ഗാസായുദ്ധം

2008–2009 വർഷത്തിലെ ശീതകാലത്ത് തെക്കൻ ഇസ്രയേലിലും ഗാസാ ചീന്തിലും വെച്ചു നടന്ന മൂന്നാഴ്ച നീണ്ടുനിന്ന ഇസ്രയേൽ -ഹമാസ് പോരാട്ടമാണ്‌ ഗാസായുദ്ധം.

"ഓപ്പറേഷൻ കാസ്റ്റ് ലീഡ്" എന്ന് നാമകരണം ചെയ്യപ്പെട്ട ഈ ആക്രമണം 2008 ഡിസംബർ 27 ന്‌ ഗാസാചീന്തിൽ ഇസ്രയേലാണ്‌ തുടക്കമിട്ടത്. അറബ് ലോകത്ത് ഈ ആക്രമണം 'ഗാസാ കൂട്ടക്കൊല' (Arabic: مجزرة غزة‎) എന്നാണ്‌ അറിയപ്പെടുന്നത്. 'തെക്കൻ മേഖലയിലെ യുദ്ധം' എന്ന് ഇസ്രയേലി മാധ്യമങ്ങളും ഈ ആക്രമണത്തെ വിശേഷിപ്പിക്കുന്നു. ഗാസാചീന്തിനുള്ളിലേക്കും പുറത്തേക്കുമുള്ള ആയുധക്കടത്ത് തടയുമെന്നും ഹമാസിന്റെ റോക്കറ്റാക്രമണം അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ട് ഡിസംബർ 27 ന്‌ ഇസ്രയേൽ ബോംബാക്രമണം തുടങ്ങുകയായിരുന്നു. ഈ ആക്രമണത്തിൽ ഇസ്രയേലിന്‌ മറ്റുചില ലക്ഷ്യങ്ങളും പ്രേരണകളും ഉണ്ടായിരുന്നതായി പുറത്തുവന്നിട്ടുണ്ട്. ജനങ്ങളുടെ ആവാസ കേന്ദ്രങ്ങൾ, പോലീസ് സ്റ്റേഷനുകൾ,സൈനിക കേന്ദ്രങ്ങൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവ ഇസ്രയേൽ സൈന്യം ആക്രമിക്കുകയുണ്ടായി. സാധാരണ പൗരന്മാരുടെ ആവാസകേന്ദ്രങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഹമാസും അതിന്റെ മിസൈൽ ,മോർട്ടാർ ആക്രമണം ശക്തിപ്പെടുത്തുകയും യുദ്ധത്തിലുടനീളം ജനസാമാന്യത്തിന്റെ കേന്ദ്രങ്ങൾ ലക്ഷ്യമാക്കുകയുമുണ്ടായി. 2009 ജനുവരി 3 ന്‌ കരയുദ്ധവും ഇസ്രയേൽ ആരംഭിച്ചു. ഏകപക്ഷീയമായ വെടിനിറുത്തൽ ഇസ്രയേൽ പ്രഖ്യാപിച്ചതോടെ ഒരാഴ്ചക്കാലത്തെ വെടിനിറുത്തൽ ഹമാസും പ്രഖ്യാപിച്ചു. തുടർന്ന് ജനുവരി 18 ന്‌ യുദ്ധം അവസാനിച്ചു. ജനുവരി 21 ന്‌ ഇസ്രയേൽ പിൻ‌വാങ്ങൽ പൂർത്തിയാക്കി. 1,166 നും 1,417 നും ഇടയിലെണ്ണം വരുന്ന പലസ്തീനികളും 13 ഇസ്രയേലികളും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വെള്ളമില്ലാതെ 4 ലക്ഷം ഗാസൻ ജനത വലഞ്ഞു. 4000 വീടുകൾ നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു. പതിനായിരക്കണക്കിന്‌ ജനങ്ങൾ ഭവന രഹിതരായി . 80 സർക്കാർ എടുപ്പുകൾ നശിപ്പിക്കപ്പെട്ടു. 2009 സെപ്റ്റംബർ മാസത്തിൽ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ (United Nations Human Rights Council -UNHRC) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇസ്രയേലികളും പലസ്തീനികളും യുദ്ധക്കുറ്റം ചെയ്തതായി കണ്ടെത്തുകയും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനായി റിപ്പോർട്ട് ശിപാർശ ചെയ്യുകയും ചെയ്തു. ഗാസ ആക്രമണത്തിൽ ഇസ്രയേൽ, നിരോധിത വെള്ള ഫോസ്ഫറസ് പോലുള്ള മാരക വസ്തുക്കളടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.. ഇസ്രയേലിന്റെ ഈ ആക്രമണത്തിൽ 200 നും 300 നും ഇടക്ക് കുഞ്ഞുങ്ങളും കൊലചെയ്യപ്പെടുകയുണ്ടായി.

