ഒന്നാം നിഖ്യാ സൂനഹദോസ്

ക്രൈസ്തവ ചരിത്രത്തിൽ നിർണ്ണായകമായിത്തീർന്ന ഒരു മതനേതൃസമ്മേളനം അഥവാ സൂനഹദോസ് ആയിരുന്നു നിഖ്യായിലെ ഒന്നാമത്തെ സൂനഹദോസ് അഥവാ ഒന്നാം നിഖ്യാ സൂനഹദോസ്.

ലോകത്തിലെ ബഹുഭൂരിപക്ഷം ക്രൈസ്തവ സഭകളും ഈ സൂനഹദോസിനെ ആധികാരികമായി കണക്കാക്കുന്നവയാണ്. റോമാ ചക്രവർത്തി കോൺസ്റ്റാന്റൈൻ ഒന്നാമന്റെ നിർദ്ദേശപ്രകാരം ക്രി. വ. 325ൽ സാമ്രാജ്യത്തിലെ ബിഥിനിയാ പ്രദേശത്തെ നിഖ്യാ (ഗ്രീക്ക്: Νίκαια) എന്ന പട്ടണത്തിലാണ് ക്രൈസ്തവ സഭയിലെ ബിഷപ്പുമാർ പങ്കാളികളായി ഈ സൂനഹദോസ് ചേർന്നത്.

ഒന്നാം നിഖ്യാ സൂനഹദോസ്
ഒന്നാം നിഖ്യാ സൂനഹദോസ്
ഒന്നാം നിഖ്യാ സൂനഹദോസ്, മിഖായേൽ ദമാസികീനോസ് വരച്ച ഒരു പ്രതീകാത്മക ചിത്രം. ബിഷപ്പുമാരുടെ മദ്ധ്യത്തിൽ സിംഹാസനത്തിൽ പ്രതിഷ്ഠിക്കപ്പെട്ട വിശുദ്ധ ബൈബിളും അതിന്റെ വലതുവശത്ത് സിൽവെസ്റ്റർ ഒന്നാമൻ മാർപ്പാപ്പയും ഇടതുവശത്ത് കോൺസ്റ്റന്റൈൻ ചക്രവർത്തിയും നിലത്ത് വിണുകിടക്കുന്ന അറിയൂസും
കാലഘട്ടംക്രി. വ. 325 മെയ് മുതൽ ഓഗസ്റ്റ് വരെ
അംഗീകരിക്കുന്നത്
അടുത്ത സൂനഹദോസ്
ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ്
വിളിച്ചുചേർത്തത്കോൺസ്റ്റന്റൈൻ ഒന്നാമൻ ചക്രവർത്തി
അദ്ധ്യക്ഷൻകൊർദുബായിലെ ഹൊസിയൂസ്
പ്രാതിനിധ്യം
  • 318 പേർ (പാരമ്പര്യം അനുസരിച്ച്)
  • 250–318 (ഏകദേശ കണക്ക്)
ചർച്ചാവിഷയങ്ങൾആരിയനിസം, ക്രിസ്തുവിന്റെ സ്വഭാവം, ഈസ്റ്റർ ആചരണത്തിന്റെ തീയ്യതി, സഭാ ഭരണ സംവിധാനങ്ങൾ, നിയമങ്ങൾ
പ്രമാണരേഖകൾ
325ലെ യഥാർത്ഥ നിഖ്യൻ വിശ്വാസപ്രമാണം, 20 കാനോൻ നിയമങ്ങൾ, ഒരു പ്രഖ്യാപന രേഖയും

