ടിക് ടോക്: സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍

ടിക്ടോക്ക് , ചെറിയ വീഡിയോകൾ സൃഷ്ടിക്കുന്നതിനും പങ്കിടുന്നതിനുമായി ബൈറ്റ്ഡാൻസ് എന്ന ചൈനീസ് ഐ ടി കമ്പനി നിർമിച്ച ഒരു സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്.ബൈറ്റ്ഡാൻസ് ഉടമസ്ഥതയിൽ, ചൈനയിൽ 2016 സെപ്റ്റംബറിൽ ഡുവൈൻ എന്ന പേരിൽ ആയിരുന്നു ഇത് ആദ്യം വിപണിയിലിറക്കിയത് ഏകദേശം ഒരു വർഷത്തിനു ശേഷം ടിക്ക് ടോക് എന്ന പേരിൽ ഇത് വിദേശ വിപണിയിൽ പരിചയപ്പെടുത്തി.

2018 ൽ ഈ ആപ്ലിക്കേഷൻ ഏഷ്യ , യുണൈറ്റഡ് സ്റ്റേറ്റ്സ്, എന്ന് തുടങ്ങി ലോകത്തിൻറെ പലഭാഗത്തും ജനപ്രിയത നേടി. 2018 ഒക്ടോബറിലെ കണക്ക് അനുസരിച്ച് അമേരിക്കയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. 2018 ൽ ഇത് 150 ലധികം രാജ്യങ്ങളിലും 75 ഭാഷകളിലും ലഭ്യമായി.ഉപയോക്താക്കൾക്ക് 3-15 സെക്കൻഡുകൾ , 3-60 സെക്കന്റ് ദൈർഘ്യമുള്ള ഹ്രസ്വ ലൂപ്പിംഗ് വീഡിയോകൾ സൃഷ്ടിക്കാൻ ഈ സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ഉപയോഗിച്ച് സാധിക്കും ആഗോളതലത്തിൽ 500 മില്ല്യൻ ഉപയോക്താക്കളാണ് ഈ ആപ്ലിക്കേഷനെ ഇതുവരെ സ്വന്തമാക്കിയത്.2020 ജൂലൈ 29-ന് ടിക് ടോക് ആപ്ലിക്കേഷൻ ഇന്ത്യയിൽ പൂർണമായും നിരോധിക്കുകയും,പ്ലേ സ്റ്റോറിൽനിന്ന് നീക്കം ചെയ്യുകയും ചെയ്തു.

ടിക്ക് ടോക്ക് (Tik Tok)
ടിക് ടോക്: ചരിത്രം, വിപണി, സവിശേഷതകൾ
വികസിപ്പിച്ചത്ByteDance
ആദ്യപതിപ്പ്സെപ്റ്റംബർ 2016; 7 years ago (2016-09)
Stable release
10.1.0 / 15 February 2019
ഓപ്പറേറ്റിങ് സിസ്റ്റംiOS, Android
വലുപ്പം287.6 MB (iOS) 72 MB (Android)
ലഭ്യമായ ഭാഷകൾ38 languages
ഭാഷകളുടെ പട്ടിക
Arabic, Bengali, Burmese, Cebuano, English, French, German, Gujarati, Hindi, Indonesian, Italian, Japanese, Javanese, Kannada, Korean, Malay, Malayalam, Marathi, Oriya, Polish, Portuguese, Punjabi, Russian, Simplified Chinese, Spanish, Swedish, Tagalog, Tamil, Telugu, Thai, Traditional Chinese, Turkish, Ukrainian, Vietnamese
തരംVideo sharing
അനുമതിപത്രംFreeware
വെബ്‌സൈറ്റ്tiktok.com (English)
douyin.com (Chinese)

ചരിത്രം

200 ദിവസം കൊണ്ടാണ് ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചു എടുത്തത്, ഒരു വർഷത്തിനുള്ളിൽ 100 ദശലക്ഷം ഉപയോക്താക്കളാണ് ലഭിച്ചത്, പ്രതിദിനം 1 ലക്ഷം കോടി വീഡിയോകൾ ഉപഭോക്താക്കൾ കാണുന്നുണ്ട് . എന്നാൽ ചൈനയിൽ ഈ ആപ്ലിക്കേഷൻ ഡ്യുയിൻ എന്ന പേരിൽ ആണ് അറിയപെടുന്നത്.

