ഇൻലെ തടാകം

മ്യാന്മാറിലെ ഷാൻ സംസ്ഥാനത്തെ ഒരു ശുദ്ധജലതടാകമാണ് ഇൻലെ തടാകം (ഇംഗ്ലീഷ്: Inle Lake; ബർമ്മീസ്: အင်းလေးကန်; MLCTS: ang: le: kan, ).

മ്യാന്മാറിലെ ഏറ്റവും വലിയ രണ്ടാമത്തെ തടാകമായ ഇൻലെയുടെ പ്രതലവിസ്തീർണ്ണം ഏകദേശം 44.9 square miles (116 km2) ആണ്. സമുദ്രനിരപ്പിൽനിന്നും 2,900 feet (880 m) ഉയരത്തിലായാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. തടാകത്തിന്റെ നീരൊഴുക്ക് പ്രദേശങ്ങൾ, പ്രധാനമായും ഇതിന്റെ വടക്ക്, പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു. തടാകം അതിന്റെ തെക്കേ അറ്റത്തുള്ള നാം പിലു അല്ലെങ്കിൽ ബാലു ചൗങ് വഴി ഒഴുകുന്നു. ഈ തടാകത്തിന്റെ വടക്കുപടിഞ്ഞാറൻ തീരത്ത് ഒരു ചൂടുനീരുറവയുമുണ്ട്.

ഇൻലെ തടാകം
ഇൻലെ തടാകം
ഇൻലെ തടാകം is located in Myanmar
ഇൻലെ തടാകം
ഇൻലെ തടാകം
സ്ഥാനം[[Shan State ഷാൻ സ്റ്റേറ്റ്]]
നിർദ്ദേശാങ്കങ്ങൾ20°33′N 96°55′E / 20.550°N 96.917°E / 20.550; 96.917
Typeപോളിമിക്റ്റിക് തടാകം
Primary outflowsനാം പിലു
Basin countriesMyanmar
ഉപരിതല വിസ്തീർണ്ണം44.9 sq mi (116 km2)
ശരാശരി ആഴം5 ft (1.5 m) (dry season)
പരമാവധി ആഴം12 ft (3.7 m) (dry season; +5 ft in monsoon season)
ഉപരിതല ഉയരം2,900 ft (880 m)
Official nameInlay Lake Ramsar Site
Designated5 December 1974
Reference no.2356
Inle Lake is located in Myanmar
Inle Lake
Inle Lake
Location of Inle Lake

തടാകത്തിന്റെ വലിയൊരു ഭാഗം പൊങ്ങിക്കിടക്കുന്ന ജലസസ്യങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. തടാകത്തിലെ ചെറിയ ക്ഷാരാംശമുള്ള ( പി‌എച്ച് 7.8–8) സ്പടിക ജലം, വൈവിധ്യമാർന്ന ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. ലോകത്ത് മറ്റൊരിടത്തും കാണാത്ത പല ജീവിവർഗങ്ങളും ( എൻഡെമിക്സ് ) തടാകത്തിൽ അധിവസിക്കുന്നു. 17 എൻഡെമിക് മത്സ്യങ്ങൾ ഉൾപ്പെടെ 35 ലധികം തദ്ദേശീയ മത്സ്യങ്ങൾ ഇവയിൽപ്പെടും. ഇവയിൽ ചിലത്, പ്രത്യേകിച്ച് സാവ്ബ ബാർബ്, റെഡ് കുള്ളൻ റാസ്ബോറ, എമറാൾഡ് കുള്ളൻ റാസ്ബോറ, ലേക്ക് ഇൻലെ ഡാനിയോ, ഇൻലെ ലോച്ച്, ഇൻലെ സ്‌നേക്ക്‌ഹെഡ് എന്നിവ അക്വേറിയം വ്യാപാരത്തിന് ചെറിയ വാണിജ്യ പ്രാധാന്യമുള്ളവയാണ്. തദ്ദേശീയമല്ലാത്ത നിരവധി മത്സ്യങ്ങൾ തടാകത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. തടാകത്തിൽ കാണപ്പെടുന്ന 45 ഓളം ശുദ്ധജല ഒച്ചുകളിൽ 30 എണ്ണം വംശനാശഭീഷണി നേരിടുന്നവയാണ്. കൂടാതെ ഒരു ചെറിയ ശുദ്ധജല ഞണ്ടായ ഇൻ‌ലെറ്റെൽ‌ഫുസ അകാന്തിക്ക-യും തടാകത്തിൽ കാണാം. നവംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ ഏകദേശം 20,000 ഓളം ദേശാടന ഗല്ലുകൾ ഇവിടെ എത്താറുണ്ട്.

