ബൈപോളാർ ഡിസോർഡർ

വിഷാദത്തിന്റെ ഘട്ടങ്ങളും ഉന്മാദത്തിൻ്റെ ഘട്ടങ്ങളും ഒരാളുടെ മനസ്സിൽ മാറിമാറിവരുന്ന ഒരു മാനസിക വൈകല്യമാണ് ഉന്മാദ-വിഷാദാവസ്ഥ എന്നറിയപ്പെടുന്ന ബൈപോളാർ ഡിസോർഡർ.

ആവേശകരമായ മാനസികാവസ്ഥ ഗുരുതരമായതോ സൈക്കോസിസുമായി ബന്ധപ്പെട്ടതോ ആണെങ്കിൽ, അതിനെ ഉന്മാദം (Mania) എന്ന് വിളിക്കുന്നു; എന്നാൽ തീവ്രത കുറവാണെങ്കിൽ, അതിനെ മിതോന്മാദം (hypomania) എന്ന് വിളിക്കുന്നു. ഉന്മാദ സമയത്ത്, ഒരു വ്യക്തി അസാധാരണമായി ഊർജ്ജസ്വലനോ, സന്തോഷവാനോ, പ്രകോപിതനോ ആയി പെരുമാറുന്നു അഥവാ, അങ്ങനെ അനുഭവപ്പെടുന്ന, അയാൾ മുൻപിൻ നോക്കാതെ പലപ്പോഴും ആവേശകരമായ തീരുമാനങ്ങൾ എടുക്കുന്നു. ഉന്മാദ ഘട്ടങ്ങളിൽ സാധാരണയായി ഉറക്കം കുറയുന്നു. വിഷാദാവസ്ഥയുടെ ഘട്ടത്തിൽ, വ്യക്തിക്ക് കരച്ചിൽ അനുഭവപ്പെടുകയും ജീവിതത്തെക്കുറിച്ച് ഒരു നിഷേധാത്മക സമീപനവും മറ്റുള്ളവരുമായുള്ള മോശം നേത്ര സമ്പർക്കവും ഉണ്ടായിരിക്കാം. ആത്മഹത്യ ചെയ്യാനുള്ള പ്രവണത കൂടുതലാണ്; 20 വർഷത്തിനിടയിൽ, ബൈപോളാർ ഡിസോർഡർ ഉള്ളവരിൽ 6% പേർ ആത്മഹത്യ ചെയ്തപ്പോൾ, 30-40% പേർ സ്വയംഹാനിയിൽ ഏർപ്പെട്ടിരുന്നു. ഉത്കണ്ഠാ വൈകല്യങ്ങൾ, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയും സാധാരണയായി ബൈപോളാർ ഡിസോർഡറുമായി ബന്ധപ്പെട്ടിരിക്കുന്നു.

ബൈപോളാർ ഡിസോർഡർ
മറ്റ് പേരുകൾബൈപോളാർ അഫക്റ്റീവ് ഡിസോർഡർ (BPAD), ബൈപോളാർ ഇൽനസ്, മാനിക് ഡിപ്രഷൻ, മാനിക് ഡിപ്രസീവ് ഡിസോർഡർ, മാനിക്-ഡിപ്രസീവ് ഇൽനസ് (historical), മാനിക്-ഡിപ്രസീവ് സൈക്കോസിസ്, സർക്കുലർ ഇൻസാനിറ്റി (historical), ബൈപോളാർ ഡിസീസ്
ബൈപോളാർ ഡിസോർഡർ
Bipolar disorder is characterized by episodes of depression and mania.
സ്പെഷ്യാലിറ്റിസൈക്യാട്രി
ലക്ഷണങ്ങൾPeriods of depression and elevated mood
സങ്കീർണതആത്മഹത്യ, സ്വയംമുറിവേൽപ്പിക്കൽ
സാധാരണ തുടക്കം25 വയസ്സ്
തരങ്ങൾബൈപോളാർ ഡിസോർഡർ I, ബൈപോളാർ ഡിസോർഡർ II, മറ്റുളളവ
കാരണങ്ങൾEnvironmental and genetic
അപകടസാധ്യത ഘടകങ്ങൾകുടുംബചരിത്രം, കുട്ടിക്കാലത്തെ ദുരുപയോഗം, നീണ്ടകാലത്തെ മാനസികസംഘർഷം
ഡിഫറൻഷ്യൽ ഡയഗ്നോസിസ്അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ, personality disorders, സ്കിസോഫ്രീനിയ, substance use disorder
Treatmentമാനസികചികിത്സ, മരുന്നുചികിത്സs
മരുന്ന്ലിഥിയം, മനോരോഗമരുന്നുകൾ, anticonvulsants
ആവൃത്തി1–3%

