ഉദ്യോഗസ്ഥഭരണം

ഉദ്യോഗസ്ഥന്മാരുടെ മേധാവിത്വത്തിലുള്ള ഭരണത്തെ ഉദ്യോഗസ്ഥഭരണം എന്നുപറയുന്നു.

പൊതുകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സർക്കാരാഫീസിനെ സൂചിപിക്കുന്ന ബ്യൂറോ (bureau) എന്ന ഫ്രഞ്ചുപദത്തിൽ നിന്നാണ് ബ്യൂറോക്രസി (bureaucracy) എന്ന പ്രയോഗം ഉണ്ടായത്. ഫ്രാൻസിൽ സർക്കാർ ഉദ്യോഗസ്ഥരുടെ മേശവിരിയെ പരമർശിക്കുന്നതിനാണ് ബ്യൂറോ എന്ന പദം ആദ്യമായി പ്രയോഗിച്ചത്. ഉദ്യോഗസ്ഥഭരണം എന്ന പദത്തിന് ചുവപ്പുനാട അല്ലെങ്കിൽ കാര്യക്ഷമതാരാഹിത്യം എന്നീ ധ്വനികളാണുള്ളത്. കാലക്രമേണ ഉദ്യോഗസ്ഥദുഷ്പ്രഭുത്വം എന്ന അർഥം അതിനു കൈവന്നു എന്നു മാത്രം. ഈ അർഥത്തിൽ ഇപ്പോൾ ഈ പദം ഉദ്യോഗസ്ഥന്മാരെ വിമർശിക്കുന്നതിനായി ഉപയോഗിച്ചു വരുന്നു.

സമാന്യ സ്വഭാവങ്ങൾ

നിർദിഷ്ടമായ ഒരു ഔപചാരിക സംഘടനാ സംവിധാനത്തെ പരാമർശിക്കുന്നതിന് ഉദ്യോഗസ്ഥഭരണം എന്ന പദം ഉപയോഗിക്കുന്നു. ഈ പദം ഉദ്യോഗസ്ഥവൃന്ദം (civil service) എന്ന അർഥത്തിലും ഉപയോഗിക്കാറുണ്ട്. ഒരുപ്രകൃയ എന്ന അർഥവും ഇതുൾക്കൊള്ളുന്നു. സംഘടനാരൂപം എന്ന നിലയിൽ ഇതിന് ചില സ്വഭാവവിശേഷങ്ങളുണ്ട്. ഇവനിയമരൂപത്തിൽ ആവിഷ്കരിച്ചത് ജർമൻ സാമൂഹിക ശാസ്ത്രജ്ഞനായ മാക്സ് വെബ്ബർ (1864 - 1920) ആണ്.

  • തൊഴിൽവിഭജനം (division of labor)
  • അധികാരഘടന
  • ഓരോഅംഗത്തിന്റെയും പദവി
  • സംഘടനയിലെ അംഗങ്ങളുടെ പരസ്പരബന്ധം നിർണയിക്കുന്ന നിയമങ്ങൾ

