യൂസഫ് റാസ ഗീലാനി

ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പാകിസ്താൻ പ്രധാനമന്ത്രിയാണ് യൂസുഫ് റാസ ഗീലാനി (Urdu, Saraiki: یوسف رضا گیلانی; English IPA: jusæf ɾæzə ɡillɑnɪ̈; ജനനം : 1952).

കോടതിയലക്ഷ്യക്കേസിൽ പാക് സുപ്രീം കോടതി ഗീലാനിയെ 2012 ജൂൺ 19-നു് അയോഗ്യനാക്കി. അഞ്ചുവർഷത്തേക്കാണ് പൊതുസ്ഥാനങ്ങൾ വഹിക്കുന്നതിന് അയോഗ്യത. അധികാരത്തിലിരിക്കുമ്പോൾ ശിക്ഷിക്കപ്പെടുന്ന ആദ്യ പാക് പ്രധാനമന്ത്രി.

യൂസഫ് റാസ ഗീലാനി
یوسف رضا گیلانی
യൂസഫ് റാസ ഗീലാനി
Prime Minister of Pakistan
ഓഫീസിൽ
25 March 2008 – 26 April 2012
രാഷ്ട്രപതിപർവേസ് മുഷറഫ്
Muhammad Mian Soomro (Acting)
Asif Ali Zardari
മുൻഗാമിMuhammad Mian Soomro
പിൻഗാമിMakhdoom Shahbuddin
Speaker of the National Assembly
ഓഫീസിൽ
17 October 1993 – 16 February 1997
DeputySyed Zafar Ali Shah
മുൻഗാമിGohar Ayub Khan
പിൻഗാമിElahi Bux Soomro
വ്യക്തിഗത വിവരങ്ങൾ
ജനനം (1952-06-09) 9 ജൂൺ 1952  (71 വയസ്സ്)
Karachi, Pakistan
രാഷ്ട്രീയ കക്ഷിപാകിസ്താൻ പീപ്പിൾസ് പാർടി
പങ്കാളിFauzia Giillani
കുട്ടികൾ4
അൽമ മേറ്റർForman Christian College
Government College University
University of the Punjab

ജീവിതരേഖ

സിന്ധ് പ്രവിശ്യയിലെ കറാച്ചിയിൽ ജനിച്ചു. പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദമെടുത്ത് സർക്കാർ സർവീസിൽ ചേർന്നു. മുസ്‌ലിം ലീഗിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. പ്രധാനമന്ത്രിയായിരുന്ന സുൾഫിക്കർ അലി ഭൂട്ടോ വധിക്കപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹം ഭൂട്ടോയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടിയിൽ ചേർന്നത്. 2008 മാർച്ചിൽ പ്രധാനമന്ത്രിയായി.

പ്രധാനമന്ത്രി എന്ന നിലയിൽ

പ്രധാനമന്ത്രിപദത്തിലെ ആദ്യദിനത്തിൽ യൂസഫ് റാസ ഗീലാനി ഒപ്പുവെച്ച ആദ്യ ഉത്തരവുകളിലൊന്ന്, മുൻസൈനികഭരണാധികാരി പർവെസ് മുഷറഫ് വീട്ടുതടങ്കലിലാക്കിയ മുൻ ചീഫ് ജസ്റ്റിസ് ഇഫ്തിഖർ ചൗധരിയെ മോചിപ്പിക്കാനായിരുന്നു.
പ്രസിഡന്റ് ആസിഫലി സർദാരിക്കെതിരായ അഴിമതിക്കേസുകൾ പുനരുജ്ജീവിപ്പിക്കാൻ സ്വിസ് അധികൃതർക്ക് കത്തയയ്ക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാൻ തയ്യാറാവാത്തതിനെത്തുടർന്നാണ് പ്രധാനമന്ത്രിക്കെതിരെ കോടതിയലക്ഷ്യക്കേസെടുത്തത്. കേസിൽ ഗീലാനി കുറ്റക്കാരനാണെന്ന് സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് ഏപ്രിൽ 26-ന് വിധിച്ചിരുന്നു. ജയിലിലിടാൻ മുതിരാതെ കോടതി പിരിയുംവരെയുള്ള പ്രതീകാത്മക ശിക്ഷയാണ് അദ്ദേഹത്തിനു വിധിച്ചത്. ഒരു മിനിറ്റുപോലും നീളാതിരുന്ന പ്രതീകാത്മക തടവുശിക്ഷയ്ക്കെതിരെ ഒരുമാസത്തിനകം അപ്പീൽ നൽകാമായിരുന്നെങ്കിലും ഗീലാനി അതിന് തയ്യാറാകാതിരുന്നത് കോടതി നടപടി എളുപ്പമാക്കി. ഇതാദ്യമായാണ് പാകിസ്താനിൽ പ്രധാനമന്ത്രിയെ കോടതി പുറത്താക്കുന്നത്. കോടതി ശിക്ഷിച്ച ആദ്യ പ്രധാനമന്ത്രിയും ഗീലാനിയാണ്.

