യുറാനസ്: സൗരയൂഥത്തിലെ തണുപ്പ് കൂടിയ ഗ്രഹം

സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഗ്രഹമാണ് യുറാനസ്.

1781 മാർച്ച് 13-ന് വില്യം ഹെർഷൽ ആണ്‌ യുറാനസിനെ കണ്ടെത്തിയത്. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ ഏഴാമത്തെ ഗ്രഹമാണിത്. ഗ്രീക്ക് പുരാണങ്ങളിൽ ആകാശത്തിന്റെ ദേവനായ യുറാനസിന്റെ പേരാണ് ഇതിനു കൊടുത്തിരിക്കുന്നത്‌. യുറാനസിന് കുറഞ്ഞത്‌ 27 ഉപഗ്രഹങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്‌.

യുറാനസ് ⛢
Uranus as seen by Voyager 2
Uranus, as seen by Voyager 2
കണ്ടെത്തൽ
കണ്ടെത്തിയത്[[ASHIL. K. T ]]
കണ്ടെത്തിയ തിയതിമാർച്ച് 13, 1781
വിശേഷണങ്ങൾ
AdjectivesUranian
ഭ്രമണപഥത്തിന്റെ സവിശേഷതകൾ[a]
ഇപ്പോക്ക് J2000
അപസൗരത്തിലെ ദൂരം3,004,419,704 km
20.08330526 AU
ഉപസൗരത്തിലെ ദൂരം2,748,938,461 km
18.37551863 AU
സെമി-മേജർ അക്ഷം
2,876,679,082 km
19.22941195 AU
എക്സൻട്രിസിറ്റി0.044405586
പരിക്രമണകാലദൈർഘ്യം
30,799.095 days
84.323326 yr
സൈനോഡിക് പിരീഡ്
369.66 days
Average പരിക്രമണവേഗം
6.81 km/s
ശരാശരി അനോമലി
142.955717°
ചെരിവ്0.772556°
6.48° to Sun's equator
73.989821°
Argument of perihelion
96.541318°
Known satellites27
ഭൗതിക സവിശേഷതകൾ
25,559 ± 4 km
4.007 Earths[c]
ധ്രുവീയ ആരം
24,973 ± 20 km
3.929 Earths[c]
Flattening0.0229 ± 0.0008[b]
8.1156×109 km²[c]
15.91 Earths
വ്യാപ്തം6.833×1013 km³[c]
63.086 Earths
പിണ്ഡം8.6810 ± 13×1025 kg
14.536 Earths
GM=5,793,939 ± 13 km³/s²
ശരാശരി സാന്ദ്രത
1.27 g/cm³[c]
പ്രതല ഗുരുത്വാകർഷണം
8.69 m/s²<[c]
0.886 g
നിഷ്ക്രമണ പ്രവേഗം
21.3 km/s[c]
Sidereal rotation period
−0.71833 day
17 h 14 min 24 s
Equatorial rotation velocity
2.59 km/s
9,320 km/h
Axial tilt
97.77°
North pole right ascension
17 h 9 min 15 s
257.311°
North pole declination
−15.175°
അൽബിഡോ0.300 (bond)
0.51 (geom.)
ഉപരിതല താപനില min mean max
1 bar level 76 K
0.1 bar
(tropopause)
49 K 53 K 57 K
5.9 to 5.32
കോണീയ വ്യാസം
3.3"–4.1"
അന്തരീക്ഷം
Scale height
27.7 km
ഘടന (വ്യാപ്തമനുസരിച്ച്)(Below 1.3 bar)
83 ± 3%Hydrogen (H2)
15 ± 3%Helium
2.3%Methane
0.009%
(0.007–0.015%)
Hydrogen deuteride (HD)
Ices:
Ammonia
water
ammonium hydrosulfide (NH4SH)
methane (CH4)

84 ഭൂവർഷം കൊണ്ടു സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്ന യുറാനസ്‌, 17 മണിക്കൂർകൊണ്ടു അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയും. വോയേജർ 2 എന്ന ബഹിരകാശവാഹനമാണ് യുറാനസിനെ സമീപിച്ച്‌ ആദ്യമായി പഠനം നടത്തിയത്‌.

