ഉപഗ്രഹ ഗതിനിർണയ സംവിധാനം ഗലീലിയൊ

ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് ആസ്ഥാനമായി യൂറോപ്യൻ യൂണിയനും യൂറോപ്യൻ ബഹിരാകാശ ഏജൻസിയും ചേർന്ന് തുടക്കമിട്ട ഒരു ഉപഗ്രഹ ഗതിനിർണയ സംവിധാനമാണ് ഗലീലിയോ.

ജർമ്മനിയിലെ മ്യൂണിച്ചിന് സമീപത്തെ ഓബെർഫാഫെൻഹൊഫൻ (Oberpfaffenhofen) എന്നയിടത്തും, ഇറ്റലിയിലെ ഫുസിനോയിലും (Fucino) ഇതിന്റെ നിയന്ത്രണ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നു. 5 ബില്യൺ യൂറോ ചെലവ് വരുന്ന പദ്ധതി ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലിയുടെ പേരിലാണ് അറിയപ്പെടുന്നത്. റഷ്യയുടെ ഗ്ലോനാസ്, യുഎസിന്റെ ജിപിഎസ് എന്നീ ഗതിനിർണയ സംവിധാനങ്ങൾക്ക് സമാന്തരമായി യൂറോപ്യൻ രാജ്യങ്ങൾക്ക് ആശ്രയിക്കാവുന്ന ഒരു സംവിധാനം രൂപീകരിക്കുകയായിരുന്നു ഗലീലിയോയുടെ സ്ഥാപകലക്ഷ്യങ്ങളിൽ ഒന്ന്. ഒരു വസ്തുവിന്റെ സ്ഥാനം, ഒരു മീറ്റർ വരെ കൃത്യതയോടെ കണക്കാക്കാൻ, ഈ സംവിധാനത്തിന് കഴിയും. 

ഉപഗ്രഹ ഗതിനിർണയ സംവിധാനം ഗലീലിയൊ

ലോകം മുഴുവൻ തിരച്ചിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഗലീലിയോ സംവിധാനത്തിന് കഴിയും. അപായ മുന്നറിയിപ്പ് പിടിച്ചെടുത്തു രക്ഷാപ്രവർത്തന കേന്ദ്രത്തിലേക്ക് എത്തിക്കാൻ ശേഷിയുള്ള ട്രാൻസ്പോണ്ടറുകൾ ഈ സംവിധാനത്തിൽ ഉൾപ്പെട്ട ഉപഗ്രഹങ്ങൾക്കുണ്ടാവും. ഫെബ്രുവരി 2014 -ൽ നടത്തിയ ഒരു പഠനപ്രകാരം 77% മുന്നറിയിപ്പുകൾ 2 കി.മി ചുറ്റളവിനുള്ളിലും, 95% മുന്നറിയിപ്പുകൾ 5 കി.മി ചുറ്റളവിനുള്ളിലും കൃത്യമായി കണ്ടുപിടിക്കാൻ സംവിധാനത്തിന് കഴിഞ്ഞു.

മുപ്പതു ഉപഗ്രഹങ്ങളുടെ ഒരു ശൃഖലയാണ് സംവിധാനം പൂർത്തിയാവുമ്പോൾ ഉണ്ടാവുക. ഇതിൽ ഇരുപത്തിനാല് എണ്ണം സദാ പ്രവർത്തനക്ഷമവും ആറെണ്ണം എപ്പോൾ വേണമെങ്കിലും ഉപയോഗപ്പെടുത്താവുന്ന രീതിയിൽ ഉള്ള കരുതൽ ഉപഗ്രഹങ്ങളും ആയിരിക്കും. സംവിധാനത്തിൽ ഉൾപ്പെട്ട ആദ്യ ഉപഗ്രഹം ഒക്ടോബർ 21, 2011 -ന് വിക്ഷേപിച്ചു. ഡിസംബർ 2015 വരെ പന്ത്രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചിട്ടുണ്ട്. 2016 -ൽ പ്രാഥമികപ്രവർത്തനം ആരംഭിക്കുന്ന ഗലീലിയോ 2019 -ൽ പൂർണമായും പ്രവർത്തനക്ഷമത കൈവരിക്കും. മുപ്പതു ഉപഗ്രഹങ്ങളുടെയും വിക്ഷേപണം 2020 -ൽ പൂർത്തിയാവും എന്നാണ് കരുതപ്പെടുന്നത്. 

