ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്

ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകൾ കമ്പ്യൂട്ടറുകളോ, നെറ്റ് വർക്കോ ഉപയോഗിക്കുന്നവർക്ക് കമാന്റുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറുകളെ പ്രവർത്തിപ്പിക്കുന്നതിനു പകരം മൗസും കീബോർഡും മറ്റും ഉപയോഗിച്ച് മെനു, ഐക്കൺ എന്നിവ വഴി കൂടുതൽ എളുപ്പത്തിൽ കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നു.

സിറോക്സ് കമ്പനി ആണ് ആദ്യത്തെ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് അവതരിപ്പിച്ചത്.

ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്
ഇന്റരിം ഡൈനാബുക്ക് ജിയുഐ (ഓൾട്ടോയിൽ പ്രവർത്തിക്കുന്ന സ്മോൾടോക്ക്-76)
ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്
twm വിൻഡോ മാനേജറിന് കീഴിൽ പ്രവർത്തിക്കുന്ന MIT X കൺസോർഷ്യത്തിന്റെ വിതരണത്തിന് പൊതുവായുള്ള ഗ്രാഫിക്കൽ യൂസർ ഇന്റർഫേസിന്റെയും ആപ്ലിക്കേഷനുകളുടെയും ചരിത്രപരമായ ഉദാഹരണം: X ടെർമിനൽ, Xbiff, xload, ഒരു ഗ്രാഫിക്കൽ മാനുവൽ പേജ് ബ്രൗസർ
ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്
ഇടക്കാല ഡൈനാബുക്ക് ജിയുഐ (ഓൾട്ടോയിൽ പ്രവർത്തിക്കുന്ന സ്മോൾടോക്ക്-76)

യൂണിക്സ് സിസ്റ്റങ്ങളിൽ ആദ്യമായി ഉപയോഗിച്ച ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ വികസിപ്പിക്കപ്പെട്ട ഡബ്ല്യു വിൻഡോസ് സിസ്റ്റം(W Window System) ആയിരുന്നു. ഇതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് 1984 ൽ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എം.ഐ.റ്റി) യിൽ വച്ച് എക്സ് ജാലകസംവിധാനം(X Windows System) വികസിപ്പിക്കപ്പെട്ടു. എക്സ് വിൻഡോസ് സിസ്റ്റം, ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകൾ നിർമ്മിക്കാനാവശ്യമായ അടിസ്ഥാന ഘടകങ്ങളെ ലഭ്യമാക്കുന്ന ഒരു പ്രോഗ്രാമും പ്രോഗ്രാമുകളും എക്സ് സെർവറും തമ്മിലുള്ള ആശയ വിനിമയ രീതി നിർവ്വചിക്കുന്ന ഒരു പ്രോട്ടോക്കോളും ഉൾപ്പെട്ടതാണ്. ഒരു ഡിസ്പ്ലേ ഉപകരണത്തിൽ വരയ്ക്കാനും കീബോർഡും മൌസും ഉപയോഗിച്ച് അതുമായി സംവേദിക്കാനുമുള്ള അടിസ്ഥാനം എക്സ് സജ്ജമാക്കുന്നു. ഉപയോക്തൃസമ്പർക്കമുഖം എക്സ് കൈകാര്യം ചെയ്യുന്നില്ല. ഇത് വിവിധ പ്രോഗ്രാമുകളാണ് നിർമ്മിക്കുന്നത്. എക്സ് അടിസ്ഥാനപ്പെടുത്തിയുള്ള വിവിധ പണിയിടങ്ങളുടെ സമ്പർക്കമുഖവും പ്രവർത്തനവും വ്യത്യസ്ത തരത്തിലായിരിക്കും. അതിനാൽ തന്നെ എക്സ് ഉപയോഗിക്കുന്ന ജിയുഐകൾ എല്ലാം ഒരുപോലെ ആയിരിക്കില്ല. ഇന്നത്തെ ലിനക്സ് അധിഷ്ഠിത കമ്പ്യൂട്ടറുകളിൽ ഇത് ചെയ്യുന്നത് ഡെസ്ക്ടോപ്പ് എൻവയോൺമെന്റിലെ വിൻഡോ മാനേജർ ആണ്. ഓരോ പ്രോഗ്രാമിനും അതിന്റേതായ വിൻഡോ എന്ന രീതി പിന്തുണക്കുന്ന എല്ലാ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകളിലും ഒരു വിൻഡോ മാനേജർ ഉണ്ടായിരിക്കും.

ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്
കമ്പ്യൂട്ടർ സ്ക്രീനിൽ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് അവതരിപ്പിച്ചിരിക്കുന്നു. ഇത് പ്രോസസ്സ് ചെയ്ത ഉപയോക്തൃ ഇൻപുട്ടിന്റെ ഫലമാണ്, സാധാരണയായി മനുഷ്യ-മെഷീൻ ഇടപെടലിനുള്ള പ്രധാന ഇന്റർഫേസ്. ചെറിയ മൊബൈൽ ഉപകരണങ്ങളിൽ ജനപ്രിയമായ ടച്ച് യൂസർ ഇന്റർഫേസുകൾ വിഷ്വൽ ഇൻപുട്ടിലേക്കുള്ള വിഷ്വൽ ഔട്ട്പുട്ടിന്റെ ഓവർലേയാണ്.

ഒരു ഡെക്സ്ടോപ്പ് എൻവയോൺമെന്റ് എന്നത് ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്, ഐക്കണുകൾ, വിവിധ പ്രോഗ്രാമുകൾ എന്നിവയുടെ ഒരു കൂട്ടമാണ്. ഗ്നോം‌‌, കെ.ഡി.ഇ., Xfce, LXDE എന്നിവയൊക്കെ ഇന്ന് യൂണിക്സ് രീതിയിലുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ വളരെയധികം ഉപയോഗിക്കപ്പെടുന്ന ഡെസ്ക്ടോപ്പ് എൻവയോൺമെന്റുകൾ ആണ്. ഒരു ഡെസ്ക്ടോപ്പ് എൻവയോൺമെന്റിൽ കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ ആവശ്യമായ പ്രോഗ്രാമുകളും ഉൾപ്പെടുത്തിയിരിക്കുന്നു. കുറഞ്ഞത് ഒരു വെബ്‌‌ ബ്രൗസർ, ഫയൽ മാനേജർ, മീഡിയ പ്ലെയർ, ടെർമിനൽ ഇമുലേറ്റർ, ടെക്സ്റ്റ് എഡിറ്റർ എന്നിവ ഇതിൽ ഉൾപ്പെട്ടിരിക്കും. ഇതിനു പുറമെ വിവിധ ഡെസ്ക്ടോപ്പുകൾ ക്രമീകരിക്കാനും ഉപയോഗിക്കാനും ആവശ്യമായ ക്രമീകരണങ്ങൾ, വിവിധ ഉപകരണങ്ങൾ ക്രമീകരിക്കാനുള്ള സംവിധാനങ്ങൾ, മൗസ് പോയിന്ററുകൾ, തീമുകൾ, ഐക്കണുകൾ, വാൾ പേപ്പറുകൾ ഒക്കെ ഇതിൽ ഉൾപ്പെടുന്നു. വിവിധ പ്രോഗ്രാമുകൾ പ്രവർത്തിപ്പിക്കാനും അവയെ നിയന്ത്രിക്കാനും ഉള്ള സൗകര്യം ആണ് ഇവയിലെ അടിസ്ഥാന ഘടകം. പ്രോഗ്രാമുകളുടെ ഐക്കണുകളിൽ മൗസ് ഉപയോഗിച്ച് അമർത്തുമ്പോൾ അവയെ പ്രവർത്തിപ്പിക്കുകയും ക്ലോസ് ബട്ടൺ അമർത്തുമ്പോൾ അവയുടെ പ്രവർത്തനം അവസാനിപ്പിക്കുകയും ഒക്കെ ഇതിന്റെ കടമകളിൽ ഉൾപ്പെടുന്നു. ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകളുടെ വരവോടെ കമാന്റ് ലൈൻ ഇന്റർഫേസുകളുടെ കാലം അവസാനിച്ചില്ല. വിദഗ്ദ്ധരായ ഉപയോക്താക്കൾക്ക് പലപ്പോളും ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകളിലേതിനെക്കാൾ എളുപ്പത്തിലും സൗകര്യപ്രദമായും കമാൻഡ് ലൈനിൽ ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കും. അതിനാൽ തന്നെ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസിനുള്ളിൽ കമാന്റ് ലൈൻ ഇന്റർഫേസുകൾ ലഭ്യമാക്കുന്ന ടെർമിനൽ ഇമുലേറ്ററുകൾ ഡെസ്ക്ടോപ്പ് എൻവയോൺമെന്റുകളിലെ അവിഭാജ്യ ഘടകം തന്നെയാണ്.