2015 ജൂണിൽ, മ്യാൻമറിൽനിന്നും വേൾഡ് നെറ്റ്‌വർക്ക് ഓഫ് ബയോസ്‌ഫിയർ റിസർവിൽ ഉൾപ്പെടുന്ന ആദ്യത്തെ സ്ഥലമായി ഇത് മാറി. യുനെസ്കോയുടെ 27-ാമത് മാൻ, ബയോസ്ഫിയർ (മാബ്) ഇന്റർനാഷണൽ കോർഡിനേറ്റിംഗ് കൗൺസിൽ (ഐസിസി) യോഗത്തിൽ കൂട്ടിചേർത്ത 20 സ്ഥലങ്ങളിൽ ഒന്നായിരുന്നു ഇത്. 2018 മുതൽ ഇത് ഒരു സംരക്ഷിത റാംസാർ സൈറ്റായി അറിയപ്പെടുന്നു. ഇന്ന് തടാകം മലിനീകരണം, സിൽട്ടേഷൻ, യൂട്രോഫിക്കേഷൻ, അമിതമായ മത്സ്യബന്ധനം, പരദേശി സ്പീഷീസുകളുടെ ആഗമനം തുടങ്ങിയ കാരണങ്ങളാൽ ഗുരുതരമായ വെല്ലുവിളികൾ നേരിടുന്നു. സിസ്റ്റോമസ് കംപ്രസ്ഫോമിസ് എന്ന വംശനാശഭീഷണി നേരിടുന്ന മത്സ്യത്തിന് ഇതിനകം തന്നെ വംശനാശം സംഭവിച്ചിരിക്കാം എന്ന് കരുതപ്പെടുന്നു.

ആളുകളും സംസ്കാരവും

നിരവധി ആളുകൾ ഇൻലെ തടാകത്തെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. തടാകാത്തിന്റെ തീരത്തോട് ചേർന്ന പട്ടണങ്ങളിൽ, ഗ്രാമങ്ങളിൽ, അതിലുപരി തടാകത്തിൻ മുകളിൽ തീർത്ത വീടുകളിലും ആളുകൾ വസിക്കുന്നു. ഇവിടെ ജനസംഖ്യയിൽ ഭൂരിഭാഗവും ഇംഥ ആളുകളാണുള്ളത്. ഒപ്പം ഷാൻ, തൌന്ഗ്യൊ, പാ-ഒ (തൌന്ഗ്ഥു), ദനു, കയാ, ദനവ്, ബമര് എന്നീ ജനവിഭാഗങ്ങളും ഉൾപ്പെടുന്നു. ജനസംഖ്യയുടെ ഭൂരിഭാഗവും ബുദ്ധമത വിശ്വാസികളാണ്. മരം, മുള എന്നിവകൊണ്ടുണ്ടാക്കിയ വീടുകളിൽ അവർ താമസിക്കുന്നു; അവരിൽ കൂടുതലും സ്വയംപര്യാപ്തരായ കർഷകരാണ്.