ഉപഗ്രഹ ഗതിനിർണയ സംവിധാനം ഗലീലിയൊ
Headquarters of the Galileo system in Prague
ഉപഗ്രഹ ഗതിനിർണയ സംവിധാനം ഗലീലിയൊ
Constellation visibility from a location on Earth's surface (animation)
ഉപഗ്രഹ ഗതിനിർണയ സംവിധാനം ഗലീലിയൊ
Galileo launch on a Soyuz rocket, 21 October 2011

അവലംബം

Tags:

ഇറ്റലിഗലീലിയോ ഗലീലിഗ്ലോനാസ്ഗ്ലോബൽ പൊസിഷനിങ് സിസ്റ്റംചെക്ക്‌ റിപ്പബ്ലിക്ക്‌ജർമ്മനിപ്രാഗ്മ്യൂണിച്ച്യുഎസ്യൂറോയൂറോപ്യൻ യൂണിയൻറഷ്യ

🔥 Trending searches on Wiki മലയാളം:

ആൽമരംഗായത്രീമന്ത്രംജ്ഞാനപീഠ പുരസ്കാരംവീണ പൂവ്അങ്കണവാടിമുഹമ്മദ് അൽ-ബുഖാരിമനഃശാസ്ത്രംപൂയം (നക്ഷത്രം)ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഇന്ത്യൻ രൂപഖുത്ബ് മിനാർജാതിക്കപ്രതിപക്ഷ നേതാവ് (ഇന്ത്യ)സിറോ-മലബാർ സഭകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഅഷിതമാമുക്കോയഎ. അയ്യപ്പൻപുലയർകേരളകലാമണ്ഡലംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകർണ്ണൻഎക്മോഖസാക്കിന്റെ ഇതിഹാസംഖൻദഖ് യുദ്ധംബെഞ്ചമിൻ ഫ്രാങ്ക്ലിൻഓട്ടൻ തുള്ളൽവലിയനോമ്പ്സുരേഷ് ഗോപിഅഭാജ്യസംഖ്യകേരളത്തിലെ വാദ്യങ്ങൾവൈക്കം മുഹമ്മദ് ബഷീർസമൂഹശാസ്ത്രംസുബ്രഹ്മണ്യൻതറാവീഹ്ചാലക്കുടിഇന്ത്യയുടെ ദേശീയപ്രതീകങ്ങൾഉഹ്‌ദ് യുദ്ധംകുഞ്ചൻ നമ്പ്യാർപ്രസീത ചാലക്കുടിആനന്ദം (ചലച്ചിത്രം)കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻനഥൂറാം വിനായക് ഗോഡ്‌സെജെ. ചിഞ്ചു റാണിമുള്ളൻ പന്നിമാർത്താണ്ഡവർമ്മ (നോവൽ)സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)ശ്വേതരക്താണുകേരളത്തിലെ നാടൻപാട്ടുകൾതൃശൂർ പൂരംഇന്ത്യയുടെ സ്വാതന്ത്ര്യസമരംദശാവതാരംകഞ്ചാവ്നോവൽഓടക്കുഴൽ പുരസ്കാരംഗുരുവായൂർകാസർഗോഡ് ജില്ലവിജയ്അടൂർ ഭാസിശുക്രൻമാമാങ്കംകൂവളംമണിപ്രവാളംബാലചന്ദ്രൻ ചുള്ളിക്കാട്സൂഫിസംപറയൻ തുള്ളൽഎറണാകുളംവി.ടി. ഭട്ടതിരിപ്പാട്മോയിൻകുട്ടി വൈദ്യർപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)അലീന കോഫ്മാൻമോഹൻലാൽസമാസംകേരളത്തിലെ തനതു കലകൾകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾഭാവന (നടി)കാവ്യ മാധവൻദുർഗ്ഗവിദ്യാഭ്യാസ സാങ്കേതികവിദ്യ🡆 More