തുടങ്ങിയവയാണ് ഘടനാപരമായ സവിശേഷതകൾ. ഉദ്യോഗസ്തഭരണത്തിന്റെ മൗലിക ലക്ഷണങ്ങൾ പൂർണ വികസിതമായ തൊഴിൽ വിഭജനവും തൊഴിൽ വൈദഗ്ദ്ധ്യവത്കരണവും (functional specialization) ആണ്. ഓരോ പദവിയുടെയും ഉത്തരവാദിത്തത്തെ സംബന്ധിച്ച സൂക്ഷ്മായ വിശദ നിർവചനങ്ങളിലൂടെയാണ് ഈ തൊഴിൽ വിഭജനം സാധിക്കുന്നത്. ഭരണപരമായ ചട്ടങ്ങളിലൂടെ നിർണയിക്കുന്ന നിശ്ചിതാധികാര മേഖലകൾ എന്ന തത്ത്വമനുസരിച്ചാണ് ഓരോപദവിയിലുള്ള ഉദ്യോഗസ്തന്മാരുടെ ജോലികൾ തീരുമാനിക്കുക. പൗരാണിക ഭരണ വ്യവസ്ഥകളിൽ (ഉദാഹരണം ഫ്യൂഡൽ സംവിധാനം) മേലാൾ കീഴാൾ ബന്ധം വ്യക്തിഗതമായിരുന്നു. ഈ ബന്ധത്തിനടിസ്ഥാനം പാരമ്പര്യത്തിന്റെ പവിത്രതയിലുള്ള വിശ്വാസമായിരുന്നു. ഉദ്യോഗസ്ഥ ഭരണത്തിൽ അതല്ല സ്ഥിതി. ഉദ്യോഗസ്ഥന്റെ കൂറ് ഉന്നതപദവിയോടായിരിക്കും; ആപദവിയിൽ അവരോധിതനായിരിക്കുന്ന വ്യക്തിയോടല്ല. ഉന്നതോദ്യോഗസ്ഥനും കീഴ്ജീവനക്കാരും തമ്മിലുള്ള ബന്ധതെ സംബന്ധിച്ച യുക്തിസഹവും നിർവ്യക്തികവും (impersonal) ആയ ചട്ടങ്ങള്ളുണ്ടെന്നതാണ് മറ്റൊരു സവിശേഷത.

കുടുംബപദവി, രാഷ്ടീയബന്ധം എന്നിവ ഉദ്യോഗസ്ഥ നിയമനത്തിന്റെ മാനദണ്ഡങ്ങളായി പരിഗണിക്കാറില്ല. ചുമതലകൾ ഫലപ്രദമായി നിർവഹിക്കുന്നതിനാവശ്യമായ യോഗ്യതയുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരാളുടെ നിയമനം നടത്തുന്നത്. ഒരു വ്യക്തി ഭരണസംവിധാണത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ തന്റെ ഏകജീവിതമാർഗ്ഗം ആ ഉദ്യോകമായി തീരുന്നു. ഉദ്യൊഗസ്ഥനു വേതനം ലഭിക്കുന്നു. പദവി അടിസ്ഥാനമാക്കിയാണ് വേദനം നിശ്ചയിക്കുന്നത് അല്ലാതെ ഉത്പാദനക്ഷമതയല്ല വേദനത്തിനടിസ്ഥാനം. ഒരുദ്യോഗസ്ഥനു തന്റെ സ്ഥാനം കൈമാറ്റം ചെയ്യുവാനോ അനന്തരാവകാശിക്കു സമ്മാനിക്കുവാനോ സാധ്യമല്ല. ഉദ്യോഗത്തിൽ നിന്നു വിരമിക്കുന്നതിന് പ്രായപരിധി നിശ്ചയിട്ടുണ്ട് ആ പ്രായപരിധി കഴിയുമ്പോൾ വിരമിക്കണം.

സാങ്കേതിജ്ഞാനമാണ് ഉദ്യോഗസ്ഥഭരണത്തിന്റെ അടിസ്ഥാനം. പരമാവധി കാര്യക്ഷമതയാണ് അതിന്റെ ലക്ഷ്യം. ഇതിനായി സംഘടനയുടെ ആസൂത്രണവും നിയന്ത്രണവും നിർവഹിക്കുന്ന നിയമങ്ങൾ നിലനിൽക്കുന്നു. മറ്റൊരുകാര്യം ഇതിന്റെ ശ്രേണീഘടനയാണ്. അതനുസരിച്ച് മേൽനോട്ടത്തിനും നിയന്ത്രണത്തിനുമുള്ള അധികാരം ഒരു നിശ്ചിത ശ്രേണിയുടെ അടിസ്ഥാനത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നു. സാംഗത്യം, വിവേചനം, വാസ്തവികത, സൂക്ഷ്മത എന്നിവയും ഉദ്യോഗസ്ഥഭരണത്തിന്റെ അവിഭാജ്യ ഘടകങ്ങളായി കരുതപ്പെടുന്നു.

