്യാൻസറിന്റെ അയാട്രോജെനിക് വ്യാപനത്തിന്റെ ഈ സംഭവങ്ങൾ കുറയ്ക്കാം.
  • ഇലക്ടറോഡ് ഉപയോഗിക്കുന്ന നടപടിക്രമങ്ങളിൽ ചില രോഗികൾക്ക് ശസ്ത്രക്രിയാ വിദഗ്ധർക്ക് ദൃശ്യമാകാത്ത തരം വൈദ്യുത പൊള്ളലേറ്റിട്ടുണ്ടാവാം. തത്ഫലമായുണ്ടാകുന്ന പരിക്കുകൾ അവയവങ്ങളിൽ സുഷിരങ്ങളുണ്ടാക്കുകയും പെരിടോണിറ്റിസിന് കാരണമാവുകയും ചെയ്യും.
  • ഏകദേശം 20% രോഗികളും ശസ്ത്രക്രിയയ്ക്കിടെ ഹൈപ്പോഥെർമിയയ്ക്കും ഇൻസുഫ്ലേഷൻ സമയത്ത് തണുത്തതും വരണ്ടതുമായ വാതകങ്ങളിലേക്കുള്ള എക്സ്പോഷർ കാരണം പെരിറ്റോണിയൽ ട്രോമയ്ക്ക് വിധേയമാകുന്നു. ഇൻസുഫ്ലേഷനായി ചൂടാക്കിയതും ഹ്യുമിഡിഫൈ ചെയ്തതുമായ CO2 ഉപയോഗിക്കുന്ന സർജിക്കൽ ഹ്യുമിഡിഫിക്കേഷൻ തെറാപ്പിയുടെ ഉപയോഗം ഈ അപകടസാധ്യത കുറയ്ക്കുന്നതായി കാണിക്കുന്നു.
  • വയറിലെ അറയിൽ (അബ്ഡൊമിനൽ കാവിറ്റി) എത്തുന്ന എല്ലാ CO2-ഉം ശസ്ത്രക്രിയയ്ക്കിടെയുള്ള മുറിവുകളിലൂടെ നീക്കം ചെയ്യപ്പെടുന്നില്ല. ഇത് മൂലം ഗ്യാസ് ഉയരാൻ പ്രവണത കാണിക്കുന്നു, അടിവയറ്റിൽ CO2 ന്റെ ഒരു പോക്കറ്റ് ഉയരുമ്പോൾ, അത് ഡയഫ്രത്തിന് (തൊറാസിക് അറകളിൽ നിന്ന് വയറിനെ വേർതിരിക്കുകയും ശ്വസനം സുഗമമാക്കുകയും ചെയ്യുന്ന പേശി) നേരെ തള്ളുന്നു, ഇതിന് ഫ്രെനിക് നാഡിയിൽ സമ്മർദ്ദം ചെലുത്താൻ കഴിയും. ഉദാഹരണത്തിന്, ഏകദേശം 80% സ്ത്രീകളിലും ഇത് രോഗിയുടെ തോളിലേക്ക് നീളുന്ന വേദനയുടെ ഒരു സംവേദനം ഉണ്ടാക്കുന്നു. എല്ലാ സാഹചര്യങ്ങളിലും, വേദന ക്ഷണികമാണ്, കാരണം ശരീര കോശങ്ങൾ CO2 ആഗിരണം ചെയ്യുകയും ശ്വസനത്തിലൂടെ അതിനെ ഇല്ലാതാക്കുകയും ചെയ്യും.
  • ഇൻട്രാ-അബ്‌ഡോമിനൽ അഡീഷൻ രൂപീകരണം ലാപ്രോസ്കോപ്പിക്, ഓപ്പൺ സർജറി എന്നിവ രണ്ടുമായി ബന്ധപ്പെട്ട അപകടസാധ്യതയാണ്, ഇത് പരിഹരിക്കപ്പെടാത്ത പ്രശ്‌നമായി തുടരുന്നു.

റോബോട്ടിക് ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ

ലാപ്രോസ്കോപ്പി 
ഒരു ലാപ്രോസ്കോപ്പിക് റോബോട്ടിക് സർജറി യന്ത്രം.