2008-2009 ഇസ്രായേൽ - ഗാസ ഏറ്റുമുട്ടൽ
ഇസ്രായേൽ - പലസ്തീൻ ഏറ്റുമുട്ടലിന്റെ ഭാഗം
ഗാസായുദ്ധം
ഗാസയുടെ ഭൂപടം
തിയതി27 ഡിസംബർ 2008–ഇതുവരെ
സ്ഥലംഗാസ & തെക്കൻ ഇസ്രായേൽ
ഫലംഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുന്നു
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ഗാസായുദ്ധം ഇസ്രയേൽ (IDF)ഗാസായുദ്ധം Hamas (Izz ad-Din al-Qassam Brigades)
Islamic Jihad in Palestine
പ്രമാണം:Logoprc.jpg Popular Resistance Committees
പ്രമാണം:Fateh-logo.jpg Al-Aqsa Martyrs Brigades
Popular Front for the Liberation of Palestine
പടനായകരും മറ്റു നേതാക്കളും
ഇസ്രയേൽ യഹൂദ് ബാരക്ക് (പ്രധിരോധമന്ത്രി)
ഇസ്രയേൽ Gabi Ashkenazi (CoS)
ഇസ്രയേൽ Yoav Galant (SoCom)
ഗാസായുദ്ധം ഇസ്മായീൽ ഹനിയ്യ
ഗാസായുദ്ധം Mahmoud az-Zahar
ഗാസായുദ്ധം Ahmed al-Ja'abari
ശക്തി
176,500 (total)
Backed by tanks, artillery, gunboats, and aircraft.
Hamas: 20,000 (total)
നാശനഷ്ടങ്ങൾ
Total Killed: 13
Soldiers: 10
Civilians: 3
Total Wounded: 178
Soldiers: 120
Civilians: 58
Total Killed: 1,095*
Fighters: 400-650** (IDF)
Civilians: 670***(PCHR)

Policemen: 138

Total Wounded: 4,560****(MoH)
One Egyptian border guard officer killed and three guards and two children wounded.
*Casualty figures in Gaza cannot yet be independently verified, and the civilian/combatant breakdown is disputed.

**The IDF believes 400 were known Hamas operatives, and 250 were also Hamas operatives.
***Among the 670 reported civilian fatalities, 519 are confirmed as: 4 UN and 13 medical workers, 4 journalists, 3 athletes, 322 children, 76 women, and 97 elderly people. Also includes two foreigners, a Ukrainian woman and her child.
****Among the wounded there were 1,600 children and 678 women.


പശ്ചാത്തലം

പലസ്തീൻ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം- വിവിധ ഘട്ടങ്ങൾ
ബ്രിട്ടീഷധീന പലസ്തീൻ, (ജൂതകുടിയേറ്റ കേന്ദ്രങ്ങൾ ഓറഞ്ച് നിറത്തിൽ)
ഐക്യരാഷ്ട്രസഭയുടെ വിഭജനപദ്ധതി (പൊതുസഭ പാസ്സാക്കിയ 181 (II) പ്രമേയം-1947)
ജോർദാന്റെ കീഴിലുള്ള വെസ്റ്റ്ബാങ്ക്, ഈജിപ്തിന്റെ കീഴിലുള്ള ഗസ്സ എന്നിവ ഒന്നാം അറബ്-ഇസ്രയേൽ യുദ്ധശേഷം (1949)
പലസ്തീൻ അതോറിറ്റി (രണ്ടാം ഓസ്‌ലോ കരാർ പ്രകാരം)

ഈജിപ്തും ഇസ്രയേലും അതിരിടുന്ന മെഡിറ്ററേനിയൻ സമുദ്രത്തിന്റെ കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന തീരപ്രദേശമാണ്‌ ഗാസാമുനമ്പ് അല്ലെങ്കിൽ ഗാസാചീന്ത്. ഭൂമയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സ്ഥലമാണിത്. അമേരിക്കൻ ചാരസംഘടനയായ സി.ഐ.എയുടെ 2008 ജൂലൈ വരെയുള്ള ഫാക്ട്ബുക്ക് കണക്ക് പ്രകാരം 1,500,202 ജനങ്ങൾ 360 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണത്തിലുള്ള ഈ കൊച്ചു സ്ഥലത്ത് തിങ്ങിപ്പാർക്കുന്നു. ഐക്യരാഷ്ട്ര സഭ , ഹ്യൂമൻ റൈറ്റ്സ് വാച്ച്(Human Rights Watch -HRW) ഉൾപ്പെടെയുള്ള നിരവധി രാജ്യാന്തര സംഘടനകളും സർക്കാരിതര സന്നദ്ധസംഘടനകളും മനസ്സിലാക്കുന്നത്, ഗാസാചീന്തിന്റെ മുഴുവൻ അധികാരങ്ങളും ഇസ്രയേൽ നിയന്ത്രിക്കുകയാണ്‌ എന്നാണ്‌. ഗാസയുടെ കരപ്രദേശവും ഗാസാപരിധിയിൽ വരുന്ന സമുദ്രാതിർഥികളും ഇസ്രയേൽ കൈടക്കി വെച്ചിരിക്കുകയാണ്‌. ഇതുവഴി ഗാസക്കുപുറത്തേക്കുള്ള കരയിലൂടെയോ കടലിലൂടെയോ ഉള്ള ജനങ്ങളുടെയും ചരക്കുകളുടെയും നീക്കങ്ങളെ ഇസ്രയേൽ തടഞ്ഞിരിക്കുന്നു. എന്നാൽ ഇസ്രയേൽ വ്യക്തമാക്കുന്നത് , നാലാം ജനീവ കരാറിലെ ആർട്ടിക്കിൾ 6 പ്രകാരം 2005 ൽ ഇസ്രയേൽ അതിന്റെ ഗാസാ അധിനിവേശം നിറുത്തിയിരിക്കുന്നു എന്നും അവിടെ ഇസ്രയേൽ സർക്കാറിന്റെ പ്രവർത്തനമില്ല എന്നുമാണ്‌.