ബൈപോളാർ ഡിസോർഡറിൻ്റെ കാരണങ്ങൾ വ്യക്തമായി മനസ്സിലായിട്ടില്ലെങ്കിലും, ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങൾ ഇതിൽ ഒരു പങ്ക് വഹിക്കുന്നതായി കരുതപ്പെടുന്നു. ചെറിയ ഇഫക്റ്റുകൾ ഉളള അനേകം ജീനുകൾ ചേർന്ന് ഈ അസുഖത്തിന്റെ വികാസത്തിന് കാരണമായേക്കാം. ബൈപോളാർ ഡിസോർഡർ വികസിക്കാനുള്ള സാധ്യതയുടെ 70-90% ജനിതക ഘടകങ്ങളാണ്. ഈ അസുഖത്തിന് കാരണമായ ഘടകങ്ങളിൽ കുട്ടിക്കാലത്ത് ദുരുപയോഗം ചെയ്യപ്പെട്ട ദുരനുഭവങ്ങളും ദീർഘകാല മാനസികസംഘർഷവും ഉൾപ്പെടുന്നു. വിഷാദഘട്ടം ഉള്ളതോ അല്ലാത്തതോ ആയ ഒരു ഉന്മാദഘട്ടമെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഈ അവസ്ഥയെ ബൈപോളാർ ഡിസോർഡർ തരം I എന്നും കുറഞ്ഞത് ഒരു മിതോന്മാദഘട്ടവും (എന്നാൽ പൂർണ്ണ ഉന്മാദഘട്ടങ്ങൾ ഇല്ല) ഒരു പ്രധാന വിഷാദഘട്ടവും ഉണ്ടെങ്കിൽ ബൈപോളാർ ഡിസോർഡർ തരം II എന്നും തരംതിരിച്ചിരിക്കുന്നു. ഈ ലക്ഷണങ്ങൾ മരുന്നുകളോ മെഡിക്കൽ പ്രശ്നങ്ങളോ മൂലമാണെങ്കിൽ, അവ ബൈപോളാർ ഡിസോർഡർ ആയി കണക്കാക്കില്ല. രോഗനിർണ്ണയത്തിന് മെഡിക്കൽ പരിശോധന ആവശ്യമില്ല, എന്നിരുന്നാലും രക്തപരിശോധനയും മെഡിക്കൽ ഇമേജിംഗും സഹായകമായിരിക്കും.

സൂചനകളും ലക്ഷണങ്ങളും

ബൈപോളാർ ഡിസോർഡർ 
ബൈപോളാർ ഡിസോർഡറിലേക്കുള്ള മാറ്റം

കൗമാരത്തിന്റെ അവസാനവും പ്രായപൂർത്തിയുടെ തുടക്കവുമാണ് ബൈപോളാർ ഡിസോർഡർ ഉണ്ടാകാനിടയുളള കാലം. ഇടയ്ക്കിടെ ഉണ്ടാകുന്ന ഉന്മാദം കൂടാതെ/അല്ലെങ്കിൽ വിഷാദ ഘട്ടങ്ങൾ, അതിനിടയിൽ രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരിക്കുക എന്നിവ ഈ അവസ്ഥയുടെ സവിശേഷതയാണ്. ഈ ഘട്ടങ്ങളിൽ, ബൈപോളാർ ഡിസോർഡർ ഉള്ള ആളുകൾ സാധാരണ മാനസികാവസ്ഥയ്ക്കിടയിൽ തന്നെ, മനശ്ചാലകപ്രവർത്തനങ്ങൾ, -ഉദാഹരണത്തിന്, ഉന്മാദ സമയത്ത് സ്ഥിരമായ അസ്വസ്ഥത അല്ലെങ്കിൽ വിഷാദ സമയത്ത് ചലനങ്ങൾ മന്ദഗതിയിലാകൽ- ജൈവഘടികാരം, ബോധം എന്നിവയിൽ തടസ്സങ്ങൾ പ്രകടിപ്പിക്കുന്നു. "സാധാരണ ഉന്മാദ" വുമായി ബന്ധപ്പെട്ട യൂഫോറിയ മുതൽ ഡിസ്ഫോറിയ ക്ഷോഭം എന്നിവ വരെയുള്ള വ്യത്യസ്ത തലത്തിലുള്ള മാനസിക അസ്വസ്ഥതകൾ ഉന്മാദത്തിന് ഉണ്ടാകാം. ഉന്മാദ, വിഷാദ ഘട്ടങ്ങളിൽ വ്യാമോഹം അല്ലെങ്കിൽ ഭ്രമാത്മകത പോലുള്ള മാനസിക ലക്ഷണങ്ങൾ ഉണ്ടാകാം; അവയുടെ ഉള്ളടക്കവും സ്വഭാവവും വ്യക്തിയുടെ നിലവിലുള്ള മാനസികാവസ്ഥയുമായി പൊരുത്തപ്പെട്ടിരിക്കുന്നു.

