താപായണികം

ഉയർന്ന താപനിലയിൽ ചൂടായ വസ്തുക്കളിൽ നിന്ന് താപായണങ്ങളുടെ (thermions) ഉത്സർജനത്തെക്കുറിച്ചുള്ള പഠനം.

ഈ താപായണങ്ങൾ ധനചാർജുള്ളതോ ഋണചാർജുള്ളതോ ആകാം. ഇതിൽ ഇലക്ട്രോൺ ഉത്സർജനത്തെ മാത്രം പരിഗണിക്കുമ്പോഴാണ് 'താപായണിക ഉത്സർജനം' (thermionic emission) എന്നു പറയാറുള്ളത്. സാങ്കേതികമായി പ്രാധാന്യമുള്ളതും സൈദ്ധാന്തികമായും പരീക്ഷണപരമായും കൂടുതൽ ഗവേഷണങ്ങൾ നടന്നിട്ടുള്ളതും ഇലക്ട്രോൺ ഉത്സർജനത്തിൽ മാത്രമാണ്. അയോണുകളുടെ ഉത്സർജനത്തെക്കുറിച്ചുള്ള പഠനം കൂടുതൽ സങ്കീർണവും താരതമ്യേന അപ്രധാനവുമാണ്. കൂടാതെ പല പദാർഥങ്ങളും മാതൃപദാർഥത്തിന്റെ അയോണുകൾക്കൊപ്പം, അവയിലടങ്ങിയിട്ടുള്ള മാലിന്യങ്ങളും ഉത്സർജിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മിക്ക ലോഹങ്ങളിലും ചെറിയ അളവിൽ മാലിന്യങ്ങൾ അടങ്ങിയിരിക്കുന്നുവെന്നും താപനില ഉയർത്തുമ്പോൾ ലോഹങ്ങളിൽ നിന്ന് ഇവ പുറന്തള്ളപ്പെടുന്നുവെന്നും ആദ്യമായി നിരീക്ഷിച്ചത് ഒ.ഡബ്ലൂ. റിച്ചാർഡ്സൻ ആണ്. ടാന്റലം, പ്ലാറ്റിനം, ടങ്സ്റ്റൺ‍, ടൈറ്റാനിയം, മോളിബ്ഡെനം, സിർക്കോണിയം, സിലിക്കൺ എന്നിവയിലെല്ലാം മാലിന്യങ്ങളായി സോഡിയവും പൊട്ടാസ്യവും കലർന്നിരിക്കുന്നുവെന്നും ഉയർന്ന താപനിലയിൽ അവ അയോണീകരിക്കപ്പെടുന്നുവെന്നും ഇക്കാലത്ത് അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ഓക്സൈഡ് ലേപനം ചെയ്ത കാഥോഡിൽ നിന്ന് ഋണ ചാർജ് വഹിക്കുന്ന ഓക്സിജൻ അയോണുകളുടെ ഉത്സർജനവും പില്ക്കാലത്തു നിരീക്ഷിക്കപ്പെട്ടു. ഇത് അഞ്ച് തരത്തിൽ ഉണ്ട്


താപായണികംകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ താപായണികം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

ഇലക്ട്രോൺടങ്സ്റ്റൺടാന്റലംടൈറ്റാനിയംപ്ലാറ്റിനംമോളിബ്ഡെനംസിലിക്കൺ

🔥 Trending searches on Wiki മലയാളം:

ഗൗതമബുദ്ധൻകമ്യൂണിസംകേരളത്തിന്റെ ഭൂമിശാസ്ത്രംരബീന്ദ്രനാഥ് ടാഗോർകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർമാറാട് കൂട്ടക്കൊലസി. രവീന്ദ്രനാഥ്ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികരണ്ടാമൂഴംനക്ഷത്രംദിലീപ്സുപ്രഭാതം ദിനപ്പത്രംബിരിയാണി (ചലച്ചിത്രം)ഒമാൻശ്വാസകോശ രോഗങ്ങൾബാഹ്യകേളിഓട്ടൻ തുള്ളൽകെ. സുധാകരൻമകം (നക്ഷത്രം)ആറ്റിങ്ങൽ ലോക്സഭാമണ്ഡലംവാരാഹിശിവൻഉള്ളൂർ എസ്. പരമേശ്വരയ്യർഋതുആൽബർട്ട് ഐൻസ്റ്റൈൻമാവേലിക്കര നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംകൊച്ചികേരള ഫോക്‌ലോർ അക്കാദമിചിങ്ങം (നക്ഷത്രരാശി)ലിംഫോസൈറ്റ്ബൈബിൾക്ഷേത്രപ്രവേശന വിളംബരംവെള്ളെഴുത്ത്വെള്ളാപ്പള്ളി നടേശൻനി‍ർമ്മിത ബുദ്ധിപൂരിഅനീമിയമഞ്ഞുമ്മൽ ബോയ്സ്നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)മലയാളചലച്ചിത്രംസ്ഖലനംഇടതുപക്ഷ ജനാധിപത്യ മുന്നണിഇന്ത്യൻ ഭരണഘടന ഭേദഗതികൾകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികഹെപ്പറ്റൈറ്റിസ്-എവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽടി.എം. തോമസ് ഐസക്ക്കൊച്ചുത്രേസ്യഉണ്ണി ബാലകൃഷ്ണൻഎയ്‌ഡ്‌സ്‌ആയുർവേദംപറയിപെറ്റ പന്തിരുകുലംസുഭാസ് ചന്ദ്ര ബോസ്ചാന്നാർ ലഹളചതയം (നക്ഷത്രം)ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻതിരുവിതാംകൂർ ഭരണാധികാരികൾവക്കം അബ്ദുൽ ഖാദർ മൗലവിഎസ്.എൻ.സി. ലാവലിൻ കേസ്കെ. കരുണാകരൻവൈരുദ്ധ്യാത്മക ഭൗതികവാദംഅരിമ്പാറനെൽവയൽ-നീർത്തട സംരക്ഷണ നിയമംഖസാക്കിന്റെ ഇതിഹാസംവിക്കിപീഡിയഅടിയന്തിരാവസ്ഥരാജീവ് ചന്ദ്രശേഖർകഥകളിഇന്ത്യൻ നദീതട പദ്ധതികൾവാസ്കോ ഡ ഗാമവ്യാഴംചാറ്റ്ജിപിറ്റിഇന്ത്യൻ പൗരത്വനിയമംഅപസ്മാരംഎം.വി. ഗോവിന്ദൻ🡆 More