ദശരഥൻ: രാമായണത്തിലെ കഥാപാത്രം

ഭാരതീയ പുരാണേതിഹാസമായ രാമായണത്തിലെ ഒരു കഥാപാത്രമാണ് ദശരഥൻ (Sanskrit: दशरथ, IAST Daśaratha, Malay: Dasarata, Thai: Thotsarot).

ഇക്ഷ്വാകുവംശത്തിലെ അജമഹാരാജാവിന്റെയും ഇന്ദുമതി എന്ന രാജ്ഞിയുടെയും പുത്രനും പിന്തുടർച്ചക്കാരനും അയോധ്യയിലെ രാജാവുമായിരുന്നു ദശരഥൻ. ദശരഥന്റെ യഥാർത്ഥ നാമം നേമി എന്നായിരുന്നു. രഥം ഏകകാലത്തിൽ പത്തു ദിക്കുകളിലേക്കും അഭിമുഖമാക്കിക്കൊണ്ട് സാരഥ്യവൈദഗ്ഗ്ദ്ധ്യത്തോടുകൂടി സമരചാതുര്യം പ്രകടിപ്പിച്ചതുകൊണ്ട് ഇദ്ദേഹത്തിന് ബ്രഹ്മാവിൽ നിന്ന് ദശരഥൻ എന്ന പേരു ലഭിച്ചു.കോസലരാജ്യത്തിന്റെ തലസ്ഥാനമായ അയോദ്ധ്യയായിരുന്നു ദശരഥന്റെ രാജധാനി. സരയൂനദിയുടെ തീരത്താണ് അയോദ്ധ്യ സ്ഥിതി ചെയ്തിരുന്നത്. വിഷ്ണുവിന്റെ അവതാരവും രാമായണത്തിലെ പ്രധാനകഥാപാത്രവുമായ രാമന്റെ പിതാവ് കൂടിയാണ് ദശരഥൻ. ദശരഥനു മൂന്ന് ഭാര്യമാരുണ്ടായിരുന്നു. കൌസല്യ, കൈകേയി, സുമിത്ര എന്നിവരായിരുന്നു ഇവർ. ഇതിൽ കൌസല്യയിൽ ദശരഥന് പുത്രനായി രാമനും, കൈകേയിയിൽ പുത്രനായി ഭരതനും, സുമിത്രയിൽ പുത്രനായി ശത്രുഘ്നനും,ലക്ഷ്മണനും അടക്കം നാലു പുത്രന്മാർ ആണ് ഉണ്ടായിരുന്നത്. ഇത് കൂടാതെ ദശരഥനു കൌസല്യയിൽ ശാന്ത എന്ന ഒരു പുത്രിയുമുണ്ടായിരുന്നു. . ശാന്തയെ വിവാഹം കഴിച്ചത് ഋഷ്യശൃംഗൻ എന്ന മുനികുമാരനായിരുന്നു. ഈ മുനികുമാരനാണ് അംഗരാജ്യത്ത് ലോമപാദനുവേണ്ടി മഴപെയ്യിച്ചതും, ദശരഥ മഹാരാജാവിനു പുത്രന്മാരുണ്ടാവാൻ പുത്രകാമേഷ്ടിയാഗം കഴിച്ചതും.

ദശരഥൻ: രാമായണത്തിലെ കഥാപാത്രം
ദശരഥനും കരഞ്ഞു നിലത്തു കിടക്കുന്ന കൈകേയിയും

ഒരിക്കൽ അസുരന്മാരുമായുണ്ടായ ഒരു യുദ്ധത്തിൽ തന്റെ ജീവൻ രക്ഷിച്ചതിന് ദശരഥൻ കൈകേയിക്ക് രണ്ടു വരങ്ങൾ കൊടുത്തു. ആ വരങ്ങൾ ആവശ്യമുള്ളപ്പോൾ ആവശ്യപ്പെട്ടോളാനും ദശരഥൻ കൈകേയിയെ അനുവദിച്ചു. ഈ ശപഥമാണ് ശ്രീരാമന്റെ പതിന്നാലു വർഷത്തെ വനവാസത്തിനു ഹേതുവായത്‌.

അവലംബം


Tags:

IASTMalay languageSanskritThai languageഅജൻഅയോദ്ധ്യഅയോധ്യഇതിഹാസംകൈകേയികോസല സാമ്രാജ്യംകൌസല്യപുത്രകാമേഷ്ടിയാഗംബ്രഹ്മാവ്ഭരതൻമഹാവിഷ്ണുരാമായണംലക്ഷ്മണൻശത്രുഘ്നൻശാന്തശ്രീരാമൻസുമിത്ര

🔥 Trending searches on Wiki മലയാളം:

മന്ത്പേവിഷബാധമഴരാജ്‌മോഹൻ ഉണ്ണിത്താൻഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽറിയൽ മാഡ്രിഡ് സി.എഫ്അമ്മനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)മിലാൻഹർഷദ് മേത്തജലംപാർക്കിൻസൺസ് രോഗംദിലീപ്എയ്‌ഡ്‌സ്‌കോശംപിത്താശയംഓസ്ട്രേലിയസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻലോക്‌സഭ സ്പീക്കർപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംവാരാഹിചക്കഅണ്ണാമലൈ കുപ്പുസാമിതിരുവനന്തപുരം ലോക്സഭാമണ്ഡലംഅടൽ ബിഹാരി വാജ്പേയിമാർക്സിസംചാറ്റ്ജിപിറ്റിലക്ഷദ്വീപ്പൂച്ചമസ്തിഷ്കാഘാതംനിക്കോള ടെസ്‌ലപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംജിമെയിൽസദ്ദാം ഹുസൈൻഅക്കരെദീപക് പറമ്പോൽഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഹീമോഗ്ലോബിൻറഫീക്ക് അഹമ്മദ്ക്ഷേത്രപ്രവേശന വിളംബരംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)എസ്. ജാനകിamjc4ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽപഴശ്ശിരാജശ്വാസകോശ രോഗങ്ങൾമനോജ് കെ. ജയൻരാഹുൽ ഗാന്ധിമഹാത്മാ ഗാന്ധിഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികതിരുവോണം (നക്ഷത്രം)എസ്.കെ. പൊറ്റെക്കാട്ട്2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികസമാസംകേരളകലാമണ്ഡലംആടുജീവിതം (ചലച്ചിത്രം)വി.എസ്. അച്യുതാനന്ദൻആണിരോഗംഒ. രാജഗോപാൽലിംഫോസൈറ്റ്കവിത്രയംപന്ന്യൻ രവീന്ദ്രൻദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഏർവാടിദേശീയ പട്ടികവർഗ്ഗ കമ്മീഷൻസ്കിസോഫ്രീനിയഹൈബി ഈഡൻപ്രസവംഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികആദ്യമവർ.......തേടിവന്നു...മൗലികാവകാശങ്ങൾനായർഇസ്‌ലാം🡆 More