വിപണി

സാൻഫ്രാൻസിസ്കോയിലെ ആപ്ലിക്കേഷൻ അനലിറ്റിക്സ് പ്ലാറ്റ്ഫോമായ സെൻസർ ടവർ സിഎൻബിസിക്ക് നൽകിയ വിവരങ്ങൾ പ്രകാരം, 2018 ന്റെ ആദ്യ പകുതിയിൽ TikTok ആപ്പിളിൻറെ ആപ് സ്റ്റോറിൽ 104 ദശലക്ഷം തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് . ഫേസ്ബുക്ക് , യൂട്യൂബ് , ഇൻസ്റ്റഗ്രാം എന്നിവയെ അപേക്ഷിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഡൌൺലോഡ് ചെയ്ത ഐ ഓ എസ്സ് ആപ്ലിക്കേഷനും ടിക് ടോക്ക് ആണ്.

സവിശേഷതകൾ

TikTok മൊബൈൽ ആപ്ലിക്കേഷൻ ഉപയോക്താവിന് ഒരു ഹ്രസ്വ വീഡിയോ എളുപ്പത്തിൽ സൃഷ്ടിക്കാൻ കഴിയുന്നു .കൂടാതെ പശ്ചാത്തലത്തിൽ ഉപഭോക്താവിനു ഇഷ്ടമുള്ള സംഗീതം കൂട്ടിച്ചേർക്കാനും കഴിയും. ഒപ്പം സൃഷ്ട്ടിക്കുന്ന വീഡിയോ, മന്ദഗതിയിലോ , വേഗത്തിലോ ആക്കാനും കഴിയും . ഒരു വീഡിയോ സൃഷ്ടിക്കുന്നതിന്, ഉപയോക്താക്കൾക്ക് വൈവിധ്യമാർന്ന സംഗീതരീതികളിൽ നിന്ന് പശ്ചാത്തല സംഗീതം തിരഞ്ഞെടുക്കാനാകും,TikTok- ൽ ചെയ്യുന്ന വീഡിയോ മറ്റ് സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ മറ്റുള്ളവരുമായി പങ്കിടാനും സാധിക്കുന്നു. ഒപ്പം മറ്റു സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇതിൽ കൂട്ടിച്ചേർക്കാനും കഴിയുന്നു.ഉപയോക്താക്കൾക്ക്‌ അവരുടെ അക്കൗണ്ടുകൾ "സ്വകാര്യമായി "സജ്ജമാക്കാനും സാധിക്കുന്നു. സർഗാത്മകത വളർത്തുന്നതോടൊപ്പം പലരും നേരിടുന്ന നാണം എന്ന അപകർഷതാ ബോധത്തെ ടിക് ടോക് പലപ്പോഴും ഇല്ലാതാക്കുന്നുണ്ട് എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു .

കൃത്രിമ ബുദ്ധി

ഉപഭോക്താക്കളുടെ ഇഷ്ട്ടവും താൽപ്പര്യങ്ങളും മുൻഗണനകളും വിശകലനം ചെയ്ത് ഓരോ ഉപയോക്താവിനുമായി വ്യക്തിഗതമാക്കിയ ഒരു  ഉള്ളടക്കം  പ്രദർശിപ്പിക്കുന്നതിനും ടിക്ടോക്ക് കൃത്രിമ ബുദ്ധി ഉപയോഗിക്കുന്നു

നിരോധനം

ഈ അപ്ളിക്കേഷൻ ഉപയോഗിച്ച് വൻ തോതിൽ ഉപഭോക്താകളുടെ വിവരങ്ങൾ ചൈനീസ് സർക്കാരിന് ഇതിൻറെ കമ്പനി ചോർത്തി കൊടുക്കുന്നുണ്ട് എന്ന ഒരു ആരോപണവും ഈ അടുത്ത കാലത്ത് ഉയർന്നു വന്നിട്ടുണ്ട്. ഇതിനെ തുടർന്ന് പല രാജ്യത്തും ഈ ആപ്ലിക്കേഷന് നിരോധനം ഏർപെടുത്തിയിട്ടുമുണ്ട്.