സമീപ വർഷങ്ങളിൽ, ശസ്ത്രക്രിയാ വിദഗ്ധരെ സഹായിക്കാൻ ഇലക്ട്രോണിക് ഉപകരണങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചില ഉദാഹരണങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • വിഷ്വൽ മാഗ്നിഫിക്കേഷൻ- ഒരു വലിയ വ്യൂവിംഗ് സ്ക്രീനിന്റെ ഉപയോഗം ദൃശ്യപരത മെച്ചപ്പെടുത്തുന്നു
  • സ്ഥിരത- യന്ത്രസാമഗ്രികൾ അല്ലെങ്കിൽ വിറയ്ക്കുന്ന മനുഷ്യ കൈകൾ കാരണമുള്ള വൈബ്രേഷനുകളുടെ ഇലക്ട്രോമെക്കാനിക്കൽ ഡാംപിംഗ്
  • സിമുലേറ്ററുകൾ- ശസ്ത്രക്രിയയിൽ ഫിസിഷ്യൻമാരുടെ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക വെർച്വൽ റിയാലിറ്റി പരിശീലന ഉപകരണങ്ങളുടെ ഉപയോഗം
  • മുറിവുകളുടെ എണ്ണം കുറയുന്നു

വികസ്വര രാജ്യങ്ങൾക്ക് റോബോട്ടിക് സർജറി ഒരു പരിഹാരമായി കണക്കാക്കപ്പെടുന്നു, അതിലൂടെ ഒരു ആശുപത്രിയിൽ ഇരുന്നുകൊണ്ട് ശസ്ത്രക്രിയ വിദഗ്ധന് വിദൂര സ്ഥലങ്ങളിൽ നിരവധി വിദൂര യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയും. പരിശീലനം ലഭിച്ച ഡോക്ടർമാരെ യുദ്ധത്തിൽ നിന്ന് സുരക്ഷിതരാക്കിക്കൊണ്ട്, മൊബൈൽ വൈദ്യസഹായം നൽകുകയെന്ന ഉദ്ദേശ്യത്തോടെ റോബോട്ടിക് സർജറിക്കുള്ള സാധ്യതകൾക്ക് സൈനിക താൽപ്പര്യവുമുണ്ട്. 

2022 ജനുവരിയിൽ, ഒരു റോബോട്ട്, മനുഷ്യന്റെ സഹായമില്ലാതെ ആദ്യത്തെ വിജയകരമായ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ നടത്തി. പന്നിയുടെ മൃദുവായ ടിഷ്യുവിലാണ് റോബോട്ട് ശസ്ത്രക്രിയ നടത്തിയത്. കുടലിന്റെ രണ്ട് അറ്റങ്ങൾ ബന്ധിപ്പിക്കുന്ന ഒരു പ്രക്രിയയായ ഇൻടെസ്റ്റിനൽ അനസ്റ്റോമോസിസിൽ ഇത് വിജയിച്ചു. സ്മാർട്ട് ടിഷ്യൂ ഓട്ടോണമസ് റോബോട്ട് (STAR) എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിനെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ഗവേഷകരുടെ ഒരു സംഘം രൂപകല്പന ചെയ്തതാണ്.

നോൺ-റോബോട്ടിക് ഹാൻഡ് ഗൈഡഡ് അസിസ്റ്റഡ് സിസ്റ്റംസ്

സമയവും പണവും ലാഭിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള ഒറ്റ-കൈകൊണ്ട് ഉപയോഗിക്കാവുന്ന ഉപയോക്തൃ-സൗഹൃദ നോൺറോബോട്ടിക് സഹായ സംവിധാനങ്ങളുമുണ്ട്. ഈ സഹായ ഉപകരണങ്ങൾ സാധാരണ മെഡിക്കൽ റോബോട്ടിക് സിസ്റ്റങ്ങളുടെ നിയന്ത്രണങ്ങളാൽ ബന്ധിക്കപ്പെട്ടിട്ടില്ല. ഈ സംവിധാനങ്ങൾ സർജന്റെയും ടീമിന്റെയും സാധ്യതകൾ വർദ്ധിപ്പിക്കുന്നു.

ലാപ്രോസ്കോപ്പി, കാര്യമായ സങ്കീർണതകളില്ലാതെ അന്തിമ രോഗനിർണയം നടത്താൻ സഹായിക്കുമെങ്കിലും രോഗനിർണ്ണയത്തിനുള്ള പ്രാഥമിക മാർഗ്ഗമായി ഇത് ഉപയോഗിക്കാമോ എന്നതിന് കൂടുതൽ തെളിവുകൾ ആവശ്യമാണ്.

ചരിത്രം

ലാപ്രോസ്കോപ്പി 
ഹാൻസ് ക്രിസ്റ്റ്യൻ യാക്കോബായസ്

ലാപ്രോസ്കോപ്പിക് സമീപനത്തിന്റെ തുടക്കക്കാരനായി ഒരു വ്യക്തിയെ മാത്രം അവതരിപ്പിക്കുന്നത് പ്രയാസമാണ്. 1901-ൽ ജർമ്മനിയിലെ ഡ്രെസ്‌ഡനിലെ ജോർജ്ജ് കെല്ലിംഗ് ആണ് നായ്ക്കളിൽ ആദ്യത്തെ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയ നടത്തിയത്. മനുഷ്യരിൽ ആദ്യത്തെ ലാപ്രോസ്‌കോപ്പിക് ഓപ്പറേഷൻ നടത്തിയത് 1910-ൽ സ്വീഡനിലെ ഹാൻസ് ക്രിസ്റ്റ്യൻ ജാക്കോബായസ് ആണ്.

