കുലദേവത

ഹിന്ദുധർമ്മത്തിലെ വിശ്വാസങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്, കുടുംബദേവത, പരദേവത, ഭരദേവത, ധർമ്മദൈവം തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന കുലദേവത എന്ന സങ്കല്പം.

ലക്ഷ്യം

ജീവിതത്തിൽ സ്ഥൈര്യവും വീര്യവും വിജയവും പ്രദാനം ചെയ്യുന്ന മാനസികതലം സൃഷ്ടിക്കുക എന്ന ലക്‌ഷ്യം വച്ചുകൊണ്ടാണ്‌ കുലദേവതാസങ്കൽപ്പം ആചാര്യന്മാർ പ്രചരിപ്പിച്ചത്. കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടിയും കുലദേവതയെ ആരാധിക്കുന്നു. കുലദേവത ഓരോ വിഭാഗങ്ങൾക്കും വ്യത്യാസപ്പെട്ടിരിക്കും. പൊതുവേ മാതാപിതാക്കളുടെ കുടുംബദേവത ആയിരിക്കും മക്കളുടെയും കുലദേവത. ഇക്കാര്യത്തിൽ മാതൃദായ, പിതൃദായ പാരമ്പര്യങ്ങളും സ്വാധീനം ചെലുത്തിയേക്കാം. ചിലർക്ക് അവരുടെ ദേശദേവത തന്നെ ആയിരിക്കും കുലദേവതയും. ഈ സാധന മനുഷ്യന്റെ സർവ്വതോന്മുഖമായ വികാസത്തിന് സഹായകമാകുമെന്നു മാത്രമല്ല, അത് ഓരോരുത്തരിലും ഉറങ്ങിക്കിടക്കുന്ന സർഗവാസനകളെയും ബുദ്ധിക്തിയെയും ഉണർത്തുവാൻ സഹായിക്കുന്നു എന്നും പറയപ്പെടുന്നുഇതിനു കൃത്യമായ വികാസപരിണാമങ്ങളും ശാസ്ത്രീയമായ വ്യവസ്ഥകളും നിലവിൽ ഉണ്ടായിരുന്നു. കുലദേവത സങ്കല്പം കൃത്യമായി പരിപാലിച്ചു പോരുന്നവർക്ക് ദുഃഖമോചനവും, സർവ വിധത്തിലുള്ള ഐശ്വര്യവും ഉണ്ടാകുന്നു എന്നാണ് ആചാര്യമതം. കേരളത്തിലെ പല പഴയ തറവാടുകളിലും ഭഗവതിയെ കുലദേവതയായി ആരാധിച്ചിരുന്നു. പലയിടത്തും നിലനിന്നിരുന്ന ഭഗവതീപൂജ ഇതിന്‌ ഉദാഹരണമാണ്. കളരി പരമ്പര ദേവതകളും, നാഗങ്ങളും ഒക്കെ മറ്റ് ഉദാഹരണമാണ്.

ആദ്ധ്യാത്മികവും ഭൗതികവും പുരോഗതിയ്ക്കുള്ള സാധനാമാർഗ്ഗങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഭാഗമാണ് യോഗം എന്നത്. യുജ്‌ ധാതുവിൽ നിന്ന് യോഗമെന്ന പദം ഉത്ഭവിക്കുന്നു. പൊതുവിൽ കർമയോഗം, ഭക്തിയോഗം, രാജയോഗം, ജ്ഞാനയോഗം എന്നിങ്ങനെ യോഗങ്ങളെ വിഭജിച്ചു പറയാറുണ്ടെങ്കിലും മനശാസ്ത്രപരവും പ്രായോഗികവുമായി മറ്റൊരുതരം വിഭജനമാണ് സാധനാശാസ്ത്രങ്ങളിൽ കാണുക
നാല് യോഗമാർഗ്ഗങ്ങൾ