റോമൻ മിഥോളജിയിലെ ദേവീദേവന്മാരുടെ പേരുകളാണ് സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങൾക്ക് നൽകിയിരിക്കുന്നതെങ്കിൽ ഗ്രീക്ക് മിഥോളജിയിൽ നിന്നാണ് യുറാനസിന്റെ പേര് വന്നതെന്ന പ്രത്യേകതയുണ്ട്. ആകാശത്തിന്റെ ഗ്രീക്ക് ദേവനായ ഔറാനോസിന്റെ നാമമാണ് ഈ ഗ്രഹത്തിന് നൽകിയിരിക്കുന്നത്. മറ്റു വാതകഭീമന്മാരെ പോലെ യുറാനസിനു ചുറ്റും വലയങ്ങളും, കാന്തികമണ്ഡലവും, ധാരാളം ഉപഗ്രഹങ്ങളുമുണ്ട്. യുറാനസിന്റെ അച്ചുതണ്ട് വശത്തേക്കാണെന്ന പ്രത്യേകതയുണ്ട്. മറ്റു മിക്കഗ്രഹങ്ങളുടെയും മദ്ധ്യരേഖയ്ക്കടുത്താണ് യുറാനസിന്റെ ഉത്തരധ്രുവവും ദക്ഷിണധ്രുവവും. 1986-ൽ വോയേജർ 2-ൽ നിന്നു ലഭിച്ച ചിത്രങ്ങ‌ൾ കാണിച്ചത് യുറാനസിന്റെ ഉപരിതലത്തിൽ എടുത്തുകാണാനാവുന്ന പ്രത്യേകതകളൊന്നുമില്ലയെന്നാണ്. മറ്റു വാതകഭീമന്മാർക്ക് തണുത്ത നാടകളും വലിയ കൊടുങ്കാറ്റുകളും മറ്റും ദൃശ്യമാണെങ്കിലും യുറാനസിൽ അത്തരമൊന്നും കാണപ്പെട്ടില്ല. ഭൂമിയിൽ നിന്നുള്ള നിരീക്ഷണത്തിൽ ഋതു ഭേദങ്ങളും കാലാവസ്ഥാ മാറ്റങ്ങളും കാണപ്പെട്ടിട്ടുണ്ട്. യുറാനസ് ഇക്വിനോക്സിനോട് അടുക്കുന്നതിനോടനുബന്ധിച്ചാണ് ഈ മാറ്റങ്ങൾ കാണപ്പെട്ടു തുടങ്ങിയത്. ഇവിടെ കാറ്റിന്റെ വേഗത സെക്കന്റിൽ 250 മീറ്റർ വരെയാകാം (900 കിലോമീറ്റർ/മണിക്കൂർ).

വലയങ്ങൾ

പ്രധാന ലേഖനം: യുറാനസ് വലയങ്ങൾ

ഏറ്റവുമൊടുവിലത്തെ നിരീക്ഷണ ഫലങ്ങളുടെ വെളിച്ചത്തിൽ യുറാനസിനു ചുറ്റും 10 വലയങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്. മധ്യരേഖയ്ക്ക് ചുറ്റുമായി 3.8 × 10⁴ കി.മീറ്ററിനും 5.1 × 10⁴ കി. മീറ്ററിനും ഇടയിലാണു ഹിമവും വലിയ പാറകളുംകൊണ്ട് രൂപീകൃതമായ വലയങ്ങൾ കാണപ്പെടുന്നത്. ഇവയിൽ അഞ്ചെണ്ണം 1977 ൽ എലിയെറ്റും ബാക്കി അഞ്ചെണ്ണം 1986 ൽ വോയേജർ നിരീക്ഷണ പേടകവുമാണ് കണ്ടുപിടിച്ചത്. ഇവയെല്ലാം വളരെ ഇരുണ്ടതും എന്നാൽ ശനിയുടെ ഉപഗ്രഹങ്ങളുടെ കാര്യത്തിലെന്നപോലെ ധൂളികൾക്കൊപ്പം 10 കി. മീ. വരെ വലുപ്പമുള്ള പാറകളും ചേർന്ന് രൂപീകൃതമായവയുമാണ്. ഏറ്റവും തെളിച്ചമുള്ളത് എപ്സിലോൺ വലയത്തിനാണ്. ശനിയുടെ വലയങ്ങൾക്കുശേഷം ആദ്യം കണ്ടുപിടിക്കപ്പെട്ടത് യുറാനസിന്റെ വലയങ്ങളാണ്. ഏറ്റവുമൊടുവിൽ എത്തിച്ചേർന്നിട്ടുള്ള നിഗമനം വലയം ശനിയുടെ മാത്രം പ്രത്യേകതയല്ല, മറിച്ഛ് ഗ്രഹങ്ങളുടെ ഒരു സാധാരണ സ്വഭാവമാണെന്നാണ്.

