ചാവക്കാട് താലൂക്ക്: കേരളത്തിലെ താലൂക്ക്

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു താലൂക്കാണ് ചാവക്കാട് താലൂക്ക്.

ചാവക്കാട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചാവക്കാട് (വിവക്ഷകൾ) എന്ന താൾ കാണുക. ചാവക്കാട് (വിവക്ഷകൾ)

ചാവക്കാട് ആണ് ഈ താലൂക്കിന്റെ ആസ്ഥാനം.

ചരിത്രം

ഇന്നത്തെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്ക് ഒഴികെയുള്ള പ്രദേശങ്ങൾ കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ചാവക്കാട് പ്രദേശം മദ്രാസ് സംസ്ഥാനത്തിലെ (ഇന്നത്തെ തമിഴ്നാട്) മലബാർ ജില്ലയിൽപ്പെട്ട പൊന്നാനി താലൂക്കിന്റെ ഭാഗമായിരുന്നു. 1956 നവംബർ ഒന്നിന് ഐക്യകേരളം രൂപം കൊണ്ടപ്പോൾ പൊന്നാനി താലൂക്കിനെ വിഭജിച്ച് പുതിയ ചാവക്കാട് താലൂക്ക് രൂപീകരിച്ച് തൃശ്ശൂർ ജില്ലയോട് ചേർത്തു.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ

തൃശ്ശൂർ ജില്ലയുടെ വടക്കുപടിഞ്ഞാറേ അറ്റത്താണ് ചാവക്കാട് താലൂക്ക് സ്ഥിതിചെയ്യുന്നത്. താലൂക്ക് ആസ്ഥാനമായ ചാവക്കാട് പട്ടണത്തിലേയ്ക്ക് ജില്ലാ ആസ്ഥാനമായ തൃശ്ശൂരിൽ നിന്ന് 35 കിലോമീറ്റർ ദൂരമുണ്ട്. കടൽത്തീരവുമായി ചേർന്നുകിടക്കുന്ന താലൂക്കാണിത്. അതിനാൽ, ഒരുപാട് ഉയരമുള്ള പ്രദേശങ്ങളൊന്നും തന്നെ ഈ താലൂക്കിലില്ല. തെങ്ങാണ് പ്രധാന കാർഷികവിള. കടലുമായി അടുത്തുകിടക്കുന്നതിനാൽ മത്സ്യബന്ധനവും പ്രധാനമാണ്.


ചാവക്കാട് താലൂക്ക്

ജനസംഖ്യ

ആകർഷണങ്ങൾ

ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം

ഇന്ത്യയിലെ പ്രധാനപ്പെട്ട ഹൈന്ദവദേവാലയങ്ങളിലൊന്നായ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രമാണ് ചാവക്കാട് താലൂക്കിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം. ചാവക്കാട് പട്ടണത്തിൽ നിന്ന് 4 കിലോമീറ്റർ മാത്രം അകലെയുള്ള ഗുരുവായൂരിലെ പ്രധാനപ്രതിഷ്ഠ, ശ്രീകൃഷ്ണസങ്കല്പമാണെങ്കിലും മഹാവിഷ്ണുവാണ്. പുറകിലെ വലതുകയ്യിൽ സുദർശനചക്രം, പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖ്, മുന്നിലെ ഇടതുകയ്യിൽ കൗമോദകി എന്ന ഗദ, മുന്നിലെ വലതുകയ്യിൽ താമര എന്നിവ ധരിച്ച മഹാവിഷ്ണുവിന് ഗുരുവായൂരപ്പൻ എന്നാണ് പേര്. കിഴക്കോട്ട് ദർശനം നൽകുന്ന മഹാവിഷ്ണുവിന് ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ഇടത്തരികത്തുകാവിൽ മഹാകാളി, സുബ്രഹ്മണ്യൻ, ഹനുമാൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.

മമ്മിയൂർ മഹാദേവക്ഷേത്രം

ഗുരുവായൂർ ക്ഷേത്രത്തിനു വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ക്ഷേത്രമാണിത്.ശിവനാണ് പ്രതിഷ്ഠ.തുല്യപ്രാധാന്യത്തോടെ മഹാവിഷ്ണുവും ഉണ്ട്.ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴുന്ന ഭക്തർ ഇവിടെ കൂടി തൊഴുതാലേ ദർശനം പൂർണമാകൂ എന്നാണ് വിശ്വാസം.

