റേ ബ്രാഡ്ബുറി

ഒരു അമേരിക്കൻ എഴുത്തുകാരനായിരുന്നു റായ് ബ്രാഡ്ബറി(August 22, 1920 – June 5, 2012).

1953-ൽ എഴുതിയ ഫാരൻഹീറ്റ് 451 എന്ന നോവലിലൂടെയും, ദ മാർട്ടിൻ ക്രോണിക്കിൾസ്(1950), ദ ഇലുസ്ട്രേറ്റഡ് മാൻ (1951) എന്നീ ശീർഷകങ്ങളിൽ പ്രസിദ്ധീകരിച്ച ശാസ്ത്ര കല്പിതകഥകളിലൂടെയുമാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്.

റേ ബ്രാഡ്ബുറി
Ray Bradbury in December 2009
Ray Bradbury in December 2009
ജനനം(1920-08-22)ഓഗസ്റ്റ് 22, 1920
Waukegan, Illinois
മരണംജൂൺ 5, 2012(2012-06-05) (പ്രായം 91)
Los Angeles, California
ദേശീയതAmerican
Period1938–2012
GenreScience fiction, fantasy, horror fiction, mystery (fiction)
ശ്രദ്ധേയമായ രചന(കൾ)The Martian Chronicles, Fahrenheit 451, Something Wicked This Way Comes
കയ്യൊപ്പ്റേ ബ്രാഡ്ബുറി
വെബ്സൈറ്റ്
http://www.raybradbury.com/

ശാസ്ത്രകഥാ സാഹിത്യത്തെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുടെ ഭാഗമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച എഴുത്തുകാരനാണ്. നിരവധി നൂതനാശയങ്ങൾ തന്റെ നോവലുകളിലൂടെ അവതരിപ്പിച്ച ബ്രാഡ്ബുറി ജീവിതാവസാനകാലത്തും സജീവമായിരുന്നു.

ജീവിതരേഖ

1953ൽ രചിച്ച "ഫാരൻഹീറ്റ് 451" എന്ന ശാസ്ത്രനോവലാണ് ബ്രാഡ്ബുറിയെ പ്രശസ്തിയിലേക്കുയർത്തിയത്. പുസ്തകങ്ങൾ നിരോധിക്കപ്പെടുന്ന ഒരുകാലത്തെ പ്രതിപാദിക്കുന്നതായിരുന്നു "ഫാരൻഹീറ്റ് 451". ടെലിവിഷൻ വായനയെ നശിപ്പിക്കുന്നത് എങ്ങനെയെന്ന കഥയാണ് അതിലെന്ന് ബ്രാഡ്ബുറി പറഞ്ഞിട്ടുണ്ട്. ഈ നോവൽ 1966ൽ ഫ്രാൻസ്വാ ത്രൂഫോ സിനിമയാക്കി. പന്ത്രണ്ടുകാരനായിരുന്ന സമയത്തെ അതേ മാനസികാവസ്ഥയാണ് തനിക്കിപ്പോഴുമെന്ന് എൺപതാം പിറന്നാളാഘോഷവേളയിലും ബ്രാഡ്ബുറി പറഞ്ഞിരുന്നു. ചൊവ്വയെ കോളനിയാക്കാനുള്ള മനുഷ്യന്റെ ശ്രമത്തെ അവതരിപ്പിച്ച "ദ മാർഷ്യൻ ക്രോണിക്കിൾസും" (1950) ബ്രാഡ്ബുറിയുടെ ശ്രദ്ധേയ രചനയാണ്. എഴുപതുവർഷത്തോളം നീണ്ട സാഹിത്യജീവിതത്തിൽ അറുനൂറോളം ശാസ്ത്രകഥകളും 50 പുസ്തകങ്ങളും രചിച്ചു. 36 ഭാഷകളിലായി ബ്രാഡ്ബുറിയുടെ രചനകളുടെ 80 ലക്ഷം പ്രതികളാണ് വിറ്റഴിഞ്ഞത്.

ഭാര്യ മാർഗരിറ്റ് 2003ൽ മരിച്ചു. നാല് പെൺമക്കളുണ്ട്.