യുറാനിയൻ വലയങ്ങൾ വളരെ ഇരുണ്ട കണികകളാൽ നിർമ്മിതമാണ്, അവ മൈക്രോമീറ്ററുകൾ മുതൽ ഒരു മീറ്ററിന്റെ ഒരു ഭാഗം വരെ വ്യത്യാസപ്പെടുന്നു.  പതിമൂന്ന് വ്യത്യസ്ത വലയങ്ങൾ നിലവിൽ അറിയപ്പെടുന്നു, ഏറ്റവും തിളക്കമുള്ളത് ε റിംഗ് ആണ്. യുറാനസിന്റെ രണ്ട് വലയങ്ങൾ ഒഴികെ ബാക്കിയെല്ലാം വളരെ ഇടുങ്ങിയതാണ്. അവയ്ക്ക് സാധാരണയായി ഏതാനും കിലോമീറ്റർ വീതിയുണ്ട്. 

ഉപഗ്രഹങ്ങൾ

യുറാനസിന് 27 പ്രകൃതി ഉപഗ്രഹങ്ങളുണ്ട്. മിക്കവാറും എല്ലാ ഉപഗ്രഹങ്ങൾക്കും ഷേക്സ്പിയറുടെയോ, അലക്സാണ്ടർ പോപ്പിന്റെയോ സാഹിത്യസൃഷ്ടികളിലെ കഥാപാത്രങ്ങളുടെ പേരുകളാണ് ഇട്ടിട്ടുള്ളത്. മിറാൻഡ, ഏരിയൽ, അംബ്രിയൽ, ടൈറ്റാനിയ, ഒബെറോൺ എന്നിവയാണ് അഞ്ച് പ്രധാന ഉപഗ്രഹങ്ങൾ.

കൊർഡീലിയ, ഒഫീലിയ, ബിയാങ്ക, ക്രസീഡിയ, ഡെസ്ഡിമോണ, ജൂലിയറ്റ്, പോർഷ്യ, റോസലിൻഡ്, ബലിൻഡ, പക്ക്, കാലിബാൻ, സ്റ്റെഫാനോ, സൈക്കോറാക്സ്, പ്രോസ്പെറോ, സെറ്റെബോസ് എന്നിവയാണ് യുറാനസിന്റെ അറിയപ്പെടുന്ന മറ്റു ഉപഗ്രഹങ്ങൾ.

യുറാനസ് 27 ഉപഗ്രഹങ്ങളിൽ രണ്ടെണ്ണമൊഴികെ എല്ലാം മധ്യരേഖാതലത്തിൽ കിഴക്ക്-പടിഞ്ഞാറ് ദിശയിലും രണ്ടെണ്ണം മധ്യരേഖാതലത്തിൽനിന്ന് കൂടുതൽ ചരിഞ്ഞ് എതിർദിശയിലുമാണ് പ്രദക്ഷിണം വയ്ക്കുന്നത്. 27 ൽ 10 ഉപഗ്രഹങ്ങളെയും കണ്ടു പിടിക്കാൻ സഹായിച്ചത് വോയേജർ 2 ആണ്. അഞ്ചു വലിയ ഉപഗ്രഹങ്ങളൊഴിച്ചാൽ ബാക്കി എല്ലാറ്റിനും 100 കി.മീറ്ററിൽ കുറഞ്ഞ വ്യാസമേയുള്ളൂ.