തുടർന്നുള്ള ദശാബ്ദങ്ങളിൽ, നിരവധി വ്യക്തികൾ ലാപ്രോസ്കോപ്പിയുടെ സമീപനം കൂടുതൽ പരിഷ്കരിക്കുകയും ജനകീയമാക്കുകയും ചെയ്തു. കമ്പ്യൂട്ടർ ചിപ്പ് അധിഷ്‌ഠിത ടെലിവിഷൻ ക്യാമറകളുടെ വരവ് ലാപ്രോസ്‌കോപ്പി മേഖലയിലെ ഒരു പ്രധാന സംഭവമായിരുന്നു. ഈ സാങ്കേതിക കണ്ടുപിടിത്തം ഒരു മോണിറ്ററിലേക്ക് ഓപ്പറേറ്റീവ് ഫീൽഡിന്റെ മാഗ്നിഫൈഡ് കാഴ്‌ച പ്രൊജക്റ്റ് ചെയ്യുന്നതിനുള്ള മാർഗങ്ങൾ നൽകി, അതേ സമയം, ഓപ്പറേറ്റിംഗ് സർജന്റെ രണ്ട് കൈകളും സ്വതന്ത്രമാക്കുകയും അതുവഴി സങ്കീർണ്ണമായ ലാപ്രോസ്കോപ്പിക് നടപടിക്രമങ്ങൾ സുഗമമാക്കുകയും ചെയ്തു.

ആധുനിക ഡയഗ്നോസ്റ്റിക് ലാപ്രോസ്കോപ്പിയെക്കുറിച്ചുള്ള ആദ്യത്തെ പ്രസിദ്ധീകരണം 1947-ൽ റൗൾ പാമർ ആരംഭിച്ചു, തുടർന്ന് ഹാൻസ് ഫ്രാങ്കൻഹൈമിന്റെയും കുർട്ട് സെമ്മിന്റെയും പ്രസിദ്ധീകരണം പുറത്തിറങ്ങി, ഇരുവരും 1970-കളുടെ മധ്യത്തിൽ CO
2
ഹിസ്റ്ററോസ്കോപ്പി ചെയ്തുവന്നിരുന്നു.

ഐവിഎഫിന്റെ തുടക്കക്കാരിൽ ഒരാളായ പാട്രിക് സ്റ്റെപ്‌റ്റോ, യുകെയിൽ ലാപ്രോസ്കോപ്പി ജനകീയമാക്കിയതിൽ പ്രധാനിയാണ്. 1967-ൽ Laparoscopy in Gynaecology എന്ന പാഠപുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു.

ഗൈനക്കോളജിക്കൽ രോഗനിർണയം

ഗൈനക്കോളജിയിൽ, ഗർഭപാത്രം, അണ്ഡാശയങ്ങൾ, ഫാലോപ്യൻ ട്യൂബുകൾ എന്നിവയുടെ പുറംഭാഗം പരിശോധിക്കാൻ ഡയഗ്നോസ്റ്റിക് ലാപ്രോസ്കോപ്പി ഉപയോഗിക്കാം, ഉദാഹരണത്തിന്, സ്ത്രീ വന്ധ്യത നിർണ്ണയിക്കുന്നതിൽ. സാധാരണയായി, ഒരു മുറിവ് പൊക്കിളിനടുത്തും രണ്ടാമത്തേത് പ്യൂബിക് ഹെയർലൈനിന് സമീപവും സ്ഥാപിക്കുന്നു. ട്രാൻസ്‌വാജിനൽ ആപ്ലിക്കേഷനായി പരിഷ്‌ക്കരിച്ച ഫെർട്ടിലോസ്‌കോപ്പ് എന്ന പ്രത്യേക തരം ലാപ്രോസ്‌കോപ്പ് ഉപയോഗിക്കാം. റീപ്രൊഡകടീവ് ട്രാക്റ്റിലെ തടസ്സങ്ങൾ കണ്ടെത്തുന്നതിന് ഒരു ഡൈ ടെസ്റ്റ് നടത്താം, അതിൽ ഇരുണ്ട നീല ഡൈ സെർവിക്സിലൂടെ കടത്തിവിടുകയും അണ്ഡാശയത്തിലേക്ക് ഫാലോപ്യൻ ട്യൂബിലൂടെ കടന്നുപോകുന്ന അതിനു പിറകെ ലാപ്രോസ്കോപ്പ് കടത്തിവിടുകയും ചെയ്യുന്നു.