ഉദ്യോഗസ്ഥഭരണ ഭരണസമ്പ്രദായത്തിന്റെ പ്രധാന മെച്ചം കേന്ദ്രീകരണം, ഐക്യം, കർമക്ഷമത എന്നിവ പ്രദാനം ചെയ്യുന്നു എന്നതാണ്. പ്രൊഫസർ ഗൈ കെയറുടെ അഭിപ്രായത്തിൽ കൂട്ടായ പരിശ്രമഫലങ്ങൾ ഏറ്റവും കാര്യക്ഷമമായി നേടാൻ കഴിയുന്ന ഒരു മാതൃകയായി, ജോലിയുടെയും വ്യക്തികളുടെയും വ്യവസ്ഥിതമായ ഒരു സമന്വയം ആണ് ഉദ്യോഗസ്ഥ ഭരണവ്യവസ്ഥ. ഓരോ ഉദ്യോഗസ്ഥനും തന്റെ തൊട്ടടുത്ത മേലധികാരിയോടും അങ്ങനെ അന്തിമമായി രാഷ്ട്രത്തലവനോടും ഉത്തരവദിത്വം വഹിക്കുന്നു.

ഉദ്യോഗസ്ഥഭരണത്തിൽ ചില ന്യൂനതകൾ ഉണ്ട്. ചാക്രിക ക്രമണം (circumlocation) ആണ് ഇതിൽ പ്രധാനം. സുദീർഘവും സുനിശ്ചിതവും നിർദിഷ്ടവുമായ നടപടിക്രമമനുസരിച്ച് എന്തും വളച്ചുകെട്ടിപറയുന്നതിനും പ്രവർത്തിക്കുന്നതിനുമുള്ള ശീലത്തെയാണ് ഈ പദംകൊണ്ട് ഉദ്ദേശിക്കുന്നത്. എത്രയേറെ അടിയന്തര സ്വഭാവമുള്ള സംഗതിയായാലും ചിട്ടപ്പെടുത്തിയ നടപടിക്രമങ്ങളുടെ നൂലാമാലകൾ പൂർത്തിയാക്കിയശേഷമേ തീരുമാനമുണ്ടാവുകയുള്ളൂ. പൊതുഭരണം പൊതുജനാഭിപ്രയത്തോട് ഉത്തരവാദരഹിതമായും പ്രതികരണശൂന്യമായും വർത്തിക്കുന്നു എന്നതാണ് മറ്റൊരുന്യൂനത. തന്മൂലം ഉദ്യോഗസ്ഥരും സാമാന്യജനങ്ങളും തമ്മിൽ അഗാധമായ വിടവുണ്ടാകുന്നു. ഉദ്യോഗസ്ഥന്മാർ മേധാവിത്വബോധം (superiority complex) പുലർത്തുകയും അവരുടെ സമീപനം അരോചകമായിതീരുകയും ചെയ്യുന്നു

ഔപചാരികത്വം ഉദ്യോഗസ്ഥഭരണത്തിന്റെ മറ്റൊരു തകരാറാണ്. വസ്തുതകൾ മുഴുവനും കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയത്തിനുള്ളിൽ മനസ്സിലാക്കാൻ ഉപചാരപരത ഉദ്യോഗസ്ഥനെ സഹായിച്ചേക്കാം. എന്നാൽ അതധികമാകുമാകുമ്പോൾ വിധിതീർപ്പിനുള്ള ശേഷി മരവിക്കുന്നതിനിടയാക്കുന്നു. പുറത്ത് രാഷ്ട്രീയ സാഹചര്യത്തിൽ വരുന്ന മാറ്റത്തോട് പ്രതികരണമൊന്നുമില്ലാത്ത യാഥാസ്ഥിതിക ശക്തിയാണ് ഉദ്യോഗസ്ഥഭരണം. ഉദ്യോഗസ്ഥർക്ക് അനുവർത്തിക്കേണ്ടി വരുന്ന ക്രമീകൃത നടപടികളും ഔപചാരികത്വവുമാവാം ഈ തകരാറിനു കാരണം

