മൈസൂർ കൊട്ടാരം

കർണാടകത്തിലെ മൈസൂരുവിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഒരു കൊട്ടാരമാണ് മൈസൂർ കൊട്ടാരം.

അംബാ വിലാസ് കൊട്ടാരം എന്നും ഇത് പ്രാദേശികമായ് അറിയപ്പെടുന്നു. മൈസൂരു ഭരിച്ചിരുന്ന വാഡിയാർ രാജവംശത്തിന്റെ ഔദ്യോഗിക വസതിയായിരുന്നു ഈ കൊട്ടാരം.

മൈസൂർ കൊട്ടാരം
മൈസൂർ കൊട്ടാരം
A corner view of Mysore Palace
Built1912
Architectഹെന്രി ഇർവിൻ
Architectural style(s)ഇൻഡോ സാർസനിക്
Websitemysorepalace.tv
മൈസൂർ കൊട്ടാരം
മൈസൂർ കൊട്ടാരത്തിന്റെ മുൻഭാഗം
മൈസൂർ കൊട്ടാരം
കൊട്ടാരത്തിന്റെ പ്രധാന പ്രവേശനകവാടം

കൊട്ടാരങ്ങളുടെ നഗരം എന്നാണ് മൈസൂരു അറിയപ്പെടുന്നത്. മൈസൂരിലെത്തന്നെ ഏറ്റവും പ്രസിദ്ധമായ കൊട്ടാരവും ഇതാണ്. വാഡിയാർ രാജാക്കന്മാർ 14ആം നൂറ്റാണ്ടിലാണ് ആദ്യമായ് ഒരു കൊട്ടാരം നിർമ്മിക്കുന്നത്. എന്നാൽ ഇത് പിൽകാലത്ത് പലവട്ടം തകർക്കപ്പെടുകയും പുനഃനിർമ്മിക്കപ്പെടുകയുമുണ്ടായി. നാം ഇന്നു കാണുന്ന കൊട്ടാരത്തിന്റെ നിർമ്മാണം 1897ലാണ് ആരംഭിക്കുന്നത്. 1912ൽ ഇതിന്റെ പണി പൂർത്തിയായി. 1940കളിൽ ഈ കൊട്ടാരം വീണ്ടും വിസ്തൃതമാക്കുകയുണ്ടായി.

ഇന്ന് ഇന്ത്യയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് മൈസൂർ കൊട്ടാരം. പ്രതിവർഷം 27 ലക്ഷത്തോളം സഞ്ചാരികൾ ഈ കൊട്ടാരം സന്ദർശിക്കുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്. കൊട്ടാരത്തിനകത്ത് ചിത്രീകരണം അനുവദിച്ചിട്ടില്ല. ഇന്ത്യൻ സഞ്ചാരികളിൽനിന്ന് 100 രൂപ പ്രവേശന തുകയായ് ഈടാക്കുമ്പോൾ വിദേശീയരിൽനിന്ന് 200 രൂപയാണ് ഈടാക്കുന്നത്. കൊട്ടാരത്തിനകത്ത് പാദരക്ഷകളും അനുവദിച്ചിട്ടില്ല

വാസ്തുവിദ്യ

ഇൻഡോ സാർസനിക് എന്നറിയപ്പെടുന്ന വാസ്തുശൈലിയാണ് മൈസൂർ കൊട്ടാരത്തിന്റെ നിർമ്മാണത്തിൽ അനുവർത്തിച്ചിരിക്കുന്നത്. ഹിന്ദു, രജപുത്ര, ഗോതിക്, ഇസ്ലാം വാസ്തുവിദ്യകളുടെ സങ്കരരൂപമാണ് ഇൻഡോ സാർസനിക് വാസ്തുവിദ്യ. മാർബിളിൽ തീർത്ത അർധകുംഭകങ്ങളോടുകൂടിയ മൂന്നുനില മന്ദിരമാണ് ഈ കൊട്ടാരം. വലിയൊരു ഉദ്യാനത്താൽ കൊട്ടാരം ചുറ്റപ്പെട്ടിരിക്കുന്നു.

ഹെൻറി ഇർവിൻ എന്ന ബ്രിട്ടീഷുകാരനാണ് കൊട്ടാരസമുച്ചയത്തിന്റെ വാസ്തുശില്പി.

കൊട്ടാരത്തിൻ്റെ ചിത്രപ്പണികൾ രവിവർമ്മയാണ് ചെയ്തിരിക്കുന്നത്.

വിശേഷ സംഭവങ്ങൾ

എല്ലാ വർഷവും ശരത്കാലത്ത് നടക്കുന്ന മൈസൂർ ദസറ മഹോത്സവത്തിന്റെ പ്രധാന വേദി മൈസൂർ കൊട്ടാരമാണ്. ഇവിടുത്തെ കുക്ക് ആയിരുന്ന കാകസുര മാടപ്പ ആണ് മൈസൂർ പാക്ക് എന്ന പലഹാരം ആവിഷ്കരിച്ചത്.