പാലയൂർ പള്ളി

ഭാരതത്തിലെ ആദ്യ ക്രൈസ്തവ ദേവാലയമായ മാർതോമ അതി രൂപത തീർത്ഥകേന്ദ്രം ചാവക്കാട് പട്ടണത്തിൽ നിന്നും ഒരു കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്നു.

അതിർത്തികൾ

Tags:

ചാവക്കാട് താലൂക്ക് ചരിത്രംചാവക്കാട് താലൂക്ക് ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾചാവക്കാട് താലൂക്ക് ജനസംഖ്യചാവക്കാട് താലൂക്ക് ആകർഷണങ്ങൾചാവക്കാട് താലൂക്ക് അതിർത്തികൾചാവക്കാട് താലൂക്ക്കേരളംചാവക്കാട്തൃശ്ശൂർ ജില്ല

🔥 Trending searches on Wiki മലയാളം:

ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികകഥക്വിശുദ്ധ ഗീവർഗീസ്ഖദീജദൈവംകാരൂർ നീലകണ്ഠപ്പിള്ളകാക്കജോസഫ് മുണ്ടശ്ശേരിഇന്ദിരാ ഗാന്ധിമരപ്പട്ടിസ്മിനു സിജോമണിച്ചിത്രത്താഴ് (ചലച്ചിത്രം)രാജാ രവിവർമ്മക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്എൻമകജെ (നോവൽ)ഇസ്‌ലാമിക കലണ്ടർതെങ്ങ്അനഗാരിക ധർമപാലലിംഫോമസ്വഹാബികളുടെ പട്ടികസ്വാതിതിരുനാൾ രാമവർമ്മകർഷക സംഘംകുഴിയാനമദർ തെരേസസിംഹംതുഞ്ചത്തെഴുത്തച്ഛൻഡെങ്കിപ്പനിടിപ്പു സുൽത്താൻതിറയാട്ടംചേനത്തണ്ടൻപൂരക്കളിഫുട്ബോൾവൈലോപ്പിള്ളി ശ്രീധരമേനോൻപാമ്പാടി രാജൻബാല്യകാലസഖിമലയാള നോവൽചാലക്കുടിമങ്ക മഹേഷ്ഭാഷാശാസ്ത്രംജാലിയൻവാലാബാഗ് കൂട്ടക്കൊലബിഗ് ബോസ് മലയാളംധനുഷ്കോടിപെർമനന്റ് അക്കൗണ്ട് നമ്പർഗണിതംഇരിങ്ങോൾ കാവ്സുമയ്യക്ഷേത്രപ്രവേശന വിളംബരംഐക്യരാഷ്ട്രസഭജി. ശങ്കരക്കുറുപ്പ്സ്ത്രീ ഇസ്ലാമിൽറേഡിയോശ്വാസകോശംകിന്നാരത്തുമ്പികൾഋഗ്വേദംയൂനുസ് നബിശ്രീനാരായണഗുരുജയറാംആരോഗ്യംപിണറായി വിജയൻഅഷിതശ്രീനിവാസൻസ്വാതി പുരസ്കാരംജവഹർലാൽ നെഹ്രുപുലയർകേളി (ചലച്ചിത്രം)മലയാളസാഹിത്യംകാവ്യ മാധവൻആത്മഹത്യഅക്‌ബർതെരുവുനാടകംമലയാളത്തിലെ യാത്രാവിവരണ ഗ്രന്ഥങ്ങളുടെ പട്ടികആധുനിക മലയാളസാഹിത്യംറമദാൻഉള്ളൂർ എസ്. പരമേശ്വരയ്യർഝാൻസി റാണിമലയാള മനോരമ ദിനപ്പത്രംഇന്ത്യൻ ഭരണഘടനയുടെ ആമുഖംപാണ്ഡവർകേരളത്തിലെ ജില്ലകളുടെ പട്ടിക🡆 More