ഉദ്യോഗസ്ഥഭരണവത്കരണം

രാജ്യഭരണവും കൊട്ടാര ഭരണസംവിധാനവും

പശ്ചിമയൂറോപ്യൻ രാജ്യങ്ങളിൽ

അഭിജാതവത്കരണവും വാണിജ്യവത്കരണവും

വളർച്ച

ഉദ്യോഗസ്ഥ ഭരണ സിദ്ധാന്തങ്ങൾ

ക്ലാസിക്കൽ

മാർക്സിയൻ

വെബേറിയൻ

പ്രഭുത്വാധിപത്യപരം

ആധുനികം

സമാന്യാവലോകനം

അവലംബം

Tags:

ഉദ്യോഗസ്ഥഭരണം സമാന്യ സ്വഭാവങ്ങൾഉദ്യോഗസ്ഥഭരണം ഉദ്യോഗസ്ഥഭരണവത്കരണംഉദ്യോഗസ്ഥഭരണം ഉദ്യോഗസ്ഥ ഭരണ സിദ്ധാന്തങ്ങൾഉദ്യോഗസ്ഥഭരണം സമാന്യാവലോകനംഉദ്യോഗസ്ഥഭരണം അവലംബംഉദ്യോഗസ്ഥഭരണം External linkഉദ്യോഗസ്ഥഭരണംചുവപ്പുനാടഫ്രാൻസ്സർക്കാർ

🔥 Trending searches on Wiki മലയാളം:

ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംക്രിയാറ്റിനിൻദുഃഖവെള്ളിയാഴ്ചഹലീമ അൽ-സഅദിയ്യഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻലൈംഗികബന്ധംസ്വാതിതിരുനാൾ രാമവർമ്മദേശീയ വനിതാ കമ്മീഷൻഎ.പി.ജെ. അബ്ദുൽ കലാംറേഡിയോഎറണാകുളം ജില്ലകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംമനോജ് നൈറ്റ് ശ്യാമളൻദശാവതാരംതമിഴ്‌നാട്ഫേസ്‌ബുക്ക്ന്യുമോണിയമാവേലിക്കരവേലുത്തമ്പി ദളവജർമ്മനിവൃഷണംഹജ്ജ്ഉള്ളൂർ എസ്. പരമേശ്വരയ്യർകരൾഫിറോസ്‌ ഗാന്ധിപൃഥ്വിരാജ്ഭൂപരിഷ്കരണംമഴവിൽക്കാവടിബുധൻലയണൽ മെസ്സിപൂരോൽസവംചാലക്കുടിനളചരിതംകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ശങ്കരാടിമാമാങ്കംടിപ്പു സുൽത്താൻആർത്തവവിരാമംസഫലമീ യാത്ര (കവിത)കടൽത്തീരത്ത്മുത്തപ്പൻഖുത്ബ് മിനാർമലയാളത്തിലെ യാത്രാവിവരണ ഗ്രന്ഥങ്ങളുടെ പട്ടികകണ്ണ്ചൂരസമുദ്രംപ്രാചീനകവിത്രയംസ്വവർഗ്ഗലൈംഗികതഭാഷാശാസ്ത്രംതിലകൻഉലുവകേളി (ചലച്ചിത്രം)ഇഫ്‌താർസുബ്രഹ്മണ്യൻകാലൻകോഴിപൂവൻപഴംകേരളത്തിലെ വിമാനത്താവളങ്ങൾവിളർച്ചവിമോചനസമരംഅവിഭക്ത സമസ്തവിഭക്തിഭൂമിവയനാട് ജില്ലവൈലോപ്പിള്ളി ശ്രീധരമേനോൻചിപ്‌കൊ പ്രസ്ഥാനംചാന്നാർ ലഹളചൊവ്വലിംഫോമഓശാന ഞായർകാളിമധുസൂദനൻ നായർബിഗ് ബോസ് (മലയാളം സീസൺ 5)ലോക ജലദിനംഇന്ത്യൻ ഭരണഘടന ഭേദഗതികൾചിക്കൻപോക്സ്ദശപുഷ്‌പങ്ങൾ🡆 More