കേരള നവോത്ഥാന പ്രസ്ഥാനം

കേരള നവോത്ഥാന പ്രസ്ഥാനം പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആരംഭിച്ച ഒരു സാമൂഹ്യ-സാംസ്കാരിക മുന്നേറ്റമായിരുന്നു.

ഇത് അന്നത്തെ കേരളത്തിലെ സാമൂഹ്യജീവിതത്തിൽ വലിയ തോതിലുള്ള മാറ്റങ്ങൾക്ക് തുടക്കമിട്ടു.ഇന്ത്യയിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ഏറ്റവും ശക്തമായ സ്ഥലമായിരുന്നു കേരളം

പശ്ചാത്തലം

കേരളത്തിന്റെ സാമൂഹ്യ മാറ്റങ്ങളുടെ അടിസ്ഥാനം പതിനാറാം നൂറ്റാണ്ടോളം പഴക്കമുള്ളതാണ്. തുഞ്ചത്തെഴുത്തച്ഛനെ പോലെ ഉള്ള രചയിതാക്കളുടെ സ്വാധീനത്തിൽ ആധുനിക മലയാളഭാഷ രൂപം കൊണ്ടതും ഭക്തിപ്രസ്ഥാനത്തിന്റെ വളർച്ചയും സാഹിത്യത്തിനും അറിവിനും മേൽ ബ്രാഹ്മണർക്ക് ഉണ്ടായിരുന്ന കുത്തക തകർക്കാൻ സഹായിച്ചു.

ആദ്യം പോർട്ടുഗീസുകാരും പിന്നീട് ഡച്ചുകാരും ഒടുവിൽ ഇംഗ്ലീഷുകാരും എത്തിയത് ഈ മാറ്റങ്ങൾക്ക് രാസത്വരകമായിത്തീർന്നു. യൂറോപ്യൻ മിഷണറിമാരുടെ വരവോടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ടായിത്തുടങ്ങുകയും ഈഴവർ പോലെ ഉള്ള ജാതിസമുദായങ്ങൾക്കിടയിൽ വിദ്യാഭ്യാസം നേടിയ ഒരു വിഭാഗം ആളുകൾ ഉണ്ടായി വരികയും ചെയ്തു.

നാടുവാഴിത്തത്തിന് അന്ത്യം കുറിച്ചുകൊണ്ട് തിരുവിതാംകൂറിലും കൊച്ചിയിലും കേന്ദ്രീകൃത രാജവംശങ്ങൾ നിലവിൽ വന്നത് നാടുവാഴിത്തത്തെ ദുർബലപ്പെടുത്തിയതും ഈ മാറ്റങ്ങൾക്ക് പശ്ചാത്തലമൊരുക്കി. കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം(1766-1792) നമ്പൂതിരി, നായർ തുടങ്ങിയ വരേണ്യവിഭാഗങ്ങൾക്ക് അധികാരത്തിന്മേലുള്ള സ്വാധീനം ദുർബലപ്പെടുത്തി. മൈസൂരുകാർ ജാതിവ്യവസ്ഥയെ വകവെച്ചിരുന്നില്ല. ഉത്തരകേരളത്തിലെ പല നമ്പൂതിരി, നായർ കുടുംബങ്ങൾക്കും വേട്ടയാടലിൽ നിന്ന് രക്ഷനേടാനായി തെക്കൻ കേരളത്തിലേക്ക് ഓടിപ്പോകേണ്ടി വന്നു.

ഉത്തരേന്ത്യയിൽ നിന്ന് വിഭിന്നമായി കേരളത്തിലെ നവോത്ഥാനം കീഴാളവർഗങ്ങളുടെ നേതൃത്വത്തിലായിരുന്നു നടന്നത്. നാരായണ ഗുരു, അയ്യൻകാളി തുടങ്ങിയവർ പത്തൊൻപതാം നൂറ്റാണ്ടിലെ സാമൂഹ്യ സാഹചര്യങ്ങളിൽ പിന്നോക്ക ജാതികളായി കണക്കാക്കപ്പെട്ടിരുന്ന ജാതികളിൽ പെട്ടവരായിരുന്നു. അതുകൊണ്ടുതന്നെ, ജാതി നവീകരിക്കുന്നതിനേക്കാൾ അവരുടെ ഊന്നൽ ജാതി സമ്പ്രദായത്തിന് അന്ത്യംകുറിക്കുന്നതിലായിരുന്നു.