  • 2018 ജൂലൈ 3 ന് ഇന്തോനേഷ്യൻ ഗവൺമെൻറ് അശ്ലീലത നിറഞ്ഞ ഉള്ളടക്കവും , ദൈവ നിന്ദയ്ക്ക് പ്രചോദനം നൽകുന്നു എന്ന് പറഞ്ഞുകൊണ്ട് ടിക്ടോക്ക് നിരോധിച്ചിരുന്നു. അധികം താമസിയാതെ 2018 ജൂലൈ 11-ന് നിരോധനം പിൻവലിച്ചു.
  • 2018 നവംബറിൽ ബംഗ്ലാദേശി ഗവൺമെന്റ് ടിക് ടോക്ക് ആപ്ലിക്കേഷൻറെ ഇന്റർനെറ്റ് ആക്സസ് തടഞ്ഞു.
  • ഇന്ത്യയിലും നിരവധി രാഷ്ട്രീയ പ്രവർത്തകരും ടിക് ടോക്ക് നിരോധിക്കണം അല്ലെങ്കിൽ കൂടുതൽ കർശനമായി നിയന്ത്രിക്കണം എന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിന്നു.തുടർന്ന് മദ്രാസ് ഹൈക്കോടതി ടിക് ടോക് നിരോധിക്കാൻ ഉത്തരവ് ഇട്ടിരുന്നു.എന്നാൽ ആ വിധിക്ക് എതിരെ സുപ്രിംകോടതിയിൽ അപ്പീൽ പോയി എന്നാൽ സുപ്രിംകോടതി അത് തള്ളിയതിനെ തുടർന്ന് 2019 ഏപ്രിൽ 16 ന് ടിക് ടോക് എന്ന മൊബൈൽ ആപ്പ് ഇന്ത്യയിൽ പൂർണമായും നിരോധിച്ചു

TikTok- ൽ കൂടുതൽ അനുയായികളുള്ള ഏറ്റവും മികച്ച 10 അക്കൗണ്ടുകൾ

മുൻനിര ഉപയോക്താക്കൾ (അവസാനം പുതുക്കിയത് 15 ഒക്ടോബർ 2018)
റാങ്ക് ഉപയോക്താവ് ID അനുയായികൾ


(ദശലക്ഷങ്ങൾ)
രാജ്യം
1 ലിസ, ലെന @lisaandlena 31.5 ടിക് ടോക്: ചരിത്രം, വിപണി, സവിശേഷതകൾ  GER
2 ലോറെൻ ഗ്രേ @lorengray 29.4 ടിക് ടോക്: ചരിത്രം, വിപണി, സവിശേഷതകൾ  USA
3 ബേബി ഏരിയൽ @babyariel 29.1 ടിക് ടോക്: ചരിത്രം, വിപണി, സവിശേഷതകൾ  USA
4 ക്രിസ്റ്റൻ ഹാഞ്ചർ @kristenhancher 21.4 ടിക് ടോക്: ചരിത്രം, വിപണി, സവിശേഷതകൾ  CAN
5 ജേക്കബ് സാർട്ടോറിയസ് @jacobsartorius 19.9 ടിക് ടോക്: ചരിത്രം, വിപണി, സവിശേഷതകൾ  USA
6 ഫ്ലഗ്ഹൌസ് @flighthouse 18.0 ടിക് ടോക്: ചരിത്രം, വിപണി, സവിശേഷതകൾ  USA
7 ജോജോ സൈവ @itsjojosiwa 17.1 ടിക് ടോക്: ചരിത്രം, വിപണി, സവിശേഷതകൾ  USA
8 ഗിൽ ക്രോകൾ @gilmhercroes 17.0 ടിക് ടോക്: ചരിത്രം, വിപണി, സവിശേഷതകൾ  USA
9 സാവന്നാ സൗത്തുകൾ @savvsoutas 13.6 ടിക് ടോക്: ചരിത്രം, വിപണി, സവിശേഷതകൾ  USA
10 ആനി ലേബ്ലാങ്ക് @annieleblanc 13.6 ടിക് ടോക്: ചരിത്രം, വിപണി, സവിശേഷതകൾ  USA