അക്ഷര സ്പന്ദനത്തിൽ നിന്നും ഉത്ഭൂകമാകുന്ന ശാരീരികവും പ്രാപഞ്ചികവുമായ ശക്തികളെ ഉപയോഗിച്ച് പരമപദപ്രാപ്തി നേടുകയാണ്‌ മന്ത്രയോഗത്തിന്റെ മാർഗ്ഗം.പരസ്പരം ബന്ധപ്പെടാതെ വേറെ വേറെയായി അതിർത്തിവരമ്പുകൾക്കുള്ളിൽ നിൽക്കുന്നവയല്ല ഈ യോഗമാർഗ്ഗങ്ങൾ. വാസ്തവത്തിൽ എല്ലാം മിശ്രമായിതന്നെയിരിക്കുകയാണ്. തന്ത്രസാധനയിൽ മന്ത്രത്തിന്റെയും ഹഠയോഗതിന്റെയും രാജയോഗതിന്റെയും കുണ്ഠലിനിയോഗമായ ലയയോഗതിന്റെയും ഇതിനെല്ലാം ആവരണമായി കർമഭക്തി. ജ്ഞാനയോഗങ്ങളുടെയും സമഞ്ജസമായ സമ്മേളനം കാണിക്കുവാൻ സാധിക്കും. അതിൽ മുഖ്യമായത് മന്ത്രസാധനയാണ്. ഈ മന്ത്രസാധന കുലദേവതാ സങ്കൽപ്പത്തിൽ മുഖ്യവുമാണ്.

അവലംബം

പുറത്തേകുള്ള കണ്ണികൾ

Tags:

ഹിന്ദു

🔥 Trending searches on Wiki മലയാളം:

കുഞ്ചൻ നമ്പ്യാർസൺറൈസേഴ്സ് ഹൈദരാബാദ്സ്വർണംസൂപ്പർനോവആർജന്റീനചിയഖസാക്കിന്റെ ഇതിഹാസംവാഴഫുട്ബോൾ ലോകകപ്പ് 2014സുബ്രഹ്മണ്യൻഅബൂസുഫ്‌യാൻഎം.ആർ.ഐ. സ്കാൻരാഹുൽ മാങ്കൂട്ടത്തിൽചരക്കു സേവന നികുതി (ഇന്ത്യ)ചെറുകഥയോനിഐക്യ അറബ് എമിറേറ്റുകൾമലബാർ (പ്രദേശം)ചലച്ചിത്രംതിരുവനന്തപുരംമാലിദ്വീപ്മമിത ബൈജുകൊറ്റൻകുളങ്ങര ദേവീക്ഷേത്രംകാവേരിസൗരയൂഥംഅബൂ താലിബ്ഉറവിട നികുതിപിടുത്തംസുകുമാരൻമസ്ജിദ് ഖുബാചെമ്പോത്ത്സി.എച്ച്. മുഹമ്മദ്കോയനീതി ആയോഗ്കരിങ്കുട്ടിച്ചാത്തൻരക്തസമ്മർദ്ദംപന്തിയോസ് പീലാത്തോസ്ജാമിഅഃ നൂരിയ്യ അറബിക് കോളേജ്ഓട്ടൻ തുള്ളൽഅൽ ബഖറആട്ടക്കഥവെള്ളാപ്പള്ളി നടേശൻഗതാഗതംമോഹൻലാൽപെസഹാ വ്യാഴംലാ നിനാതണ്ണിമത്തൻഇല്യൂമിനേറ്റിഗ്രാമ പഞ്ചായത്ത്ഓവേറിയൻ സിസ്റ്റ്ചെമ്പകരാമൻ പിള്ളറസൂൽ പൂക്കുട്ടിവി.ടി. ഭട്ടതിരിപ്പാട്കണ്ണ്അബൂ ജഹ്ൽമലബാർ കലാപംഇംഗ്ലീഷ് ഭാഷക്രിക്കറ്റ്വിവർത്തനംവാതരോഗംശോഭനപുതിനമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംമദീനയുടെ ഭരണഘടനസൗദി അറേബ്യഫാസിസംഖാലിദ് ബിൻ വലീദ്ഡെന്മാർക്ക്യൂട്യൂബ്രമണൻമലങ്കര മാർത്തോമാ സുറിയാനി സഭലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)മാതൃഭൂമി ദിനപ്പത്രംരാജ്യങ്ങളുടെ പട്ടികശുഭാനന്ദ ഗുരുഹെപ്പറ്റൈറ്റിസ്-ബിമാതളനാരകംഎൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്🡆 More