ഗാസായുദ്ധം 
ഇസ്രയേലിൽ പലസ്തീനികളാൽ കൊല്ലപ്പെട്ട ഇസ്രായേലികൾ (നീല നിറത്തിൽ) ഗാസയിൽ ഇസ്രയേലികളാൽ കൊലചെയ്യപ്പെട്ട പലസ്തീനികൾ(ചുവപ്പ് നിറത്തിൽ) സർക്കാരിതര ഇസ്രയേൽ സംഘടനയായ ബിറ്റ്സ്ലെമിന്റെ അഭിപ്രായ സർ‌വേ പ്രകാരം
ഗാസായുദ്ധം 
ഹമാസിന്റെ ഇസ്രായേലിലേക്കുള്ള റോക്കറ്റാക്രമണം

അവലംബം

അധികവായനക്ക്

Tags:

ഐക്യരാഷ്ട്ര സഭ

🔥 Trending searches on Wiki മലയാളം:

പ്രതിപക്ഷ നേതാവ് (ഇന്ത്യ)തെരുവുനാടകംരണ്ടാം ലോകമഹായുദ്ധംകടമ്മനിട്ട രാമകൃഷ്ണൻഅയ്യപ്പൻചൈനയിലെ വന്മതിൽകേരള നവോത്ഥാന പ്രസ്ഥാനംദുഃഖവെള്ളിയാഴ്ചഭൂമിഇടുക്കി അണക്കെട്ട്കായംയുണൈറ്റഡ് കിങ്ഡംഓട്ടിസംപൊൻകുന്നം വർക്കിട്രാഫിക് നിയമങ്ങൾഇല്യൂമിനേറ്റിവെള്ളാപ്പള്ളി നടേശൻനചികേതസ്സ്തണ്ണിമത്തൻഅരണഋതുപ്രകാശസംശ്ലേഷണംഭാരതീയ ജനതാ പാർട്ടികേരളത്തിലെ തനതു കലകൾമറിയം ഇസ്ലാമിക വീക്ഷണത്തിൽവൃത്തംമുഹമ്മദ്എസ്.എൻ.ഡി.പി. യോഗംമധുസൂദനൻ നായർവുദുനി‍ർമ്മിത ബുദ്ധിലൈംഗികബന്ധംവയലാർ രാമവർമ്മഒടുവിൽ ഉണ്ണികൃഷ്ണൻജീവിതശൈലീരോഗങ്ങൾകേരളീയ കലകൾകെ. കേളപ്പൻയോനിസുഗതകുമാരിഇന്ത്യയുടെ ഭരണഘടനശ്രീനിവാസൻമോഹൻലാൽമഞ്ഞപ്പിത്തംപി. ഭാസ്കരൻപൃഥ്വിരാജ്ഫുട്ബോൾബാങ്ക് ദേശസാത്കരണം (ഇന്ത്യ)മാമുക്കോയവിവർത്തനംആഗോളതാപനംനവരത്നങ്ങൾരാഹുൽ ഗാന്ധിഇരിഞ്ഞാലക്കുടമസ്ജിദുൽ അഖ്സമസ്ജിദുന്നബവിവൈക്കംചണ്ഡാലഭിക്ഷുകിഅബ്ദുന്നാസർ മഅദനികുഞ്ചൻമലയാളംഇന്ത്യൻ പാർലമെന്റ്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഇ.സി.ജി. സുദർശൻചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംപോർച്ചുഗൽഅപ്പോസ്തലന്മാർദ്വിതീയാക്ഷരപ്രാസംമഞ്ജരി (വൃത്തം)കേന്ദ്രഭരണപ്രദേശംബിഗ് ബോസ് മലയാളംഓം നമഃ ശിവായകല്ലേൻ പൊക്കുടൻതിരുവാതിരക്കളിഅൽ ഫാത്തിഹവിട പറയും മുൻപെകോഴിആനന്ദം (ചലച്ചിത്രം)ഭൂപരിഷ്കരണം🡆 More