വിവാദങ്ങൾ

ഗീലാനിക്കും അദ്ദേഹം നയിച്ച പാകിസ്താൻ പീപ്പിൾസ് പാർട്ടി(പി.പി.പി.) സർക്കാറിനുമെതിരെ സുപ്രീംകോടതി സ്വീകരിച്ച നിലപാടുകൾക്കുപിന്നിൽ സൈന്യത്തിന്റെ താത്പര്യങ്ങളാണെന്നും ആക്ഷേപമുണ്ട്.
പ്രസിഡന്റായ ആസിഫലി സർദാരി മുമ്പു ചെയ്ത അഴിമതികളുടെ പേരിലാണ് ഗീലാനിക്കു കോടതി കയറേണ്ടിവന്നത്. പ്രസിഡന്റ് എന്ന നിലയിൽ സർദാരിക്കു നിയമപരിരക്ഷയുണ്ടെന്നും അദ്ദേഹത്തിനെതിരായ കേസുകൾ പുനരുജ്ജീവിപ്പിക്കാനാവില്ലെന്നുമായിരുന്നു ഗീലാനിയുടെ നിലപാട്. പ്രധാനമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുമ്പോൾ കോടതിയോട് മറുപടി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം വാദിച്ചു.

അവലംബം

പുറം കണ്ണികൾ

SC Disqualified PM Yousaf Raza Gilani in Contempt of Court Case

Syed Yousuf Raza Gilani Disqualified as PM Archived 2012-06-21 at the Wayback Machine.

യൂസഫ് റാസ ഗീലാനി  Pakistan portal
യൂസഫ് റാസ ഗീലാനി  Government of Pakistan portal

Tags:

യൂസഫ് റാസ ഗീലാനി ജീവിതരേഖയൂസഫ് റാസ ഗീലാനി പ്രധാനമന്ത്രി എന്ന നിലയിൽയൂസഫ് റാസ ഗീലാനി വിവാദങ്ങൾയൂസഫ് റാസ ഗീലാനി അവലംബംയൂസഫ് റാസ ഗീലാനി പുറം കണ്ണികൾയൂസഫ് റാസ ഗീലാനിജൂൺ 19പാകിസ്താൻ

🔥 Trending searches on Wiki മലയാളം:

അഞ്ചാംപനിനക്ഷത്രവൃക്ഷങ്ങൾടിപ്പു സുൽത്താൻമൊത്ത ആഭ്യന്തര ഉത്പാദനംആമാശയംനവരത്നങ്ങൾഈദുൽ ഫിത്ർഅല്ലാഹുഓസ്റ്റിയോപൊറോസിസ്രാജീവ് ചന്ദ്രശേഖർഇന്ത്യയുടെ ദേശീയ ചിഹ്നംആമസോൺ.കോംകുമാരസംഭവംസി.എച്ച്. മുഹമ്മദ്കോയഇബ്രാഹിംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികകോവിഡ്-19ജി. ശങ്കരക്കുറുപ്പ്ചിക്കൻപോക്സ്തിരുവിതാംകൂർതുളസിത്തറഅയ്യപ്പൻഒ.എൻ.വി. കുറുപ്പ്ശിവൻദാവൂദ്ജനാധിപത്യംഹനുമാൻഉമ്മു സൽമമലങ്കര മാർത്തോമാ സുറിയാനി സഭസൂര്യനെല്ലി സ്ത്രീപീഡനക്കേസ്സംഘകാലംകലിയുഗംഇബ്രാഹിം ഇബിനു മുഹമ്മദ്ഈജിപ്റ്റ്ഫത്ഹുൽ മുഈൻമാലിക് ഇബ്ൻ ദിനാർയോഗാഭ്യാസംപന്ന്യൻ രവീന്ദ്രൻമനുഷ്യ ശരീരംകുരിശിലേറ്റിയുള്ള വധശിക്ഷമഴകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)വർണ്ണവിവേചനംഹുദൈബിയ സന്ധികെ.കെ. ശൈലജയോദ്ധാഅന്വേഷിപ്പിൻ കണ്ടെത്തുംതൈക്കാട്‌ അയ്യാ സ്വാമികലാമണ്ഡലം സത്യഭാമനിക്കോള ടെസ്‌ലതകഴി സാഹിത്യ പുരസ്കാരംവിരാട് കോഹ്‌ലിഇന്ത്യഇന്ത്യയുടെ ദേശീയപതാകനോവൽസംസംവിഭക്തിഭാരതീയ സ്റ്റേറ്റ് ബാങ്ക്Propionic acidന്യൂട്ടന്റെ ചലനനിയമങ്ങൾകറുപ്പ് (സസ്യം)കൊല്ലൂർ മൂകാംബികാക്ഷേത്രംഎം.ടി. വാസുദേവൻ നായർനിർദേശകതത്ത്വങ്ങൾസൗരയൂഥംഓവർ-ദ-ടോപ്പ് മീഡിയ സർവ്വീസ്പടയണിറഫീക്ക് അഹമ്മദ്ഈലോൺ മസ്ക്മഹാത്മാ ഗാന്ധിബാലചന്ദ്രൻ ചുള്ളിക്കാട്യർമൂക് യുദ്ധംബിഗ് ബോസ് (മലയാളം സീസൺ 4)ഇസ്രയേലും വർണ്ണവിവേചനവുംഹലോചമയ വിളക്ക്കുമാരനാശാൻഇംഗ്ലണ്ട്‌ ദേശീയ ഫുട്ബോൾ ടീം🡆 More