കുറിപ്പുകൾ

സൗരയൂഥം
യുറാനസ്: വലയങ്ങൾ, ഉപഗ്രഹങ്ങൾ, കുറിപ്പുകൾ സൂര്യൻബുധൻശുക്രൻചന്ദ്രൻഭൂമിഫോബോസും ഡെയ്മോസുംചൊവ്വസെറെസ്ഛിന്നഗ്രഹവലയംവ്യാഴംവ്യാഴത്തിന്റെ ഉപഗ്രഹങ്ങൾശനിശനിയുടെ ഉപഗ്രഹങ്ങൾയുറാനസ്യുറാനസിന്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺറ്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺകാരോൺപ്ലൂട്ടോകുയ്പർ വലയംഡിസ്നോമിയഈറിസ്The scattered discഊർട്ട് മേഘം
നക്ഷത്രം: സൂര്യൻ
ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ
കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ്
മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം

Tags:

യുറാനസ് വലയങ്ങൾയുറാനസ് ഉപഗ്രഹങ്ങൾയുറാനസ് കുറിപ്പുകൾയുറാനസ് അവലംബംയുറാനസ് കൂടുതൽ വായനയ്ക്ക്യുറാനസ് പുറത്തേയ്ക്കുള്ള കണ്ണികൾയുറാനസ്വില്യം ഹെർഷൽസൂര്യൻസൗരയൂഥം

🔥 Trending searches on Wiki മലയാളം:

ഹോർത്തൂസ് മലബാറിക്കൂസ്പൊറാട്ടുനാടകംഫ്രാൻസിസ് ഇട്ടിക്കോരകശകശമിഷനറി പൊസിഷൻലോക്‌സഭആയില്യം (നക്ഷത്രം)കേരളത്തിലെ പൊതുവിദ്യാഭ്യാസംഖാലിദ് ബിൻ വലീദ്വീണ പൂവ്കയ്യോന്നിദി ആൽക്കെമിസ്റ്റ് (നോവൽ)സുഗതകുമാരിസ്വർണംമലമുഴക്കി വേഴാമ്പൽതിരഞ്ഞെടുപ്പ് ബോണ്ട്വേലുത്തമ്പി ദളവരാമൻഅസിമുള്ള ഖാൻതത്ത്വമസിഡെങ്കിപ്പനിമക്ക വിജയംഉപ്പൂറ്റിവേദനജവഹർലാൽ നെഹ്രുവെരുക്രതിമൂർച്ഛവിധേയൻകവിത്രയംവൃത്തം (ഛന്ദഃശാസ്ത്രം)ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)പെട്രോളിയംഹിറ ഗുഹകറ്റാർവാഴഇന്ത്യൻ പൗരത്വനിയമംകുറിയേടത്ത് താത്രിഇന്ത്യയുടെ സ്വാതന്ത്ര്യസമരംശബരിമല ധർമ്മശാസ്താക്ഷേത്രംമസ്ജിദ് ഖുബാഇന്ത്യൻ ശിക്ഷാനിയമം (1860)മസ്തിഷ്കാഘാതംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻകൊടിക്കുന്നിൽ സുരേഷ്കറുപ്പ് (സസ്യം)ജബൽ അൽ നൂർ (പർവ്വതം)കേരള സംസ്ഥാന ഭാഗ്യക്കുറികൃഷ്ണഗാഥഅങ്കോർ വാട്ട്ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർജല സംരക്ഷണംഗുരുവായൂർ സത്യാഗ്രഹംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംകെ.ഇ.എ.എംഓട്ടിസം സ്പെൿട്രംപത്ത് കൽപ്പനകൾജാലിയൻവാലാബാഗ് കൂട്ടക്കൊലഓണംകെ.ബി. ഗണേഷ് കുമാർവിശുദ്ധ വാരംമന്ത്തുഞ്ചത്തെഴുത്തച്ഛൻകേരളത്തിലെ ജില്ലകളുടെ പട്ടികഒരു കുടയും കുഞ്ഞുപെങ്ങളുംതറാവീഹ്ആരോഗ്യംകാസർഗോഡ് ജില്ലഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005കണ്ണശ്ശരാമായണംഡെർമറ്റോളജിരാജ്യങ്ങളുടെ പട്ടികBoilലോക ജലദിനംസയ്യിദ നഫീസആർത്തവംവെള്ളപോക്ക്ഹ്യുമൻ ജിനോം പ്രൊജക്റ്റ്‌തങ്കമണി സംഭവംരബീന്ദ്രനാഥ് ടാഗോർ🡆 More