തടാകത്തിലെ ഗതാഗത ഉപാധി പരമ്പരാഗതമായി ചെറിയ വള്ളങ്ങൾ അല്ലെങ്കിൽ സിംഗിൾ സിലിണ്ടർ ഇൻ‌ബോർഡ് ഡീസൽ എഞ്ചിനുകൾ ഘടിപ്പിച്ച വലിയ ബോട്ടുകൾ വഴിയാണ്. ഇവിടത്തെ പ്രാദേശിക മത്സ്യത്തൊഴിലാളികൾ വ്യത്യസ്തമായ തുഴച്ചിൽ ശൈലി പരിശീലിക്കുന്നതിൽ പ്രശസ്തരാണ്, അതിൽ ഒരു കാലിൽ നിൽക്കുകയും മറ്റേ കാൽ കൊണ്ട് പങ്കായം തുഴയുകയും ചെയ്യുന്നു. തടാകം കളകളും പൊങ്ങിക്കിടക്കുന്ന ചെടികളും കൊണ്ട് മൂടിയിരിക്കുന്നതിനാൽ വഞ്ചിയിൽ ഇരിക്കുന്ന സമയത്ത് അവയ്‌ക്ക് മുകളിൽകൂടി കാണുന്നത് ബുദ്ധിമുട്ടാണ്. ഇങ്ങനെ നിന്നുകൊള്ളുള്ള തുഴച്ചിൽ ചെടികൾക്കപ്പുറമുള്ള കാഴ്ച നൽകുന്നു. ഈ രീതി പുരുഷന്മാർ മാത്രമാണ് പരിശീലിക്കുന്നത്.

അവലംബം

Tags:

MyanmarShan Stateഇംഗ്ലീഷ്ബർമ്മീസ് ഭാഷ

🔥 Trending searches on Wiki മലയാളം:

കെ.കെ. ശൈലജതകഴി സാഹിത്യ പുരസ്കാരംആയില്യം (നക്ഷത്രം)വോട്ടവകാശംനിയമസഭഅന്തർമുഖതതെയ്യംഅൻസിബ ഹസ്സൻകൃസരിഐക്യരാഷ്ട്രസഭമന്ത്സൗദി അറേബ്യആയുഷ്കാലംമാവേലിക്കര നിയമസഭാമണ്ഡലംധ്യാൻ ശ്രീനിവാസൻസുമലതസെറ്റിരിസിൻഅമിത് ഷാഎം.ടി. രമേഷ്നോറ ഫത്തേഹികാൾ മാർക്സ്റഹ്‌മാൻ (നടൻ)യൂട്ടറൈൻ ഫൈബ്രോയ്‌ഡ്സുപ്രീം കോടതി (ഇന്ത്യ)എഴുത്തച്ഛൻ പുരസ്കാരംഇന്ത്യയിലെ ഹരിതവിപ്ലവംഗിരീഷ് എ.ഡി.റോസ്‌മേരിമലബാർ കലാപംകേരളത്തിലെ പാമ്പുകൾഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽഖലീഫ ഉമർഅറ്റോർവാസ്റ്റാറ്റിൻശ്രീനാരായണഗുരുകേരള കോൺഗ്രസ് (എം)തിരുവിതാംകൂർ ഭരണാധികാരികൾഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംപ്രോക്സി വോട്ട്പത്തനംതിട്ട ജില്ലകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികമഹാവിഷ്‌ണുചിത്രശലഭംഅർബുദംചാറ്റ്ജിപിറ്റിറിയൽ മാഡ്രിഡ് സി.എഫ്തിരുവനന്തപുരംവിചാരധാരഉള്ളൂർ എസ്. പരമേശ്വരയ്യർഭാരതീയ ജനതാ പാർട്ടികഞ്ചാവ്ഉണ്ണി ബാലകൃഷ്ണൻതൃശ്ശൂർഓട്ടൻ തുള്ളൽസ്വരാക്ഷരങ്ങൾപ്രേമലുഔഷധസസ്യങ്ങളുടെ പട്ടികഫാസിസംവി. ജോയ്ഷമാംദേശീയ പട്ടികജാതി കമ്മീഷൻഒ. രാജഗോപാൽപി. ഭാസ്കരൻമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംബിഗ് ബോസ് (മലയാളം സീസൺ 4)ആനന്ദം (ചലച്ചിത്രം)ചിലപ്പതികാരംപാർവ്വതിതാമരഉടുമ്പ്ക്രിക്കറ്റ്രണ്ടാം പിണറായി വിജയൻ മന്ത്രിസഭക്ഷേത്രപ്രവേശന വിളംബരംധ്രുവ് റാഠിവള്ളത്തോൾ നാരായണമേനോൻദിവ്യ ഭാരതിബിഗ് ബോസ് (മലയാളം സീസൺ 5)🡆 More