കാന്തിമാനം

ഒരു ഖഗോളവസ്തുവിൽ നിന്ന്‌ ലഭിക്കുന്ന പ്രകാശത്തിന്റെ അളവാണ് കാന്തിമാനം(magnitude).

നക്ഷത്രനിരീക്ഷണത്തിനും നക്ഷത്രവർഗ്ഗീകരണത്തിനും ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ടി വരുന്ന ഒരു ഏകകം ആണ് കാന്തിമാനം.

ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞനായ ഹിപ്പാർക്കസ് ആണ് കാന്തിമാനം ഉപയോഗിച്ച്‌ നക്ഷത്രത്തെ ആദ്യമായി വർഗ്ഗീകരിച്ചത്‌ ‌. കാന്തിമാനം പലതരത്തിൽ ഉണ്ട്‌. അവയിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടെണ്ണം ആണ്:

  • ദൃശ്യ കാന്തിമാനം (Apparent Magnitude)
  • കേവല കാന്തിമാനം (Absolute Magnitude)

ദൃശ്യ കാന്തിമാനം (Apparent Magnitude)

ഒരു ഖഗോളവസ്തുവിനെ (അതിലേക്കുള്ള ദൂരം പരിഗണിക്കാതെ) ഭൂമിയിൽ നിന്ന്‌ നിരീക്ഷിക്കുമ്പോൾ നമുക്ക്‌ കാഴ്ചയിൽ തോന്നുന്ന പ്രഭയുടെ അളവാണ് ദൃശ്യ കാന്തിമാനം അഥവാ Apparent Magnitude. കാന്തിമാനം എന്ന വാക്ക്‌ കൊണ്ട്‌ സാധാരണ വിവക്ഷിക്കുന്നത്‌ ഈ കാന്തിമാനം ആണ്. ഈ കാന്തിമാനമാണ് ഹിപ്പാർക്കസ്‌ കണ്ടെത്തിയത്‌.

കേവല കാന്തിമാനം (Absolute Magnitude)

നമ്മൾ ഇന്നു ആകാശത്തു കാണുന്ന ഖഗോളവസ്തുക്കളെയെല്ലാം 10 പാർസെക് ദൂരത്തു കൊണ്ട്‌ വച്ചു എന്നു വിചാരിക്കുക. എന്നിട്ട്‌ അതിനെ ഭൂമിയിൽ നിന്ന്‌ നിരീക്ഷിക്കുന്നു എന്നും വിചാരിക്കുക. അപ്പോൾ എന്ത്‌ കാന്തിമാനമാണോ നമ്മൾക്ക് കിട്ടുന്നത്‌ അതിനെയാണ് കേവല കാന്തിമാനം (Absolute Magnitude) എന്നു പറയുന്നത്‌.