ഇതും കാണുക

  • ആർത്രോസ്കോപ്പിക് ശസ്ത്രക്രിയ
  • ശസ്ത്രക്രിയാ നടപടിക്രമങ്ങളുടെ ഇൻവേസീവ്നെസ്
  • ലാപ്രോട്ടമി, വയറിലെ ഓപ്പറേഷനുകൾക്കുള്ള പഴയ ഓപ്പൺ സർജറി ടെക്നിക്
  • നാച്ചുറൽ ഓറിഫിസ് ട്രാൻസ്ലൂമെനൽ എൻഡോസ്കോപ്പിക് സർജറി
  • പെർക്യുട്ടേനിയസ് (ശസ്ത്രക്രിയ)
  • റിവിഷൻ വൈറ്റ് ലോസ് സർജറി
  • സിംഗിൾ പോർട്ട് ലാപ്രോസ്കോപ്പി

അവലംബം

പുറം കണ്ണികൾ

Tags:

ലാപ്രോസ്കോപ്പി ലാപ്രോസ്കോപ്പുകളുടെ തരങ്ങൾലാപ്രോസ്കോപ്പി അപകടസാധ്യതകൾലാപ്രോസ്കോപ്പി റോബോട്ടിക് ക് ശസ്ത്രക്രിയലാപ്രോസ്കോപ്പി നോൺ-റോബോട്ടിക് ഹാൻഡ് ഗൈഡഡ് അസിസ്റ്റഡ് സിസ്റ്റംസ്ലാപ്രോസ്കോപ്പി ചരിത്രംലാപ്രോസ്കോപ്പി ഗൈനക്കോളജിക്കൽ രോഗനിർണയംലാപ്രോസ്കോപ്പി ഇതും കാണുകലാപ്രോസ്കോപ്പി അവലംബംലാപ്രോസ്കോപ്പി പുറം കണ്ണികൾലാപ്രോസ്കോപ്പി

🔥 Trending searches on Wiki മലയാളം:

മോഹൻലാൽഇന്തോനേഷ്യഖുർആൻമുഗൾ സാമ്രാജ്യംപറയിപെറ്റ പന്തിരുകുലംബുദ്ധമതത്തിന്റെ ചരിത്രംകുരിശ്അമേരിക്കൻ ഐക്യനാടുകളുടെ സംസ്ഥാന പക്ഷികൾകാർList of countriesമലനട ക്ഷേത്രംമലയാളഭാഷാചരിത്രംപൂന്താനം നമ്പൂതിരിസഞ്ജു സാംസൺകേരള സാഹിത്യ അക്കാദമി പുരസ്കാരംമുഹമ്മദ്സ്വഹീഹുൽ ബുഖാരിഖുറൈഷിമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഇന്ദിരാ ഗാന്ധിഐക്യരാഷ്ട്രസഭപൗലോസ് അപ്പസ്തോലൻമാലിദ്വീപ്നാഴികചന്ദ്രൻകുടുംബശ്രീമസ്ജിദുൽ അഖ്സനികുതിവരുൺ ഗാന്ധിഅനു ജോസഫ്ഗായത്രീമന്ത്രംഖൻദഖ് യുദ്ധംസൂര്യൻയൂദാ ശ്ലീഹാഇല്യൂമിനേറ്റിഡെൽഹിലോക്‌സഭസ്മിനു സിജോഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്ചെറുകഥആർത്തവചക്രവും സുരക്ഷിതകാലവുംമണിപ്രവാളംവടക്കൻ പാട്ട്സൂക്ഷ്മജീവിമൂന്നാർപഴുതാരമണിപ്പൂർപ്രേമം (ചലച്ചിത്രം)എൽ നിനോദേശാഭിമാനി ദിനപ്പത്രംകേരളത്തിലെ നാടൻ കളികൾഉമവി ഖിലാഫത്ത്ആഗോളതാപനംയോനികരിങ്കുട്ടിച്ചാത്തൻഹംസആർത്തവചക്രംനോമ്പ് (ക്രിസ്തീയം)മുഅ്ത യുദ്ധംമദീനമംഗളൂരുവളയം (ചലച്ചിത്രം)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യനെന്മാറ വല്ലങ്ങി വേലജനാധിപത്യംസ്വവർഗവിവാഹംമാങ്ങആനവയോമിങ്കോയമ്പത്തൂർ ജില്ലഓസ്ട്രേലിയപന്തിയോസ് പീലാത്തോസ്അഷിതമരണംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഇന്ത്യയിലെ ഹരിതവിപ്ലവംഇസ്ലാമിലെ പ്രവാചകന്മാർ🡆 More