ബ്യൂമോണ്ട്

ബ്യൂമോണ്ട്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ റിവർസൈഡ് കൗണ്ടിയിലെ ഒരു നഗരമാണ്.

തെക്കൻ കാലിഫോർണിയയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ സാൻ ഗൊർഗോണിയോയുടെ തെക്കൻ മലമ്പ്രദേശത്ത് സാൻ ജസീന്തോ കൊടുമുടിക്ക് വടക്കു ഭാഗത്തായി ഏകദേശം അര മൈൽ ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ബ്യൂമോണ്ട് പട്ടണത്തിൻറെ കിഴക്ക് ഭാഗത്ത് ബാനിംഗ് നഗരവും തെക്ക് സാൻജസീന്തോ നഗരവും പടിഞ്ഞാറ് കാലിമെസയും വടക്ക് ഏകീകരിക്കപ്പെടാത്ത ചെറി താഴ്വരയിലെ സമഹവുമാണ് അതിരുകൾ.

ബ്യൂമോണ്ട്
City
Location of Beaumont in Riverside County, California.
Location of Beaumont in Riverside County, California.
ബ്യൂമോണ്ട് is located in California
ബ്യൂമോണ്ട്
ബ്യൂമോണ്ട്
Location in the United States
ബ്യൂമോണ്ട് is located in the United States
ബ്യൂമോണ്ട്
ബ്യൂമോണ്ട്
ബ്യൂമോണ്ട് (the United States)
Coordinates: 33°55′46″N 116°58′38″W / 33.92944°N 116.97722°W / 33.92944; -116.97722
Countryബ്യൂമോണ്ട് അമേരിക്കൻ ഐക്യനാടുകൾ
Stateബ്യൂമോണ്ട് California
CountyRiverside
IncorporatedNovember 18, 1912
വിസ്തീർണ്ണം
 • ആകെ30.70 ച മൈ (79.52 ച.കി.മീ.)
 • ഭൂമി30.69 ച മൈ (79.48 ച.കി.മീ.)
 • ജലം0.01 ച മൈ (0.04 ച.കി.മീ.)  0.04%
ഉയരം
2,612 അടി (796 മീ)
ജനസംഖ്യ
 (2010)
 • ആകെ36,877
 • കണക്ക് 
(2016)
45,349
 • ജനസാന്ദ്രത1,477.70/ച മൈ (570.55/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
92223
Area code951
FIPS code06-04758
GNIS feature IDs1660318, 2409805
വെബ്സൈറ്റ്ci.beaumont.ca.us

ചരിത്രം

1850 കളുടെ ആരംഭത്തിൽ, ഈ പ്രദേശം കിഴക്കൻ പസഫിക് സമുദ്രത്തിലേയക്കു ബന്ധിപ്പിക്കുന്ന ഒരു ചുരം കണ്ടെത്തുന്നതിനായി നിരവധി ഭൂമാപകസംഘങ്ങൾ ഇന്നത്തെ ബ്യൂമോണ്ടിനു സമീപ പ്രദേശത്തുകൂടി കടന്നുപോയിരുന്നു. 1853 ൽ യുഎസ് ഗവൺമെന്റ് അയച്ച, ലെഫ്റ്റനൻറ് ആർ.എസ്.വില്ല്യംസണിൻറെ കീഴിലുള്ള പര്യവേക്ഷണ സംഘം നടത്തിയ സർവേയിൽ സാൻ ഗോർഗോണിയോ ചുരം കണ്ടെത്തിയിരുന്നു. ഈ കണ്ടുപിടിത്തം പിന്നീടു വന്ന പര്യവേക്ഷകർക്കു പ്രചോദനമാവുകയും ഈ പ്രദേശത്തെ സമുദ്രത്തിലേക്ക് ബന്ധിപ്പിക്കുന്നതു പ്രായോഗികമാണെന്ന കണ്ടെത്തലിൽ മിസ്സൗറി നദി മുതൽ പസഫിക് വരെ ബന്ധിപ്പിക്കുന്ന ഒരു റെയിൽവേ പാതയുടെ പദ്ധതികൾ ആരംഭിക്കുകകയും ചെയ്തു. 1860 കളുടെ ആരംഭത്തിൽ സതേൺ പസിഫിക് റെയിൽ പാത ആധുനിക ബ്യൂമോണ്ടിലൂടെ നിർമ്മിക്കപ്പെട്ടു. ചുരത്തിൻറെ ഉന്നതിയിൽ ഒരു സ്റ്റേഷൻ സ്ഥാപിക്കുകയും പ്രദേശത്തെ യഥാർത്ഥ പര്യവേക്ഷണസംഘത്തിലുൾപ്പെട്ടിരുന്ന ഒരു ഭിഷഗ്വരനായിരുന്ന എഡ്‍ഗാറിൻറെ പേരിനെ അനുസ്മരിച്ച് ഈ സ്റ്റേഷന് എഡ്‍ഗാർ സ്റ്റേഷൻ എന്നു നാമകരണം നടത്തുകയും ചെയ്തു. എഡ്ഗർ സ്റ്റേഷൻ, മോജവ മരുഭൂമിയിൽ നിന്ന് ലോസ് ഏഞ്ചൽസിനു സമീപ പ്രദേശങ്ങളിലേയ്ക്കു സഞ്ചരിക്കുന്ന റെയിൽവേ യാത്രക്കാർക്ക് ഒരു ഇടത്താവളവും വിശ്രമകേന്ദ്രവുമായി മാറിയിരുന്നു. താമസിയാതെ, എഡ്ഗർ സ്റ്റേഷൻറെ പേര് ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പ്മെന്റ് കമ്പനിയുടെ പേരിനെ അവലംബമാക്കി സാൻ ഗോർഗോണിയോ എന്നാക്കി മാറ്റുകയും ക്രമേണ ഈ പ്രദേശത്തേയ്ക്കു സ്ഥിരതാമസത്തിനായി ആളുകൾ ആകർഷിക്കപ്പെടുകയും ചെയ്തു. മയക്കത്തിലാണ്ടുകിടന്ന പട്ടണമായ സാൻ ഗോർഗോണിയോ, 1912 നവംബർ 18 ന് കാലിഫോർണിയയിലെ ഒരു സംയോജിത നഗരമായി ഉൾപ്പെടുത്തപ്പെടുകയും ഇപ്പോഴത്തെ ബ്യൂമോണ്ട് എന്ന പേര് ("മനോഹരമായ പർവ്വത" ത്തിനുള്ള ഫ്രഞ്ച് പേര്) സ്വീകരിക്കുകയും ചെയ്തു. 1927 ലെ കണക്കുകൾ പ്രകാരം ഈ നഗരത്തിൽ, 857 പേരടങ്ങിയ ഒരു ചെറിയ ജനസംഖ്യ, അഞ്ച് പള്ളികൾ, ഒരു പൊതു ലൈബ്രറി, ബാങ്ക്, ഒരു ഹൈസ്കൂൾ, രണ്ട് പ്രാദേശിക പത്രങ്ങൾ, നിരവധി ഗുദാമുകൾ, വ്യാവസായിക പൊതിയൽ കേന്ദ്രങ്ങൾ, നിർജ്ജലീകരണ പ്ലാന്റ് എന്നിവയായിരുന്നു ഉണ്ടായിരുന്നത്. റിവർസൈഡ് കൗണ്ടിയിലെ ഏറ്റവും വലിയ ആപ്പിൾ കൃഷിയുള്ള നഗരങ്ങളിലൊന്നായ ഇതിനെ, പ്രാദേശിക വാസികൾ ആദ്യകാലങ്ങളിൽ "ചുവന്ന വലിയ ആപ്പിളിന്റെ ഭൂമി" എന്ന് വിശേഷിപ്പിച്ചിരുന്നു. നഗരത്തിനകത്തും ചുറ്റുപാടുമുള്ള ആപ്പിൾ തോട്ടങ്ങൾ 1930 ഓടെ ഏകദേശം 200,000 ഡോളറിൻറെ വ്യവസായ വർദ്ധനവു നടത്തിയിരുന്നു.

