ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി

മലയാളചലച്ചിത്രരംഗത്ത് സജീവമായിരുന്ന ഒരു ഇന്ത്യൻ നടനായിരുന്നു കോറോം പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (ജീവിതകാലം: 19 ഒക്ടോബർ 1923 – 20 ജനുവരി 2021).

ഹാസ്യ വേഷങ്ങളും മുത്തച്ഛൻ വേഷങ്ങളുമാണ് അദ്ദേഹം കൂടുതലായി കൈകാര്യം ചെയ്തിരുന്നത്. കല്യാണരാമൻ എന്ന മലയാളസിനിമയിൽ ചെയ്ത ദിലീപിന്റെ മുത്തച്ഛൻ കഥാപാത്രം അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി.

ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
ജനനം(1923-10-19)19 ഒക്ടോബർ 1923
മരണം20 ജനുവരി 2021(2021-01-20) (പ്രായം 97)
കണ്ണൂർ, കേരളം, ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേതാവ്
സജീവ കാലം1996 – 2014
ജീവിതപങ്കാളി(കൾ)ലീല അന്തർജ്ജനം
കുട്ടികൾപി.വി. കുഞ്ഞിക്കൃഷ്ണൻ ഉൾപ്പെടെ 4
മാതാപിതാക്ക(ൾ)
  • പുല്ലേരി വാധ്യാരില്ലത്ത് നാരായണൻ നമ്പൂതിരി,
  • ദേവകി അന്തർജ്ജനം
ബന്ധുക്കൾകൈതപ്രം ദാമോദരൻ നമ്പൂതിരി
(മരുമകൻ)

ജീവിതരേഖ

1923 ഒക്ടോബർ 19-ന് പയ്യന്നൂരിലെ പുല്ലേരി വാധ്യാർ ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനായി ജനിച്ചു. വാസുദേവൻ, കേശവൻ, സരസ്വതി, സാവിത്രി, സുവർണ്ണിനി എന്നിവരാണ് സഹോദരങ്ങൾ. പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് കുടുംബക്ഷേത്രത്തിലെ പൂജാരിയായും മറ്റും ജോലി ചെയ്തുവന്നു. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിലെ തെക്കുമ്പുറത്തു മനയിൽ നിന്നുള്ള ലീല അന്തർജ്ജനത്തെ വിവാഹം കഴിച്ചു. ഇവർ 2009-ൽ അന്തരിച്ചു. ഭവദാസൻ, കേരള ഹൈക്കോടതി ജഡ്ജിയായ കുഞ്ഞികൃഷ്ണൻ, ദേവി, യമുന എന്നിവരാണ് മക്കൾ. ചലച്ചിത്ര സംഗീത ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി അദ്ദേഹത്തിന്റെ മരുമകനാണ്. ചെറുമകനായ ദീപാങ്കുരനും സംഗീത സംവിധായകനാണ്. 97-ആം വയസ്സിൽ 2021 ജനുവരി 20-ന് കോവിഡ്-19 ബാധിച്ച് പയ്യന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ പയ്യന്നൂർ പുല്ലേലി വാധ്യാരില്ലം വളപ്പിൽ സംസ്കരിച്ചു.

സിനിമകൾ (ഭാഗികം)

മലയാളം

തമിഴ്

അവലംബങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ജീവിതരേഖഉണ്ണിക്കൃഷ്ണൻ നമ്പൂതിരി സിനിമകൾ (ഭാഗികം)ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി അവലംബങ്ങൾഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പുറത്തേക്കുള്ള കണ്ണികൾഉണ്ണിക്കൃഷ്ണൻ നമ്പൂതിരിഇന്ത്യകല്ല്യാണരാമൻദിലീപ്മലയാളചലച്ചിത്രം

🔥 Trending searches on Wiki മലയാളം:

എഴുത്തച്ഛൻ പുരസ്കാരംഹരേകള ഹജബ്ബകേരള നവോത്ഥാനംസ‌അദു ബ്ൻ അബീ വഖാസ്ഫാത്വിമ ബിൻതു മുഹമ്മദ്പ്ലാച്ചിമടകണിക്കൊന്നആ മനുഷ്യൻ നീ തന്നെഇന്ദുലേഖടോമിൻ തച്ചങ്കരികാൾ മാർക്സ്കൂദാശകൾബാലസാഹിത്യംആർത്തവവിരാമംപൊട്ടൻ തെയ്യംമലയാള മനോരമ ദിനപ്പത്രംചെറുശ്ശേരികെ. കേളപ്പൻമരണംമനുഷ്യൻഡെമോക്രാറ്റിക് പാർട്ടിചാത്തൻനെൽവയൽ-നീർത്തട സംരക്ഷണ നിയമംഅമോക്സിലിൻഉത്തരാധുനികതക്രിസ്തുമതംസ്വഹാബികളുടെ പട്ടികചാമലീലകേരളത്തിലെ നാടൻ കളികൾമഴകറുത്ത കുർബ്ബാനകർമ്മല മാതാവ്ദൈവദശകംഓട്ടൻ തുള്ളൽകൃഷ്ണൻഖലീഫ ഉമർകൂടിയാട്ടംതിരക്കഥമുരളികിലസ്വാതി പുരസ്കാരംതെയ്യംവിജയ്സ്വാലിഹ്ഫിഖ്‌ഹ്ഒന്നാം ലോകമഹായുദ്ധംദേശീയ വനിതാ കമ്മീഷൻഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികപത്മനാഭസ്വാമി ക്ഷേത്രംവില്യം ലോഗൻമഞ്ഞപ്പിത്തംഓമനത്തിങ്കൾ കിടാവോഇന്ത്യൻ ഭരണഘടന ഭേദഗതികൾനോമ്പ് (ക്രിസ്തീയം)രാമചരിതംവടക്കൻ പാട്ട്ഡെങ്കിപ്പനിഉദ്ധാരണംഉള്ളൂർ എസ്. പരമേശ്വരയ്യർആയുർവേദംവേലുത്തമ്പി ദളവചൊവ്വവയലാർ രാമവർമ്മഅർജന്റീനജ്ഞാനനിർമ്മിതിവാദംസൗദി അറേബ്യമാമ്പഴം (കവിത)അയമോദകംആഗോളതാപനംആറ്റിങ്ങൽ കലാപംഫുട്ബോൾപെസഹാ വ്യാഴംകെ. അയ്യപ്പപ്പണിക്കർകവര്ലിംഗംമലങ്കര ഓർത്തഡോക്സ് സുറിയാനി സഭആണിരോഗംസാഹിത്യം🡆 More