എക്സ് വിൻഡോ സിസ്റ്റം അടിസ്ഥാനമാക്കി ആണ് ഇന്ന് ലിനക്സിൽ പ്രവർത്തിക്കുന്ന ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകൾ ഒക്കെ വികസിപ്പിച്ചിരിക്കുന്നത്. ഉബുണ്ടു ലിനക്സിന്റെ നിർമ്മാതാക്കളായ കാനോനിക്കൽ കമ്പനി വികസിപ്പിച്ചെടുക്കുന്ന മറ്റൊരു ഡിസ്പ്ലേ സെ‌‌ർവർ ആണ് മിർ. എക്സ് വിൻഡോസ് സെർവറിന് പകരം വയ്ക്കാനാവുന്ന ഒരു ആധുനിക ഡിസ്പ്ലേ സെ‌‌ർവറായിരിക്കും ഇത്. എക്സ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡെസ്ക്ടോപ്പ് എൻവയോൺമെന്റുകൾക്ക് മാറ്റങ്ങളൊന്നുമില്ലാതെ തന്നെ മിർ ഉപയോഗിച്ച് പ്രവർത്തിക്കാൻ സാധിക്കും എന്നാണ് അവർ അവകാശപ്പെടുന്നത്.

അവലംബം

ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് 
Wiktionary
graphical user interface എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

Tags:

ഐക്കൺകമ്പ്യൂട്ടർകീബോർഡ്മൗസ്

🔥 Trending searches on Wiki മലയാളം:

സുപ്രഭാതം ദിനപ്പത്രംനെഫ്രോളജിഅരണപന്ന്യൻ രവീന്ദ്രൻകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)അമ്മഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികദേവസഹായം പിള്ളനാടകംചേനത്തണ്ടൻട്രാൻസ് (ചലച്ചിത്രം)മുലപ്പാൽആഗ്നേയഗ്രന്ഥികാഞ്ഞിരംഓട്ടൻ തുള്ളൽബാഹ്യകേളിസുകന്യ സമൃദ്ധി യോജനഉപ്പൂറ്റിവേദനകേരള ശാസ്ത്രസാഹിത്യ പരിഷത്ത്തോമാശ്ലീഹാആർത്തവചക്രവും സുരക്ഷിതകാലവുംസുൽത്താൻ ബത്തേരികണ്ടല ലഹളകൃസരിഋഗ്വേദംവ്യാഴംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംകുടുംബശ്രീദേശാഭിമാനി ദിനപ്പത്രംരതിമൂർച്ഛജലദോഷംനെൽവയൽ-നീർത്തട സംരക്ഷണ നിയമംകുഞ്ഞുണ്ണിമാഷ്പ്രധാന താൾമലബന്ധംഒരു സങ്കീർത്തനം പോലെപാമ്പുമേക്കാട്ടുമനകൃത്രിമബീജസങ്കലനംഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികസഹോദരൻ അയ്യപ്പൻകേരള നിയമസഭപിണറായി വിജയൻറോസ്‌മേരികണ്ണൂർ ലോക്സഭാമണ്ഡലംകാന്തല്ലൂർമില്ലറ്റ്കുംഭം (നക്ഷത്രരാശി)ഗുകേഷ് ഡികൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881ജ്ഞാനപ്പാനകെ.ബി. ഗണേഷ് കുമാർജന്മഭൂമി ദിനപ്പത്രംസന്ധി (വ്യാകരണം)ഉപ്പുസത്യാഗ്രഹംകൊട്ടിയൂർ വൈശാഖ ഉത്സവംഷക്കീലക്രിക്കറ്റ്ഫിറോസ്‌ ഗാന്ധിഇടതുപക്ഷംപാർവ്വതിഉമ്മൻ ചാണ്ടിഇംഗ്ലീഷ് ഭാഷആദി ശങ്കരൻഭഗവദ്ഗീതവെള്ളരിശോഭനധനുഷ്കോടികേരളത്തിന്റെ ഭൂമിശാസ്ത്രംകൗ ഗേൾ പൊസിഷൻമുരിങ്ങപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംആനന്ദം (ചലച്ചിത്രം)മേയ്‌ ദിനംമുഗൾ സാമ്രാജ്യംപ്രഭാവർമ്മമഞ്ഞുമ്മൽ ബോയ്സ്വാസ്കോ ഡ ഗാമചെമ്പരത്തി🡆 More