അവലംബം

കൂടുതൽ വായനയ്ക്ക്

Tags:

ടിക് ടോക് ചരിത്രംടിക് ടോക് വിപണിടിക് ടോക് സവിശേഷതകൾടിക് ടോക് കൃത്രിമ ബുദ്ധിടിക് ടോക് നിരോധനംടിക് ടോക് TikTok- ൽ കൂടുതൽ അനുയായികളുള്ള ഏറ്റവും മികച്ച 10 അക്കൗണ്ടുകൾടിക് ടോക് അവലംബംടിക് ടോക് കൂടുതൽ വായനയ്ക്ക്ടിക് ടോക്ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർഇന്ത്യഏഷ്യജൂലൈ

🔥 Trending searches on Wiki മലയാളം:

എസ്.കെ. പൊറ്റെക്കാട്ട്മുലപ്പാൽതൃശൂർ പൂരംഉഹ്‌ദ് യുദ്ധംസ്വപ്ന സ്ഖലനംകരുണ (കൃതി)സ്ത്രീ സുരക്ഷാ നിയമങ്ങൾമനോജ് കെ. ജയൻകവിത്രയംഅമോക്സിലിൻമുണ്ടിനീര്ലോക മലമ്പനി ദിനംശിവൻഇറാൻഇന്ത്യൻ നാഷണൽ ലീഗ്ഗ്ലോക്കോമതിരുവിതാംകൂർപൗലോസ് അപ്പസ്തോലൻവയനാട് ലോക്‌സഭാ നിയോജകമണ്ഡലംവൃദ്ധസദനംശോഭനഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്സുഗതകുമാരിരാഹുൽ ഗാന്ധിപനിക്കൂർക്കഎ. വിജയരാഘവൻമംഗളാദേവി ക്ഷേത്രംതൃക്കടവൂർ ശിവരാജുഅധ്യാപനരീതികൾകുവൈറ്റ്ഇന്ത്യയുടെ ദേശീയപതാകസോളമൻഗണപതിചങ്ങമ്പുഴ കൃഷ്ണപിള്ളകരൾശ്വസനേന്ദ്രിയവ്യൂഹംകേരളകലാമണ്ഡലംയയാതിമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈതമിഴ്കൊച്ചി വാട്ടർ മെട്രോമുഗൾ സാമ്രാജ്യംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻവി.ടി. ഭട്ടതിരിപ്പാട്പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾആയ് രാജവംശംസിന്ധു നദീതടസംസ്കാരംവിശുദ്ധ ഗീവർഗീസ്സൂര്യഗ്രഹണംട്രാൻസ് (ചലച്ചിത്രം)കേരളത്തിലെ തനതു കലകൾആന്റോ ആന്റണിപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംരണ്ടാമൂഴംസ്കിസോഫ്രീനിയആണിരോഗംവജൈനൽ ഡിസ്ചാർജ്ആഗോളതാപനംവള്ളത്തോൾ പുരസ്കാരം‌പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംപാമ്പ്‌കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)അറബി ഭാഷാസമരംനരേന്ദ്ര മോദിസ്ത്രീ ഇസ്ലാമിൽഅഡോൾഫ് ഹിറ്റ്‌ലർകൺകുരുആദായനികുതിവെള്ളാപ്പള്ളി നടേശൻഇന്ത്യയുടെ ഭരണഘടനആവേശം (ചലച്ചിത്രം)ചലച്ചിത്രംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികചാന്നാർ ലഹളജോൺസൺദശപുഷ്‌പങ്ങൾ🡆 More