കൃതികൾ

  • ദ മാർഷ്യൻ ക്രോണിക്കിൾസ് (1950)
  • ഫാരൻഹീറ്റ് 451 (1953)
  • ഡാൻഡലിയോൺ വൈൻ (1957)
  • സംതിംഗ് വിക്ക്ഡ് ദിസ് വേ കംസ് (1962)
  • ദ ഫെയർവെൽ സമ്മർ (2006)

പുരസ്കാരങ്ങൾ

  • നാഷണൽ മെഡൽ ഓഫ് ആർട്ട്സ് 1974
  • എമ്മി അവാർഡ്
  • സർ ആർതർ ക്ലാർക്ക് അവാർഡ്

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

റേ ബ്രാഡ്ബുറി 
വിക്കിചൊല്ലുകളിലെ റേ ബ്രാഡ്ബുറി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

Tags:

റേ ബ്രാഡ്ബുറി ജീവിതരേഖറേ ബ്രാഡ്ബുറി കൃതികൾറേ ബ്രാഡ്ബുറി പുരസ്കാരങ്ങൾറേ ബ്രാഡ്ബുറി അവലംബംറേ ബ്രാഡ്ബുറി പുറമെ നിന്നുള്ള കണ്ണികൾറേ ബ്രാഡ്ബുറി

🔥 Trending searches on Wiki മലയാളം:

തണ്ണീർമുക്കംപേരാവൂർതെങ്ങ്ജയഭാരതിഅൽഫോൻസാമ്മജവഹർലാൽ നെഹ്രുമാമുക്കോയകൽപറ്റആനമുടിടെസ്റ്റോസ്റ്റിറോൺപത്തനംതിട്ട ജില്ലകാഞ്ചിയാർ ഗ്രാമപഞ്ചായത്ത്ഇലന്തൂർകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികആനന്ദം (ചലച്ചിത്രം)മുണ്ടക്കയംകുര്യാക്കോസ് ഏലിയാസ് ചാവറതകഴിവള്ളത്തോൾ നാരായണമേനോൻമുട്ടം, ഇടുക്കി ജില്ലപാണ്ടിക്കാട്സ്വരാക്ഷരങ്ങൾപാമ്പാടി രാജൻപാർക്കിൻസൺസ് രോഗംപൂങ്കുന്നംഖസാക്കിന്റെ ഇതിഹാസംഹൃദയാഘാതംപുലാമന്തോൾതത്തമംഗലംനക്ഷത്രം (ജ്യോതിഷം)അവിഭക്ത സമസ്തകക്കുകളി (നാടകം)ബൈബിൾ2022 ഫിഫ ലോകകപ്പ്മുതുകുളംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികവാഴക്കുളംരാമചരിതംകൊയിലാണ്ടിഇന്ത്യാചരിത്രംഎഴുകോൺവിവരാവകാശനിയമം 2005ആര്യനാട്കാഞ്ഞിരപ്പള്ളിആളൂർനന്ദിയോട് ഗ്രാമപഞ്ചായത്ത്സോമയാഗംശുഭാനന്ദ ഗുരുസംഘകാലംകലവൂർഗുരുവായൂർഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംവിഷുവല്ലപ്പുഴ ഗ്രാമപഞ്ചായത്ത്ആർത്തവംചക്കരക്കല്ല്പുത്തൂർ ഗ്രാമപഞ്ചായത്ത്ക്രിസ്റ്റ്യാനോ റൊണാൾഡോപാഞ്ചാലിമേട്ആണിരോഗംഅബ്ദുന്നാസർ മഅദനിചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്പഴനി മുരുകൻ ക്ഷേത്രംചക്കകുതിരാൻ‌മലനാട്ടിക ഗ്രാമപഞ്ചായത്ത്കല്യാണി പ്രിയദർശൻനടുവണ്ണൂർ ഗ്രാമപഞ്ചായത്ത്ഇന്ത്യയുടെ ഭരണഘടനഭാർഗ്ഗവീനിലയംപുതുക്കാട്വലപ്പാട്കോവളംകീഴില്ലംകുളത്തൂപ്പുഴകേരള സാഹിത്യ അക്കാദമിബേക്കൽതെയ്യംകാളി🡆 More