2008 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ കമ്പ്യൂട്ടർ ആനിമേഷൻ ചിത്രമാണു കുങ്ഫു പാണ്ട .സംഘട്ടന-ഹാസ്യ രംഗങ്ങൾക്കു പ്രാധാന്യം നൽകിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡ്രീംവർക്സ് ആനിമേഷനാണു.
പാരാമൗണ്ട് പിക്ചേർസ് ഈ ചിത്രം വിതരണത്തിനു എത്തിക്കുന്നു. ജോൺ വേയ്ൻ സ്റ്റീവെൻസണും മാർക്ക് ഓസ്ബോർണും ചേർന്നു സംവിധാനം ചെയ്ത ഈ സിനിമയുടെ നിർമ്മാതാവ് മെലിസ്സ കോബ്ബ് ആണ്. ജാക്ക് ബ്ലാക്ക് , ആഞ്ജലീന ജോളി , ജാക്കി ചാൻ, ഡസ്റ്റിൻ ഹോഫ്മാൻ, ഇയാൻ മക് ഷേൻ തുടങ്ങിയ പ്രമുഖ അഭിനേതാക്കളാണു ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നത്.പുരാതന ചൈനയുടെ പശ്ചാത്തലത്തിൽ മനുഷ്യസ്വഭാവികളായ സംസാരിക്കുന്ന മൃഗങ്ങളെ കഥാപാത്രങ്ങളാക്കിയാണു ചിത്രം നിർമ്മിച്ചിരിക്കുന്നതു. മൈക്കിൾ ലാചാൻസ് ആണ് ചിത്രത്തിനുള്ള ആശയം നൽകിയത്.
Kung Fu Panda | |
---|---|
സംവിധാനം | John Stevenson Mark Osborne |
നിർമ്മാണം | Melissa Cobb |
കഥ | Ethan Reiff Cyrus Voris |
തിരക്കഥ | Jonathan Aibel Glenn Berger |
അഭിനേതാക്കൾ | Jack Black Dustin Hoffman Ian McShane Angelina Jolie Jackie Chan Lucy Liu Seth Rogen David Cross Randall Duk Kim James Hong Dan Fogler Michael Clarke Duncan |
സംഗീതം | Hans Zimmer John Powell |
ഛായാഗ്രഹണം | Yong Duk Jhun |
ചിത്രസംയോജനം | Clare Knight |
സ്റ്റുഡിയോ | DreamWorks Animation |
വിതരണം | Paramount Pictures |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $130 million |
സമയദൈർഘ്യം | 92 minutes |
ആകെ | $631,744,560 |
ഡ്രീംവർക്സ് അത് വരെ ചെയ്തതിൽ വച്ച് ഏറ്റവും സങ്കീർണമായ അനിമേഷൻ ആണ് ഈ ചിത്രത്തിൽ ഉള്ളത്. ഹാൻസ് സിമ്മെർ ആണ് ചിത്രത്തിന് സംഗീതം നൽകിയത്. അദ്ദേഹം അതിന്റെ മുന്നോടിയായി ചൈന സന്ദർശിച്ചു അവിടെത്തെ സംസ്കാരത്തെപറ്റി കൂടുതൽ അടുത്തറിഞ്ഞു. മെയ് 26, 2011 -ന് ചിത്രത്തിന്റെ രണ്ടാം ഭാഗമായ കുങ്ഫു പാണ്ട 2 പുറത്തിറങ്ങി. ജനുവരി 2016 -ൽ മൂന്നാം ഭാഗമായ കുങ്ഫു പാണ്ട 3 യും റിലീസ് ചെയ്തു.
This article uses material from the Wikipedia മലയാളം article കുങ്ഫു പാണ്ഡാ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.