== ചില ഖഗോളവസ്തുക്കളുടെ ദൃശ്യകാന്തിമാനം ==

ദൃശ്യകാന്തിമാനം ഖഗോളവസ്തു
−26.73 സൂര്യൻ
−12.6 പൂർണ്ണചന്ദ്രൻ
−4.7 ശുക്രന്റെ പരമാവധി പ്രഭ
−3.9 പകൽസമയത്ത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകുന്ന ഏറ്റവും മങ്ങിയ വസ്തുക്കൾ.
−2.9 ചൊവ്വയുടെ പരമാവധി പ്രഭ
−2.8 വ്യാഴത്തിന്റെ പരമാവധി പ്രഭ
−2.3 ബുധന്റെ പരമാവധി പ്രഭ
−1.47 ദൃശ്യപ്രകാശം പുറപ്പെടുവിക്കുന്ന ഏറ്റവും പ്രഭയേറിയ (സൂര്യനെ കണക്കിലെടൂക്കാതെ) നക്ഷത്രം: സിറിയസ്
−0.7 പ്രഭയേറിയ രണ്ടാമത്തെ നക്ഷത്രം: കാനോപസ്
0 നിർവചനപ്രകാരമുള്ള പൂജ്യം: വേഗ നക്ഷത്രത്തിന്റെ ദൃശ്യകാന്തിമാനം ഇതാണ്. (ദൃശ്യകാന്തിമാനം പൂജ്യത്തെക്കുറിച്ചുള്ള ആധുനികനിർവചനം ഇവിടെക്കാണുക)
0.7 ശനിയുടെ പരമാവധി പ്രഭ
3 പട്ടണപ്രദേശങ്ങളിൽ, നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകുന്ന ഏറ്റവും മങ്ങിയ നക്ഷത്രങ്ങൾ
4.6 ഗാനിമീഡിന്റെ പ്രഭ.
5.5 യുറാനസിന്റെ പരമാവധി പ്രഭ
6 നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവുന്ന ഏറ്റവും മങ്ങിയ നക്ഷത്രങ്ങൾ
6.7 സെറെസ് എന്ന കുള്ളൻ ഗ്രഹത്തിന്റെ പരമാവധി പ്രഭ
7.7 നെപ്റ്റ്യൂണിന്റെ പരമാവധി പ്രഭ.
9.1 10 ഹൈജീയയുടെ പരമാവധി പ്രഭ.
9.5 ബൈനോക്കുലർ കൊണ്ട് കാണാവുന്ന ഏറ്റവും മങ്ങിയ വസ്തുക്കൾ
10.2 ലാപ്പെറ്റസിന്റെ പരമാവധി പ്രഭ
12.6 ഏറ്റവും പ്രഭയേറിയ ക്വാസാർ
13 പ്ലൂട്ടോയുടെ പരമാവധി പ്രഭ
27 8 മീറ്റർ വ്യസമുള്ള ഭൗമ-പ്രകാശികദൂരദർശിനി ഉപയോഗിച്ച് വീക്ഷിക്കാനാകുന്ന ഏറ്റവും മങ്ങിയ വസ്തു.
30 ദൃശ്യപ്രകാശം ഉപയോഗിച്ച് ഹബിൾ ബഹിരാകാശദൂരദർശിനിയിൽ നിരീക്ഷിക്കാവുന്ന ഏറ്റവും മങ്ങിയ വസ്തു.
38 2020-ൽ നിർമ്മാണം പൂർത്തിയാകുമെന്ന് കരുതുന്ന ഒ.ഡബ്ല്യു.എൽ. എന്ന ദൂരദർശിനിക്ക്, ദൃശ്യപ്രകാശം ഉപയോഗിച്ച് നിരീക്ഷിക്കാനാകുന്ന ഏറ്റവും മങ്ങിയ വസ്തുക്കൾ.
(പ്രഭയേറിയ നക്ഷത്രങ്ങളുടെ പട്ടികയും കാണുക)

Tags:

ഖഗോളം

🔥 Trending searches on Wiki മലയാളം:

ജോസഫ് മുണ്ടശ്ശേരിസുബ്രഹ്മണ്യൻകരൾബാങ്ക് ദേശസാത്കരണം (ഇന്ത്യ)ഖണ്ഡകാവ്യംഅബ്ദുല്ല ഇബ്നു മസൂദ്മുസ്ലീം ലീഗ്സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)ജലംലിംഗം (വ്യാകരണം)വരക്രാമായണംഔറംഗസേബ്കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംമദീനകവിതഫിഖ്‌ഹ്മൗലിക കർത്തവ്യങ്ങൾപെസഹാ വ്യാഴംഇഫ്‌താർമാർച്ച്ലൂസിഫർ (ചലച്ചിത്രം)കാലൻകോഴിബിഗ് ബോസ് (മലയാളം സീസൺ 5)അലീന കോഫ്മാൻകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികകഠോപനിഷത്ത്കണ്ണൂർ ജില്ലകൃഷ്ണഗാഥഎലിപ്പനിബിന്ദു പണിക്കർടൊയോട്ടഖുർആൻഗിരീഷ് പുത്തഞ്ചേരിവയലാർ പുരസ്കാരംസസ്തനിഅങ്കണവാടിനൂറുസിംഹാസനങ്ങൾകായംപൂതനവിവർത്തനംവാതരോഗംയൂട്യൂബ്നളചരിതംസുഗതകുമാരികേരളത്തിലെ നാടൻ കളികൾപനിമലയാള മനോരമ ദിനപ്പത്രംപൂയം (നക്ഷത്രം)തണ്ടാൻ (സ്ഥാനപ്പേർ)രവിചന്ദ്രൻ സി.സ്വപ്നംഎം.ടി. വാസുദേവൻ നായർമരപ്പട്ടിജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികവൃത്തം (ഛന്ദഃശാസ്ത്രം)കെൽവിൻകുടുംബശ്രീഇന്ത്യൻ നാഷണൽ കോൺഗ്രസ്ഏകനായകംമമ്മൂട്ടിനവരത്നങ്ങൾപാർവ്വതികാരൂർ നീലകണ്ഠപ്പിള്ളജീവിതശൈലീരോഗങ്ങൾഅബൂബക്കർ സിദ്ദീഖ്‌വിവിധയിനം നാടകങ്ങൾഗോഡ്ഫാദർസാമൂതിരികൃഷ്ണൻകേരളത്തിലെ ആദിവാസികൾഓന്ത്സ്വഹാബികളുടെ പട്ടികഇബ്നു സീനകേരള വനിതാ കമ്മീഷൻവുദുകെ.പി.എ.സി. ലളിത🡆 More