ലോകത്തിലെ മുഴുവൻ ക്രൈസ്തവ സഭാനേതാക്കളെയും പ്രദേശിക വിഭാഗങ്ങളെയും ആശയപരവും സംഘടനാപരമായ ഐക്യത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു സൂനഹദോസ് വിളിച്ചുചേർക്കപ്പെട്ടതിന്റെ ഉദ്ദേശ്യം. ഈ സൂനഹദോസിന്റെ അദ്ധ്യക്ഷത വഹിച്ചത് സ്പെയിനിലെ കൊർദുബായിലെ ബിഷപ്പായിരുന്ന ഹോസിയൂസ് ആയിരുന്നു എന്ന് പറയപ്പെടുന്നു. പുത്രനായ ദൈവത്തിന്റെ ദൈവിക സ്വഭാവവുമായി ബന്ധപ്പെട്ട ക്രിസ്തുവിജ്ഞാനീയ വിഷയത്തിലും പിതാവായ ദൈവവുമായുള്ള ബന്ധത്തേക്കുറിച്ചും തീരുമാനം എടുക്കുന്നതിൽ ഈ സൂനഹദോസ് വിജയിച്ചു. ഈസ്റ്റർ പെരുന്നാളിന്റെ ആചരണം ക്രൈസ്തവ സഭയിൽ ഏകീകരിച്ചതും നിഖ്യാ-കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണത്തിന്റെ ആദ്യ ഭാഗം രൂപീകരിച്ചതും ആദ്യ കാല കാനോൻ നിയമങ്ങൾ നിർമ്മിച്ചതും ഈ സൂനഹദോസാണ്.

അവലംബം

Tags:

ഗ്രീക്ക് ഭാഷറോമാ സാമ്രാജ്യംസൂനഹദോസ്

🔥 Trending searches on Wiki മലയാളം:

ശക്തൻ തമ്പുരാൻസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻയഹൂദമതംവളാഞ്ചേരിജീവപര്യന്തം തടവ്പോട്ടകുളനടപട്ടണക്കാട് ഗ്രാമപഞ്ചായത്ത്രാഹുൽ ഗാന്ധിചെർക്കളപാലക്കുഴ ഗ്രാമപഞ്ചായത്ത്ഒടുവിൽ ഉണ്ണികൃഷ്ണൻകൊടകരവണ്ടിത്താവളംവിഷാദരോഗംആമ്പല്ലൂർഅമേരിക്കൻ സ്വാതന്ത്ര്യസമരംമുള്ളൂർക്കരഅൽഫോൻസാമ്മആനന്ദം (ചലച്ചിത്രം)തിരുനാവായമാരാരിക്കുളംദേവസഹായം പിള്ളമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.മുഹമ്മഉള്ളിയേരികൂനൻ കുരിശുസത്യംരാജ്യങ്ങളുടെ പട്ടികതേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത്വഴിക്കടവ് ഗ്രാമപഞ്ചായത്ത്കുരീപ്പുഴതണ്ണിത്തോട്രാധശംഖുമുഖംപന്മനപഴനി മുരുകൻ ക്ഷേത്രംപെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്വിശുദ്ധ ഗീവർഗീസ്മുണ്ടൂർ, തൃശ്ശൂർകോഴിക്കോട്പി.എച്ച്. മൂല്യംതോപ്രാംകുടിമലയാള മനോരമ ദിനപ്പത്രംതണ്ണീർമുക്കംസുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻകഥകളിസ്വഹാബികൾരണ്ടാം ലോകമഹായുദ്ധംസൗരയൂഥംചെറുവത്തൂർജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികമാറാട് കൂട്ടക്കൊലപെരിങ്ങോട്തൃക്കുന്നപ്പുഴഏനാദിമംഗലംഅതിരപ്പിള്ളി വെള്ളച്ചാട്ടംഅത്താണി (ആലുവ)മക്കകുമാരമംഗലംവെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്കാലാവസ്ഥചെറുശ്ശേരിവെള്ളാപ്പള്ളി നടേശൻപുൽപ്പള്ളിനി‍ർമ്മിത ബുദ്ധിആഗ്നേയഗ്രന്ഥിയുടെ വീക്കംനിലമേൽകുട്ടിക്കാനംമൗലികാവകാശങ്ങൾഇരിക്കൂർഇളംകുളംമലയാളം അക്ഷരമാലസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യകോലഞ്ചേരിക്ഷയംമൂലമറ്റംകൂടിയാട്ടം🡆 More