ക്ഷേത്രങ്ങൾ

മൈസൂർ കൊട്ടാരം 
കൊട്ടാര സമുച്ചയത്തിനകത്ത് സ്ഥിതിചെയ്യുന്ന ശ്വേതവരാഹ സ്വാമി ക്ഷേത്രം

മൈസൂർ കൊട്ടാര സമുച്ചയത്തിനകത്ത് ആകെ 12 ഹൈന്ദവ ക്ഷേത്രങ്ങളുണ്ട്. ഇവയിൽ ഏറ്റവും പഴക്കമേറിയത് 14ആം നൂറ്റാണ്ടിൽ നിർമിച്ചതാണ്. ഏറ്റവും പുതിയത് 1953ൽ നിർമിച്ചതും.

ചില പ്രധാന ക്ഷേത്രങ്ങൾ:

  • സോമേശ്വര ക്ഷേത്രം (ശിവക്ഷേത്രം)
  • ലക്ഷ്മിനാരയണ ക്ഷേത്രം
  • ശ്വേതവരാഹ സ്വാമി ക്ഷേത്രം

ആകർഷണങ്ങൾ

സവിശേഷമായ പല മുറികളും ഈ കൊട്ടാരത്തിലുണ്ട്.

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

12°18′14″N 76°39′16″E / 12.30389°N 76.65444°E / 12.30389; 76.65444

Tags:

മൈസൂർ കൊട്ടാരം വാസ്തുവിദ്യമൈസൂർ കൊട്ടാരം വിശേഷ സംഭവങ്ങൾമൈസൂർ കൊട്ടാരം ക്ഷേത്രങ്ങൾമൈസൂർ കൊട്ടാരം ആകർഷണങ്ങൾമൈസൂർ കൊട്ടാരം ചിത്രശാലമൈസൂർ കൊട്ടാരം അവലംബംമൈസൂർ കൊട്ടാരം പുറത്തേക്കുള്ള കണ്ണികൾമൈസൂർ കൊട്ടാരംകർണാടകമൈസൂരു

🔥 Trending searches on Wiki മലയാളം:

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർകർണ്ണാട്ടിക് യുദ്ധങ്ങൾഎം.പി. അബ്ദുസമദ് സമദാനിജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികകൂട്ടക്ഷരംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംജീവകം ഡിഹനുമാൻഒരു സങ്കീർത്തനം പോലെനസ്രിയ നസീംചങ്ങമ്പുഴ കൃഷ്ണപിള്ളഇന്ത്യൻ രൂപതത്ത്വമസിപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾആശാൻ സ്മാരക കവിത പുരസ്കാരംഇ.എം.എസ്. നമ്പൂതിരിപ്പാട്ബെന്യാമിൻരബീന്ദ്രനാഥ് ടാഗോർമതേതരത്വംമലയാളചലച്ചിത്രംജോൺ പോൾ രണ്ടാമൻഡെങ്കിപ്പനിഉള്ളൂർ എസ്. പരമേശ്വരയ്യർഗൂഗിൾഫാസിസംസെറ്റിരിസിൻകേരള പോലീസ്വിഷാദരോഗംഅപസ്മാരംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഎം.വി. ജയരാജൻചിത്രശലഭംടെസ്റ്റോസ്റ്റിറോൺവിമോചനസമരംസ്വപ്നംവൈക്കം മഹാദേവക്ഷേത്രംകൗ ഗേൾ പൊസിഷൻപഴുതാരതിരുവനന്തപുരംആർത്തവവിരാമംജവഹർലാൽ നെഹ്രുവള്ളത്തോൾ പുരസ്കാരം‌മന്ത്സൗദി അറേബ്യദീപക് പറമ്പോൽസൂര്യാഘാതംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഐക്യ അറബ് എമിറേറ്റുകൾസ്വർണവും സാമ്പത്തിക ശാസ്ത്രവുംഎംഐടി അനുമതിപത്രംഭഗവദ്ഗീതഇന്ത്യൻ പാർലമെന്റ്ഇന്ദിരാ ഗാന്ധികൊട്ടിയൂർ ശിവക്ഷേത്രങ്ങൾപിത്താശയംകൊല്ലംചെൽസി എഫ്.സി.പൾമോണോളജിഅപ്പോസ്തലന്മാർരണ്ടാമൂഴംനവരസങ്ങൾവി.എസ്. അച്യുതാനന്ദൻതൃശ്ശൂർ ജില്ലന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്കുഞ്ചൻതോമസ് ചാഴിക്കാടൻഫ്രഞ്ച് വിപ്ലവംബജ്റഒന്നാം ലോകമഹായുദ്ധംവോട്ടവകാശംമലയാളം വിക്കിപീഡിയസാഹിത്യംമലയാള സാഹിത്യകാരന്മാരുടെ പട്ടികജയൻ🡆 More