നേതാക്കൾ

കേരളത്തിൽ നിന്നുള്ള പ്രമുഖ നേതാക്കൾ

സംഭവങ്ങളുടെ പട്ടിക

അവലംബം

ഇതു കൂടി കാണുക

Tags:

കേരള നവോത്ഥാന പ്രസ്ഥാനം പശ്ചാത്തലംകേരള നവോത്ഥാന പ്രസ്ഥാനം നേതാക്കൾകേരള നവോത്ഥാന പ്രസ്ഥാനം സംഭവങ്ങളുടെ പട്ടികകേരള നവോത്ഥാന പ്രസ്ഥാനം അവലംബംകേരള നവോത്ഥാന പ്രസ്ഥാനം ഇതു കൂടി കാണുകകേരള നവോത്ഥാന പ്രസ്ഥാനം

🔥 Trending searches on Wiki മലയാളം:

രണ്ടാം പിണറായി വിജയൻ മന്ത്രിസഭകെ.ഇ.എ.എംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)ഇന്ത്യൻ പ്രീമിയർ ലീഗ്അയ്യങ്കാളിപ്ലീഹശോഭനആടുജീവിതം (ചലച്ചിത്രം)ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഏഷ്യാനെറ്റ് ന്യൂസ്‌എയ്‌ഡ്‌സ്‌ഗുരു (ചലച്ചിത്രം)ബൂത്ത് ലെവൽ ഓഫീസർപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)പുന്നപ്ര-വയലാർ സമരംഅനശ്വര രാജൻഅഡ്രിനാലിൻകേരള നവോത്ഥാനംവയനാട് ജില്ലമലമ്പനികേരളകൗമുദി ദിനപ്പത്രംആർട്ടിക്കിൾ 370വിനീത് കുമാർസ്വതന്ത്ര സ്ഥാനാർത്ഥിഅപസ്മാരംസ്ത്രീസി. രവീന്ദ്രനാഥ്പശ്ചിമഘട്ടംഇങ്ക്വിലാബ് സിന്ദാബാദ്കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികവി.ഡി. സതീശൻകൊച്ചിവൃത്തം (ഛന്ദഃശാസ്ത്രം)പ്രീമിയർ ലീഗ്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഇന്ത്യൻ ഭരണഘടന ഭേദഗതികൾഒളിമ്പിക്സ്ബോധേശ്വരൻമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ഉദ്ധാരണംക്രിയാറ്റിനിൻമലയാറ്റൂർ രാമകൃഷ്ണൻnxxk2ദാനനികുതിഅക്ഷയതൃതീയജി. ശങ്കരക്കുറുപ്പ്ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംഗുജറാത്ത് കലാപം (2002)യോഗർട്ട്ഡീൻ കുര്യാക്കോസ്ജ്ഞാനപീഠ പുരസ്കാരംഅടിയന്തിരാവസ്ഥപ്രസവംഫ്രാൻസിസ് ജോർജ്ജ്കുണ്ടറ വിളംബരംവൃദ്ധസദനംചെ ഗെവാറഡെങ്കിപ്പനിട്രാൻസ് (ചലച്ചിത്രം)ചന്ദ്രയാൻ-3തത്ത്വമസിസമസ്ത കേരള ജംഇയ്യത്തുൽ ഉലമവി.ടി. ഭട്ടതിരിപ്പാട്മകം (നക്ഷത്രം)ഒന്നാം ലോകമഹായുദ്ധംകുംഭം (നക്ഷത്രരാശി)മതേതരത്വംനാഴികനെഫ്രോളജിസിനിമ പാരഡിസോപത്തനംതിട്ടമനുഷ്യൻമുണ്ടിനീര്കെ. സുധാകരൻഹിന്ദുമതംസ്മിനു സിജോഇന്ത്യയുടെ ദേശീയ ചിഹ്നം🡆 More