ഉന്മാദഘട്ടങ്ങൾ

ബൈപോളാർ ഡിസോർഡർ 
1892-ലെ കളർ ലിത്തോഗ്രാഫ്, ഹിലേറിയസ് മാനിയ ബാധിച്ച ഒരു സ്ത്രീയെ ചിത്രീകരിക്കുന്നു

ഉന്മാദഘട്ടം എന്നാൽ ഒരു ആഴ്‌ചയെങ്കിലും നീണ്ടുനിൽക്കുന്ന ഉയർന്നതോ പ്രകോപിപ്പിക്കുന്നതോ ആയ മാനസികാവസ്ഥയുടെ ഒരു പ്രത്യേക കാലഘട്ടമാണ്, അത് അമിതാനന്ദമോ ഭ്രമമോ ആകാം. ഉന്മാദത്തിൻ്റെ പ്രധാന ലക്ഷണം മനശ്ചാലക പ്രവർത്തനത്തിന്റെ ഊർജ്ജം വർദ്ധിക്കുന്നതാണ് . വർദ്ധിച്ച ആത്മാഭിമാനമോ ഗാംഭീര്യമോ, അമിത ചിന്തകൾ, നിർത്തില്ലാതെയുളള അനിയന്ത്രിത സംസാരം, ഉറക്കമില്ലായ്മ, നിയന്ത്രണമില്ലാത്ത സാമൂഹിക ഇടപെടൽ, വർദ്ധിച്ച ലക്ഷ്യാധിഷ്ഠിത പ്രവർത്തനങ്ങൾ, ദുർബലമായ തീരുമാനങ്ങൾ എന്നിവയും ഉന്മാദാവസ്ഥയിൽ പ്രകടമാകും. അമിതകാമാസക്തി അല്ലെങ്കിൽ അമിതമായ ചെലവ് പോലെയുള്ള അമിതോത്സാഹത്തോടെയുളളതോ അല്ലെങ്കിൽ ഉയർന്ന അപകടസാധ്യതയുള്ളതോ ആയ പെരുമാറ്റങ്ങൾ. ചികിത്സിച്ചില്ലെങ്കിൽ, ഒരു ഉന്മാദഘട്ടം സാധാരണയായി മൂന്ന് മുതൽ ആറ് മാസം വരെ നീണ്ടുനിൽക്കും.

മിതോന്മാദ ഘട്ടങ്ങൾ

ബൈപോളാർ ഡിസോർഡർ 
'വിഷാദം ഉന്മാദത്തിലേയ്ക്ക് കടക്കുന്നു' എന്ന അടിക്കുറിപ്പോടെയുളള 1858-ലെ ഒരു ലിത്തോഗ്രാഫ്

ഉന്മാദത്തിൻ്റെ നേരിയ രൂപം മാത്രമായ മിതോന്മാദാവസ്ഥ എന്ന അവസ്ഥ നാല് ദിവസമെങ്കിലും നീണ്ടുനിൽക്കും, എന്നാൽ ഇത് വ്യക്തിയുടെ സാമൂഹികഇടപെടലുകളിലോ ജോലി ചെയ്യാനുള്ള കഴിവിലോ കാര്യമായ കുറവുണ്ടാക്കുന്നില്ല എന്നതുപോലെതന്നെ മിഥ്യാധാരണ അല്ലെങ്കിൽ ഭ്രമാത്മകത പോലുള്ള മാനസിക പ്രശ്നങ്ങളും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ രോഗി മാനസികരോഗ ആശുപത്രിയിൽ കിടക്കേണ്ടതില്ല. മിതോന്മാദാവസ്ഥകൾ പൂർണ്ണമായ ഉന്മാദാവസ്ഥകളിലേക്ക് അപൂർവ്വമായി പുരോഗമിക്കാറുണ്ട്. മിതോന്മാദാവസ്ഥയിൽ ചിലർക അമിതമായ സർഗ്ഗാത്മകത പ്രകടിപ്പിക്കുമ്പോൽ മറ്റുചിലരാകട്ടെ, പ്രകോപിതരാകുകയോ മോശം തീരുമാനങ്ങളെടുക്കുകയോ ചെയ്യുന്നു.