അവലംബം

Tags:

അമേരിക്കൻ ഐക്യനാടുകൾകാലിഫോർണിയകാലിമെസബാന്നിംഗ്റിവർസൈഡ് കൗണ്ടി

🔥 Trending searches on Wiki മലയാളം:

വ്യക്തിത്വംഐക്യ അറബ് എമിറേറ്റുകൾഇന്ത്യയുടെ രാഷ്‌ട്രപതികുവൈറ്റ്നെഫ്രോളജിഅമേരിക്കൻ ഐക്യനാടുകൾചതയം (നക്ഷത്രം)വക്കം അബ്ദുൽ ഖാദർ മൗലവികൂടിയാട്ടംട്വന്റി20 (ചലച്ചിത്രം)തകഴി സാഹിത്യ പുരസ്കാരംകാളികൃസരിഎവർട്ടൺ എഫ്.സി.അൽഫോൻസാമ്മകാലാവസ്ഥഇടതുപക്ഷ ജനാധിപത്യ മുന്നണികെ. കരുണാകരൻസ്ഖലനംഇ.ടി. മുഹമ്മദ് ബഷീർപ്രകാശ് ജാവ്‌ദേക്കർഅനീമിയവിരാട് കോഹ്‌ലിദൃശ്യം 2പാത്തുമ്മായുടെ ആട്വേദംസ്ത്രീകെ. മുരളീധരൻവോട്ടവകാശംസഞ്ജു സാംസൺപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻഉടുമ്പ്മലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികസ്വാതി പുരസ്കാരംഉലുവവി.ഡി. സതീശൻതൃശ്ശൂർ നിയമസഭാമണ്ഡലംസുൽത്താൻ ബത്തേരിഏപ്രിൽ 25അയമോദകംകൗമാരംആറാട്ടുപുഴ വേലായുധ പണിക്കർസഫലമീ യാത്ര (കവിത)നായർസുപ്രഭാതം ദിനപ്പത്രംnxxk2അക്ഷയതൃതീയവാഴപശ്ചിമഘട്ടംപുകവലിയുടെ ആരോഗ്യ ഫലങ്ങൾചങ്ങമ്പുഴ കൃഷ്ണപിള്ളഎം.വി. നികേഷ് കുമാർസൂര്യൻഎൻ.കെ. പ്രേമചന്ദ്രൻവോട്ടിംഗ് യന്ത്രംകെ.ബി. ഗണേഷ് കുമാർവാഗ്‌ഭടാനന്ദൻമുസ്ലീം ലീഗ്കാസർഗോഡ്കൃഷ്ണഗാഥഫ്രാൻസിസ് ജോർജ്ജ്ഹോം (ചലച്ചിത്രം)ട്രാൻസ് (ചലച്ചിത്രം)ട്രാഫിക് നിയമങ്ങൾപനിമലയാളം അക്ഷരമാലമകരം (നക്ഷത്രരാശി)കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾകൊൽക്കത്ത നൈറ്റ് റൈഡേർസ്ലൈംഗിക വിദ്യാഭ്യാസംകാമസൂത്രംഇന്ത്യൻ ചേരബൂത്ത് ലെവൽ ഓഫീസർരാഹുൽ ഗാന്ധിമലമ്പനിഹെർമൻ ഗുണ്ടർട്ട്അസ്സീസിയിലെ ഫ്രാൻസിസ്🡆 More