ഛോട്ടാ ഭീം എന്നത് പോഗോ TVയിൽ പ്രദർശിപ്പിക്കുന്ന ഒരു അനിമേറ്റഡ് പരിപാടിയാണ്.
ഈ പരമ്പര ഉണ്ടാക്കിയത് ഗ്രീൻ ഗോൾഡ് അനിമേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ CEO ആയ രാജീവ് ചിലകയാണ്. 2000 വർഷങ്ങൾക്ക് മുമ്പുള്ള ഗ്രാമീണഭാരതത്തിലെ ധോലക്പൂർ എന്ന പട്ടണത്തിലാണ് കഥാനായകനായ ഭീം താമസിക്കുന്നത്. 9 വയസ്സുള്ള ഭീം എന്ന കഥാപാത്രത്തെ ചുറ്റിയാണ് കഥ നീങ്ങുന്നത്. ഭീം ധൈര്യശാലിയും ശക്തനും ബുദ്ധിമാനുമായ ഒരു കുട്ടിയാണ്. 11 വയസ്സുള്ള കാലിയ പഹെൽവാനാണ് ഭീമിന്റെ എതിരാളി. ഭീമിനു ലഭിക്കുന്ന പ്രശസ്തിയിൽ അസൂയാലുവാണ് കാലിയ. കാലിയയും കാലിയയുടെ ഒപ്പം എപ്പോഴുമുള്ള ദോലുവും ഭോലുവും എപ്പോഴും ഭീമിനെ അലോസരപ്പെടുത്താനും തോൽപ്പിക്കാനും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ എല്ലാ ശ്രമങ്ങളും വിഫലമാകുന്നു. ഭീമിന്റേയും കൂട്ടുകാരുടേയും അവരും കാലിയയുമായുള്ള എതിർപ്പിന്റേയും കഥയാണ് ഈ പരമ്പര. ധോലക്പൂരിലെ ഓരോ കുട്ടിയും ഭീമിലേക്കാണ് ഉറ്റുനോക്കുന്നത്. എന്തെന്നാൽ ഭീം എല്ലാവരുടേയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു. ധോലക്പൂരിലും അതിനു ചുറ്റുമായി കിച്ചക്, മംഗൽ സിംഗ് എന്നീ ശത്രുക്കളും ഭീമിനുണ്ട്. ഇന്ദ്രവർമ്മ രാജാവും അദ്ദേഹത്തിന്റെ പുത്രി ഇന്ദുമതിയും ഏതൊരു പ്രധാനപ്പെട്ട കാര്യം വരുമ്പോഴും ഭീമിനെയാണ് വിശ്വസിച്ച് ഏൽപ്പിക്കുക.
ഛോട്ടാ ഭീം | |
---|---|
മറ്റു പേരുകൾ | Mighty Little Bheem |
തരം | Comedy, Action |
സംവിധാനം | രാജീവ് ചിലക |
ഓപ്പണിംഗ് തീം | "ഛോട്ടാ ഭീം" by chorus |
ഈണം നൽകിയത് | സുനിൽ കൗശിക് |
രാജ്യം | ഇന്ത്യ |
ഒറിജിനൽ ഭാഷ(കൾ) | ഹിന്ദി ഇംഗ്ലീഷ് |
സീസണുകളുടെ എണ്ണം | 4 |
എപ്പിസോഡുകളുടെ എണ്ണം | 82 |
നിർമ്മാണം | |
നിർമ്മാണം | പി. രമേഷ് |
സമയദൈർഘ്യം | 22 minutes |
വിതരണം | ഗ്രീൻ ഗോൾഡ് അനിമേഷൻ |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | പോഗോ |
ഒറിജിനൽ റിലീസ് | 2008 – ഇതുവരെ |
External links | |
Website | |
Production website |
This article uses material from the Wikipedia മലയാളം article ഛോട്ടാ ഭീം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.