വിഷാദഘട്ടങ്ങൾ

ബൈപോളാർ ഡിസോർഡർ 
ഹ്യൂ വെൽച്ച് ഡയമണ്ടിന്റെ ഫോട്ടോയ്ക്ക് ശേഷം വില്യം ബാഗിന്റെ 'മെലാഞ്ചലി'

ഇരുധ്രുവമാനസികത്തകരാറിൻ്റെ വിഷാദ ഘട്ടത്തിന്റെ ലക്ഷണങ്ങളിൽ സ്ഥിരമായ ദുഃഖം, ക്ഷോഭം അല്ലെങ്കിൽ കോപം, മുമ്പ് ആസ്വദിച്ചു ചെയ്ത പ്രവർത്തനങ്ങളിൽ താൽപ്പര്യക്കുറവ്, അമിതമോ അനുചിതമോ ആയ കുറ്റബോധം, നിരാശ, അമിതഉറക്കം അല്ലെങ്കിൽ ഉറക്കക്കുറവ്, ക്ഷീണം എന്നിവ ഉൾപ്പെടുന്നു. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലെ പ്രശ്നങ്ങൾ, സ്വയം വെറുപ്പ് അല്ലെങ്കിൽ വിലപ്പോവില്ലെന്ന തോന്നൽ, മരണം അല്ലെങ്കിൽ ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകൾ എന്നിവയും ഈ ഘട്ടങ്ങളിൽ ഉണ്ടായേക്കാം.

ഇതും കാണുക

കവാടം:Psychiatry
  • ബൈപോളാർ ഡിസോർഡർ ഉള്ള ആളുകളുടെ പട്ടിക

വിശദീകരണ കുറിപ്പുകൾ

അവലംബങ്ങൾ

പുറം കണ്ണികൾ

Classification
External resources

Tags:

ബൈപോളാർ ഡിസോർഡർ സൂചനകളും ലക്ഷണങ്ങളുംബൈപോളാർ ഡിസോർഡർ ഇതും കാണുകബൈപോളാർ ഡിസോർഡർ വിശദീകരണ കുറിപ്പുകൾബൈപോളാർ ഡിസോർഡർ അവലംബങ്ങൾബൈപോളാർ ഡിസോർഡർ പുറം കണ്ണികൾബൈപോളാർ ഡിസോർഡർആത്മഹത്യഉത്കണ്ഠ വൈകല്യംചിത്തവിഭ്രാന്തിവിഷാദം

🔥 Trending searches on Wiki മലയാളം:

ചേനത്തണ്ടൻമദർ തെരേസറോസ്‌മേരിദുൽഖർ സൽമാൻബാഹ്യകേളിമുകേഷ് (നടൻ)യോഗർട്ട്ഉണ്ണി മുകുന്ദൻഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾരാഷ്ട്രീയംസൗദി അറേബ്യയിലെ പ്രവിശ്യകൾകടുക്കകേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻഹൃദയംനക്ഷത്രം (ജ്യോതിഷം)ആയുഷ്കാലംവിഷുമനുഷ്യ ശരീരംഒ.എൻ.വി. കുറുപ്പ്ചാന്നാർ ലഹളഭ്രമയുഗംപ്രധാന താൾഐക്യരാഷ്ട്രസഭചെമ്പോത്ത്നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)വി.എസ്. അച്യുതാനന്ദൻകൊട്ടിയൂർ വൈശാഖ ഉത്സവംനസ്ലെൻ കെ. ഗഫൂർഇസ്ലാമിലെ പ്രവാചകന്മാർഓടക്കുഴൽ പുരസ്കാരംകേരള നിയമസഭകഥകളിസ്നേഹംകുടുംബശ്രീഡെങ്കിപ്പനിമൂവാറ്റുപുഴഭൂമിലംബകംതാജ് മഹൽദശാവതാരംലോക്‌സഭകാട്ടുപൂച്ചമമിത ബൈജുഅരിസ്റ്റോട്ടിൽഅമ്മകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികഉഭയവർഗപ്രണയിഡിഫ്തീരിയതൃക്കടവൂർ ശിവരാജുവിചാരധാരയഹൂദമതംചാറ്റ്ജിപിറ്റിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംസൂര്യൻഉണ്ണി ബാലകൃഷ്ണൻഒ.വി. വിജയൻമനുഷ്യൻഹെപ്പറ്റൈറ്റിസ്-ബിതെങ്ങ്കുഞ്ഞുണ്ണിമാഷ്സിറോ-മലബാർ സഭമമ്മൂട്ടിശ്വേതരക്താണുഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് (2014)മാലി (സാഹിത്യകാരൻ)സന്ധിവാതംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽലൈംഗിക വിദ്യാഭ്യാസംചങ്ങമ്പുഴ കൃഷ്ണപിള്ളശീതങ്കൻ തുള്ളൽമില്ലറ്റ്കംബോഡിയഅവൽവിജയലക്ഷ്മി പണ്ഡിറ്റ്തോമാശ്ലീഹാ🡆 More